ഉണ്ടകണ്ണി – 12 2

“അത്…” ..

“ഹ പറ കോപ്പേ … നമ്മൾ തമ്മിൽ എന്തിനാ ഈ ഫോമാലിറ്റി ഒക്കെ ??”

“ഞാൻ പറയാം പക്ഷെ ”

“എന്ത് പക്ഷെ?”

” ഞാൻ പറയുന്ന കാര്യങ്ങൾ കേട്ട ഇപോ നീ എങ്ങനെ ആണോ ഇരിക്കുന്നത് എന്നോട് പെരുമാറുന്നത് , അത് പോലെ തന്നെ ആയിരിക്കണം മുന്നോട്ടും ,ok ആണോ? ”

” ഇതെന്ത് … നീ എന്താ ഈ പറഞ്ഞു വരുന്നത്??” അവൾ സംശയത്തോടെ അവനെ നോക്കി

” നീ പറ സമ്മതം ആണോ? എങ്കിൽ ഞാൻ പറയാം”

“ആ സമ്മതം നീ എന്ത് പറഞ്ഞാലും ഞാൻ നിന്നെ ഇപോകാണുന്ന പോലെ കാണൂ പെരുമാറൂ… പോരെ ”

അവൾ അവന്റെ കൈ പിടിച്ചു സത്യം ചെയ്തു .

കിരൺ അവളോട് ഇന്നലെ അമ്മ പറഞ്ഞ കാര്യങ്ങൾ എല്ലാം പറഞ്ഞു .

” കണ്ടോ കണ്ടോ… ഞാൻ പറഞ്ഞില്ലേ നീ ഫീൽ ആവും ന്ന് ഇപോ ദേ കണ്ണും നിറഞ്ഞിരിക്കുന്നു..”

കിരൺ എല്ലാം കേട്ടിട്ട് കണ്ണും നിറച്ചിരിക്കുന്ന അവളുടെ കണ്ണു തുടച്ചുകൊണ്ടു പറഞ്ഞു

അവൾ ഒന്നുമിണ്ടിയില്ല
അപ്പോഴേക്ക് ഓഡർ കൊടുത്ത ഊണ് വന്നിരുന്നു

” അക്ഷ”

“ഉം”

“നീ എന്താ ഒന്നും മിണ്ടാത്തത്?? നീ എന്നോട് സത്യം ചെയ്തത് വെറുതെ ആണോ??”

“ഹേയ് ഇല്ല ടാ എനിക്ക് ഒരു കുഴപ്പവും ഇല്ല. എന്നാലും എന്റെ അച്ഛൻ കാരണം?? നീയും അമ്മയും ഒക്കെ ഇത്രേം അനുഭവിച്ചില്ലേ ..ന്നിട്ട് നിന്റെ മുന്നിൽ ഇരിക്കാൻ എനിക്ക് പറ്റുന്നില്ല അതോണ്ടാ ”

അവൾ കണ്ണു തുടച്ചുകൊണ്ട് പറഞ്ഞു

” നീ ഇപോ അതൊന്നും അലിച്ചിക്കണ്ട ഇന്ന ദെ ഇത് കഴിചെ..നീ കഴിച്ചില്ലങ്കിൽ ഞാനും കഴിക്കുന്നില്ല”

അവൻ ചോർ പ്ളേറ്റ് അവൾക്ക് മുന്നിലേക്ക് നീക്കി വച്ചു

” ന്നലും അമ്മ”

“ദെ ദേ നീ എന്റെ കയ്യിന്ന് വാങ്ങിക്കും ഇനി , മര്യാദക്ക് കഴിക്കടി ”

അവൻ സ്വൽപ്പം ദേഷ്യത്തോടെ പറഞ്ഞു

അപ്പോഴേക്ക് അവൾ പതിയെ കഴിക്കാൻ തുടങ്ങി

“ടി നീ അമ്മയെ വിളിച്ചു നമ്മൾ ഞായറാഴ്ച ടൂർ പോകുന്ന കാര്യം ഒക്കെ പറഞ്ഞോ? ”

വിഷയം മാറ്റാൻ വേണ്ടി അവൻ എടുത്തിട്ടു

“ആ പറഞ്ഞല്ലോ.. ”

“ഹോ ദുരന്തമേ”

“എന്തേ ?? അതിന് എന്താ? അമ്മയോട് കള്ളം പറഞ്ഞിട്ട് നീ അങ്ങനെ വരണ്ട ”

“ഞാൻ കള്ളം ഒന്നും പറയാൻ പോണില്ല എന്നാലും അമ്മ എന്ത് കരുതി കാണും …”

“അമ്മ എന്ത് കരുതാൻ അതിന്?”

” ഊവ എന്താ ന്നിട്ട് അമ്മ പറഞ്ഞേ ന്ന് അറിയാമോ?”

“എന്താ പറഞ്ഞത്?”

അവൾ പാത്രത്തിൽ നിന്നും മുഖം ഉയർത്തി ചോദിച്ചു

“ആ എന്റെ അച്ചനെ പോലെ ആവരുത് ന്ന് ”

“എന്നു വച്ചാൽ?? ”

അവൾ സംശയത്തോടെ അവനെ നോക്കി

“ആ ബെസ്റ്റ് അച്ചനും അമ്മയും കൂടെ കല്യാണത്തിന് മുന്നേ തന്നെ എന്നെ പറ്റി ആലോചിച്ചു അത് തന്നെ “
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു

കുറച്ചു നേരം ഒന്നും മനസ്സിലാവാതെ ഇരുന്ന അവൾ പെട്ടെന്ന് അവനെ തല്ലാൻ കൈയ്യോങ്ങി ..

“അയ്യേ പോടാ നാറി നീ ആ ഉദ്ദേശ്യം വച്ചാണ് ടൂർ പോവാൻ പ്ലാൻ എങ്കിൽ നിന്നെ ഞാൻ വല്ല കൊക്കേന്നും തള്ളി ഇടും പറഞ്ഞേക്കാ ”

“ഒ പിന്നെ അയ്യടാ.. എനിക് നിന്നെയാണ് പേടി … ”

” പ്ഫ തെണ്ടി മര്യാദയ്ക്ക് മിണ്ടാണ്ടിരുന്നു കഴിചെ ക്ലാസ് ഇപോ തുടങ്ങും ”

അവൾ അവന്റെ കൈകിട്ടു തല്ലികൊണ്ട് പറഞ്ഞു.

ഫുഡ് ഒക്കെ കഴിച്ചു കഴിഞ്ഞു അവർ രണ്ടും കൂടെ ഒരുമിച്ചു ക്ലാസ്സിലേക്ക് വന്നു .

അവരുടെ വരവ് നേരത്തെ ഫുഡും അടിച്ചു ക്ലാസ്സിൽ എത്തിയ ജെറി കണ്ടു

“ഓഹോ … അപ്പോ കഴിഞ്ഞു ല്ലേ..??”

അവരെ കണ്ടു ഓടി വന്ന അവൻ പറഞ്ഞു

“എന്ത് കഴിഞ്ഞു ന്ന് ?” കിരൺ മനസ്സിലാവാതെ ചോദിച്ചു

“പോടാ പോടാ രണ്ടും കണക്കാ.. രാവിലെ എന്ത് മൊട ആയിരുന്നു ന്നിട്ട് ഇപോ നോക്കിയെ ”

ജെറി അതും പറഞ്ഞു തിരിഞ്ഞതും ഇവരെ നോക്കി കലിപ്പോടെ ഇരിക്കുന്ന ഐശ്വര്യ യെ ആണ് കണ്ടത്

“എന്താടി നോക്കി പേടിപ്പിക്കുന്നെ??” അവൻ അവളുടേ നേരെ ആയി

ഇത് കണ്ട അക്ഷര നീരസത്തോടെ അവളെ ഒന്ന് കലിപ്പിച്ചു നോക്കിയിട്ട് അവളുടെ സീറ്റിലേക്ക് പോയി

“ടാ ജെറി നീ എന്തിനാ നീ അവളുടെ മെക്കിട്ട് കേറുന്നത്??”

കിരൺ അവനെ പിടിച്ചു മാറ്റി കൊണ്ട് ചോദിച്ചു

“ഊവ നിങ്ങൾ രണ്ടും കൂടെ ഉടക്കി ന്ന് അറിഞ്ഞു രാവിലെ മുതൽ ഇവളെ ഞാൻ ശ്രദ്ധിക്കുവാണ് എന്തൊരു സന്തോഷം ആയിരുന്നു ഇപോ നിങ്ങൾ ഒരുമിച്ച് വന്നപ്പോ അവളുടെ മുഖം നോക്കിയേ…. ഒറ്റ കുത്ത് വച്ചു കൊടുക്കണം ”

Leave a Reply

Your email address will not be published. Required fields are marked *