എന്റെ മാലാഖ – 1 2

 

അങ്ങനെ ഞങ്ങൾ വീട് എത്തി

ഞാൻ വേഗം കാറിൽ നിന്നും ഇറങ്ങി എന്റെ റൂം ലക്ഷ്യം ആക്കി നടന്നു ബാത്‌റൂമിൽ കേറി കണ്ണാടിയിൽ നോക്കി നിന്നു

എനിക്ക് എന്താ പറ്റിയത് ആ ഫാദർ ചോദിച്ചപ്പോ സമ്മതം അല്ലെന്ന് പറഞ്ഞ മതി ആയിരുന്നു പക്ഷെ ഞാൻ എന്തിനു സമ്മതിച്ചു… ഛേ. ഇനി ഒരു പക്ഷെ എനിക്ക് അവളോട്‌ ഒരു ഇഷ്ടം ഉള്ളിൽ എവിടെയോ ഉണ്ടായിരിക്കുമോ… അയ്യേ ഒരിക്കലും ഇല്ല ഞാൻ എന്തിനാ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നെ…. ആളാവോട് പ്രേമം അതും എനിക്ക് നോ വേ ഇനി ഉണ്ടെകിൽ തന്നെ അത് അവൾ കാരണം തന്നെ ആണ് ഇല്ലാണ്ടായത്……

അങ്ങനെ ഓരോന്ന് ആലോചിക്കുമ്പോ ആരോ ഡോറിൽ മുട്ടി….

 

ഡാ കതക് തുറക്ക് ഇവിടെ എല്ലാരും നിന്നെ തിരക്കുന്നു വേഗം വാ

ഞാൻ : ആ വരുവാ അമ്മേ

വേഗം മുഖം കഴുകി ഇറങ്ങി അപ്പൊ അതാ അമ്മ എന്നെ നോക്കി നിൽക്കുന്നു

അമ്മ : മോനെ നീ ഇനിയും അവളോട് ഇങ്ങനെ നിന്നിട്ട് എന്താ കാര്യം നീ ഇപ്പൊ ഒരു ഭർത്താവ് ആണ്. നിങ്ങൾ രണ്ടും കാരണം അല്ലേ കെട്ടിച്ചത് എന്നിട്ട് ദേ ഇപ്പൊ നിങ്ങൾ തമ്മിൽ എന്താ പ്രശ്നം എന്ന് അറിയില്ല പക്ഷെ അമ്മ അത് ചോദിക്കുന്നില്ല . ഇനി അങ്ങോട്ട് നിങ്ങൾ നല്ല ഫാമിലി ആയി കഴിയണം രണ്ടുകുടെ. മനസ്സിലായോ..

അമ്മ എന്റെ കവിളിൽ തലോടികൊണ്ട് ചോദിച്ചു

ഞാൻ : മ്മ്….

അമ്മ : നിന്റെ ചേട്ടന്റെ കല്യാണം കഴിഞ്ഞു ഇപ്പോ ദാ നിന്റെയും അടുത്തത് പൊന്നൂസിന്റെ എല്ലാ അപ്പൻ അമ്മമാരുടെയും വലിയ ആഗ്രഹം ആണ് അവരുടെ മക്കളുടെ കല്യാണം അതുകൊണ്ട് അവരെ വേഷമിപ്പിക്കരുത്.

നിന്റെ സെലെക്ഷൻ എന്തായാലും അമ്മയ്ക്ക് ഇഷ്ടയാടാ.. അവൾ ഒരു പാവമാ എന്നെ പോലെ തന്നെയാ നിന്നെ നാന്നായി നോക്കിക്കോളും അവൾ. ഒരു മാലാഖയേ പോലെ..

നിന്റെ ഈ ദേഷ്യം ഒക്കെ അവൾ മാറ്റിയെടുത്തോളും.

ഞാൻ : മതിനെ ഒരു സുന്ദരി ഉപദേശകാരി വന്നേക്കുന്നു…

അമ്മ : പോടാ കളിയാക്കാതെ….

ഞാൻ ഒന്ന് ചിരിച് കൊണ്ട് പറഞ്ഞു ചെറുപ്പം തൊട്ടേ അമ്മയുടെ ഒരു വാക്കിനും ഞാൻ എതിര് നിക്കാറില്ല.. ഒരു അമ്മ എന്നതിൽ ഉപരി എന്റെ എല്ലാ കാര്യങ്ങളും അമ്മ നല്ല കട്ട സപ്പോർട്ട് ആണ് അതുകൊണ്ട് ആണ് അമ്മയോട് അങ്ങനെ പറഞ്ഞത് …. ഇനി എങ്ങാനും അതുപോലെ തന്നെ നടക്കുമോ.. എന്റെ മനസ്സ് എന്നോടായി പറഞ്ഞു.. ഏയ്യ് അങ്ങനെ ഒരിക്കലും നടക്കില്ല ഞാൻ മനസ്സിൽ ഉറപ്പിച്ചു

 

അമ്മ : അവളെ ഞാൻ ചെറുപ്പം തൊട്ടേ കാണുന്നതല്ലേ എനിക്കറിയാം അവൾ നിന്നെ സ്നേഹിച്ചു കൊല്ലും നോക്കിക്കോ..

(അവൾ ഞങ്ങളുടെ വീടിന്റെ അടുത്ത് ആണ് ചുരുക്കി പറഞ്ഞ ഞങ്ങളുടെ അയൽവാസി അവരും എന്റെ ഫാമിലിയും ഒരു കുടുംബം പോലെ ആണ്)

അമ്മ : പിന്നെ വേറൊരു കാര്യം കൂടെ ഉണ്ട് ആദ്യേ എനിക്ക് അറിയാമായിരുന്നു ഇത് ഇങ്ങനെ ഒക്കെ വരുള്ളൂ എന്ന് എന്തായാലും അമ്മേടെ ആഗ്രഹം നിങ്ങൾ നടത്തിയാലോ അമ്മക്ക് അത് മതി ….

ഞാൻ : അമ്മയ്ക് എന്ത് അറിയാന്ന്

അമ്മ : അത് നിന്റെ കെട്ടിയവളോട് പോയി ചോദിച്ചു നോക്ക് അവൾക്ക് ഓർമ്മ ഉണ്ടെങ്കിൽ അവൾ പറഞ്ഞു തരും …

ഞാൻ കുറച്ചു നേരം ഒന്ന് ആലോചിച്ചു നിന്നു

ഡാ നീ എന്താ ഇങ്ങനെ ആലോചിക്കുന്നേ…..

ഞാൻ : ഏയ്‌ ഒന്നുല്ല

അമ്മ: നീ ഒന്ന് താഴത്തേക് വാ അവിടെ എല്ലാരും നിന്നെ കാത്തിരിക്കാണ് അതുകൊണ്ട് മണവാളൻ വേഗം വാ ട്ടോ….

അതും പറഞ്ഞു ചിരിച്ചു കൊണ്ട് അമ്മ പോയി.. ഞാൻ നേരെ അലമാരയുടെ അടുത്ത് പോയി കണ്ണാടിയിൽ കുറച്ചു നേരം നോക്കി നിന്നു എന്നോട് തന്നെ പറയാൻ തുടങ്ങി

അമ്മ എന്തൊക്കെയോ അറിഞ്ഞ പോലെ ആണല്ലോ സംസാരിച്ചത് എന്തായിരിക്കും അത് ഈ കല്യാണം അമ്മ ആഗ്രഹിക്കുന്നു എന്നല്ലേ പറഞ്ഞത്

ഇനി അവൾക് എന്നോട് ശെരിക്കും ഇഷ്ടം ഉണ്ടാവുമോ ഏയ്‌….

പിന്നെ എന്തിനായിരിക്കും അവൾ ഇവരോട് അന്ന് അങ്ങനെ പറഞ്ഞത് . അവർ എല്ലാവരും അന്ന് ചോദിച്ചപ്പോ എന്തിനായിക്കും ഇവൾ എന്നെ രക്ഷിച്ചത്… ഞാനും അവളും ഇഷ്ടത്തിൽ ആണെന്ന് പറഞ്ഞത്….. അന്ന് കോളേജിൽ വച്ചു നടന്ന സംഭവം അവൾ പറഞ്ഞില്ല… ഇതിനൊക്കെ കാരണം അവൾക് എന്നോട് ഇഷ്ടം ഉള്ളത് കൊണ്ട് ആണോ….

Leave a Reply

Your email address will not be published. Required fields are marked *