എന്റെ നിലാപക്ഷി – 9 18അടിപൊളി 

“ഏയ്.. ഒന്നുമില്ല..”

ജീന വീണ്ടും ചായ ഇടുന്നതിൽ ശ്രദ്ധ തിരിച്ചപ്പോൾ വിദ്യ അവളെ തന്നെ നോക്കി ഇരുന്നു.

“നിനക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ?”

അവൾ ചെറുതായൊന്നു മൂളി.

“എന്താ, പറ..”

“ആദ്യം ഇച്ചായൻ നിന്നോട് ഒരു കാര്യം പറയും.. അത് കഴിഞ്ഞ് എനിക്ക് പറയാനുള്ളത് നിന്നോട് പറയാം.”

വിദ്യയുടെ മനസ് എന്താ അവർക്ക് പറയാനുള്ളത് എന്നുള്ളത് അറിയാനുള്ള ജിജ്ഞാസ കൊണ്ട് നിറഞ്ഞു.

ചായ നിറച്ച ഗ്ലാസ് എല്ലാം ട്രെയിൽ നിറച്ച് അവർ ഹാളിലേക്ക് നടന്നു.

ജീന തന്നെയാണ് ചായ എല്ലാപേർക്കും നൽകിയത്.

രണ്ടു കവിൾ ചായ കുടിച്ച ശേഷം വിവേക് പറഞ്ഞു.

“വിദ്യ ജീനയുടെ പാചകത്തെ കുറിച്ച് വാ തോരാതെ പറയുമെങ്കിലും തന്റെ കൈ കൊണ്ട് ഉണ്ടാക്കിയ ഒന്ന് രുചിക്കാൻ പറ്റുന്നത് എപ്പോഴാണ്.. സത്യം പറയാല്ലോ ചായയിൽ പോലും രുചി കൊണ്ട് മാജിക് കാണിക്കാൻ പറ്റുമെന്ന് എപ്പോഴാണ്‌ അറിയുന്നത്.”

വിവേകിന്റെ അച്ഛന്റെയും അമ്മയുടെയും മുഖ ഭാവത്തിലും ആ അഭിപ്രായം തന്നെയാണ് നിറഞ്ഞു നിന്നത്.

എന്താണെന്ന് അറിയില്ല. വിവേക് പറഞ്ഞ ആ അഭിപ്രായത്തിൽ ജീനയെക്കാളേറെ അഭിമാനം കൊണ്ടത് വിദ്യ ആയിരുന്നു. തന്റെ സഹോദരിക്ക് ലഭിച്ച ഒരു പ്രശംസ എന്നപോലെ.

കുടിച്ച തീർന്ന ചായ ഗ്ലാസ് ജീനയുടെ കൈയിൽ കൊടുത്തുകൊണ്ട് ശ്രീഹരി പറഞ്ഞു.

“ഞാൻ ഒരു കാര്യം വിദ്യയോട് പറയാനാണ് എവിടെ വന്നത്. അമ്മയോട് ഞാൻ അത് ആദ്യം പറഞ്ഞു. അമ്മക്ക് അത് സമ്മതമാണ് ഇനി നിന്റെ അഭിപ്രായം കൂടി എനിക്കറിയണം.”

അംബികാമ്മയും ജീനയും ഒഴികെ ബാക്കി എല്ലാപേരും ശ്രീഹരിയെ ആകാംഷയോടെ നോക്കി.

“ഞാൻ ജീനയെ കല്യാണം കഴിക്കാൻ തീരുമാനിച്ചു. അതിൽ എന്താ നിന്റെ അഭിപ്രായം.”

ഒരു നിമിഷം അവിടെ നിശബ്തത നിറഞ്ഞു. സന്തോഷം കൊണ്ട് വാക്കുകൾ കിട്ടാതെ നിൽക്കുകയായിരുന്നു വിദ്യ.

പക്ഷെ ആ നിശബദ്ധതയെ കീറി മുറിച്ച ആദ്യം ശബ്‌ദം മുഴങ്ങിയത് വിവേകിന്റെ അച്ഛന്റേതായിരുന്നു.

“പക്ഷെ.. ജീന ഒരു ക്രിസ്ത്യൻ…”

അച്ഛൻ വാക്കുകൾ മുഴുവിക്കുന്നതിനു മുൻപേ വിവേകിന്റെ ശബ്‌ദം അവിടെ മുഴങ്ങി.

“അച്ഛാ.. വിദ്യയുടെ അഭിപ്രായം അല്ലെ അളിയൻ ഇവിടെ ചോദിച്ചത്.”

അവന്റെ വാക്കുകൾക്ക് മുന്നിൽ താൻ പറയാൻ വന്ന കാര്യം അച്ഛൻ പാതി വഴിയിൽ ഉപേക്ഷിച്ചു.

അത് കണ്ടപ്പോൾ ശ്രീഹരിയുടെ മുഖത്ത് ചെറിയൊരു പുഞ്ചിരി നിറഞ്ഞു. സ്വന്തമായി നിലപാടുകൾ എടുക്കാൻ കഴിവുള്ള ഒരു ഭർത്താവിനെയാണ് തന്റെ സഹോദരിക്ക് ലഭിച്ചിരിക്കുന്നത് എന്നുള്ള സന്തോഷമായിരുന്നു ആ പുഞ്ചിരിക്ക് പിന്നിൽ.

സന്തോഷം നിറഞ്ഞ മുഖത്തോടെ ജീനയുടെ കൈ കൂട്ടിപ്പിടിച്ച് വിദ്യ പറഞ്ഞു.

“ജീനയെ നാത്തൂൻ ആയി കിട്ടുന്നതിൽ എനിക്ക് നൂറു വട്ടം സമ്മതം.”

വിദ്യയുടെ ആ അഭിപ്രായം നേരത്തെ തന്നെ അമ്മയോട് പറഞ്ഞു അറിയാമായിരുന്നെങ്കിലും അത് നേരിട്ട് കേൾക്കണമെന്ന് ശ്രീഹരിക്ക് ആഗ്രഹം ഉണ്ടായിരുന്നു.

അവന്റെ മുഖത്ത് പുഞ്ചിരി നിറഞ്ഞു.

ജീന ശബ്‌ദം താഴ്ത്തി വിദ്യയോട് പറഞ്ഞു.

“എനിക്ക് നിന്നോട് മാത്രമായി ഒന്ന് സംസാരിക്കണം.”

വിദ്യ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കിയ ശേഷം എല്ലാപേരോടും ആയി പറഞ്ഞു.

“ഞാൻ ഇവളെ ഇവിടൊക്കെ ഒന്ന് കാണിച്ചിട്ട് വരാം.”

അവൾ ജീനയെയും കൂട്ടി പുറത്തെ പൂന്തോട്ടത്തിലേക്ക് നടന്നു. അവിടേക്ക് നടക്കുമ്പോൾ ജീനയുടെ മുഖത്തെ നിസ്സംഗതയും ഒരു സന്തോഷം ഇല്ലായിമയും ഈ കല്യാണത്തിന് അവൾക്ക് സമ്മതം അല്ലയോ എന്നുള്ള ഒരു ഭയം വിദ്യയിൽ നിറച്ചു.

പൂന്തോട്ടത്തിലെ ഒരു മാവിൽ ഊഞ്ഞാൽ കെട്ടിയിരുന്നു. അവർ രണ്ടുപേരും അതിലേക്ക് ഇരുന്നു. എവിടെ നിന്ന് പറഞ്ഞു തുടങ്ങണം എന്നറിയാതെ സംശയിച്ച് നിൽക്കുന്ന ജീനയുടെ മുഖത്തേക്ക് തന്നെ അവൾ നോക്കി ഇരുന്നു.

“എന്നെ കുറിച്ച് എന്തറിഞ്ഞിട്ടാണ് നീ കല്യാണത്തിന് എതിർപ്പൊന്നും ഇല്ലെന്ന് പറഞ്ഞത്.”

“നിന്റെ മതമോ കുടുംബമോ ഒന്നും എനിക്കൊരു പ്രശ്നമേ അല്ല.. എന്റെ ചേട്ടന് നിന്നെക്കാൾ നല്ലൊരു പെണ്ണിനെ കിട്ടില്ല. അത് മാത്രം എനിക്കറിയാം.”

Leave a Reply

Your email address will not be published. Required fields are marked *