Related Posts
കിരണേ…. നീ…..
സൗമ്യമിസ് വിശ്വാസം വരാതെ നിക്കുവാണ്
ഞാൻ ആകെ അമ്പരന്നു എന്ത് ചെയ്യണം എന്നറിയാതെ നിന്നു .
അടുത്ത മുറിയിൽ നിന്നും ഓടി കൂടിയ കൂട്ടത്തിൽ അക്ഷരയും ഉണ്ടായിരുന്നു . ബെഡ്ഷീറ്റിൽ മൂടി ബെഡിന് അപ്പുറം നിൽകുന്ന മിസ്സിനെയും ഇപ്പുറം അന്തവിട്ടു നിൽകുന്ന എന്നെയും കണ്ട എല്ലാവരും അന്തംവിട്ടു
“മിസ് എന്തുപറ്റി…. കിരൺ….. നീ…..നീ എന്താ ഇവിടെ ”
ഞാൻ ഞെട്ടി. കാര്യം അത് ചോദിച്ചത് അക്ഷരയാണ്
“ഞാൻ… നീ … നീ പറഞ്ഞിട്ടല്ലേ… വന്നത് ?”
അമ്പരന്ന് ഞാൻ ചോദിച്ചു
“ഞാനോ…. ങേ..”
അവൾ ഞെട്ടലോടെ ചോദിച്ചു
“നീ തന്നെ…നീ അല്ലെ എനിക്ക് മെസ്സേജ് അയച്ചത് ഇപ്പോൾ ??”
“ഞാൻ മെസ്സേജ് അയച്ചെന്നോ ?”
അവൾ അത്ഭുതത്തോടെയും സങ്കടത്തോടെയും എന്നെ നോക്കി ചോദിച്ചു
“എന്താ ഇവിടെ…. എന്താ… ഇവിടെ പ്രശ്നം
സൗമ്യ മിസ് എന്തിനാ കരഞ്ഞത് ”
ബഹളം എല്ലാം കേട്ട് മഹേഷ് സറും കൂടെ അവന്മാരും ഒക്കെ അവിടെ എത്തി … എന്നാൽ എന്നെ അവിടെ കണ്ട എല്ലാവരും അമ്പരക്കുകയാണ് ഉണ്ടായത് . ജെറി പെട്ടെന്ന് എന്റെ അടുക്കലേക്ക് ഓടി വന്നു
“മഹേഷ് സാറേ ഞാൻ തലവേദന കൊണ്ട് ഇവിടെ ഒറ്റക്ക് കിടന്ന് ഉറങ്ങുകയായിരുന്നു, പിള്ളേർ എല്ലാം അപ്പുറത്തെ മുറിയിലും പെട്ടെന്ന് ഉറക്കത്തിൽ ആരോ എന്റെ പുതപ്പ് വലിച്ചു മാറ്റിയ പോലെ തോന്നി, ഞാൻ കണ്ണു തുറന്നു നോക്കുമ്പോൾ ഇരുട്ടത്ത് ഒരു രൂപം അപ്പോഴാ ഞാൻ കരഞ്ഞത് പിന്നെ ലൈറ്റ് ഇട്ടപ്പോൾ ആണ് ഇവൻ…ഈ കിരണ് എന്റെ മുറയിൽ നിൽക്കുന്നു ”
മിസ് കരഞ്ഞു കൊണ്ട് പറഞ്ഞു .ഞാൻ എന്ത് ചെയ്യണം ന്ന് അറിയാത്ത അവസ്ഥയിൽ ആയി.ജെറി എന്നെ അന്തം വിട്ട് നോക്കുന്നു
“കിരണേ എന്താ ഇത് നീ എന്തിനാ മിസ്ന്റെ മുറിയിൽ കേറിയത് ”
മഹേഷ് സർ ന്റെ ശബ്ദം ഗൗരവം ആയി
“സർ… അത്…. അത് പിന്നെ ഞാൻ … അക്ഷര വിളിച്ചിട്ട് വന്നതാ സർ .. അവൾ ആണെന്ന് കരുതിയ ഞാൻ …എനിക്ക് അറിയില്ലായിരുന്നു മിസ് ആണെന്ന് “
“അക്ഷര വിളിച്ചെന്നോ,, എവിടെ അക്ഷര എവിടെ”
സാർ അവളെ അവിടെ ഒക്കെ നോക്കിയപ്പോൾ പെണ്കുട്ടികളുടെ കൂട്ടത്തിൽ അമ്പരന്നു നിൽക്കുന്ന അവളെ കണ്ടു
“അക്ഷര …നീ വിളിച്ചിട്ടാണോ ഇവൻ വന്നത് ?”
സർ അവളോട് ചോദിച്ചു
“ഞാനോ…. അയ്യോ , അല്ല. ഞാൻ കിരണിനെ വിളിച്ചിട്ടില്ല”
അവളുടെ മറുപടി എന്നെ തളർത്തി
“പിന്നെ”
സർ തുടർന്നു
“എനിക്ക് അറിയില്ല സർ ഞാനും മിസ് ന്റെ ശബ്ദം കേട്ട് ഓടിവന്നപ്പോൾ ആണ് കണ്ടത് അവനെ കിരണേ… എന്താടാ ഇതൊകെ ?”
“ഇനി നിനക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ കിരണേ”
“ഉണ്ട് എന്റെ മൈബൈലിൽ ഇവൾ എന്നോട് പറഞ്ഞ ചാറ്റ് ഉണ്ട് ഞാൻ കാണിക്കാം ”
ഞാൻ ഫോണ് എടുത്ത് ചാറ്റ് കാണിച്ചു . സർ അത് കണ്ടു ദേഷ്യതോടെ അക്ഷരയെ നോക്കി . അവൾ ആണേൽ ഒന്നും അറിയാത്ത പോലെ നില്കുവാണ്
“നിനക്ക് അറിയില്ല എങ്കിൽ ഇത് പിന്നെ എന്താണ് അക്ഷര ?”
സർ ഫോണ് എടുത്ത് അവളെ കാണിച്ചു . അവൾ അത് വാങ്ങി അമ്പരപ്പോടെ നോക്കി
“ഇത്… ഇതെങ്ങനെ… ഞാൻ ഇങ്ങനെ ഒരു മെസേജ് ഇട്ടിട്ടില്ല… ഇത്…??”
“ഓഹോ നിനക്ക് അറിയാതെ തനിയെ നിന്റെ ഫോണിൽ നിന്ന് മെസ്സേജ് പോയല്ലേ ”
“അല്ല സർ എന്റെ ഫോണ് ഇപ്പൊഴും അപ്പുറത്തെ മുറിയിൽ ചാർജിൽ ഇട്ടിരിക്കുവാണ് ഞങ്ൾ എല്ലാരും ഇത്രേം നേരം ചീട്ട് കളി ആയിരുന്നു . ഫോണ് ഞാൻ തൊട്ടിട്ടില്ല … കിരണേ സത്യമാ ഞാൻ നിന്നെ ഇങ്ങനെ ചെയ്യും ന്ന് നിനക്ക് തോന്നുന്നുണ്ടോ?? ”
അവൾ എന്നെ നോക്കി ചോദിച്ചു
“നീ ചെയ്യും നീയെ അത് ചെയ്യൂ… എനിക്ക് അന്നേ തോന്നിയത എല്ലാം നിന്റെ അഭിനയം ആണെന്ന് … ടാ ഇപോ നിനക്ക് തൃപ്തി ആയല്ലോ ല്ലേ “
അപ്പോൾ ചാടി സംസാരിച്ചത് ജെറിയാണ്
“ദെ… ജെറി മര്യാദക്ക് സംസാരിക്കണം … ഞാൻ അറിയാത്ത കാര്യത്തിൽ ആണ് നിങ്ങൾ… കിരണേ.. ഞാൻ അല്ലെടാ നീ വിശ്വസിക്ക് വേറെ ആര് എന്ത് പറഞ്ഞാലും എനിക്ക് ഒന്നും ഇല്ല.. നീ ”
അവൾ കെഞ്ചി
“അതേ… നിന്റെ ഫോണ് എടുത്തോണ്ട് വന്നേ അതിൽ ഈ ചാറ്റ് ഉണ്ടോ ന്ന് അറിയാമല്ലോ ന്നിട്ട് ആവാം ബാക്കി.. നീ പോവണ്ട , .. സിത്താര .. നീ പോയ് എടുത്തു കൊണ്ട് വ ”
