എന്റെ നിലാപക്ഷി – 4 23അടിപൊളി 

“രാജു… നമുക്ക് വീട്ടിലേക്ക് പോകാം.”

രാജു അവനൊപ്പം നിൽക്കുന്ന ജീനയെ നോക്കി.

അത് കണ്ട ശ്രീഹരി പറഞ്ഞു.

“അവളും നമ്മളോടൊപ്പം ഉണ്ട്.”

അത് കേട്ട റോയ് പെട്ടെന്ന് പറഞ്ഞു.

“അതൊന്നും പറ്റില്ല സാറെ.. ഇന്ന് ഒരു രാത്രി, അത് മാത്രമാ ഞാനും റാം സാറും തമ്മിലുള്ള കരാറ്.

“കരാറൊക്കെ അവിടെ നിൽക്കട്ടെ, ഇവളിനി നിന്റെ ഒപ്പം വരുന്നില്ല.”

അത് കേട്ടതും റോയിയുടെ സ്വരം മാറി.

“അതെന്നാ പറച്ചിലാ സാറേ,.. സാറ് അവളെ കൊണ്ട് പോകുന്നത് എനിക്കൊന്ന് കാണണം.”

ജീന പേടി കാരണം ശ്രീഹരിയുടെ പിന്നിൽ പതുങ്ങി. അവളെ പിടിക്കാനായി റോയ് മുന്നോട്ട് വന്നതും ശ്രീഹരിയുടെ മുഷ്ടി അവന്റെ മൂക്കിൽ പതിച്ചു. ആദ്യ ഇടിയുടെ ആഘാതം തീരുന്നതിന് മുൻപ് തന്നെ അടുത്ത അടുത്ത ചവിട്ട് അവന്റെ വയറ്റിനായിരുന്നു. അതോട് കൂടി നിയന്ത്രണം പോയ റോയ് തറയിലേക്ക് വീണു.

കാറിലേക്ക് ജീനയെയും കൂട്ടി നടക്കുന്നതിനിടയിൽ ശ്രീഹരി പറഞ്ഞു.

“രാജു.. അവനു എന്താ വേണുന്നത് എന്ന് വച്ചാൽ വേണ്ടപോലെ കൊടുത്തേക്ക്.”

കാര്യം മനസിലായ രാജു ഒരു ചിരിയുടെ റോയിയുടെ കോളറിൽ പിടിച്ച്‌ വരാന്തയിലേക്ക് വലിച്ചിഴച്ചു.

അത്ര മാത്രമേ ജീനക്ക് കാണാൻ കഴിഞ്ഞുള്ളു. അപ്പോഴേക്കും ശ്രീഹരി ജീനയെ കാറിനുള്ളിൽ കയറ്റിയിരുന്നു. കുറച്ച് സമയം കഴിഞ്ഞ് രാജു വന്നു കാർ എടുത്ത് അവിടെ നിന്നും പോകുമ്പോൾ റോയ് വരാന്തയിൽ കിടന്നു കട്ട ചോര ശർദ്ധിക്കുകയായിരുന്നു.

.

.

രാവിലെ ഉറക്കം എഴുന്നേറ്റ ശ്രീഹരി ആദ്യം ഫോൺ എടുത്ത് സമയം നോക്കി.

9 മണി ആയിരിക്കുന്നു. രാത്രി 2 മണിയോടെ ആണ് വീട്ടിലെത്തിയത്. അതുകൊണ്ട് തന്നെ നല്ലപോലെ ഉറങ്ങിപ്പോയി.

അനുപമയുടെ മൂന്ന് മിസ് കാൾ കിടപ്പുണ്ട്. ഫോൺ ബെല്ലടിച്ചത് അറിഞ്ഞതുപോലും ഇല്ലായിരുന്നു. ഇന്നലെ ഉച്ചക്ക് ഓഫീസിൽ നിന്നും പോയതിന് ശേഷം ഒരു വിവരവും ഇല്ലാത്തത് കൊണ്ട് വിളിച്ചതാണ്.

ശ്രീഹരി ഒരു ചെറു ചിരിയോടെ അനുപമയെക്കുറിച്ച്‌ ഓർത്തു.

ഇടക്കൊക്കെ ഒരു കാമുകിയെ പോലെ ആണ് അവളുടെ പെരുമാറ്റം. ഒരുതരം കേറിങ്.. കുറച്ചധികം സമയം കാണാതായാൽ വിളിച്ച് എവിടാണെന്ന് തിരക്കും. എവിടാണെന്ന് അറിഞ്ഞാൽ മാത്രം മതി, എന്തിനു പോയി ഇപ്പോൾ വരും എന്നുള്ള ചോദ്യങ്ങൾ ഒന്നും ഇല്ല. ഒരിക്കലും അവൾ അധിക സ്വാതന്ത്യം എടുത്തിട്ടില്ല.

‘വീട്ടിൽ ഉണ്ടെന്നും ഇന്ന് ഓഫീസിൽ വരില്ലെന്നും അനുപമക്ക് മെസ്സേജ് അയച്ച ശേഷം ശ്രീഹരി ജീന കിടന്ന റൂമിലേക്ക് പോയി.

അവൻ ചെല്ലുമ്പോൾ അവൾ കണ്ണുകൾ തുറന്ന് ബെഡിൽ കിടക്കുകയായിരുന്നു. മുഖം കണ്ടിട്ട് അവൾ ഉറങ്ങിട്ടുണ്ട് എന്ന് തോന്നുന്നില്ല.

കൂടുതൽ സംസാരിച്ച് അവളെ ശല്യപ്പെടുത്താൻ അവന് തോന്നിയില്ല.

“ജീന.. നീയൊന്നു ഫ്രഷ് ആയിട്ട് വാ, കാപ്പി കുടിച്ചിട്ട് നമുക്ക് പുറത്തൊന്ന് പോകണം.”

അവൾ ഒന്ന് മൂളുക മാത്രം ചെയ്തു. എവിടേക്കാണ് പോകുന്നതെന്നോ എന്തിനാണ് പോകുന്നതെന്നോ അവൾ തിരക്കിയില്ല.

തലേന്ന് രാത്രി ഒന്നും കഴിക്കാത്തതിനാൽ ശ്രീഹരിക്ക് നല്ല വിശപ്പുണ്ടായിരുന്നു. വേലക്കാരി ഉണ്ടാക്കി കൊണ്ടുവന്ന അപ്പം അവൻ ആസ്വദിച്ച് കഴിക്കുമ്പോൾ ജീന എന്തോ ആലോചനയിൽ ഇരുന്ന് കഴിച്ചതായി വരുത്തി തീർക്കുകമാത്രമാണ് ചെയ്തത്.

ശ്രീഹരി ആ വീട്ടിൽ ഒറ്റക്കായിരുന്നു താമസം. വല്ലപ്പോഴും കൂടി മാത്രമേ നാട്ടിൽ വീട്ടിലേക്ക് പോകാറുള്ളൂ. ആഹാരം ഉണ്ടാക്കി കൊടുക്കാനും വീട് വൃത്തിയാക്കാനുമായി ഒരു വേലക്കാരി ഉണ്ട്. അവർ രാവിലെ വന്ന് വൈകുന്നേരം ജോലിയെല്ലാം തീർത്ത് പോകാറാണ് പതിവ്.

ആഹാരം കഴിച്ച് കഴിഞ്ഞ് ശ്രീഹരി അവളെയും കൂട്ടി റ്റെക്സ്റ്റൈൽസിലേക്കാണ് പോയത്. ജീന ഇട്ടുകൊണ്ട് വന്ന ഡ്രസ്സ് അല്ലാതെ വേറെ ഒന്നും മാറി ഇടുവാനായി അവൾക്കില്ലായിരുന്നു.

കാറിൽ പോകുമ്പോഴും ജീന മൗന തന്നെ ആയിരുന്നു. അലക്ഷ്യമായി പുറത്തേക്ക് തന്നെ നോക്കിയിരുന്നു യാത്രയിലുടനീളം.

റ്റെക്സ്റ്റൈൽസിൽ എത്തി വസ്ത്രങ്ങൾ എടുക്കുമ്പോൾ അവൾ വസ്ത്രങ്ങൾ തിരയാനൊന്നും നിന്നില്ല, മുന്നിലേക്ക് എടുത്തിട്ട കുറച്ച് ഡ്രെസ്സുകൾ വിലപോലും നോക്കാതെ അവളെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *