ഇരു മുഖന്‍ – 5

പണ്ട് ഞാൻ ഗോപനേ പറ്റിച്ചു അവൻ പറക്കിയ മിട്ടായികൂടെ അവന്റെ കയ്യിന്നു മേടിച്ചു ഫസ്റ്റ്ടിച്ച ട്രോഫി ഇപ്പോഴും ആ ഷോക്കേസിൽ ഇരുപ്പുണ്ടങ്കിലും
ആര്യേച്ചി എല്ലാരുടേം മുന്നിൽ വെച്ച് അങ്ങനെ പറഞ്ഞപ്പോൾ, സത്യത്തിൽ അതെനിക്ക് വിഷമമായി. എന്റെ ആ മുഖം കണ്ടിട്ടാവും അമ്മായി പത്തുരൂപ മുടക്കി എന്റെ പേരുകൂടെ എഴുതിച്ചത്.

ആര്യെചിയോടു എനിക്കപ്പോ തോന്നിയ ദേഷ്യമോ അതോ അവളെ തോപ്പിച്ചാല്‍, അവളുടെ ആ അഹങ്കാരം അങ്ങ് തീര്‍ത്തു കൊടുത്താല്‍ അവൾ എനിക്ക് കുറച്ചൊക്കെ വില തരുമെന്ന തോന്നലോ ഞാൻ ആ ക്വിസ് സീരിയസായി തന്നെ എടുത്തു . പിന്നീടുള്ള ചിന്തകളെല്ലാം അവളെ എങ്ങനെ തോപ്പിക്കും എന്നതിലായിരുന്നു.

ക്ലബ്ബിലെ ഓണപരുപാടിയുടെ തലേദിവസമാണ് ഈ ക്വിസ്. സംഭവം ഇത്രേയുള്ളു, നൂറു ചോദ്യങ്ങൾ അവർ പറയും നമ്മൾ നിശ്ചിത സമയത്തിനുള്ളിൽ വെള്ളപ്പേപ്പറിൽ എല്ലാ ഉത്തരവും നമ്പർ ഇട്ടെഴുതി, അവിടെ ഒരു ബോക്സ്‌ വെച്ചിട്ടുണ്ട് അതിൽ ഇടണം. പിറ്റേന്ന് സമ്മാനം കൊടുക്കുമ്പോള്‍ മാത്രമേ റിസൾട്ട്‌ അറിയൂ.

ചോദ്യങ്ങൾ ഓരോന്ന് കേക്കുംമ്പോഴും എന്റെ ചിന്തയിലെ ആര്യേച്ചി എനിക്ക് എല്ലാ ഉത്തരവും പറഞ്ഞു തരാൻ നിക്കുവല്ലേ പിന്നെ എനിക്ക് എന്ത് നോക്കാന്‍. അങ്ങനെ ശെരിക്കുമുള്ള ആര്യ മഹാദേവ് നിന്ന് വിയർക്കുംമ്പോഴും ഞാൻ വളരെ ആസ്വദിച്ചു ഉത്തരങ്ങൾ എഴുതി. പിന്നെ ഞാൻ അതാ ബോക്സിൽ കൊണ്ടിട്ടു.

എല്ലാം കഴിഞ്ഞപ്പോൾ ഞാൻ ചുമ്മാ മാർക്ക് മനസിൽ കൂട്ടി നൊക്കി. അപ്പോഴേക്കും കൂടെ മത്സരിച്ചവരോട് സ്ഥിരം പഠിപ്പി നമ്പർ ആര്യേച്ചി പുറത്തിറക്കി. എല്ലാം കറക്കി കുത്തിന്നും ഒരുപാട് തെറ്റീന്നുമൊക്കെ വെച്ചലക്കി. അവര്‍ക്കും അറുപതു അറുപത്തഞ്ചു മാർക്കേ കിട്ടുള്ളു എന്ന് അറിഞ്ഞപ്പോള്‍ എന്തോ ആര്യേച്ചിയുടെ മുഖത്തൊരു തെളിച്ചം ഞാന്‍ കണ്ടു. ആരും എന്നെ അവിടെ കണക്കിൽ പോലും എടുക്കുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഞാൻ ആരോടെന്നില്ലാതെ

“”എനിക്ക് തൊണ്ണൂറ്റെഴു കിട്ടും, ഒന്നെഴുതീല്ല, ഒന്ന് തെറ്റി.””

എന്റെ ആ പറച്ചില്‍ കേട്ടാകും ആര്യേച്ചി ഉൾപ്പെടെ അവിടെ ഒരു കൂട്ടചിരിയായിരുന്നു. ഞാൻ എനിക്ക് ഉറപ്പുള്ളത് പറഞ്ഞു ഇവർ അതിനെന്തിനാ ഇങ്ങനെ ചിരിക്കുന്നത്. എന്തോ അതെനിക്ക് ഒരുപാട് വിഷമം ആയി. ഞാന്‍ എല്ലാരേം ഒന്നുടെ നോക്കി ആര്യേച്ചി അപ്പോഴും ചിരി നിർത്തിയിരുന്നില്ല.

ഞാൻ അവളുടെ ആ പരിഹാസം സഹിക്കാൻ വയ്യാതെ തിരിഞ്ഞു വീട്ടിലേക്ക് നടന്നു. തിരിച്ചു വരുന്ന വഴിക്ക് അമ്പലക്കുളത്തിന്റെ പടിയിൽ കുറച്ചുനേരം പോയിരുന്നു. എനിക്കെപ്പഴേലും വിഷമം വരുമ്പോൾ ഞാൻ ഇവിടൊക്കെയാണ് വന്നിരിക്കാറ്.

“”വിഷ്ണു ഏട്ടാ…. പിണങ്ങിയോ എന്റെ ചക്കര “”

ആര്യ അമ്പലകുളത്തിന്റെ പടിയിൽ ഇരുന്നു കുളത്തിലേക്കു കല്ലെറിയുന്ന ശ്രീയോടായി ചോദിച്ചു.

“”എനിക്കെന്തു പിണക്കം? പിണക്കം അവനല്ലേ. പക്ഷേ നാളേ നിന്റെ വാല് മുറിയോല്ലടീ അച്ചൂ“”

“”ഹ്മ്മ് എന്താ “”

“”അവൻ ഫസ്റ്റ് അടിക്കുമ്പോ നീയാ കാണിച്ചുകൂട്ടിയാതിന് അവൻ തിരിച്ചു കാണിക്കൊല്ലോ. അവൻ പറഞ്ഞത് സത്ത്യാടി തൊണ്ണൂറ്റെഴു കൃത്യമുണ്ട്.“’

“”ഓഹ് അങ്ങനെ ആണോ….., സാരേല്ല അവനല്ലേ ഞാൻ സഹിച്ചോളാം. “”

ആര്യ ഒരു കള്ളചിരി ഒളുപ്പിച്ചു കൊണ്ടവള്‍ പറഞ്ഞു.
“”ഞാൻ പറഞ്ഞു സത്ത്യാടീ. നിന്റെ ബുക്കെല്ലാം അവൻ കുത്തിയിരുന്നു കാണാപഠിച്ചതാ. നിന്നേം മണപ്പിച്ചോണ്ട് അവന്റെയാ പടുത്തം എനിക്കങ്ങോട്ട് ഇഷ്ടപെട്ടില്ലാ. എന്നാലും പോട്ടേ.””

“”മണപ്പിച്ചോണ്ടോ? “”

“”ആ മണപ്പിച്ചോണ്ട്, അവനിപ്പോ നിന്റെ പഴയ പാവം ശ്രീഹരി ഒന്നുമല്ലട്ടോ, ഇപ്പൊ കയ്യിരുപ്പു മഹാ മോശമായ. ഇപ്പൊ നിന്റെ പുറകെ മാത്രമല്ല കണ്ടപെണ്ണുങ്ങളോട് ച്ചേ…..! അരുണിമേ അറിയില്ലേ അവളുടെയും മൂടും മുലയും മണപ്പിച്ചു നടപ്പാ. “”

അത് കേട്ടതും ആര്യയുടെ മുഖം ഒരു ദേഷ്യഭാവം കൈവരിച്ചു.

“”മേലാല്‍ ഇതുപോലെ അവന്റെ ഇല്ലാത്ത കുറ്റം എന്റടുത്തു വന്നു പറഞ്ഞാൽ ഉണ്ടല്ലോ…..! അവനെ എനിക്കറിയാം. എന്റെ ശ്രീഹരിയേ എനിക്ക് മനസിലാക്കാൻ എനിക്കൊരുത്തന്റെയും സർട്ടിഫിക്കറ്റു വേണ്ട കേട്ടല്ലോ.“”

ആര്യ അവനു നേരെ കൈ ചൂണ്ടി സംസാരിച്ചപ്പോള്‍ അവളുടെ ചുണ്ടുകള്‍ ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു.

“”അല്ലേ….! എനിക്കിപ്പോ എന്തോ വേണം… അവൻ എന്തേലും കാണിക്കട്ടെ ആരൂടേലും പുറകെ പോട്ടേ . എനിക്ക് എന്റെ ഈ പെണ്ണിനെ മാത്രം മതി….“”

ആദ്യം ഒന്ന് ചൂളിയെങ്കിലും ആര്യയെ ഒന്ന് സോപ്പിടും പോലെ വിധക്തമായി ഒരു കള്ളചിരിയോടെ അവന്‍ പറഞ്ഞു. എന്നിട്ടവളുടെ കൈക്ക് പിടിച്ചുഅടുതിരുത്താന്‍ നോക്കി.

“”എന്നെ വിട് എനിക്ക് പോണം“”

പക്ഷേ ആര്യ അവന്റെ കൈ തട്ടി മാറ്റി.

“”അതേ അവനെ… ഇത്രഷ്ടാണേ നീ എന്താ പിന്നെന്തേ അവനെ വിളിക്കാഞ്ഞ!, അവനെ എന്താ പിന്നെ ഒഴുവാക്കുന്നത് ? എനിക്കറിയാം അതെന്താന്ന്. “”

അവൻ ആ ചിരിയോടെ വീണ്ടും അവളെ നോക്കി.

“”എനിക്ക് വിളിക്കാൻ തോന്നിയില്ല അല്ലാതെ നീ വിചാരിക്കുന്ന കാരണങ്ങളൊന്നുമില്ല, നീ അങ്ങനെ കൂടുതൽ ആശിക്കേം വേണ്ട. “”

“”എനിക്കറിയാം എന്റെ അച്ചുന് എഇല്ന്നെലാതാക്കാന്‍ പറ്റില്ലെന്ന്. “”

“”എന്നെ ഭീഷണി പെടുത്തി നിന്നെ ഇഷ്ടപെടുത്താം എന്നാണെന്റെ പൊന്നുമോൻ കരുതുന്നതെങ്കിൽ നടക്കാൻ പോണില്ല കേട്ടോ. എനിക്ക് അവനും നീയും ഒന്നാ……, അവനില്ലാതെ നിന്നെ മാത്രമായി ഞാൻ ഒരിക്കലും ഇഷ്ടപെട്ടില്ല. പക്ഷേങ്കി എനിക്കവനോട് അത് പറയാന്‍…… “”

ആര്യാ പറഞ്ഞത് മുഴുവിപ്പിക്കാതെയും അവന്റെ സോപ്പിടലുകളൊക്കെ
പാടേതള്ളി തിരിച്ചു പോകാന്‍ ഒരുങ്ങി.

“”അപ്പൊ എന്നെ വേണ്ടാ…..ല്ലേ ഞാൻ പോണം എന്നുന്നേക്കുമായി അങ്ങനെ അല്ലേ….? “”

“”നിന്നേ വേണ്ടാന്ന് ഞാൻ പറഞ്ഞോ? ഇല്ലലോ…. നമ്മൾ മൂന്നു പേരും ഒരുമിച്ചുണ്ടായിരുന്ന സമയം ആലോചിച്ചു നോക്കിക്കേ…. അല്ല ഇത് ആരോടാ ഞാൻ പറയുന്നേ… ഞാൻ പോണു.””

അവൻ അപ്പോഴും അവളുടെ കൈയ്യിലെ ആ പിടിവിടാൻ ഒരുക്കമല്ലായിരുന്നു.

“”എന്നെ വിട് ശ്രീ……. ഓഹ്…. വിഷ്ണു എന്നെ വിട്. “”

അവള്‍ എന്തോ ഓര്‍ത്ത പോലെ വിഷ്ണു എന്ന് തിരുത്തി .കൂടാതെ അവളുടെ ശബ്ദത്തിൽ അപ്പോഴെക്ക് ഒരു വശ്യത കടന്നുകൂടിയിരുന്നു. അതവന് അൽപ്പം ധൈര്യം പകർന്നു.

“”പിന്നെ ഇത്രയും നാളുകഴിഞ്ഞു നിന്നെ എന്റെ കയ്യിൽ തനിച്ചു കിട്ടീട്ടു വെറുതെ അങ്ങട് വിടുവല്ലേ!…. ഇവിടെ വാടി ചുള്ളികമ്പേ “”

എന്നിട്ടും അവള്‍ തന്റെ അടുത്ത് വരില്ലെന്ന് തോന്നിയപ്പോൾ അവന്‍ എഴുന്നേറ്റവളുടെ സൈഡിൽ നിന്നിട്ടവളെ കയ്യില്‍ കോരി എടുത്തു.

“”എന്റമ്മോ എന്ത് വെയിറ്റാടി നിനക്ക്, നീ ഇപ്പൊ എന്താ തിന്നുന്നെ?””

“”വിടറാ എന്നെ, വൃത്തികെട് പറയുന്നോരുടെ എനിക്ക് മിണ്ടാൻ താല്പര്യം ഇല്ലാ. വിടെന്നെ “”

Leave a Reply

Your email address will not be published. Required fields are marked *