ഞാൻ മൈൻഡ് ആക്കിയില്ല
അതെ…
ഞാൻ : എന്താ കൊറേ നേരം ആയല്ലോ ശല്യം ഷേ…
അവൾ : ഇത് അമ്മ തന്നതാ
ഞാൻ : എന്ത്
അവൾ : പാൽ
ഞാൻ : എനിക്ക് വേണ്ട
കുറച് നേരെത്തെക് അവൾ ഒന്നും മിണ്ടിയില്ല
അവൾ : എന്ത് പറ്റി
ഞാൻ : നിന്റെ അച്ഛൻ പെറ്റു എന്തേ
പെട്ടന്ന് അവളുടെ മുഖം മാറി അവളുടെ കണ്ണ് ഒന്ന് പൊടിഞ്ഞു…
പിന്നെ കുറെ നേരം ആ നിൽപ് നിന്നു
അവൾ : കുടിച്ചിട്ടുണ്ടോ….
ഞാൻ : ആ കുടിച്ചു അതിനു നിനക്ക് എന്താ ഇനിയും കുടിക്കും അടിക്കും എനിക്ക് തോന്നിയപോലെ ഒക്കെ ഞാൻ ചെയ്യും നീ നിന്റെ പണി നോക്കി പോ…..ഓരോന്ന് വലിഞ്ഞു കേറി വന്നോളും
അവൾ : എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്
ഞാൻ : നീ ഒരു കോപ്പും പറയണ്ട ഇതുവരെ നീ പറഞ്ഞത് തന്നെ ധരാളം
അതും പറഞ്ഞു ഞാൻ അവിടെ കെടന്നു കുറച്ചു കഴിഞ്ഞു അവൾ ലൈറ്റ് ഓഫ് ആക്കി കട്ടിലിന്റെ ഒരു മുലയിൽ ആയി കിടന്നു കുറച്ചു കഴിഞ്ഞപ്പോൾ അടക്കി പിടിച്ചുള്ള കരച്ചിൽ…..
ഞാൻ : ഇത് വല്യ ശല്യം ആയാലോ ഒന്ന് കോണകാണ്ട് കിടന്നു ഉറങ്ങുവോ….
ഞാൻ ഒന്ന് കടുപ്പിച്ചു പറഞ്ഞു ശേഷം അവൾ കരച്ചിൽ നിർത്തി
എനിക്ക് ആണേൽ തിരിഞ്ഞും മറഞ്ഞു കിടന്നിട്ട് ഉറക്കും വരുന്നില്ല മൈര് ac കൂട്ടി വച്ചു
ഞാൻ കുറെ നേരം സിലിംഗിൽ പതിയെ കറങ്ങുന്ന ഫാനും അതിന്റെ നിഴലും നോക്കി നിന്നു
ഞാൻ എന്റെ കഴിഞ്ഞു പോലെ കാലം ഓർത്തു .ഇതിന്റെ ഒക്കെ തുടക്കം ആ നശിച്ച കാലം എന്റെ ഡിഗ്രി ലൈഫ് ഞാൻ പതിയെ കണ്ണുകൾ അടച്ചു ആ കഴിഞ്ഞു പോയ കായ്ച്ചകൾ ഓർത്തു
( 2/3 വർഷങ്ങൾക് മുൻപ് )
നെല്ലിമറ്റം gov degree college – പുതിയ ഒന്നാം വർഷ വിദ്യാർത്ഥികൾ വരുന്ന ദിവസം
ഞങ്ങളെ ഗാങ് ന്റെ ആദ്യത്തെ ക്യാമ്പസ് എൻട്രി അതായത് ഞാൻ കിച്ചു ആഷിക്ക് അർജുൻ….
അളിയാ ഡാ റാങ്കിങ് ഒക്കെ ഉണ്ടാവുടോ
കിച്ചു എന്നോട് ആയി പറഞ്ഞു
ഞാൻ : അത് മാത്രമേ ഉണ്ടാവു ഹിഹി
കിച്ചു : ഇന്ന് എല്ലാത്തിനേം ഞാൻ ചോര തൂറിക്കും നോക്കിക്കോ
ആഷിക്ക് : മ്മ് ഉവ്വ..
കിച്ചു : എന്താടാ പന്നി അങ്ങനെ ഒരു ടോക്ക്
അർജുൻ : ആരു വന്നാൽ എന്താ ഇവൻ പറഞ്ഞപോലെ അടിച്ചു തൂറിക്കും അല്ലടാ ആന്റോ
(ആന്റോ അത് എന്നെ ഇവർ മാത്രം വിളിക്കുന്ന പേര് ആണ് ചിലപ്പോൾ ഒക്കെ വീട്ടിലും )
ഞാൻ : ആ പിന്നല്ല…
ഞങ്ങൾ ബൈക്ക് ഗ്രൗണ്ടിൽ സൈഡ് ആക്കി കോളേജ് ലേക്ക് നടന്നു കയറി കുറെ പുതിയ പിള്ളേരെ വരവേൽക്കാൻ വെൽക്കം ഫ്ലെക്സ് ഒക്കെ ഉണ്ട് നല്ല ചിക്ക്സും മൊത്തത്തിൽ അടിപൊളി…
ഞങ്ങൾ നേരെ ഓഡിറ്റോറിയം ലക്ഷ്യം ആക്കി നടന്നു അവിടെ പുതുവത്സര പരിപാടി ഒക്കെ ആയിട്ട്… പെൺപിള്ളേർ ഒക്കെ അവിടെ ആണ് അല്ലാണ്ട് ആ കോന്തൻ പ്രിൻസി ന്റെ മൂഞ്ചിയ പ്രസംഗം കേൾക്കാൻ ആരേലും പോകുവോ
ഞങ്ങൾ പോവുന്ന വഴിയിൽ ആരോ ഞങ്ങളെ വിളിച്ചു
ട്ടൊ ട്ടോ…. എവിടെ പോവാ മക്കളെ ഇത്ര തിരക്കിട്ട് ഇവിടെ വന്നേ ചോദിക്കട്ടെ
അവിടെ മരത്തണലിൽ ഇരിക്കുന്ന സീനിയെര്സ് ഞങ്ങളെ അങ്ങോട്ട് വരാൻ പറഞ്ഞു
പോവുന്ന വഴിയിൽ ഞാൻ അവരോടു ആയി പറഞ്ഞു മാക്സിമം അടി ഒഴിവാക്കാൻ ഇന്നൊരു ഡേ വേണ്ടാന്ന്
എന്താടാ അവിടെ നിന്ന് പരുങ്ങുന്നേ വേഗം വാടാ എന്താടാ നിനക്ക് ഒക്കെ ഇത്ര തിരക്ക് ആർക് വായുഗുളിക വേടിക്കാൻ പോവാ നാലാളും കൂടെ… കുട്ടത്തിലെ മെയിൻ എന്ന് തോന്നിപ്പിക്കുന്നവന്റെ വലംകൈ ആയ ഒരുത്തൻ പറഞ്ഞു
ശേഷം ഞങ്ങളോട് ഓരോരുത്തരോട് ഓരോന്ന് ചോദിച്ചു അവരെ മൂന്നു പേരെയും അവിടെ ഉള്ള 3 പേർ അവരെ മാറ്റി നിർത്തി ഓരോന്ന് ചെയ്യിപ്പിക്കാൻ തുടങ്ങി കിച്ചുവിനോട് dance കളിക്കാൻ പറഞ്ഞു ഒരുത്തൻ
അപ്പൊ ഒരു നിമിഷം അവൻ മുന്നേ പറഞ്ഞത് ഞാൻ ഓർത്തു ഇന്ന് എല്ലാത്തിന്റേം ചോര തൂറിക്കും
അത് ഓർത്തു എനിക്ക് ചിരിവന്നു
എന്താടാ ചിരിക്കൂന്നേ ഏഹ് അവിടെ ഇരിക്കുന്ന വലംകൈ എന്ന് തോന്നികുന്നവൻ എന്റെ നേർക് വന്നു
മാറ് നിൽക്….
പെട്ടെന്ന് അവനെ തള്ളി മാറ്റി ആ മെയിൻ ആൾ എന്റെ അടുത്തേക് വന്നു
ഇവന്റെ കാര്യം ഞാൻ നോക്കിക്കോളാം നീ ആ വരുന്നവരെ പോക്ക്
ഞാൻ അവന്റെ മുഖത്തേക് അധികം നോക്കിയില്ല
