താല്പര്യമില്ലാത്ത മട്ടിൽ ശ്രീഹരി പറഞ്ഞു.
“എനിക്ക് വേണ്ടടാ.. ഈ വെടികളെയൊക്കെ കളിച്ച് മടുത്തു.”
“അളിയാ.. ഇത് നീ വിചാരിക്കുന്നപോലല്ല, ഫീൽഡിൽ ഇറങ്ങട്ടെ ഉള്ളു. ഇതുവരെ രണ്ടുപേരോടൊപ്പമേ പോയിട്ടുള്ളു.”
അത് കേട്ടപ്പോൾ ശ്രീഹരിയുടെ ഉള്ളിൽ ഒരു താല്പര്യം ഉണർന്നു.
“പെണ്ണെങ്ങനെ കാണാൻ?”
“നല്ല വെടിക്കെട്ട് ഐറ്റം.. മോന്റെ കാര്യമായി പോയി, അല്ലായിരുന്നേൽ ഞാൻ അവളെ കളഞ്ഞിട്ട് പോകില്ലായിരുന്നു.”
അവന്റെ ആ വാക്കുകളിൽ നിന്നുതന്നെ ശ്രീഹരിക്ക് മനസിലായി പെണ്ണ് കാണാൻ കൊള്ളാവുന്നതാണെന്ന്.
“അതൊക്കെ പോട്ടെ, നിന്റെ പെട്ടെന്നുള്ള വരവിന്റെ ഉദ്ദേശം എന്താണ്?”
പെട്ടെന്ന് ശ്രീഹരിയുടെ മുഖം മങ്ങി. റാം അത് ശ്രദ്ധിക്കുകയും ചെയ്തു.
“ഒരാളെ കാണണം.”
“ആരെ?”
കുറച്ച് നേരത്തെ നിശ്ശബ്ദതക്ക് ശേഷം അവൻ പറഞ്ഞു.
“എന്നെ ഒരുപാട് ഒരുപാട് സ്നേഹിച്ചിരുന്ന ഒരു പെൺകുട്ടിയെ.”
റാം ആകാംഷയോടെ ചോദിച്ചു.
“നിന്റെ കാമുകി ആയിരുന്നോ?”
“അല്ല.. അവൾ എന്റെ ആരാണെന്ന് ചോദിച്ചാൽ എനിക്കതിനൊരു ഉത്തരവും ഇല്ല… അവളെ നാളെ കാണാൻ പറ്റുമോയെന്നും എനിക്കുറപ്പില്ല.”
റാമിന് ഒന്നും മനസിലായില്ലെങ്കിലും ശ്രീഹരിയുടെ സ്വര മാറ്റത്തിൽ നിന്നും വാക്കുകൾക്ക് ഇടയിലുള്ള ഇടർച്ചയിൽ നിന്നും പെൺകുട്ടി അവന് വളരെ വേണ്ടപ്പെട്ട ഒരാളാണെന്ന് മനസിലായി.
“അതൊക്കെ നാളെ നമുക്ക് പോയി കാണാം, നീ ഇപ്പോൾ കുളിച്ചൊന്ന് ഫ്രഷാക്.”
ഒരു മുറി ചൂണ്ടി കാണിച്ച് കൊണ്ട് റാം പറഞ്ഞു.
“തല്ക്കാലം ആ റൂം യൂസ് ചെയ്തോ. കുപ്പിയും ഇരിപ്പുണ്ട് അവിടെ, ഒന്ന് മൂടാകുമ്പോൾ മുകളിലേക്ക് ചെന്നാൽ മതി.”
ഹരിക്കും ഒന്ന് കുടിച്ചാൽ കൊള്ളാമെന്നുണ്ടായിരുന്നു. മനസ് ആകെ കലുഷിതമാണ്, നാളെ ജീനയെ കാണാൻ കഴിയുമോ എന്ന് ഉള്ളിൽ നിന്നും ഉയരുന്ന ചോദ്യത്തിന്റെ അലട്ടലും.
അവിടെ നിന്നും ഇറങ്ങുന്നതിനു മുൻപായി റാം പറഞ്ഞു.
“ഡാ.. ഫുഡ് നീ ഹോട്ടലിൽ നിന്നൊന്ന് വാങ്ങണം, ഇവിടെ നിൽക്കാൻ പറ്റാത്ത അവസ്ഥയായി പോയി.. അതുകൊണ്ടാണ്.”
റാമിന്റെ തോളിൽ തട്ടിക്കൊണ്ട്ശ്രീഹരി പറഞ്ഞു.
“അതൊന്നും കുഴപ്പമില്ല. നീ പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് പോകാൻ നോക്ക്.”
റാം അവിടെ നിന്നും പോയപ്പോൾ തന്നെ ശ്രീഹരി ബാഗുമായി റൂമിലേക്ക് കയറി. ഒരു ജോഡി ഡ്രസ്സ് എപ്പോഴും കാറിൽ കരുതിയിരിയ്ക്കുന്നത് അവന്റെ പതിവാണ്. നിനച്ചിരിക്കാത്ത യാത്രകളാണ് പലപ്പോഴും ഉണ്ടാകുന്നത്.
മുറിയിലേക്ക് കയറിയ ശ്രീഹരിയുടെ കണ്ണിൽ ആദ്യം പെട്ടത് മേശപ്പുറത്തിരുന്ന പകുതി തീർന്ന മദ്യക്കുപ്പിയാണ്. ബാഗ് ബെഡിലേക്ക് ഇട്ട അവൻ ആദ്യം തന്നെ ഒരു ഗ്ലാസ്സിലേക്ക് മദ്യം പകർന്ന് കുടിച്ചു. മദ്യം ഉള്ളിലേക്ക് എത്തിയപ്പോഴാണ് അവൻ വിശപ്പിനെക്കുറിച്ച് ബോധവാനായത്.
ശ്രീഹരി കൈയിൽ കുറച്ച് പൈസയുമായി പുറത്തേക്ക് നടന്നു. അവൻ പുറത്ത് ചെല്ലുമ്പോൾ ഒരു സിഗരറ്റും വലിച്ച് കൊണ്ട് രാജു മുറ്റത്ത് തന്നെ നിൽപ്പുണ്ടായിരുന്നു.
“രാജു..”
ശ്രീഹരിയുടെ വിളികേട്ട രാജു പെട്ടെന്ന് സിഗരറ്റ് കുറ്റി ദൂരേക്ക് എറിഞ്ഞ് അവന്റെ അടുത്തേക്ക് ചെന്നു.
പൈസ അവന്റെ കൈയിലേക്ക് കൊടുത്തുകൊണ്ട് ശ്രീഹരി പറഞ്ഞു.
“നീ പുറത്തുപോയി ആഹാരം കഴിച്ചിട്ട് രണ്ടുപേർക്കുള്ള…”
പെട്ടെന്നാണ് അവൻ വരാന്തയിൽ നിൽക്കുന്ന റോയിയെ ശ്രദ്ധിച്ചത്.
“മൂന്നുപേർക്കുള്ള ആഹാരം വാങ്ങിച്ച് വാ.. പിന്നെ നിനക്ക് രാത്രി കിടക്കാൻ…”
രാജു പെട്ടെന്ന് പറഞ്ഞു.
“എനിക്കിവിടെ പുറത്ത് റൂം ഉണ്ട്, റാം സർ പോകുന്നതിന് മുൻപ് കാണിച്ചു തന്നു.”
“അഹ്.. എങ്കിൽ നീ പോയി ആഹാരം വാങ്ങിട്ട് വാ. എനിക്ക് ലൈറ്റ് ആയിട്ട് എന്തെങ്കിലും മതി.”
രാജു അവിടെ നിന്ന് പോയപ്പോഴേക്കും ശ്രീഹരി റൂമിൽ വന്ന് ഒരു പെഗ് കൂടി കുടിച്ച ശേഷം കുളിക്കാനായി കയറി.
കുളി കഴിഞ്ഞ് വന്നപ്പോൾ ശരീരത്തിനും മനസിനും ഒരു ഉന്മേഷമായി, പിന്നെ കുടിച്ചിരുന്ന മദ്യം കൂടി തലക്ക് പിടിച്ച് തുടങ്ങിയപ്പോൾ നാളെ ജീനയെ കാണാൻ കഴിയും എന്നുള്ള പോസിറ്റീവ് ചിന്ത മനസ്സിൽ ഉണർന്നു.
