അവൾക് ഇഷ്ടമാണേൽ നന്നായി പോയി പോകാൻ പറ അവളോട് എന്റെ പട്ടി നോക്കും അവളെ never ever ഇനി ഇഷ്ടം ഉണ്ടെങ്കിലും അത് അവൾ കാരണം തന്നെ ഇല്ലാണ്ടായി അന്ന് അവളോട് മുഖത്തു നോക്കി ഞാൻ പറഞ്ഞതാ
എനിക്ക് നിന്റെ ഒരു മൈരും വേണ്ടടി….
അന്ന് ഞാൻ അവളോട് പറഞ്ഞ വാക്ക് എന്റെ കാതിൽ മുയങ്ങി…
പെട്ടന്ന് ആരോ മുറിയിലേക് കേറി വന്നു
ഡാ മണവാള പകൽ കിനാവ് കാണുവാന്നോ….ഹിഹി ഹിഹി….
ഞാൻ : മണവാളൻ നിന്റെ തന്ത
ഞാൻ തിരിഞ്ഞു നോക്കിയപ്പോ ദാ നിക്കുന്നു കിച്ചുവും പൊന്നൂസും….
ഞാൻ പറഞ്ഞത് കേട്ട് അവർ പൊട്ടി ചരിച്ചു
ഹിഹി ഹിഹി……
ഞാൻ : കിണിക്കല്ലേ രണ്ടും കൂടെ
പൊന്നൂസ് : ഡാ കിച്ചുസേ നീ പറഞ്ഞ പോലെത്തന്നെ മണിയറ ഒക്കെ അടിപൊളി ആക്കിയാലോ….
റൂം ഒന്ന് വിക്ഷിച്ച ശേഷം കിച്ചുവിനോട് അവൾ പറഞ്ഞു
അപ്പോഴാണ് ഞാൻ എന്റെ റൂം ഒക്കെ ഒന്ന് ശെരിക് നോക്കിയത് ഫുൾ ഒരു laxury ആദ്യരാത്രി സെറ്റപ്പ്….സംഭവം കൊള്ളാം എന്നാലും ഞാൻ പുറത്തു കാണിച്ചില്ല
കിച്ചു : എങ്ങനെ ഉണ്ട് മണവാള മണിയറ ഏഹ്ഹ്…
അവന്റെ അമ്മുമ്മേടെ കൊലയറ.. ഞാൻ മനസ്സിൽ പറഞ്ഞു…
പൊന്നൂസ് : കൊട് കൈ കലക്കി ഇന്നെങ്കിലും നിന്നെ ഏൽപ്പിച്ച കാര്യം നീ ചെയ്തല്ലോ
കിച്ചു : ശോ അത് പിന്നെ ഞാൻ എന്ത് ഏറ്റെടുത്താലും അത് അങ്ങനെ ആണലോ എന്താ ചെയ്യാ….
നീ ആയിരുന്നോടാ ശവമേ ഇത് സെറ്റ് ആക്കിയത് കൂടെ നിൽക്കുന്നവന്റെ കുതികാൽ തന്നെ വെട്ടണം അല്ലേടാ പട്ടി ഞാൻ അത് മനസ്സിൽ പറഞ്ഞു അവനെ ഒന്ന് ഇരുത്തി നോക്കി…
അത് അവനു നാന്നായി കിട്ടി.. അവൾ കാണാതെ എന്നോട് മുഖം കൊണ്ട് iam very sorry അളിയാ എന്ന് സലിം കുമാർ പറയുന്ന പോലെ അഞ്ജഭാഷ കാണിച്ചു…..
പൊന്നൂസ് : മണവാളൻ വന്നേ മണവാട്ടിയും കൂട്ടരും കാത്തിരിക്കാണ്
ഞാൻ : എന്നാ നീ പോയി കൂട്ടിരിക്ക് അല്ല പിന്നെ
പൊന്നൂസ് : ചൂടാവാതെ ഏട്ടന് എനോട് ദേഷ്യം ഉണ്ടോ….
ഞാൻ : എന്തിനു വാവേ ഞാൻ ചുമ്മാ തമാശ പറഞ്ഞതല്ലേ….
പൊന്നൂസ് : എന്നാ ഒരു ഉമ്മ താ
അവൾ കവിൾ എന്റെ മുഖത്തോട് അടുപ്പിച്ചു ഞാൻ അവളുടെ കവിളിൽ ഒരു ഉമ്മ നൽകി
കിച്ചു : എനിക്ക് ഇല്ലേ
ഞാൻ : നിനക്ക് ഉള്ളത് അടുത്ത പള്ളിപെരുനാളിന്…
പൊന്നൂസ് : മതി മതി മോൻ വേഗം വന്നേ
അവൾ എന്റെ കയ്യിൽ പിടിച്ചു നടന്നു എണീപ്പടി ഇറങ്ങി കൂടെ അവനും വന്നു
എല്ലാരും ഞാൻ വരുന്നത് നോക്കി നിക്കാണ്
അങ്ങനെ അവിടെ ഉള്ള ബന്ധുക്കളോട് കുറച്ചു സംസാരിച്ച ശേഷം അവിടെ പരുങ്ങി നിന്നു പിന്നെ ഏതോ ഒരു കുടുംബത്തിലെ അലവലാതി ഫോട്ടോ എടുക്കണം എന്ന് പറഞ്ഞു….. പിന്നെ എല്ലാരും കൂടെ അവളേം കൂട്ടി എന്റെ അടുത്ത് നിറുത്തി കൂടെ ഒരു ഫാമിലി ഫോട്ടോ എടുക്കാൻ ആയി വന്നു…. എല്ലാവരും പിരിഞ്ഞു പോകുന്നതിന്റെ തിരക്കിലാണ്..അങ്ങനെ മനസ്സില്ലാ മനസ്സോടെ അവളുടെ അടുത്തായി ഫോട്ടോ എടുക്കാൻ നിന്നു അവൾ ഇടയ്ക്കു എന്നെ നോക്കുന്നുണ്ട് ഞാൻ മാക്സിമം അവളുടെ കണ്ണുകളെ അവോയ്ഡ് ചെയ്തു എന്തോ അവളുടെ നോട്ടം എനിക്ക് ഏറ്റുവാങ്ങാൻ പറ്റില്ല…പെട്ടെന്ന് ആയിരുന്നു ആ ശബ്ദം..
പൊന്നൂസ് : അയ്യേ നിങ്ങൾ എന്താ പരിജയം ഇല്ല ആളുകളെ പോലെ നിൽക്കുന്നേ ആ കൈ എടുത്ത് തോളിൽ ഇട് അങ്ങോട്ട്
ഇവൾ എന്നേം കൊണ്ടേ പോവു….
പൊന്നൂസ് : ഷേ എന്റെ ചേട്ടായി ആ കൈ എടുത്ത് തോളിൽ ഇട്ടേ… മാർ അങ്ങോട്ട്
അവൾ എല്ലാവരെയും തള്ളി മാറ്റി ഞങളുടെ അടുത്ത് വന്നു മുട്ടി ഉരുമി നിർത്തി എന്നിട്ട് എന്റെ കൈ അങ്ങോട്ട് എടുത്ത് എന്റെ പുന്നാര പത്നിയുടെ തോളിൽ കൊണ്ട് വച്ചു അവൾ ഒന്ന് ഞെട്ടി
പിന്നെ കംഫർട് ആയി നിന്നു എനിക്ക് ആണെങ്കിൽ ഒരു മാതിരി ആവുന്നു… പക്ഷെ അവളുടെ പെർഫ്യൂം ന്റെ മണവും അവളുടെ തോളിലെ ചൂടും കൂടെ ആയപ്പോ എനിക്ക് ഒരു കുളിരു പോലെ തോന്നി….
പൊന്നൂസ് : ഈ ചേട്ടായി ന്റെ ഒരു നാണം
കേട്ടുനിന്ന എല്ലാവരും കുട്ടച്ചിരി പാസാക്കി
സത്യം പറഞ്ഞ എന്റെ തൊലി ഉരിഞ്ഞു പോയി
റിനിചേച്ചി : ആ ഇപ്പോഴാ രണ്ടും സെറ്റ് ആയെ ഡാ കിച്ചു ഇനി ഒരു ഫോട്ടോ എടുത്തേ
(റിനി ലിജോ ചേട്ടന്റെ വൈഫ് ആണ് ട്ടോ )
