എന്റെ ഡോക്ടറൂട്ടി – 17 10അടിപൊളി 

കാരണം നമ്മളൊന്നാമതേ അതിനുള്ള മൂഡായ്രുന്നില്ലല്ലോ..??!!

വീട്ടുകാരും നാട്ടുകാരും പാടെയൊഴിവാക്കിയ ഞാൻ പിന്നെന്തോ മൈരിട്ടൊണ്ടാക്കാൻ..??!!

നേരേയവളെ കോളേജിന്റെ ഗേറ്റിനുമുന്നിൽ ഡ്രോപ്പുചെയ്തു ഞാൻ വണ്ടിത്തിരിച്ചു…

പിന്നീടുള്ള ദിവസങ്ങളിലും അതുതന്നെയായിരുന്നു തുടർച്ച…

രാവിലെഴുന്നേൽക്കും… മീനാക്ഷിയെ കോളേജിലാക്കും…

നേരേ കോളേജിലോ ഗ്രൗണ്ടിലോ പോയിരിയ്ക്കും… രാത്രി തിരിച്ചുവരും…

കുളിച്ചു കിടന്നുറങ്ങും…

ശനി, ഞായർ ദിവസങ്ങളിൽ ക്ലബ്ബുകൾതമ്മിൽ ടൂർണമെന്റുണ്ടാകും…

ടൂർണമെന്റിൽ കപ്പടിയ്ക്കാൻ ക്ലബ്ബിന്റെ മാനേജർക്കോ ടീം ക്യാപ്റ്റനോപോലും ഇല്ലാത്ത ആത്മാർത്ഥതയായിരുന്നു നീണ്ടയിടവേളയ്ക്കുശേഷം ടീമിൽകയറിയ എനിയ്ക്ക്…

കാരണം, കപ്പവർക്കു വെറുമൊരു പ്രസ്റ്റീജ് ഇഷ്യുവാർന്നേൽ നമുക്കതൊരാഴ്ചത്തേയ്ക്കുള്ള അന്നമായിരുന്നു…

മരിച്ചാലും ടീം ജയിയ്ക്കണം, പ്ലെയർ ഓഫ് ദി ടൂർണമെന്റാകണം…

കയ്യോടെ കാശുമേടിയ്ക്കണം…

അതായിരുന്നൂ ആകെയുള്ള ലക്ഷ്യം…

അപ്പോഴത്തയെന്റെ ഫോം കണ്ടിട്ടായിരിയ്ക്കും ആ ദിവസങ്ങളിലൊന്നും ടീമംഗങ്ങളിൽ ആരുമെന്നെ കളിയാക്കാൻ വരാതിരുന്നത്…

കളിയാക്കിയാൽ ഞാൻ വീണ്ടും നിർത്തിപ്പോയാലോന്നുള്ള പേടികൊണ്ടായിരിക്കും, കളിതോറ്റാൽ അവന്മാർക്കും
കാശു കിട്ടില്ലല്ലോ…

പക്ഷേ, കൊന്നാലും നിർത്തിപ്പോകില്ലെന്ന സത്യം എനിയ്ക്കല്ലേ അറിയൂ…

അങ്ങനെ ദിവസങ്ങളോരോന്നായി കടന്നുപോയി…

ഇതിനിടയിൽ പലപ്പോഴും അമ്മയോരോന്നൊക്കെ പറഞ്ഞുവന്നെങ്കിലും ഞാനൊട്ടു മിണ്ടാൻ കൂട്ടാക്കിയില്ല…

പിന്നെ മീനാക്ഷിയെയാണേൽ
ഞാൻ മൈൻഡു ചെയ്യാറുമില്ലായിരുന്നു…

അങ്ങനിരിയ്ക്കേയൊരു ദിവസം കോളേജിൽനിന്നും ഗ്രൗണ്ടിലേയ്ക്കു വിട്ട ഞാൻ രണ്ടുകളിയും കഴിഞ്ഞശേഷമാണു വീട്ടിലേയ്ക്കു വന്നത്…

ഹോളിൽനിന്നും നേരേ മുകളിലേയ്ക്കു കയറാൻ തുടങ്ങുമ്പോൾ, ഡൈനിങ് ഹോളിലിരുന്നു ചായ കുടിയ്ക്കുവായിരുന്നു അമ്മയും ചെറിയമ്മയും മീനാക്ഷിയും ശ്രീക്കുട്ടിയുമെല്ലാം…

എന്റെ തലവെട്ടം കണ്ടതുമുടനേ,

“”…ഡാ… സിത്തൂ… ഒന്നിങ്ങുവന്നേ…!!”””_
എന്നുപറഞ്ഞു ചെറിയമ്മ അങ്ങോട്ടേയ്ക്കു വിളിച്ചു…

എല്ലാംകൂടിയെന്തോ കൊടികുത്തിയ ചർച്ചയിലായിരുന്നെന്നു തോന്നുന്നു…

ഞാനടുത്തേയ്ക്കു ചെന്നതും,

“”…ഡാ… നിനക്കു നമ്മുടെ മാധവമ്മാമ്മയെ അറീലേ… ചെറയ്ക്കലുള്ള…??”””_
എന്നുംചോദിച്ചു ചെറിയമ്മ തലയുയർത്തി നോക്കി…

അതിനു ഞാൻ ചുമൽകൂച്ചിക്കൊണ്ട് അറിയില്ല എന്നാംഗ്യം കാട്ടുകയും ചെയ്തു…

ഉടനെ അമ്മ,

“”…ഞാനപ്പോഴേ പറഞ്ഞില്ലേ, പിള്ളേർക്കറിയാൻ വഴീല്ലാന്ന്… ഇവർക്കറിവായശേഷം മാമനെന്തേലും കാര്യത്തിനിങ്ങോട്ടു വന്നിട്ടുണ്ടേലല്ലേ പിള്ളേരറിയൂ…!!”””_ അതു പറയുമ്പോൾ അമ്മയുടെ മുഖത്തെന്തോ ഇഷ്ടക്കേടുള്ളതു പോലെ തോന്നി…

എന്നാലതിനുള്ളുത്തരം അപ്പോൾത്തന്നമ്മയുടെ വായിൽനിന്നും വീഴുകേം ചെയ്തു…

“”…അന്നുതന്നെ കീത്തൂന്റെ നിശ്ചയത്തിനെന്തോരം വിളിച്ചതാ… എന്നിട്ടാ നടക്കാമ്മേലാത്ത അമ്മായിമാത്രാ വന്നേ…!!”””_
അതു പറഞ്ഞതോടെ കീത്തൂന്റെ എൻഗേജ്മെന്റിനു വരാത്തതിലുള്ള കലിപ്പാണമ്മയ്ക്കെന്നു മനസ്സിലായി…

“”…അതിനു രശ്മീടെ നിശ്ചയംവിളിച്ചിട്ടു നീ പോയോ…?? ഇല്ലല്ലോ…?? എന്നിട്ടു നിന്റമോൾടെ ചടങ്ങിനവരു വരണോന്ന്… നടന്നതുതന്നെ…!!”””_
ചെറിയമ്മേടെയാ മറുപടി ചെല്ലേണ്ട താമസം, അമ്മയടങ്ങി…

അതുകേട്ടതും മീനാക്ഷിയും ശ്രീക്കുട്ടിയും മുഖത്തോടു മുഖംനോക്കി അമർത്തി ചിരിയ്ക്കുന്നുണ്ടായിരുന്നു…

“”…അതേ… നിങ്ങളെന്തോത്തിനാ എന്നെ വിളിച്ചേന്നു പറ…!!”””_
അവരുടെയിടയിൽ നിൽക്കാനുള്ള അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ടാണ് ഞാനതു പറഞ്ഞത്…

“”…എടാ… നമ്മടെ രശ്മീടെ കല്യാണമാ മറ്റെന്നാള്…!!”””_

അതീ രശ്മിയെന്നു പറയുന്നത്, അമ്മയുടെ മൂത്തമാമനായ മാധവമേനോന്റെ കൊച്ചുമോളാണ്…

സത്യത്തിലീ പറയുന്ന ടീംസിനെയൊന്നും കണ്ടയോർമ്മപോലും ഞങ്ങൾക്കില്ല…

എന്നിട്ടാണാ ക്വട്ടേഷനും പിടിച്ചോണ്ടു പെണ്ണുമ്പിള്ള വന്നേക്കുന്നേ…

Leave a Reply

Your email address will not be published. Required fields are marked *