“”…അതിനു ഞാനെന്താ ആനേം അമ്പാരിയുമായ്ട്ടവൾക്ക് താലപ്പൊലിയെടുക്കണോ…??”””
“”…നീയൊരു പൊലീമെടുക്കണ്ട… രാവിലവളെ കോളേജിക്കൊണ്ടോയ് വിടണം… അത്രേയുള്ളൂ…!!”””
“”…എനിയ്ക്കു പറ്റത്തില്ല…!!”””_ രണ്ടാമതൊന്നു ചിന്തിയ്ക്കാതുള്ള എന്റെ മറുപടികേട്ടതും ചെറിയമ്മയ്ക്കു വിറഞ്ഞുവന്നു…
“”…എടാ… കോളേജുവരേന്നും ബസ്സേൽ പോവാൻ അതിനെക്കൊണ്ടു പറ്റത്തില്ല… രണ്ടൂസങ്കൂടെ റെസ്റ്റെടുത്തിട്ടു പോയാമതീന്നു ഞാമ്പറഞ്ഞതാ… എന്നാലിനീം ലീവെടുത്താൽ ശെരിയാവില്ലാന്നാ പറേണേ… അതോണ്ടെന്റെ കുഞ്ഞൊന്നുകൊണ്ടാക്ക്… ചെറിയമ്മേല്ലേ പറേണേ… എനിക്കുവേണ്ടി…പ്ലീസ്… പ്ലീസ്…!!”””_ കെഞ്ചുമ്പോലെ പറഞ്ഞതിനൊപ്പം കവിളിൽകൂടി പിടിച്ചുവലിച്ചതും ഞാൻ കയ്യാലപ്പുറത്തിരിയ്ക്കുന്ന തേങ്ങ മാതിരിയായി…
“”…അത്രയ്ക്കു നിർബന്ധോണെങ്കിൽ ശ്രീയെ പറഞ്ഞുവിട്… പോ…!!”””_
പറയുന്നതിനൊപ്പം അവരെപിടിച്ചൊരു തള്ളുകൂടി കൊടുത്തു…
“”…സ്വന്തം ഭാര്യേ വേറൊരുത്തന്റൊപ്പം പറഞ്ഞുവിടാൻ നാണോല്ലല്ലോ… കഷ്ടം…!!”””_
ഒരു പുച്ഛത്തോടെ മുഖംകോട്ടിക്കൊണ്ടവരതു പറഞ്ഞപ്പോൾ,
“”…ഭാര്യയോ…?? എന്റെ വായിലിരിയ്ക്കുന്നതു നിങ്ങളു കേൾക്കും…!!”””_
എന്നായിരുന്നതിനെന്റെ മറുപടി…!
“”…എടാ… ശ്രീക്കുട്ടൻ നാലഞ്ചു ദെവസായ്ട്ടു മിണ്ടുന്നൊന്നൂല്ല… അന്നു നിന്നോടു മിണ്ടാണ്ടു നടന്നേനു ഞാൻ രണ്ടു വഴക്കുകൊടുത്തു… അതീപ്പിന്നെ എന്നോടോ ശ്രീക്കുട്ടിയോടോ മിണ്ടീട്ടില്ല…. അപ്പൊപ്പിന്നിതും പറഞ്ഞു ചെന്നാലവനെന്നെ ഓടിയ്ക്കും… അതോണ്ടെന്റെ കുഞ്ഞാവ പോയ്ട്ടുവാ…!!”””_
വീണ്ടുമെന്നെ കൊഞ്ചിയ്ക്കാനായി കൈയുംകൊണ്ടു വന്നതും ഞാനതേക്കേറി പിടിച്ചു…
“”…എന്തായാലും താനിത്രേക്കെ പറഞ്ഞതല്ലേ… ഇനി കേട്ടില്ലെന്നു വേണ്ട… ഇനിയിതിന്റെ പേരിലെന്തേലും പറഞ്ഞോണ്ടെന്റെ തള്ള വന്നാൽ നിങ്ങള് പറഞ്ഞിട്ടാന്നേ ഞാമ്പറയൂ…!!”””
“”…ഇല്ല… അതോർത്തൊന്നും നീ പേടിയ്ക്കണ്ട… അതൊക്കെ ഞാന്നോക്കിക്കോളാം…!!”””_
എല്ലാമേറ്റ മട്ടിൽ ചെറിയമ്മ തലകുലുക്കീതും ഞാൻ റൂമിലേയ്ക്കു നടന്നു…
ചാരിയിരുന്ന ഡോറു തുറന്നകത്തു കയറീതും കട്ടിലിലിരുന്നു നോട്ട്സെഴുതി കൊണ്ടിരുന്ന മീനാക്ഷി ഞെട്ടിത്തിരിഞ്ഞെന്നെ നോക്കി…
ഞാനാണെന്നു കണ്ടതും കട്ടിലേൽ ചമ്രം പടഞ്ഞിരുന്നപ്പോൾ മുകളിലേയ്ക്കൂർന്ന് കാൽവണ്ണകളെ നഗ്നമാക്കിയിരുന്ന പാവാട വലിച്ചു താഴ്ത്തിയവൾ കാലുകളെ മറച്ചു…
ഒരു രാത്രിയിലെ മെനക്കേടു കൊണ്ടുണ്ടായ പുരോഗതി…
എന്നെക്കണ്ടാലുടനേ തുണി പൊക്കിക്കാട്ടിക്കൊണ്ടു വന്നോണ്ടിരുന്നവള് തുണി താഴ്ത്തിയിടാനൊക്കെ പഠിച്ചു…
അവളു വീണ്ടും നോട്സെഴുതി തുടങ്ങീപ്പോൾ ബാഗും ടേബിളിനുമേലെവെച്ച് ടവലുമെടുത്തു ഞാൻ ബാത്ത്റൂമിലേയ്ക്കു കേറി…
നീട്ടിയൊരു കുളി പാസാക്കുന്നതിനിടയിൽ ചുമ്മാതൊന്നു ചിന്തിച്ചു,
…സാധാരണ എന്തിനുമേതിനും ചൊറിയാൻ വരുന്ന ഇവൾക്കിതെന്തോപറ്റി..?? ഇനിയിതും അഭിനയമാവോ..??_ പക്ഷേയപ്പോഴും, ഈ ദിവസങ്ങളിലൊന്നും ഞാനവളെയും ചൊറിഞ്ഞിട്ടില്ലാന്നുള്ളതു ഞാൻ ചിന്തിച്ചില്ല…
…ആ.! എന്നാ കോപ്പാ… എന്തേലും കാണിയ്ക്കട്ടേ…!!_ എന്നൊക്കെ പറഞ്ഞു മനസ്സിനെ സമാധാനപ്പെടുത്തി പുറത്തിറങ്ങിയപ്പോൾ ബുക്കെല്ലാം കട്ടിലേൽവെച്ചിട്ടവൾ താഴത്തേയ്ക്കു പോയിരുന്നു…
അന്നും പുറത്തൂന്നു കഴിച്ചിട്ടുവന്നതിനാൽ തലയുംതോർത്തി ഡ്രെസ്സുംമാറി ഞാൻ കേറിക്കിടന്നു…
പക്ഷേ, അന്നു ഞാനാ ബുക്കെല്ലാം ഒരു വശത്തേയ്ക്കു തള്ളിമാറ്റിയിട്ടതിന്റെ സൈഡിലായാണ് കിടന്നതെന്നു മാത്രം…
സ്വയമറിയാതെ ചെയ്തൊരുകാര്യം…
പിന്നെയും കുറച്ചു കഴിഞ്ഞശേഷമാണ് മീനാക്ഷി റൂമിലേയ്ക്കു വന്നത്…
വന്നപാടെ കട്ടിലിൽക്കിടന്ന ബുക്ക്‌സെല്ലാമടുക്കി ടേബിളിനുപുറത്തു വെച്ചശേഷം അവളുമെന്റരികിലായി കേറിക്കിടന്നു…
“”…അടുത്തു കിടക്കുന്നതൊക്കെ കൊള്ളാം… എന്റെ മേത്താണം തൊട്ടാലാണിരിയ്ക്കണേ…!!””_ അവൾ കിടന്നശേഷമൊന്നു മറിഞ്ഞപ്പോൾ അവൾടെകാല് എന്റെ ദേഹത്തുമുട്ടിയതിനുള്ള ഡയലോഗാർന്നത്…
