ഉണ്ടകണ്ണി – 12 2

കൊല്ലാൻ ആണേൽ നിങ്ങൾക്ക് കൊന്നൂടെ എന്നെ എന്തിന് ??”

“ഹ ഹ ഹ നിന്നെ എന്തിന് എന്നോ… നീ തന്നെ അവളെ കൊല്ലണം … അതാണ് കാവ്യ നീതി… എന്നാലെ… …….. ”

” നോ…. ഞാൻ ഞാൻ എങ്ങനെ??”

” വരുന്ന ഞായറാഴ്ച കിരണും അവളും കൂടി മൂന്നാർ പോകുന്നുണ്ട് അവളുടെ കാറിൽ. നിനക്ക് ഇതിലും നല്ല ചാൻസ് വേറെ ഇല്ല . പക്ഷെ….ഒരു കാര്യം.. എന്റെ കിരൺ ന് എന്തെങ്കിലും പറ്റിയാൽ…. നിന്റെ കുടുംബം അടക്കം ഞാൻ കത്തിക്കും ”

അവസാനം അവൾ പറഞ്ഞപ്പോ അവളുടെ മുഖഭാവം കണ്ടു ഹരിക്ക് പേടി തോന്നി

“ഇനിയെങ്കിലും പറ ആരാ…. ആരാ .നീ????”

” നീ അത് അറിഞ്ഞിട്ടു ഒരു കാര്യവും ഇല്ല ഹരി . നീ ഇപ്പോൾ നിന്നോട് പറഞ്ഞ കാര്യം ചെയ്യുക ബാക്കി നീ അറിയേണ്ടതെല്ലാം അറിയേണ്ട സമയത്ത് അറിഞ്ഞോളും, ബ്രിട്ടോ ഇവനെ കൊണ്ട് എവിടേലും ഇറക്കി വിട്.”

അവളുടെ വാക്ക് കേട്ടതും കാർ ഓടിച്ചവൻ അവനെ വന്നു വലിച്ചു കൊണ്ട് കാറിന് അടുത്തേക്ക് പോയി

…………………………………………………………………..

ഞായറാഴ്ച രാവിലെ 5 മണിക്ക് തന്നെ കിരൺ ഒരുങ്ങി കെട്ടി ബാഗും ആയി റോഡിൽ വന്നു നിന്നു കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അക്ഷര കാറുമായി വന്നു .

“ഇതെന്ന ബാഗൊകെ നമ്മൾ ഒറ്റ ദിവസത്തേക് അല്ലെ പോണേ സാറേ… ”

“ആ അത് ചുമ്മ എടുത്തതാ” .അവൻ ഇളിച്ചു കൊണ്ട് കാറിൽ കേറുന്ന വഴി പറഞ്ഞു
“അപ്പോ പോയാലോ സാറേ ??”

“ആ പോട്ടെ..”

അവൾ കാറ് മുന്നോട്ട് എടുത്തു . പാട്ടും കേട്ടുകൊണ്ട് അവർ മൂന്നാർ ലക്ഷ്യമാക്കി പോയി..

അവരുടെ കാർ പാസ് ചെയ്‌ത അടുത്ത ജങ്ഷനിൽ നിന്നും ഹരിയുടെ കാർ അവരെ നിശ്ചിത അകലമിട്ടു ഫോളോ ചെയ്തുകൊണ്ടിരുന്നു ..

…………………………………………………………………

നഗരത്തിൽ നിന്നും ഒക്കെ മാറി ഗ്രാമ പ്രദേശത്തുള്ള ഒരു വീട് . പുറത്ത്‌ കറുത്ത ബൊലേറോ രണ്ടെണ്ണം കിടക്കുന്നു രാവിലെ ബെഡിൽ നിന്ന് എണീറ്റ ഐശ്വര്യ മുഖം ഒക്കെ കഴുകി ഒന്ന് ഫ്രഷ് ആയി കണ്ണാടിയിൽ നോക്കി ഒരു പ്രത്യേക തരം ചിരിയോടെ അവൾ തന്റെ മുറി വിട്ട് ഇറങ്ങി വീടിന് താഴെ നിലയിലേക്ക് ഇറങ്ങി . ഹാളിൽ തന്നെ അവളെ കാത്ത് ബ്രിട്ടോ ഒരുങ്ങി നില്പുണ്ട്

“ബ്രിട്ടോ അപ്പോ എല്ലാം പറഞ്ഞ പോലെ പുറപ്പെട്ടോ .. ”

അവളുടെ വാക്ക് കേട്ടതും അവൻ പുറത്തേക് ഇറങ്ങി ബൊലേറോ ഒരെണ്ണം സ്റ്റാർട്ട് ചെയ്ത് പാഞ്ഞു പോയി. അവൾ ഹാളിൽ നിന്നും അടുക്കളയിലേക്ക് കയറി ഒരു കാപ്പി ഇട്ടു ഒരു ഗ്ലാസ് അവൾ കുടിക്കുകയും ഒരെണ്ണം വേറയും എടുത്ത് അവൾ അടുക്കള വിട്ട് പുറത്തേക്ക് ഇറങ്ങി അടുത്ത മുറിയിലേക്ക് കയറി .

ആ മുറിയിൽ ബെഡിൽ കിടക്കുന്ന ഒരു മധ്യവയസ്കയായ സ്ത്രീയെ അവൾ പതിയെ വിളിച്ചു

“അമ്മേ…..അമ്മേ..”

അവർ പതിയെ കണ്ണു തുറന്നു അവളെ നോക്കി പുഞ്ചിരിച്ചു.

“അമ്മേ എണീക്ക് ”

അവൾ അവരെ പതിയെ താങ്ങി എണീപ്പിച്ചു കട്ടിലിൽ ചാരി ഇരുത്തി . കാപ്പി അവരുട കയ്യിലേക് കൊടുത്തു . അവശയായ ഒരു ചിരിയോടെ അവർ അവളുടെ മുടിയിൽ തലോടി കൊണ്ട് ആ കാപ്പി വാങ്ങിച്ചു.

“എന്താ മോളെ നിന്റെമുഖത്ത് ഇന്ന് നല്ല സന്തോഷം ഉണ്ടല്ലോ??”

“ഉണ്ടമ്മെ… നല്ല സന്തോഷം ഉണ്ട് ഇന്ന് എനിക്ക്… ”

“അതെന്താ മോളെ “
“നമ്മുടെ പ്രതികാരത്തിന്റെ ആദ്യ പടി ഇന്ന് നിറവേറ്റാൻ പോകുവാ ഞാൻ…. അമ്മ കണ്ടോ ”

അവൾ ചിരിച്ചുകൊണ്ട് അമ്മയെ കെട്ടി പിടിച്ചു

അതേ സമയം മൂന്നാർ ലക്ഷ്യമാക്കി അക്ഷരയുടെ ഓഡി കാറും അതിന് പിന്നിൽ അവർ അറിയാതെ ഹരി യുടെ കാറും ഇവർ രണ്ടും അറിയാതെ കുറെ പിന്നിൽ ആയി ബ്രിട്ടോ യുടെ ബൊലേറോ യും പോയിക്കൊണ്ടിരുന്നു….

(തുടരും….)

Leave a Reply

Your email address will not be published. Required fields are marked *