എന്റെ മാളു – 1 1

ക്സാമൊക്കെ കഴിഞ്ഞ്… സെലിബ്രേഷൻ ഡേ ആയി…. ഞാൻ… ഒരു മെറൂൺ ഷർട്ടും സെയിം കര മുണ്ടും ഉടുത്താണ് വന്നത്…. രാഹുലൊരു പച്ച ഷർട്ടും.. ഞങ്ങൾ ഇങ്ങനെ ഓരോരുത്തരുടെ കാര്യവും പറഞ്ഞു ക്ലാസ്സിലേക്ക് കേറിയപ്പോ കണ്ട കാഴ്ച്ച…….. ഞാൻ ഒരു നിമിഷം സ്തംഭിച്ചു പോയി….. എന്റെ മാളു…. എന്റെ പെണ്ണ് …. അമ്പലത്തിലെ ദേവിയെപ്പോലെ…… കസവിന്റെ. പട്ട് പാവേടേം ബ്ലൗസും…. ജിമിക്കി കമ്മൽ…. നെറ്റിയിലെ ചന്ദനം….. ഒരു ചെറിയ പൊട്ട്….. നെറ്റിയിലേക് കുറച്ചു മുടി വീണുകിടപോണ്ട്…. തലയിൽ തുളസികതിര്… മുടി അവളുടെ പുറത്തിന് താഴെ അരക്കു മുകളിൽ വരെ ഉണ്ട്….. കണ്ടപ്പോ തന്നെ എന്റെ കിളിപോയി അത്രക്കുണ്ട് ഭംഗി പെണ്ണിന്…. ഓടിച്ചെന്നു കെട്ടിപിടിച് ഒരു കടി കൊടുക്കാനാണ് തോന്നിയത്….. പിന്നെ നടക്കില്ലാത്തോണ്ട് നോക്കി ഇങ്ങനെ നിന്നു…… രാഹുൽ വന്നു തട്ടി വിളിച്ചപ്പോളാണ് ഞാൻ ബോധത്തിലേക് വന്നത് ….

മനുഷ്യനെ നാണംകെടുത്താണ്ട്… വായടച്ച്പിടിച്ചു വാ മൈരേ…… ഞാൻ പെട്ടന്നു.. ഞെട്ടി അവന്റൊപ്പം അകത്തേക്ക് കേറി…. മാളൂനെ നോക്കിപ്പോ അവളെന്നെ നോക്കി ചിരിക്കണൊണ്ട് എന്നെ നോകിയാണോ അതോ ഞാൻ പൊട്ടനടിച്ചു
നിക്കണേ കണ്ടാട്ടാണോന്നു ഒന്നും മനസിലാവാത്തൊണ്ട് ഞാൻ ഒന്ന് ചിരിച് അകത്തേക്കു കേറി……

…..

ക്ലാസ്സിൽ മുഴുവൻ ചിരിയും ബഹളവുമാണ്.. എനിക്കാണെങ്കിൽ മാളുവിന്റെ മുഖത്തുന് കണ്ണെടുക്കാൻ തോന്നുന്നുമില്ല…. അവളും വേറെ കുറച്ചു പെൺപിള്ളേരും കുടി… പൂക്കളത്തിനുള്ള ഡിസൈൻ വരാക്കാനുള്ള പരുപാടിയാണ്… അപ്പോളാണ് മീനു.. എന്റെ നേരെ വരുന്നത് കണ്ടത്…..

ഞാൻ – ഇതെന്ത് കുരിശ്ണെന്ന് ഓർത്തിരുന്നപ്പോളേക്കും….

മീനു – അനിലേ ഒരു ഹെല്പ്പെയ്യോ…

ഞാൻ – എന്തെ….

മീനു – നിങ്ങള് പുറത്തേക്ക് വല്ലോം പൊണ്ടോ…. കുറച്ചു പൂ മേടിക്കണം.

ഞാൻ – പൂവല്ലേ ദേ ഇരിക്കണേ ഇനി എന്തിനാ പൂ…..

മീനു – അതിനല്ല മുല്ലപ്പൂ…. തലേൽ വെക്കാൻ… എനിക്കും അമൃതക്കും….

മാളൂന്റെ പേര് കേട്ടപ്പോ ഒന്ന് ഞെട്ടിയെങ്കിലും അത് പുറത്ത് കാണിച്ചില്ല.അല്ലെങ്കിലും ഇവളിത് വന്നെന്റെ അടുത്ത പറയണതെന്തിനാന് ഞാനൊന്ന് ആലോചിച്ചു… ആ എന്തേലും ആട്ടെ.. മാളുന് വേണ്ടിയല്ലെ…

ഞാൻ – ആഹ്…. നോക്കട്ടെ… മേടിക്കാം….

മീനു – പൈസ വേണ്ടേ…

ഞാൻ – പിന്നെ മതി…

ഞാനതും പറഞ്ഞു വിപിനേം കൂട്ടി പുറത്തേക്കിറങ്ങി….

സ്കൂളിന്റെ ഓപ്പോസിറ്റ്.. തന്നെയുണ്ട് പൂക്കട… അവിടെന്നു കുറച്ചു.. പൂവും മേടിച്ചു വന്നപ്പോ ദേ.. മുന്നിൽനിക്കാണ്… രമ്യ ടീച്ചർ…

ടീച്ചർ – എങ്ങോട്ടുപോയതാ രണ്ടുംകൂടി…

ഞാൻ – അല്ല ടീച്ചറെ… പൂ മേടിക്കാൻ…..

ടീച്ചർ – ഇതൊന്നും നേരത്തെ മേടിച്ച് വെക്കാത്തില്ലേ.. സ്കൂളിന് ഇങ്ങനെ ഇറങ്ങി നടക്കാൻ ആരാ പറഞ്ഞെ……ഹ്മ്മ്… ചെല്ല് ചെല്ല്……

അധികം നിന്ന് ചീയണ്ടാന്ന്‌ വെച്ച് വേഗം ക്ലാസിലേക്കോടി… ഞങ്ങൾ പൂവുംകൊണ്ട് ചെന്നപ്പോ മീനു ഫ്രണ്ടിൽ നിൽപുണ്ടായിരുന്നു…. ഞാനതുകൊടുത്താപ്പോളേക്കും….. പുറകിൽനിന്നൊരു വിളി… അനിയേട്ടാ…

ഞാൻ നോക്കിപ്പോ ചിഞ്ചു..

അപ്പോളേക്കും രാഹുലും ഇറങ്ങിവന്നു…. ഞാനും അവനുംകൂടി.. ചിഞ്ചുന്റടുത്തേക് ചെന്ന്… പോണപൊക്കിൽ ഒന്ന് മാളൂനെ നോക്കാനും ഞാൻ മറന്നില്ല….. പെണ്ണ് ചിരിച്ചു കളിച്ചു…. ഡിസൈൻ വരക്കുകയാണ്….യദുവും പിന്നെ വേറെ പെൺപിള്ളേരുമുണ്ട്….. അവളിത്ര ചിരിച്ച് ഞാൻ ആദ്യായിട്ടാണ് കാണുന്നത്….

ഞങ്ങൾ നേരെ ചിഞ്ചുന്റടുത് ചെന്ന്….
ഞാൻ – നിന്നോടൊരു ഹെല്പ് ചോദിച്ചട്ടു എത്രനാളായി പെണ്ണെ..

ചിഞ്ചു – അത് പറയാനാ വന്നേ.. പിന്നെ എനിക്കത്തിതു മാത്രല്ല ഓർമ..

(പെണ്ണ് കലിപ്പിലാണ് കൂടുതൽ ചൊറിയാതെ ഇരിക്കുന്നതാ ബുദ്ധി)

ഞാൻ – ഞാനൊരു തമാശ പറഞ്ഞതല്ലേ… എന്നിട് കിട്ടിയ്യോ..

ചിഞ്ചു – ആഹ്മ്…പെണ്ണിന്റെ പേര്… ലക്ഷ്മി വീട് മനക്കത്താഴത്….വീട്ടിൽ അച്ഛൻ… അമ്മ… ഒരു ചേട്ടൻ….ചേട്ടനെ..അനിയേട്ടൻ അറിയും…ദീപു….എന്റേട്ടന്റെ ഫ്രണ്ടാ…

ദീപു… ഞാനൊന്നു ആലോചിച്ചു…..പെട്ടന്നു. മനസിലേക്ക്‌…ഡിയോ സ്കൂട്ടറും ഓടിച്ചുപോകുന്ന…ജിമ്മൻ ദീപു തെളിഞ്ഞുവന്നു…..

Leave a Reply

Your email address will not be published. Required fields are marked *