എന്റെ നിലാപക്ഷി – 6 17അടിപൊളി 

ശ്രീഹരി രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോഴും അവളുടെ നെഞ്ചിൽ തന്നെ പറ്റിച്ചേർന്നു കിടക്കുകയായിരുന്നു അവൻ. ജീന എപ്പോഴാണ് തന്നോടൊപ്പം വന്നു കിടന്നതെന്നോ ഒന്നും അവന് ഓർമയില്ല. ഡ്രസ്സ് മാറി ബെഡിലേക്ക് വന്ന് കിടന്നതു മാത്രമാണ് അവന് അവസാനമായി ഓർമ ഉണ്ടായിരുന്നത്.

അവളുടെ മാറിടത്തിൽ നിന്നും അവൻ തല ആകർത്തി മാറ്റി. അവളുടെ ചുവന്ന ചുരിദാർ ടോപ്പിൽ അവന്റെ വായിൽ നിന്നും ഒലിച്ചിറങ്ങിയ ഉമിനീർ പറ്റിപ്പിടിച്ച് ഇരിപ്പുണ്ടായിരുന്നു.

ഉറക്കത്തിലേക്ക് ആഴ്ന്ന് കിടക്കുന്ന അവളുടെ മുഖത്തേക്ക് അവൻ നോക്കി. വെളുത്ത് തുടുത്ത മുഖത്ത് നിഷ്കളങ്കത താളം കെട്ടി നിൽപ്പുണ്ടായിരുന്നു. അവളുടെ ചുണ്ടുകളുടെ ചുവപ്പ് വര്ധിച്ചിരിക്കുന്നതായി അവന് തോന്നി.

ഉറക്കത്തിൽ നിന്നും ഉണർന്ന ജീന കാണുന്നത് തന്റെ മുഖത്തേക്ക് തന്നെ നോക്കി കിടക്കുന്ന ശ്രീഹരിയെ ആണ്.

കൈകൾ നിവർത്തി ഒരു കോട്ടുവാ ഇട്ടുകൊണ്ട് അവൾ ചോദിച്ചു.

“എന്താ ഇങ്ങനെ നോക്കുന്നത്?”

ഒരു തമാശയെന്നവണ്ണം അവൻ പറഞ്ഞു.

“എനിക്കൊട്ടും വയ്യാത്തോണ്ട് ഞാൻ ഒന്നും ചെയ്യില്ലെന്ന ധൈര്യത്തിൽ കൂടെ കയറി കിടന്നതാണല്ലേ?”

ഒരു പുച്ഛഭാവം മുഖത്തു വരുത്തി അവൾ പറഞ്ഞു.

“ഒരു കുഴപ്പവും ഇല്ലായിരുന്നെങ്കിൽ എന്നെ ഇപ്പോൾ എന്നാ ചെയ്യുവായിരുന്നെന്നാ?”

“അതേ..കൂടുതൽ പുച്ഛിക്കണ്ട, ഒരു രാത്രി മൊത്തം കൂടെ കിടന്നിട്ടും ഞാൻ ഒന്നും ചെയ്യാതിരുന്ന ആദ്യത്തെ പെണ്ണ് നീയാണ്.”

ഒരു നിമിഷം എന്തോ ആലോചിച്ച ശേഷം ഇടറിയ സ്വരത്തിൽ അവൾ പറഞ്ഞു.

“ഒരു രാത്രി മൊത്തം കൂടെ ഉണ്ടായിരുന്നിട്ടും എന്നെ ഒന്നും ചെയ്യാതെ വിട്ട ആദ്യത്തെ ആളും ഇച്ചായൻ തന്നെയാണ്.”

ഹരിയുടെ മുഖം ഒരു നിമിഷം മ്ലാനമായി.

ആ വിഷയങ്ങളിലേക്ക് പോകണ്ട എന്നുള്ള ഒരു താക്കിത് എന്നവണ്ണം അവൻ സ്വരം കടിപ്പിച്ചു അവളുടെ പേര് ഒന്ന് വിളിച്ചു.

“ജീന..”

അവൾ അത് മനസിലായിട്ടെന്നവണ്ണം അവളൊന്നു മൂളി. എന്നിട്ട് അവന്റെ നെറ്റിയിൽ കൈ വച്ച് നോക്കി. ചൂട് ഇപ്പോഴും അവനെ വിട്ടു മാറിയിരുന്നില്ല.

“പനി ഇപ്പോഴും ഉണ്ട്…”

“ആഹ്.. ഞാൻ ഒന്നുടെ ഉറങ്ങട്ടെ.”

അവൻ ജീനയുടെ നെഞ്ചിലേക്ക് തലചേർത്തു വച്ച് കിടന്നു.

ഒരു കുസൃതിയോടെ അവൾ ചോദിച്ചു.

“ചൂട് പറ്റി ചേർന്ന് കിടന്നങ്ങു സുഗിച്ച് പോയല്ലേ?”

“അതേ.. നല്ല സുഖമുണ്ട്.. നല്ല സോഫ്റ്റ് തലയിണയിൽ തല ചേർത്തുവച്ച് കിടക്കുന്നപോലുണ്ട്.”

അവനെ തള്ളി മാറ്റിക്കൊണ്ട് അവൾ പറഞ്ഞു.

“വൃത്തികെട്ടവൻ, അങ്ങോട്ട് മാറികിടന്നേ.. എനിക്ക് അടുക്കളയിൽ ജോലി ഉണ്ട്.”

അവൾ ബെഡിൽ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നപ്പോൾ അവൻ ഒരു ചിരിയോടെ ബെഡിൽ ചുരുണ്ടു കൂടി.

അന്നത്തെ ദിവസം അവർ ശ്രീഹരിക്ക് പനി ആയതിനാൽ ഓഫീസിൽ പോയില്ല. നോക്കി തീർത്ത ഫയൽ എല്ലാം അവൻ ഡ്രൈവറുടേൽ കൊടുത്തു ഓഫീസിൽ എത്തിച്ചു.

അന്നത്തെ ദിവസം മൊത്തം ജീന ഒരു നിമിഷം മാറി നിൽക്കാതെ അവന് ഒപ്പം തന്നെ ഉണ്ടായിരുന്നു.

രാത്രി ഉറക്കം ആകുന്നതിനു മുൻപ് അനുപമ ശ്രീഹരിയെ വിളിച്ചു.

പിറ്റേ ദിവസം എന്തായാലും ശ്രീഹരി ഓഫീസിൽ വരണമെന്ന് പറയാനായിരുന്നു അവൾ വിളിച്ചത്. കാരണം ഓഫീസിലെ അവളുടെ അവസാന ദിവസം ആണ് നാളെ. അത് കൊണ്ട് തന്നെ എല്ലാപേർക്കും ആയി വൈകുന്നേരം ഒരു പാർട്ടി അവൾ നടത്തുന്നുണ്ടായിരുന്നു. ശ്രീഹരി എന്തായാലും നാളെ ഓഫീസിൽ എത്തുമെന്ന് അവൾക്ക് ഉറപ്പ് കൊടുത്തു.

അവൾക്ക് വാക്ക് കൊടുത്തപോലെ തന്നെ പിറ്റേ ദിവസം ശ്രീഹരിയും ജീനയും ഓഫീസിൽ ചെന്നു. അവർ ഓഫീസിനുള്ളിലേക്ക് കടന്നപ്പോൾ തന്നെ അനുപമ അവരെ കണ്ട് അവരുടെ അടുത്തേക്ക് ചെന്നു.

ഒരു ആഷ് കളർ ലോങ്ങ് പാവാടയും നീല കളർ ടോപ്പും ആണ് അവൾ ഇട്ടിരുന്നത്. അവൾക്ക് നന്നായി ചേരുന്നുണ്ടായിരുന്നു ആ ഡ്രസ്സ്.

അവൾ അടുത്ത് എത്തിയപ്പോൾ തന്നെ ഹരി പറഞ്ഞു.

“ഇന്നങ്ങു സുന്ദരി ആയിട്ടുണ്ടല്ലോ നീ.”

അത് കേട്ടപ്പോൾ അവളുടെ മുഖമൊന്നു ചുവന്നു.

“സാറിന്റെ പനി എങ്ങനുണ്ട്?”

അതിനുള്ള മറുപടി നൽകിയത് ജീന ആണ്.

Leave a Reply

Your email address will not be published. Required fields are marked *