അമലൂട്ടനും അനുക്കുട്ടിയും – 3

Related Posts


മച്ചാന്മാരെ കഴിഞ്ഞ പാർട്ടിന് നൽകിയ പിന്തുണക്ക് ഒരുപാട് നന്ദി ❤❤❤
നമ്മുടെ കഥ നടക്കുന്നത് കോഴിക്കോട്ടാണ് അതൊകൊണ്ട് തന്നെ ഇനിയുള്ള പാർട്ടുകളിൽ ഉസ്താദ്ഹോട്ടലിനു പ്രാധാന്യം ഉണ്ടാവും…….
എങ്കിൽ നമുക്ക് കഥയിലേക്ക് കടക്കാം…..

ആരാ????
അവർ എന്നോട് ചോദിച്ചു…

ഒട്ടും ഇഷ്ടപ്പെടാതെ ഞാൻ മറുപടി പറഞ്ഞു
”അമൽ”…. ‘ഇവിടുത്തെ വിശ്വനാഥമേനോൻ്റെ മകളുടെ മോൻ’….

അയ്യോ….
”വിശ്വാച്ഛൻ്റെ കൊച്ചുമോനോണോ”…

എന്നോട് പറഞ്ഞായിരുന്നു ഉടൻ തന്നെ എൻ്റെ കൊച്ചുമോനിവിടെ വരും അവനെ നീ ഒന്ന് നോക്കിക്കോണമെന്ന്.
യാത്രയൊക്കെ സുഖമായിരുന്നോ??

മ്മ്…. അവരുടെ സംസാരം ഒട്ടും ദഹിക്കാതെ ഞാൻ മൂളി .
“അല്ല എന്തിനാ മുത്തച്ഛൻ എന്നെ നോക്കണമെന്ന് ഇവരോട് പറഞ്ഞത് എൻ്റെ കാര്യം നോക്കാൻ എനിക്കറിയാം ഞാൻ മനസ്സിൽ പറഞ്ഞു”…

എന്താ മോനേ ആലോചിക്കുന്നേ????

ഏയ് ഒന്നുല്ല… എന്തെങ്കിലും ചോദിച്ചില്ലേൽ മോശമാണ് മുത്തച്ഛൻ ഏൽപ്പിച്ചതല്ലെ….
‘വീട്ടിലാരൊക്കെയുണ്ടെന്ന് ചോദിക്കാം’ ഞാൻ വീണ്ടും മനസ്സിൽ പറഞ്ഞു

ചേച്ചിയുടെ വീട്ടിൽ ആരൊക്കെയുണ്ട് ???

എൻ്റെ അച്ഛനും അമ്മയും
‘ചേട്ടൻ ആർമ്മിയിൽ ആണ്’…
എന്താ ചേട്ടൻ്റെ പേര്???

മഹേഷ്…

കുട്ടികളില്ലേ????

എൻ്റെ ചോദ്യം ചെന്നതും അവരുടെ മുഖമാകെ വല്ലാതെയായ്….

‘ഞങ്ങൾക്ക് കുട്ടികളില്ല ’
വളരെ സങ്കടത്തോടെ ചേച്ചി പറഞ്ഞു…

ഒരു നിമിഷം എനിക്ക് വല്ലാതെയായ് ശ്ശൊ ചോദിക്കണ്ടായിരുന്നു..

വിഷയം മാറ്റാൻ ഞാൻ ചേച്ചിയുടെ അച്ഛൻ്റെയും അമ്മയുടെയും പേര് ചോദിച്ചു….

രാജേന്ദ്രൻ , വിലാസിനി എന്ന് ചേച്ചി മറുപടി പറഞ്ഞു’ …

പതിയെ ചിരിച്ച്കൊണ്ട് ചേച്ചി എന്നോട് ചോദിച്ചു…

അല്ല മോനെ നീ എൻ്റെ വീട്ടിലെ എല്ലാരുടെയും പേര് തിരക്കി എന്താ എൻ്റെ മാത്രം പേര് നീ ചോദിക്കാത്തെ ???

‘ശരിയാണല്ലോ ഞാൻ മറന്നുപോയ്’ അവർക്ക് വിഷമം തോന്നാതിരിക്കാൻ ഞാൻ ഒരു കള്ളം പറഞ്ഞു..

എന്താ ചേച്ചിയുടെ പേര്?????

” അനുശ്രീ “……

അല്ല മോനെന്താ വീടിനകത്തേക്ക് കയറാതെ പുറത്തു തന്നെ കിടന്നു കളഞ്ഞത്…

അത് …,,,,,,,,ഞാൻ വെളുക്കാറായപ്പോഴാണ് എത്തിയത് അപ്പോപ്പിന്നെ കുറച്ചു സമയം കൂടെ കഴിഞ്ഞാൽ നേരം വെളുക്കൂല്ലോന്നോർത്തു,,,,,,,, …..
പിന്നെ യാത്ര ചെയ്തു വന്നതിന്റെ നല്ല ക്ഷീണവും ഉണ്ടായിരുന്നു…….. അതിനാൽ വീട് തുറക്കാനൊന്നും നിന്നില്ല വാതിൽക്കൽ തന്നെ അങ്ങ് കൂടി…….
അതുമല്ല രണ്ടുദിവസമായില്ലേ വീട് അടഞ്ഞുകിടക്കുന്നു…….
രാവിലെ എണീറ്റ് വീടൊക്കെ ഒന്ന് വൃത്തിയാക്കിയിട്ട് കയറാന്നു വെച്ചു …….

“””അയ്യോ”””
മോനെ വീട് എല്ലാ ദിവസം ഞാൻ തൂത്തു വൃത്തിയാക്കി ഇടാറുണ്ട്…….
വിശ്വാച്ഛൻ എന്നോട് എല്ലാം പറഞ്ഞേൽപ്പിച്ച് താക്കോലും തന്നിട്ടാണ് പോയത്……
അതുകൊണ്ടുതന്നെ എന്നും ഞാനീ വീട് വൃത്തിയാക്കിയിടാറുണ്ടായിരുന്നു….
എന്നാൽ മോനകത്തേക്ക് കയറിക്കോളു യാത്ര ചെയ്ത് ക്ഷീണിച്ച് വന്നതല്ലെ,,,,,,,,,,
ചേച്ചി വീട്ടിൽ ചെന്ന് കാപ്പിയിട്ടോണ്ട് വരാട്ടോ…..

ശരി ചേച്ചി……
ഒരു ഒഴുക്കൻ മട്ടിൽ മറുപടി കൊടുത്ത് ഞാൻ ബാഗിൽ നിന്നും താക്കോലെടുത്ത് വാതിൽ തുറന്നു…….

അമ്പോ!!!!!!!!…..
””’ ഒരു നിമിഷം ഞാനൊന്ന് അതിശയിച്ചുപോയി””….
മുത്തശ്ശൻ വീട്ടിൽ വന്നപ്പോൾ “വലിയ വീട്” എന്ന് പറഞ്ഞെങ്കിലും ഇത്രയൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല……..

അതിശയത്തോടെ ഞാൻ വീടിനുള്ളിലേക്ക് കയറി!!!!!!….
“””വലിയ 3 മുറികളും വരാന്തയും നടുമുറ്റവുമായ്‌””””… കാണുന്ന ഏതൊരാളിലും ആനന്ദം നിറക്കുന്ന ”””’വലിയൊരു നാലുകെട്ട്”””’….

,,,,,,,,മനോഹരമായ കൊത്തുപണികളോടുകൂടിയ തൂണുകളും,,,,,,, ”””നടുമുറ്റത്തായ് ഒരു തുളസിത്തറയും”””’ “””””അതിന് ചോട്ടിലായൊരു ശ്രീ കൃഷ്ണ വിഗ്രഹവും””””….

തൂണുകളെ തഴുകി തഴുകി ഞാൻ വലതുവശത്തായി കാണുന്ന രണ്ടാമത്തെ മുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് കയറി……..
മുറിയിലെ ലൈറ്റ് ഓൺ ചെയ്തതും എന്റെ കണ്ണുകളുടെ ചലനം പോയ് നിന്നത് എതിർ വശത്തായി കാണുന്നഗ്ലാസ് ഷെൽഫിലേക്കാണ്…….
ഓടി അതിനു ചോട്ടിലെത്തി,,,,,,, “””എൻ്റെ മിഴികൾ അതിനുള്ളിലേക്ക് നീട്ടി”””…..

”’ആ സമയം എന്റെ മിഴികൾ ഈറനണിഞ്ഞിരുന്നു”’….
“ഷെൽഫിൽ മുഴുവൻ കല്യാണിയമ്മയുടെ ഫോട്ടോകൾ”….
”’അമ്മയുടെ ചെറുപ്പകാലം മുതൽ കോളേജ് കാലഘട്ടം വരെയുള്ള ഫോട്ടോകൾ”’ ….

”’കുട്ടിയുടപ്പുകളും പട്ടുപാവാടയും ബ്ലൗസുമണിഞ്ഞും, ഹാഫ് സാരി ചുറ്റിയും,സെറ്റ് സാരിയും ചുരിതാറുമിട്ട് അതിസുന്ദരിയായ് നിൽക്കുന്ന എൻ്റെ അമ്മ”’…

“”” ഈറനണിഞ്ഞ മിഴികളാൽ നിശബ്ദതയോടെ, അമ്മയുടെ ഫോട്ടോയിൽ നോക്കി നിൽക്കുന്നതിനിടയിൽ അനുചേച്ചി പിന്നിൽ നിന്നും വിളിച്ചു”””….

മോനെ……..

ദാ കാപ്പി…..

പതിയെ തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് കയ്യിൽ ഒരു ഗ്ലാസ് കാപ്പിയുമായി നിൽക്കുന്ന അനുചേച്ചിയെയാണ്……

”’അയ്യേ മോനെന്തിനാ കരയുന്നേ”’…..

അമ്മയുടെ ഫോട്ടോയിലേക്ക് വിരൽ ചൂണ്ടി ഞാൻ പറഞ്ഞു …..
””എന്റെ….. എന്റെ കല്യാണിയമ്മ””…..
പക്ഷെ ശബ്ദം പുറത്തേക്ക് വരാത്തത്രയും വലിയൊരു സംഘർഷത്തിലായിരന്നു എൻ്റെ മനസ്സ്……..

എന്നിലെ മാനസികാവസ്ഥ മനസ്സിലാക്കിയ അനുവേച്ചി എന്നോടയ് പറഞ്ഞു…

””മോനേ നീ എന്തിനാ എപ്പോഴും സങ്കടപ്പെടുന്നത്.””….
””’മോന്റെ അമ്മ മോനെവിട്ട് എവിടെയും പോയിട്ടില്ല””….
” എപ്പോഴും മോന്റെ കൂടെ തന്നെ ഉണ്ട്”….
”’ ഇത് നിന്റെ കല്യാണിയമ്മയുടെ മുറിയായിരുന്നു”’….
,,,,, വേറെയും മുറികൾ ഈ വീട്ടിൽ ഉണ്ടായിരുന്നല്ലോ,,,, എന്നിട്ടും മോനാദ്യമായി ഈ മുറിയിലല്ലേ വന്ന് കയറിയത് ….

”’ അതാ ഞാൻ പറഞ്ഞത് മോന്റെ കല്യാണിയമ്മ മോനെ വിട്ടെവിടെയും പോയിട്ടില്ലാന്ന് അമ്മ എന്നും മോൻ്റെ കൂടെത്തന്നെ ഉണ്ട് ””…. അതുകൊണ്ട് മോനിനി ഒരിക്കലും സങ്കടപ്പെടരുത് കേട്ടോ…..

അമ്മയുടെ ഫോട്ടോ കണ്ട് ചങ്ക് പിടഞ്ഞു നിന്നിരുന്ന എനിക്ക് അനുവേച്ചിയുടെ വാക്കുകൾ അൽപ്പമൊരാശ്വാസം നൽകി….

മോനെ ….”’അതിൽ വേറോരു ഫോട്ടോയുണ്ട് അത് നീ കണ്ടായിരുന്നോ”’????
അനുചേച്ചി പതിയെ മുന്നിലേക്ക് വന്ന് ഗ്ലാസ്ഡോർ തുറന്ന് അതിൽ നിന്നും ഒരു ഫോട്ടോയെടുത്ത് എന്നെ കാണിച്ചു….

ഇതാരാ മോന്റെ അമ്മയുടെ കയ്യിലിരിക്കുന്നതെന്നറിയാമോ???…….

ഇല്ലെന്നർത്ഥത്തിൽ ഞാൻ തോൾ കുലുക്കി…….

”’ അത് ഞാനാണ് മോനേ”’ ഞാനും ചേച്ചിയും കുഞ്ഞിലെ കൂടെ ഒരു കല്യാണത്തിന് പോയപ്പോൾ എടുത്ത ഫോട്ടോയാ…..

”’എന്നെ നോക്കിയതും വളർത്തിയതുമെല്ലാം മോന്റെ കല്യാണിയമ്മയാ”’

അറിയുവോ മോന്…..
” എന്നെ സ്വന്തം അനുജത്തിയായാണ് കല്ല്യാണിയമ്മ കണ്ടിരുന്നത്”….
,,,,,,ചേച്ചിയെക്കാളുപരി എനിക്കും എൻ്റെ സ്വന്തം അമ്മയെപ്പോലായിരുന്നു ചേച്ചി,,,,,…
ഞാനും ചേച്ചിയും ഓടിക്കളിച്ച് വളർന്ന വീടാണിത് …….
ഇവിടെ ഈ മുറിയിലായിരുന്നു ഞങ്ങൾ എന്നും ഉറങ്ങിയിരുന്നത്…. ”’ചേച്ചിയുടെ മാറിലെ ചൂട്പറ്റി ഒരു അമ്മയുടെ സ്നേഹവും വാത്സല്യവും ഏറ്റുവാങ്ങി ഒരുപാട് നാൾ ഉറങ്ങിയിട്ടുണ്ട് ഞാൻ”’….

Leave a Reply

Your email address will not be published. Required fields are marked *