“വിദ്യയെ രാവിലെ ഞാൻ അവിടെ ആക്കിയേക്കാം. എനിക്കന്ന് ഡ്യൂട്ടി ഉണ്ട്.. പറ്റുമെങ്കിൽ ഞാനും അവിടെ കാണും.”
പിന്നെ അതികം താമസിപ്പിക്കാതെ തന്നെ അവർ അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി.
രാത്രി ടിവി കണ്ട് കഴിഞ്ഞ ശേഷം റൂമിലേക്ക് നടക്കുന്നതിനിടയിലാണ് ജീനയുടെ റൂമിന്റെ ഡോർ തുറന്ന് കിടക്കുന്നത് ശ്രീഹരിയുടെ ശ്രദ്ധയിൽ പെട്ടത്.
അവൻ ചുമ്മാ ഒന്ന് റൂമിലേക്ക് കയറി നോക്കിയപ്പോൾ ജീന അവിടെ ഇല്ല. അവൻ നേരെ ബാല്കണിയിലേക്ക് നടന്നു. അവന്റെ പ്രതീക്ഷ പോലെ തന്നെ ജീന അവിടെ ഉണ്ടായിരുന്നു.
ഒരു കറുത്ത ചുരിദാറും ഇട്ട് ഇരുട്ടത്ത് കൈവരിയിൽ ഇരുന്ന് ആകാശത്തേക്ക് നോക്കി എന്തോ ചിന്തിക്കുകയാണ് അവൾ.
ആ ഇരുട്ടിലും അവളുടെ വെളുത്ത മുഖം നിലാവിന്റെ വെളിച്ചത്തിൽ തിളങ്ങുന്നുണ്ടായിരുന്നു.
അവൻ അവിടത്തെ ലൈറ്റ് ഓൺ ചെയ്തു. ജീന പെട്ടെന്ന് ഞെട്ടി തിരിഞ്ഞു നോക്കി. അവനെ കണ്ടപ്പോൾ അവളുടെ മുഖത്ത് ഒരു ആശ്വാസം നിറഞ്ഞു.
“എന്താ പേടിച്ചു പോയോ?”
അവൾ ഒരു ചെറു ചിരിയോടെ പറഞ്ഞു.
“ചെറുതായിട്ട്.”
ശ്രീഹരി അവളുടെ അരികിലായി പോയിരുന്നു.
“എന്താ ഇവിടിങ്ങനെ ഒറ്റക്ക് വന്നിരിക്കുന്നെ?”
“ജീവിതത്തിൽ നിനച്ചിരിക്കാതെ കിട്ടിയ സൗഭാഗ്യത്തിന്റെ സുഖത്തെ കുറച്ച് ആലോചിച്ച് സന്തോഷിക്കുവായിരുന്നു ഞാൻ.”
“ചെറുതായി സാഹിത്യമൊക്കെ ഒഴുകുന്നുണ്ടല്ലോ.”
ഒരു ചിരി മാത്രമായിരുന്നു അതിനുള്ള അവളുടെ മറുപടി.
ശ്രീഹരി അവളുടെ മുഖത്തേക്ക് തന്നെ നോക്കി. മുഖത്താകെ സന്തോഷം മാത്രം, അനാവശ്യ ചിന്തകളുടെയോ ദുഖത്തിന്റെയോ നേരിയ ഒരു അംശം പോലും ആ മുഖത്തില്ല. അതിന്റെ ഒരു പ്രകാശം ആ മുഖത്തു കാണാനും ഉണ്ട്. സൗന്ദര്യം ഇരട്ടിച്ചത് പോലെ.
നെറ്റിയിലെ ബാൻഡേജ് ഇളക്കി മാറ്റിയിട്ടുണ്ട്. ആ ഭാഗത്ത് മുറിവിന്റെ ഒരു ചുവന്ന പാട് അവശേഷിക്കുന്നു.
അതിലൂടെ വിരലോടിച്ച് കൊണ്ട് അവൻ ചോദിച്ചു.
“വേദനിക്കുന്നുണ്ടോ?”
അവന്റെ കൈ തട്ടി മാറ്റിക്കൊണ്ട് അവൾ പറഞ്ഞു.
“ചെവിക്കന്നതിന് ഒരു അടിയും തന്ന് മറിച്ചിട്ട് നെറ്റിയും മുറിച്ചിട്ട് ഇപ്പോൾ ചോദിക്കുന്നത് കേട്ടില്ലേ.. വേദനിക്കുന്നുണ്ടോന്ന്.. ദുഷ്ടൻ..”
അവളുടെ ഇരു തോളിലും ആയി അവൻ കൈകൾ വച്ചു.
“നീ തന്നല്ലേ മുൻപൊരിക്കൽ എന്നോട് പറഞ്ഞിരുന്നേ.. വിവരമില്ലാത്ത നീ എന്തെങ്കിലും പറയുകയാണെങ്കിൽ ഒരു അടിയും തന്ന് കാര്യം പറഞ്ഞു മനസ്സിലാക്കണമെന്ന്.”
“അയ്യടാ.. ഞാൻ എന്ത് പറഞ്ഞാലും അതൊക്കെ അങ്ങ് അനുസരിക്കുന്ന ഒരാള്.”
“നീ എന്ത് പറഞ്ഞിട്ടാടി ഞാൻ അനുസരിക്കാതെ ഇരിന്നിട്ടുള്ളത്.”
ജീന അവന്റെ മുഖത്തേക്ക് തന്നെ നോക്കി.. അവൻ തിരിച്ചും. അവളുടെ മുഖത്ത് വല്ലാത്തൊരു വശ്യത അവനു അനുഭവപെട്ടു.. ശ്രീഹരി സാവധാനം അവളിലേക്ക് മുഖം അടുപ്പിച്ചു. അവനിൽ നിന്നും ഏതോ ആഗ്രഹിച്ചിട്ടെന്നവണ്ണം അവൾ കണ്ണുകൾ അടച്ചു.
അത് കണ്ട ശ്രീഹരി ഒരു പുഞ്ചിരിയോടെ അവളുടെ നെറ്റിയിലെ മുറിവിൽ ചുണ്ടുകൾ അമർത്തി. അതായിരുന്നില്ല പ്രധീക്ഷിച്ചത് എന്നവണ്ണം ജീന പെട്ടെന്ന് കണ്ണുകൾ തുറന്നു. നിന്നെ പറ്റിച്ചു എന്നുള്ള രീതിയിൽ അവന്റെ മുഖത്ത് ഒരു പുഞ്ചിരി ഒളിഞ്ഞിരുപ്പുണ്ടായിരുന്നു. അത് കണ്ട ജീനയുടെ മുഖത്തു പെട്ടെന്ന് നാണം നിറഞ്ഞു.
“വേറെ എന്തെങ്കിലും ആയിരുന്നോ എന്റെ കൊച്ച് പ്രതീക്ഷിച്ചത്?”
മുഖം തിരിച്ച് കൊണ്ട് അവൾ ചോദിച്ചു.
“എന്ത് പ്രതീക്ഷിക്കാൻ.”
“എങ്കിലേ ഞാൻ ഒന്ന് പ്രധീക്ഷിക്കുണ്ട്.. അതെനിക്ക് കിട്ടണം.”
“എന്ത്?”
തന്റെ ചുണ്ടിൽ തൊട്ടുകൊണ്ട് അവൻ പറഞ്ഞു.
“ഇവിടെ എനിക്കൊരു ഉമ്മ വേണം.”
അവനെ പിടിച്ച് തള്ളിക്കൊണ്ട് അവൾ പറഞ്ഞു.
“അതങ്ങു പള്ളിയിൽ പോയി പറഞ്ഞാൽ മതി.”
“എന്ത് പള്ളി ആണെന്ന് പറ.. നിന്റെയിൽ നിന്ന് ഒരു ലിപ്‌കിസ് കിട്ടാൻ ഞാൻ ഏതു പള്ളിയിൽ വേണമെങ്കിലും പോയി പറയാം.”
അവൾ അവിടെ നിന്നും എഴുന്നേറ്റുകൊണ്ടു പറഞ്ഞു.
“നാണമില്ലാത്ത മനുഷ്യൻ.”
ജീന അവിടെ നിന്നും നടന്നപ്പോൾ അവൾ കേൾക്കത്തക്ക മാത്രം ശബ്ദത്തിൽ അവൻ പറഞ്ഞു.
