‘ ഹല്ല… അവനിത്തിരി ജോലി ചെയ്യുന്നതിനു നെനക്കെന്തിനാടീ ഇത്ര ദെണ്ണം…. നിന്റെ
നായരൊന്നുമല്ലല്ലോ…ഇത്ര ഉരുകാന്‍…..’ എളേമ്മ വിട്ടുകൊടുക്കുന്നില്ല.
‘ എന്റെ നായരാരുന്നേല്‍ ഞാന്‍ മിണ്ടത്തില്ലാരുന്നു… ഇത്… വല്ലെടത്തൂന്നും വന്ന ആള്….
പണ്ടത്തേ പരിചയം വെച്ചോണ്ട് താമസിക്കാന്‍ സമ്മതിച്ചൂന്നു കരുതി… ആ ചെക്കനേക്കൊണ്ട്
മാടു പോലെ പണിയെടുപ്പിക്കാന്‍ എളേമ്മയ്ക്കുനാണമില്ലേ… ഒടുവില്‍ അവകാശോം
പറഞ്ഞോണ്ടു വരുമ്പം അറിയാം….’
അഭിയുടെ ശബ്ദത്തില്‍ മാറ്റം. ഞാന്‍ വിചാരിച്ചു, എങ്കിലും ഇവള്‍ എന്നെ എത്ര
അന്യനായിട്ടാണു കണക്കാക്കുന്നത്. ങാ, സര്‍ക്കാരുദ്യോഗസ്ഥന്റെ മകളല്ലേ, ആ ഹുങ്കു
കാണും.
അഭിയുടെ ശബ്ദത്തില്‍ മാറ്റം. ഞാന്‍ വിചാരിച്ചു, എങ്കിലും ഇവള്‍ എന്നെ എത്ര അന്യനായിട്ടാണു കണക്കാക്കുന്നത്. ങാ, സര്‍ക്കാരുദ്യോഗസ്ഥന്റെ മകളല്ലേ, ആ ഹുങ്കു
കാണും.
‘ മോളേ… നീ അവനേ ചെക്കാന്നു പറയരുത്… അവനേ.. ഒരൊത്ത ആണാ…. പേരെങ്കിലും
പറ…. ‘ രാമേട്ടന്‍ മകളെ ഉപദേശിക്കുന്നു.
‘ ദേ… എവളു പറേന്നതും കേട്ടോണ്ട് ആ ചെക്കനേ ഒന്നും പറയാന്‍ നിക്കണ്ട കേട്ടോ…
അതൊരു പാവമാ…. ‘ രാമേട്ടനോട് എളേമ്മയുടേ താക്കീത്.
ഞാനൊന്നുറച്ചു. ഇനി ഇവിടേ നിന്നിട്ട് കാര്യമില്ല. കൂടുതല്‍ നിന്നാല്‍ ചിലപ്പോള്‍ അവള്‍
ഇന്നലത്തേ കാര്യമെങ്ങാനും പറഞ്ഞു കളയും. ഞാന്‍ ഒന്നു മുരടനക്കി. കാല്‍ തിണ്ണയില്‍ ഒന്നു ആഞ്ഞു ചവിട്ടി. അകത്തേ സംസാരം നിന്നു. ഞാന്‍ വാതില്‍ക്കല്‍ നിന്ന് അകത്തേക്ക്
എത്തിനോക്കി.
‘ ങാ… രാജു… അല്ലാ….നീ ഇവിടെ പഠിക്കുന്നതിനു പകരം പറമ്പിപ്പണിയാണെന്നു കേട്ടല്ലോ….’ രാമേട്ടന്‍ ചോദിച്ചു.
‘ ഓ.. ചുമ്മാ… വായിച്ചു മടുത്തപ്പം… ഇച്ചിരെ വിയര്‍ക്കാന്നു കരുതി….. പിന്നെ…..പിന്നെ….
എനിക്ക് രാമേട്ടനോടൊരു കാര്യം പറയാനൊണ്ടാരുന്നു…..’
‘ വാ… ഇങ്ങോട്ടു കേറിവാ… എന്തു കാര്യാ..?… പറഞ്ഞോ…’
‘ അല്ലാ…അതല്ലാ… രാമേട്ടനോടു മാത്രം പറയാനൊള്ളതാ…..’ ഞാന്‍ നിന്നു പരുങ്ങി.
എളേമ്മയും അഭിരാമിയും അടുക്കളയിലേയ്ക്കുവലിഞ്ഞു.
‘ നീ ഇരിക്ക്… കാപ്പി കുടിച്ചോ…?… എടീ ശാരദേ…. ‘
‘ വേണ്ട… ഞാന്‍ കുടിച്ചോളാം… പിന്നെ…പിന്നെ….പറയുമ്പം രാമേട്ടന്‍ തെറ്റിദ്ധരിക്കരുത്…..
രാമേട്ടന്‍ എനിക്ക് അഛനേപ്പോലെയാ… ധിക്കാരമാണെന്നും തോന്നരുത്….’ ഞാന്‍ നിന്നു
പരുങ്ങി.
‘ എന്നോടൊരു കാര്യം പറയാനെന്തിനാടാ ഇത്രേം മുഖവുര… ?… അത്രേം വെല്യ
കാര്യാണോ…?…’
‘ അത്ര വെല്യ കാര്യമൊന്നുമല്ല….. പിന്നെ… പിന്നെ… ഞാന്‍ ഇവിടന്നു മാറിയാലോന്നു
വിചാരിക്കുകാ….’ ശബ്ദം താഴ്ത്തി ഞാന്‍ പറഞ്ഞൊപ്പിച്ചു. കേട്ടു നിന്ന കല പെട്ടെന്ന് എന്റെ കയ്യില്‍ കയറി പിടിച്ചു. ഞാന്‍ ആ കയ് മെല്ലെ വിടുവിച്ചു.
‘ മാറാനോ…?… അതിനിപ്പം എന്തുണ്ടായി ഇവിടെ…?.. എന്നിട്ടെങ്ങോട്ടു പോകാന്‍….
നെനക്കെന്തെങ്കിലും വെഷമം ഒോ ഇവിടെ… ആരെങ്കിലും നിന്നേ എന്തെങ്കിലും
പറഞ്ഞോ…?…’
‘ ഇല്ലാ… ഒന്നും പറഞ്ഞില്ലാ… എന്നാലും…. ഇവിടെ ചിലര്‍ക്ക്… എന്നേ ഒരു പേടിയൊെന്നു
തോന്നുന്നു…… ഞാനൊരു തടിമാടന്‍….. ഇത്തിക്കണ്ണി പോലെ തിന്നും കുടിച്ചും ഇങ്ങനെ….
പിന്നെ…. പ്രായമായ രണ്ടു പെമ്പിള്ളേരും… അതും പെണ്ണുങ്ങളു മാത്രം….. കൊറച്ചു
ബുദ്ധിമുട്ടിയാലും ഒള്ള സൗകര്യത്തില്‍ വീട്ടീന്ന് പോയി വരാമെന്നു വിചാരിക്കുകാ…….’
‘ അതിനാര്‍ക്കാ നിന്നേ ഇവിടെ പേടി…?..’ രാമേട്ടന്‍ ശബ്ദം ഉയര്‍ന്നു.
‘ രാമേട്ടാ…പതുക്കെ…. പെണ്ണുങ്ങളു കേക്കണ്ട…. പ്ലീസ്…’ ഞാന്‍ രാമേട്ടന്റെ കയ്യില്‍ കയറി
പിടിച്ചു.
‘ ആരെങ്കിലും നിന്നോടെന്തെങ്കിലും പറഞ്ഞോ… പറ…. ‘
‘ അയ്യോ… ഇല്ല…. ചിന്തിച്ചപ്പം… എനിയ്ക്കുനാണോം മാനോം ഇല്ലാതായതു പോലെ തോന്നി.
അതുകൊണ്ടാ പറഞ്ഞുപോയത്….. രാമേട്ടന്‍ പൊറുക്കണം… ‘
‘ അഭിരാമീ… ശാരദേ…ഇവിടെ വാ….’ രാമേട്ടന്‍ വിളിച്ചു. എളേമ്മ മുറിയിലേയ്ക്കുകയറി വന്നു.
അഭിരാമി വാതിക്കല്‍ നിന്നതേയുള്ളു.
‘ അയ്യോ…രാമേട്ടാ…പ്ലീസ്… വേണ്ടാ…. അവരേ വിളിക്കണ്ടാ…’ എനിയ്ക്കുപേടി അഭിരാമി
