ഉണ്ണി കഥകൾ – 1 3

 

“എന്താടാ എന്തുപറ്റി, എന്തിനാ വണ്ടി നിറുത്തിയെ…?”

 

“വാ നീ ഇറങ്ങു, നമുക്ക് വല്ലോം കഴിച്ചിട്ട് പോകാം.. എനിക്കണേ വിശക്കുന്നു…”

 

“അയ്യോ……  ടാ എനിക്ക് വേണ്ട നീ പോയി കഴിച്ചിട്ടുവാ… ഞാൻ ഇവിടെ വെയിറ്റ് ചെയ്യാം…”

 

“ഒന്ന് പൊയ്ക്കെടി … നീ ഇങ്ങോട്ട് വന്നേ… ”

 

ഞാൻ വണ്ടിയിൽ നിന്നുമിറങ്ങി… അവളെയും കൂട്ടി ഹോട്ടലിലേക്ക് കയറി…..

 

അത്യാവശ്യം നല്ല വൃത്തിയുള്ള ഹോട്ടല്ലായിരുന്നു അത്… ഞങ്ങൾ കയറിയതും അവിടുത്തെ സ്റ്റാഫ്‌ വന്നു… sir ഫാമിലി റൂം മുകളിലാണ് …നിങ്ങൾ അങ്ങോട്ടിരുന്നോളൂ ..

 

അത് കേക്കണ്ട താമസം ഞാൻ അവളേം കൂട്ടി മുകളിലേക്കു നടന്നു…  മുകളിൽ ഓരോ കാബിനായി തിരിച്ചായിരുന്നു മുറികളുണ്ടായിരുന്നത്.. അതിൽ ഒരു couple കേബിനിലേക്ക് ഞങൾ കയറി… ഞങ്ങൾ കയറിയതും ഓഡർ എടുക്കാൻ ആളെത്തിയിരുന്നു…

 

“ഡി നിനക്കെന്താ വേണ്ടേ…”

 

“എന്തങ്കിലും മതിട…

 

അവൾ ഒരു താൽപ്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു…

 

“ഹ്മ്മ്.. ചേട്ടാ… രണ്ടു ബിരിയാണി.. പിന്നെ രണ്ടു ഓറഞ്ച് ജ്യൂസ്‌… ”

 

ഞാൻ വൈറ്റെർക്ക് ഓഡർ കൊടുത്തു…

 

അയ്യാൾ ഓഡറുമെടുത്ത പുറത്തേക്കു പോയി…

 

“ഡി… നീ എന്തിനാ ഇങ്ങനെ ഫോർമൽ ആവുന്നേ…?”

 

അയ്യാൾ പോയതും ഞാൻ അവളോട്‌ ചോദിച്ചു

 

“ഏയ്‌ ഒന്നുമില്ലടാ.. ഞാൻ വെറുതെ നിനക്ക് ഒരു ബുദ്ധിമുട്ട് ആവാതിരിക്കാൻ…”

 

“ഓഹ്… പിന്നെ നിന്നെ കൊണ്ടുവിടുന്നതും, ഫുഡ്‌ വാങ്ങി തരുന്നതിനും എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല…”

 

“മ്മ്… ”

 

ഫുഡ് വരാൻ നല്ല ലേറ്റ് ആവുന്നുണ്ട്…

 

ഇപ്പോൾ ഞങ്ങൾക്കിടയിൽ നല്ല സൈലെൻസ് ആണ്… ആ സൈലെൻസ് മുതലെടുത്തു കൊണ്ട് ഞാൻ ചോദിച്ചു…

 

“ഡി…ചോദിക്കുന്നോണ്ട് ഒന്നും തോന്നരുത്.. എന്താ നിന്റെ ലൈഫ്നു.. പറ്റിയത്..”

 

പെട്ടന്നുള്ള എന്റെ ചോദ്യം അവളിൽ ഒരു വല്ലായിമ സൃഷ്ടിച്ചു.. പണി പാളിയൊന്നു ഒരു ഡൗട്ട്…. കാരണം അവൾ ഒന്നും മിണ്ടുന്നില്ല… എന്റെ ചോദ്യം ആസ്ഥാനത്ത് ആണി അടിച്ചത് പോലെയായിരുന്നു….

 

“ഡി…. സോറി നിനക്ക് പറയാൻ എന്തങ്കിലും ബുദ്ധിമുട്ട് ഉണ്ടേൽ പറയണ്ട… സോറി ഞാൻ ജസ്റ്റ്‌ ചോദിച്ചന്നെ ഉള്ളു… സോറി ടി…”

 

എന്റെ പ്രവർത്തിയിൽ ഞാൻ അവളോട്‌ ക്ഷമ ചോദിച്ചു…. ഇല്ലങ്കിൽ അവളെങ്ങാനം പിണങ്ങിപോയാൽ…. എന്തെങ്കിലും കിട്ടുമോന്നുള്ള ചാൻസ് പോയാലോന്ന ഭയം തന്നെ കാരണം..

 

എന്റെ ചോദ്യത്തിൽ താഴ്ന്നു പോയ അവളുടെ തല ഇതുവരെ ഉയർന്നിട്ടില്ല… മൂഞ്ചിയെന്നു തന്നെ ഉറപ്പായി… ശേ അവളെ ഒന്ന് കമ്പനി ആക്കിയിട്ടു ചോദിച്ചാ മതിയാരുന്നു… കോപ്പ്… ഞാൻ എന്നെ തന്നെ പഴിച്ചു …

 

“ഡി…സോറി… ഞാൻ…. പെട്ടന്ന് അങ്ങനെ ചോദിച്ചു പോയതാ… സോറി… പ്ലീസ്…. സോറി ടി….”

 

ഞാൻ അവളോട് യാജിക്കും പോലെ പറഞ്ഞു…. അല്ല അങ്ങനെ വേണോല്ലോ… എന്റെ കുത്തി കഴപ്പിന് കേറി ചോദിച്ചതല്ലേ…

 

“മ്മ്… കുഴപ്പമില്ലട… നീ സോറി ഒന്നും പറയണ്ട… നീ പെട്ടന്ന് അങ്ങനെ ചോദിച്ചപ്പോൾ… എന്ത് പറയണമെന്ന് അറിയാതെ പോയി…”

 

“ഹ്ഹ… ഞാൻ അങ്ങനെ ചോദിക്കാൻ പാടില്ലാരുന്നു… സോറി..”

 

ഞാൻ വീണ്ടും ക്ഷമ ചോദിച്ചു…

 

“ട… കുഴപ്പമില്ല…. … പോട്ടെ…  പിന്നെ… നീ ചോദിച്ചില്ലേ.. എന്താ എന്റെ ലൈഫ്നു പറ്റിയതെന്നു… എന്നോട് ഇത് ചോദിക്കുന്ന ഒരേ ഒരാള് അത് നീയ…..  ആ സമ്പവത്തിന് ശേഷം… എന്നോട് ആരും അങ്ങനെ മിണ്ടില്ല… എന്തിന് എന്റെ വീട്ടിൽ പോലും ഉള്ളവർ വെറുപ്പ്‌ കാട്ടുവാ… ”

 

അവൾ സെന്റി അടിക്കാൻ തുടങ്ങി…. ഇങ്ങനെ പോയാൽ സീൻ കോൺട്രാ ആയാലോന്നു വെച്ച്… ഞാൻ അപ്പോൾ തന്നെ ആ വിഷയം മാറ്റി വേറെ… ഒരു ടോപ്പിക്ക് എടുത്തിട്ടു…. അതിനിടയിൽ ഫുഡും എത്തി….

 

കഴിക്കുന്നതിനു ഇടയിൽ…

 

“അല്ല… നീ കോച്ചിംഗ് എവിടാ…”

 

“അത് ടോപ്പേഴ്‌സിൽ…. നീ എവിടാ?”

 

” ഞാൻ നമ്മുടെ രാജീവ്‌ sir ഇല്ലേ പുള്ളി ഇപ്പോൾ കോച്ചിംഗ് സെന്റർ തുടങ്ങിട്ടുണ്ട്.. അവിട.. ”

Leave a Reply

Your email address will not be published. Required fields are marked *