എന്റെ മാളു – 1 1

അപ്പോ ക്ലാസിലെ ഒരു തെണ്ടിയൊണ്ട് പേര്… യദു ആളൊരു കോഴിയാണ്… ഉപദ്രവൊന്നം ഇല്ലാത്തോണ്ട് ഇങ്ങനെ അഴിച്ചുവിട്ടേക്കാനെയാണ്….. എന്നെ പേടിയുള്ളോൻഡ് മാളുന്റടുത് അധികം പഞ്ചാരയടിക്കാറും ഇല്ല…

യദു – എന്താ രാഹുലെ എന്താടാ പ്രശനം…

രാഹുൽ – നിന്റച്ഛൻ പെറ്റു മാറിനിക്ക് കോഴിമൈരേ വഴിനു…

അവനേം തള്ളിമറ്റി എന്നെകൊണ്ട് പുറത്തേക് നടന്നു…

ഞാൻ കൂടുതൽ ഒന്നും ചോദിക്കാൻ നിന്നില്ല അവന്റൊപ്പം പോയി… 8 ആം ക്ലാസ്സിലെ ഇംഗ്ലീഷ് മീഡിയം ബാച്ച് ക്ലാസ്സിന്റെ മുന്നിൽ….

എനിക്ക് സംഭവം മനസിലായില്ല….. അവൻ കൈ ചൂണ്ടി

ദേ…. ആ കൊച്ചെങ്ങനെ ഇണ്ട്….

ഞാൻ – ഏതു ആാാ മെലിഞ്ഞ കൊച്ചോ….

രാഹുൽ – അതല്ലടാ അപ്പർത്തെ…. മുടി രണ്ടായിട്ട് ഇട്ടേക്കണേ….

ഞാൻ ഒന്നുടെ ക്ലാസ്സിന്റെ അടുത്തേക് ചെന്ന് നോക്കി…. നല്ല സുന്ദരികൊച്ചു… അധികം പോക്കമൊന്നുമില്ല വെളുത്ത നിറം, വട്ട മുഖം… തൊളറ്റം വരെ രണ്ടായി പിന്നി ഇട്ടേക്കണ ചുരുണ്ട മുടി… ചിരി കാണാൻ നല്ല രസണ്ട്….. ഞാൻ അവനെ നോക്കി….

ഇങ്ങനൊണ്ടെന്ന് രീതിൽ അവൻ പുരികം പൊക്കി ചോദിച്ചു……

ഞാൻ കൊള്ളാമെന്നു പറഞ്ഞു ചിരിച്ചു…..

രാഹുൽ – എനിക്കിഷ്ട്ടായി നല്ല കൊച്ചല്ലേ എടാ… അതിനെപ്പറ്റി അന്വേഷിക്കാൻ എന്താ ചെയ്ക….

ഞാൻ- വഴി ഇണ്ടാക്കാം തൊട്ടപ്പുറെയാണ് ചിഞ്ചുന്റെ ക്ലാസ്സ്‌ ചിഞ്ചു നേരത്തെ പറഞ്ഞ അനുന്റെ കൂട്ടുകാരിയാണ്, അവളെ വിളിച്ചു

അവളിറങ്ങിവന്നു എന്നെനോക്കി….

എന്താ… സാർ..ഇവിടെ…..ഒന്നാക്കിയാണ് ചോദിച്ചത്

ഞാൻ – ചിഞ്ചു മോളെ എനിക്കൊരു ഹെല്പ് വേണം…..

ചിഞ്ചു – ഹോ…. എന്തൊരു സ്നേഹം… എന്തോ വളളിക്കെട്ടായിട്ട വന്നേക്കാണെന്നു നോട്ടത്തിൽ തന്നെ മനസിലായി കാര്യം പറ……

ഞാൻ – ആാാ കൊച്ചിനെ കാണിച്ചു കൊടുത്തേച്ചും…. അതിന്റെ പേരും വിവരോം ഒന്ന് സംഘടിപ്പിക്കാവോ……

ചിഞ്ചു – പിന്നെ….. വേറാളെ… നോക്കിക്കോ ഞാനെന്നാ ബ്രോക്കറോ…. കണ്ട പെണ്ണുങ്ങള്ടെ പെരും ന്നാളും ചോദിക്കാൻ എന്നെകൊണ്ടും വയ്യ പോരാത്തേന്
വേറെ ക്ലാസും…. ഞാൻ അനുനെ കാണട്ടെ പറയണ്ട്….

ഞാൻ – അത് നീ എന്ത് വേണേലും പറഞ്ഞോ ഇപ്പോൾ അതിന്റെ ഡീറ്റെലിൽസ് ഒന്ന് ഒപ്പിച് താ… പ്ലീസ്….

ചിഞ്ചു – ഹ്മ്മ്…. നോക്കട്ടെ….. അവളകത്തേക് കേറിപ്പോയി…..

ഞാൻ രാഹുലിനോട് കയ്യുംകൊണ്ട് ഓക്കേ കാണിച്ച തിരഞ്ഞതും ഓപ്പോസിറ്റ വരാന്തേൽ നിക്കുന്നു എന്റെ പെണ്ണ്… എന്നെ രാഹുലിനേം മാറി മാറി നോക്കണോണ്ട്…. ഞാൻ എങ്ങോട്ടു പോണമെന്നു അറിയാണ്ട് ഒരു മിനിറ്റ് ചിന്തിച്ചു നിന്ന്. പെട്ടന്ന്… എന്തോ ഓർത്തപോലെ മാളു വേഗം ക്ലാസ്സിലേക്ക് നടന്നു…. ഞങ്ങൾ പുറകെയും…….

അന്ന് മാളൂന്റെ ഭാഗത്തുന്നു പ്രത്യേകിച്ച് റെസ്പോൺസ് ഒന്നും കാണാതൊണ്ട് ഞാൻ പിന്നെ അതിനെപ്പറ്റി ചിന്തിച്ചുമില്ല….

ദിവസങ്ങൾ പെട്ടന്നാണ് കൊഴിഞ്ഞുപോകുന്നത്…. മാളുവിനോടുള്ള എന്റെ സ്നേഹം… കൂടുന്നതല്ലാതെ കുറയുന്നില്ല…. മാത്രമല്ല…അവളാണെങ്കിൽ എന്നെ കണ്ടാൽ.. ആലുവ മണപ്പുറതുവെച്ചു് കണ്ട ഭാവം പോലുമില്ല….. എപ്പോളും ഒതുങ്ങി കൂടി ആ ബെഞ്ചിൽ…. അവളൊന്നും ഉറക്കെ ചിരിച്ചുപോലും ഞാൻ കേട്ടടില്ല….. അതിനിടക്കി സ്കൂൾ ലീഡേറെ ഒകെ തിരഞ്ഞെടുത്തു…വിനോദ് തന്നെയാണ് സ്കൂൾ ലീഡർ ആയതും….ഓരോ ക്ലാസ്സിൽ നിന്നും ഓരോ റിപ്രെസെന്റാറ്റവേമാരാണ് നിക്കുക ഞങ്ങടെ സ്കൂളിൽ 10വരെ ഒള്ളു അതോണ്ട് 10 ആം തരത്തിലെ 3 ഡിവഷനിൽ നിന്നും ഓരോരുത്തരായി വന്നു….. ഇംഗ്ലീഷ് മീഡിയം ആയതുകൊണ്ടും വന്നവരിൽ നന്നായിട്ട് പഠിക്കുന്നവൻ ആയതുകൊണ്ടും ടീച്ചർമാരുടെ സപ്പോർട്ടും അവനായിരുന്നു… അങ്ങനെ വിനോദ് സ്കൂൾ ലീഡർ ആയി… അതിന്റെ പേരിൽ ബി ഡിവിഷനിലെ പിള്ളേരുമായിട് ചെറിയ മുറുമുറുപ്പൊക്കെ ഇണ്ടായെങ്കിലും മൈൻഡ് ചെയ്യാതെ വിട്ടു…..അതിനിടക് ഓണം എക്സാം വന്നു….. എക്സാം കഴിഞ്ഞാണ് സെലിബ്രേഷൻഒകെ പറഞ്ഞിരിക്കുന്നെ …. എല്ലാരും എക്സ്മിന്റെ ടെൻഷനിലാണ് ഞാൻ അവധി വന്നാൽ മാളൂനെ കാണാൻ പറ്റില്ലെല്ലോ എന്നൊള്ള ടെൻഷനിലും… സെലിബ്രേഷൻ ദിവസം കുറച്ചു അടിപൊളിയായി വന്നു അവളോട്‌ കുറച്ചു അടുക്കാൻ പറ്റുമോന്നു ട്രൈ ചെയ്യണമെന്ന് ഓർത്തിരിക്കുകയാണ് ഞാൻ…..

Leave a Reply

Your email address will not be published. Required fields are marked *