റിനി ചേച്ചി കിച്ചുവിനോട് ഫോട്ടോ എടുക്കാൻ ആയി പറഞ്ഞു ഞങ്ങളുടെ സൈഡിൽ ആയി വന്നു നിന്ന് ഫോട്ടോ എടുത്തു കൂടെ ചേട്ടനും ഉണ്ടായിരുന്നു
അങ്ങനെ ഓരോരുത്തർ ആയി വന്നു അമ്മേം അച്ഛനും പിന്നെ കുറെ ബന്ധുക്കാരും
അങ്ങനെ ഓരോരുത്തർ ആയി അവരവരുടെ വീട്ടിലേക് മടങ്ങി വേണ്ട പെട്ട കുറച്ചു പേര് അന്ന് അവിടെ നിന്നു….
ഞാൻ ഒരു കുളി ഒക്കെ പാസാക്കി ഡ്രസ്സ് മാറ്റി റൂമിൽ നിന്നും ഇറങ്ങി അപ്പോ ദാ ആവൾ കേറി വരുന്നു….ഞാൻ അവളെ മൈൻഡ് ആകാതെ കിച്ചുവിനെ തപ്പി കോലായി ലക്ഷ്യം ആക്കി നടന്നു
അപ്പോ ദാണ്ടേ സാർ എന്റെ അപ്പനോട് ഓരോന്ന് സൊള്ളി ഇരിക്കുന്നു നല്ല തള്ള..
കിച്ചു : അപ്പച്ചായി ഒന്നുകൊണ്ടും പേടിക്കണ്ട ഫുൾ ഞാൻ സെറ്റ് ആക്കിയിട്ടുണ്ട് ഞാൻ ഒരു കാര്യം ഏറ്റെടുത്താൽ പിന്നെ അത് നടത്തിയിരിക്കും
അപ്പൻ : എനിക്കറിയാടാ ഞാൻ ചോദിച്ചന്നെ ഉള്ളു
അപ്പൻ അവന്റെ തോളിൽ തട്ടി പറഞ്ഞു
അപ്പൻ : ആ മണവാളൻ എങ്ങോട്ടാ
എന്നെ കണ്ടതും ഒരു ചിരി പാസാക്കി അപ്പൻ ചോദിച്ചു……
ഞാൻ ഇവനും കൂടെ ഒന്ന് പുറത്ത് പോയി വരാം
അപ്പൻ : മക്കളെ ഇപ്പോയോ നീ കളിക്കല്ലേ ഇന്ന് ഇനി എങ്ങോട്ടും പോവണ്ട….
ഞാൻ : അല്ല അപ്പ കൊറച്ചു അത്യാവശ്യം ആയിട്ട പെട്ടെന്ന് വരാം….
ജോഷി അങ്കിൾ : ഡാ വർഗീസേ അവൻ ഒന്ന് പുറത്ത് പോയെന്നും വച്ചു ഇപ്പോ എന്താ അവൻ വേഗം വരും ന്നെ…
(ജോഷി അങ്കിൾ എന്റെ സ്വന്തം അമ്മായിയപ്പൻ അവളുടെ ഡാഡി )
ജോഷി അങ്കിൾ അപ്പനോട് ആയി പറഞ്ഞു അങ്കിളും അപ്പനും തിക്ക് ഫ്രിണ്ട്സ് ആണ്
അപ്പൻ : അതല്ലടാ ഇവന് ഇന്ന് തന്നെ പോണോ അതാ ഞാൻ…
ജോഷി അങ്കിൾ : നീ ഇങ്ങ് വന്നേ നമുക്ക് പോയി രണ്ടണ്ണം വിഷിഏച്ചും വരാം…
അതും പറഞ്ഞു പുള്ളി അപ്പനേം കൂട്ടി തൊട്ടടുത്തുള്ള അവളുടെ വീട്ടിലേക് പോയി ശേഷം ഞാൻ കിച്ചുവിനോട് അവന്റെ ബൈക്ക് എടുക്കാൻ പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി
കിച്ചു : മൈരേ എങ്ങോട്ടാ… ഡാ മൈരേ ചെവി കേൾക്കുന്നില്ലേ
ബൈക്ക് ന്റെ ബാക്കിൽ എന്തോ ഒന്ന് ആലോചിച്ചു നിന്ന എന്നോടായി പറഞ്ഞു
ഞാൻ : വേറെ എങ്ങോട്ട് സ്പോട്ടിലേക് വിട് വണ്ടി അവിടെ അവന്മാർ എല്ലാം ഉണ്ട്
(കിച്ചു എന്റെ ചെറുപ്പം തൊട്ടേ കട്ട ഫ്രിണ്ട്സ് ആണ് കസിൻ എന്നതിൽ ഉപരി ഞാനും അവനും ഇത് വരെ എല്ലാം ഒരുമിച്ചു ആയിരുന്നു ബോർഡിങ് പിന്നെ ഇപ്പൊ തീർന്ന ഡിഗ്രി അടക്കം പിന്നെ ഫ്രിണ്ട്സ് എന്ന് പറയാൻ ഇപ്പോ സ്പോട്ടിലേക് പോവുന്നത് അവരെ കാണാൻ ആണ് അർജുൻ പിന്നെ ആഷിഖ് പണ്ട് മുതെലെ ഞങ്ങൾ 4 പേര് ആണ് ഗാങ് സ്പോട്ടിലേക് ഇവിടെന്നും ഒരു 1കിലോമീറ്റർ ഉണ്ട് അവിടെ ഒരു ഷെഡ് ഒക്കെ ആയിട്ട് സെറ്റ് ആപ്പ് ആണ്)
കിച്ചു : പിന്നെ അവിടെ പോയി വെള്ളം അടിക്കാൻ ഒന്നും നിൽക്കണ്ട
ഞാൻ : ഞാൻ അടി നിർത്തിയിട്ടു കുറച്ചായില്ലേ മൈരാ..
(എന്റെ പത്താം ക്ലാസ്സ് തൊട്ടേ ഞാൻ കിക്ക് ബോക്സിങ് ചെയ്യുമായിരുന്നു അങ്ങനെ പ്ലസ് ടു ബോർഡിങ് സ്കൂളിൽ ആയിരുന്നു ഞാനും കിച്ചുവും. ഇവിടെ 50 കിലോമീറ്റർ അടുത്ത് തന്നെ ആയിരുന്നു കോളേജ് .
നാട്ടിൽ കുറച്ചു അടിപിടി ആയപ്പോൾ എനേം അവനേം അവിടെ കൊണ്ടാക്കി
വീട്ടിലേക് മാസത്തിൽ ഒരിക്കൽ വരും അപ്പോഴും കിക്ക് ബോക്സിങ് തുടർന്നു അങ്ങനെ ഇരിക്കെ കോമ്പറ്റിഷൻ വന്നു അതിൽ പങ്കെടുത്തു 3 മാച്ച് ഉണ്ടായിരുന്നു രണ്ടാമത്തെ മാച്ചിൽ എനിക്ക് പങ്കെടുക്കാൻ പറ്റിയില്ല അതിനു കാരണം കൂട്ടുകാരെന്റെ വീട്ടിലെ പരിപാടിക്ക് അടിച്ചു ഓഫ് ആയി ഷെഡിൽ വന്നു കിടന്നു പുലർച്ചെ പിറ്റേന്ന് ഉള്ള കോമ്പറ്റിഷൻ എനിക്ക് നഷ്ടം ആയി എനിക്ക് 3 സ്ഥാനം ആയിരുന്നു അന്ന് അതോടെ ഞാൻ കുടി നിർത്തി )
കിച്ചു : ഹാ എനിക്ക് അറിയാം എന്നാലും എങ്ങാനും കുടിക്കാൻ തോന്നിയാലോ നിന്നെ ഇത് പോലെ തന്നെ വേഗം കൊണ്ട് വരാനാ നിന്റെ അപ്പന്റെ ഓർഡർ…..
ഞാൻ : നീ ചെലക്കാണ്ട് വണ്ടി വിട് ഒന്ന്
കിച്ചു : അതല്ലടാ ഇന്ന് ഒരു നല്ല ദിവസവും അല്ലേ fristnight അല്ലേ അളിയാ…. ഹിഹി
ഞാൻ : പാ പട്ടി പൂറ നീ അവന്റെ കുഞ്ഞമ്മേടെ fristnight നിനക്ക് അറിയാവുന്നത് അല്ലേ എല്ലാം എന്റെ ചെറുപ്പം തൊട്ടേ ഉള്ള ആഗ്രഹം അല്ലായിരുന്നോ കേരള കിക്ക്‌ബോക്സിങ് ചാമ്പ്യൻ ആവാൻ ഒരു അത് കയിഞ്ഞ് ഇന്ത്യൻ ചാമ്പ്യൻ ആവാൻ ഒരിക്കെ കള്ള് കാരണം എന്റെ അതിലേക് ഉള്ള വഴി മുടങ്ങി അന്ന് ഞാൻ കള്ളും ഉപേക്ഷിച്ചു അത് കയിഞ്ഞ്… ഡിഗ്രി അവസാനം ഈ അടുത്ത് അല്ലേ ഡെൽഹിൽ വച്ചു നടക്കുന്ന ഇന്ത്യൻ championship ൽ പോകാൻ നിന്നതും അത് ആ മറ്റവൾ കാരണം മുടങ്ങിയതും എന്റെ സ്വപ്‌നങ്ങൾ ഇല്ലാണ്ടായതും എല്ലാ നീ മറന്നോ എന്നാ എനിക്ക് മറക്കാൻ പാട അതൊക്കെ അവന്റെ ഒരു fristnight……
