എന്റെ നിലാപക്ഷി – 9 18അടിപൊളി 

ഒരാഴ്ചയോളം ഓഫീസിലെ കാര്യങ്ങൾ നോക്കിയ ശേഷം തിരികെ പോകാൻ തീരുമാനിച്ചതായിരുന്നു അവർ വന്നത്. അതിനാൽ തന്നെ അവർ എറണാകുളത്തെ വീട്ടിൽ തന്നെ ആയിരുന്നു താമസിച്ചതും. വേലക്കാരി ഇടയ്ക്കിടെ വന്നു വീടും പരിസരവും വൃത്തിയാക്കി ഇടുന്നതിനാൽ ജീനയ്ക്ക് വലിയ ജോലിയൊന്നും തന്നെ അവിടെ ഇല്ലായിരുന്നു.

രാത്രി ആഹാരം കഴിച്ച്‌ ജോലിയൊക്കെ ഒതുക്കി നേരത്തെ തന്നെ ജീന ഉറങ്ങാനായി റൂമിലേക്ക് പോയിരുന്നു.

കുറച്ച് നേരം ടിവിയൊക്കെ കണ്ട ശേഷം റൂമിലേക്ക് നടക്കുമ്പോൾ ജീനയുടെ മുറിയിൽ വെളിച്ചം കണ്ട് ശ്രീഹരിയുടെ കാലുകൾ അറിയാതെ അവിടേക്ക് സഞ്ചരിച്ചു.

അവൻ വാതിലിൽ നിന്ന് അകത്തേക്ക് നോക്കുമ്പോൾ ജീന ബെഡിൽ കിടന്നുകൊണ്ട് മൊബൈലിൽ കുത്തി കളിക്കുകയാണ്. ഒരു കറുത്ത പാവാടയും വെള്ള ഷർട്ടും ആണ് അവളുടെ വേഷം. പിങ്ക് കളർ ബ്രാ നിഴലടിച്ച് വ്യക്തമായി പുറത്തു കാണാം.

വീടിനുള്ളിൽ ആയതിനാലാണ് അവൾ അതൊന്നും ശ്രദ്ധിക്കാത്തത്. ശ്രീഹരിയോടൊപ്പം പുറത്തേക്ക് പോവുകയാണെങ്കിൽ അവൾ വളരെ ശ്രദ്ധയോടെ മാത്രമേ വസ്ത്രം ധരിക്കാറുള്ളു.

“മൊബൈലൊന്നും വേണ്ട എന്ന് പറഞ്ഞിട്ട് ഇപ്പോൾ രാത്രി മൊത്തം അതിൽ കാളി ആണല്ലേ.”

ജീന പെട്ടെന്ന് ഞെട്ടി ശബ്‌ദം വന്നിടത്തേക്ക് നോക്കി.

ശ്രീഹരിയെ കണ്ടപ്പോൾ ഒരു ചിരിയോടെ അവൾ പറഞ്ഞു.

“ഉറങ്ങാനായി കിടന്നപ്പോഴാണ് ക്ലാര ചേച്ചി മെസ്സേജ് അയച്ചത്. പിന്നെ ചേച്ചിയുമായി ചാറ്റ് ചെയ്തുകൊണ്ടിരുന്നു.”

ക്ലാരയുടെ പേര് കേട്ടപ്പോൾ മനസിനുള്ളിൽ ചെറിയൊരു വിങ്ങൽ. അവൻ അവളുടെ ബെഡിനരികിലേക്ക് പോയിരുന്നു.

“അവൾ എന്ത് പറയുന്നു?”

“വിശേഷങ്ങൾ ചോദിക്കുവായിരുന്നു. നാട്ടിൽ ഇല്ലാത്തോണ്ട് നമ്മുടെ കല്യാണം കൂടാൻ കഴിയാതെന്റ വിഷമം ഉണ്ടെന്ന് പറഞ്ഞു.”

അവൻ ഒന്ന് മൂളുക മാത്രം ചെയ്തു. അവൾ കുറച്ച് നേരം കൂടി ഫോണിൽ ചാറ്റ് ചെയ്തുകൊണ്ടിരുന്ന ശേഷം ഫോൺ ബെഡിനരികിലേക്ക് മാറ്റി വെച്ചു.

ശ്രീഹരി എന്തോ ചിന്തയിലാഴ്ന്ന അവിടെ ഇരിക്കുന്നത് കണ്ട് അവൾ ചോദിച്ചു.

“ക്ലാര ചേച്ചിയെ കുറിച്ച് കേട്ടപ്പോൾ എന്താ ഒരു ആലോചന.”

ഒരു ചെറു ചിരി അവന്റെ മുഖത്ത് വിടർന്നു.

“ആദ്യ പ്രണയം അങ്ങനൊന്നും മറക്കാൻ പറ്റില്ലല്ലോ മോളെ.”

അവന്റെ കൈയിൽ നുള്ളികൊണ്ട് ജീന പറഞ്ഞു.

“ആദ്യ പ്രണയം ഒക്കെ മനസിനുള്ളിൽ അങ്ങ് കുഴിച്ച്‌ മൂടികൊള്ളണം. കല്യാണത്തിന് ശേഷം ആദ്യ പ്രണയം തേങ്ങാ എന്നൊക്കെ പറഞ്ഞു വന്നാലുണ്ടല്ലോ ഞാൻ കൊന്നു കളയും.”

അവൻ അറിയാതെ തന്നെ ചിരിച്ച് പോയി.

“എന്തൊക്കെ പറഞ്ഞാലും പെണ്ണ് എന്നും പെണ്ണ് തന്നെ.”

“അതെ.. ഞാനും ഒരു സാധാരണ പെണ്ണ് തന്നെയാണ്.. ഇച്ചായന്റെ മനസിനുള്ളിൽ വേറെ ഒരു പെണ്ണ് ഉണ്ടെന്ന് ഇനി അറിഞ്ഞാൽ എനിക്ക് സഹിക്കില്ല. ഞാൻ മാത്രമേ കാണാവൂ അവിടെ.”

ഭിത്തിയിലേക്ക് ചാരി ഇരുന്നുകൊണ്ട് അവൻ പറഞ്ഞു.

“എന്റെ മനസ്സിൽ ഇപ്പോൾ നീ മാത്രമേ ഉള്ളു. സത്യം.”

ശ്രീഹരിയിൽ നിന്നും അത് കേട്ടപ്പോൾ അവളുടെ ഉള്ളിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി.

അവൾ ബെഡിൽ നിന്നും എഴുന്നേറ്റ് അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു.

“ആളിന് ചെറിയൊരു റൊമാന്റിക് മൂഡിൽ ആണല്ലോ.”

അവൾ അവനെ കളിയാക്കി കൊണ്ട് പല്ലിളിച്ച് കാണിച്ച ശേഷം നിരങ്ങി അവന്റെ കാലുകൾക്കിടയിലായി ഇരുന്ന ശേഷം നെഞ്ചിലേക്ക് തലചേർത്തു.

“ഈ കവിളിൽ തന്ന ഉമ്മ എന്റെ ചുണ്ടിൽ തന്നുടെ?”

“അയ്യടാ.. കാത്തിരുന്നോ, ഇപ്പോൾ തരാം..”

അവൻ അവളുടെ ചെവിയിലായി മന്ത്രിച്ചു.

“ദുഷ്ട..”

അത് കേട്ട അവൾ ഒന്ന് ചിരിക്കുകയാണ് ഉണ്ടായത്.

“നിന്റെ വീട്ടിൽ കല്യാണം അറിയിക്കാനോ?”

നേരത്തെ തീരുമാനിച്ച്‌ ഉറപ്പിച്ചിരുന്ന പോലെ ഒന്ന് ആലോചിക്കാന്പോലും ചെയ്യാതെ ആയിരുന്നു അവളുടെ മറുപടി.

“വേണ്ട.. അന്ന് ഞാൻ അപ്പന്റെയും അമ്മയുടെയും ഫോട്ടോ വാങ്ങി ഇറങ്ങിയത് അവരോടുള്ള എന്റെ അവസാന യാത്ര പറച്ചിൽ ആയിരുന്നു.”

അവളുടെ ആ വാക്കുകളിൽ വിഷമമോ ഒന്നും അവനു അനുഭവപ്പെട്ടില്ല.

ശ്രീഹരി എത്തി ബെഡിനരികിൽ ഇരുന്ന അവളുടെ ഫോൺ കൈയിലേക്കെടുത്തു. അവന്റെ അതിൽ എന്താ ചെയ്യാൻ പോകുന്നതെന്നറിയാൻ അവൾ ഫോണിലേക്ക് തന്നെ നോക്കി ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *