എന്റെ മാളു – 1 1

അപ്പോൾ കൂട്ടത്തിലെ ഒരു ഫ്രീക്ക് ലുക്കൊള്ള ഒരുത്തൻ തള്ളിക്കെറി മുന്നിലേക്ക്‌ വന്നട്ട്…

സീൻ ഇണ്ടാകിട്ടില്ലലോ ഇണ്ടാക്കാൻ പോണല്ലേ ഒള്ളു.. നീയൊക്കെ ആരാനാടാ നിന്റെ വിചാരം… സിനിമേലെ നായകന്മാരെപോലെ ഇതുപ്പോലെ ഡയലോഗ് ഒക്കെ അടിച്ചു മാസ്സ് കാണിക്കാൻ…. നിനക്ക് ഞങ്ങളെ ശെരിക്കും അറിയില്ല… അറിഞ്ഞാൽ നീയൊന്നും നേരെ നിന്നു സംസാരിക്കൽ പോലും ഇണ്ടാവില്ല… ഇത് പിന്നെ പിള്ളേരല്ലെന്ന് വെച്ചാ.ഇത്രേം നേരം കേട്ടുനിന്നത്….

അത്രേം നേരം കേട്ടുനിന്ന രാഹുൽ – നിങ്ങൾ ആരായാലും ഞങ്ങൾക്കൊന്നുല്ല… ഇപ്പോൾ ഇവിടൊരു വിഷയം ഇണ്ടായ.. അതുകൊണ്ട് നിങ്ങൾക് തന്നെ ആയിരിക്കും പണികിട്ടാൻപോണെ .. ഇതിപ്പോ ഞങ്ങടെ സ്ഥലാ… ഒന്ന് സൗണ്ട് ഇണ്ടാക്കിയ ഇവിടുത്തെ ചേട്ടന്മാരെല്ലാംകൂടി വന്ന് നിങ്ങളെ പഞ്ഞിക്കിടും…. അതുകൊണ്ട് നിങ്ങളിപ്പോ പോണതാ നല്ലത്…എന്തേലും പ്രശ്നം ഉണ്ടെങ്കിൽ അത് തീർക്കണ്ട രീതിയിൽ ഞങ്ങൾ തീർത്തോളാം…ഞങ്ങൾക് പറയാനുള്ളത് ഞങ്ങൾ പറഞ്ഞട്ടോണ്ട് ബാക്കി നിങ്ങടെ ഇഷ്ട്ടം….

കൂട്ടത്തിൽ മൂത്തവൻ,, – അങ്ങനെയുള്ള പേടിയൊന്നും ഉള്ള ആൾകാരല്ല മക്കളെ ഞങ്ങൾ.. ഞങളെപ്പറ്റി ശെരിക്കും അറിയതോണ്ടാ… എന്തായാലും നിങ്ങൾക്കിത് നല്ല രീതിയിൽ പറഞ് തീർക്കാൻ ഉദ്ദേശമില്ലന് മനസിലായി… എന്നാൽ ശെരി അങ്ങനെ ആയിക്കോട്ട് നമക് കാണാം…. അതും പറഞ്ഞവന്മാർ….ബൈക്കും എടുത്ത് പോയി..

ഒരാടിപിടി പ്രതീക്ഷിച്ചിരുന്ന ഞങ്ങള്ക്ക് ഇതിൽ ഒതുങ്ങിയത് വലിയൊരു ആശ്വാസമായിരുന്നു….അടികൊള്ളാതെ രെക്ഷപ്പെട്ട അശ്വമായിരുന്നു വിപിന്റെ മുഖത്ത്….

ഒരു മൈരൻ മാത്രം എന്തോ വലിയ സംഭവം ചെയ്തമാതിരി ഷോ കാണിച്ച നിക്കാണു…. ആരാണെന്നു മനൻസിലായികാണുലോ….

ഇവനെയാണ് ആദ്യം തല്ലണ്ടത്… ഞാൻ മനസിലോർത്തു….

വിപിൻ – അവന്മാരിനി വല്ല പ്രശ്നവും ഉണ്ടാക്കോടാ….

ഞാൻ – ചാൻസ് ഇല്ലാതില്ല…

രാഹുൽ – ടാ നമക്ക് ഇത് മനു ചേട്ടയോടു പറയാം… പുള്ളി എന്തേലും വഴി പറയും ( രാഹുലിന്റെ വീടിന്റടുത്തുള്ള ചേട്ടനാണ് മനു ഞങ്ങളുമായിട് നല്ല കമ്പനിയാ.. പുള്ളി പാർട്ടിയിലും, ക്ലബ്ലോക്കെ ആയിട്ട് നാട്ടിൽ എല്ലാരും അറിയണ ആളാണ്.)

രാഹുൽ – വാ പൂവാം….

ഞങ്ങൾ ചെറിയ പേടിയുണ്ടേലും തലക്കാല ആശ്വാസത്തിൽ അവിടെന്നു പോന്നു…..

10 ദിവസം എങ്ങനെ തള്ളിനീക്കിയെന്ന് എനിക്കുതന്നെ അറിയില്ല…
ഓണമൊക്കെ ഒരു കഴിച്ചുകൂട്ടലായിരുന്നു പിന്നെ ആകെയുണ്ടായ സന്തോഷം ഓണത്തിന് ഉച്ചക്ക്‌ രാഹുലും എൽദോസും വീട്ടിലേക്കു വന്നു…. ബാക്കിയുള്ള ദിവസമൊക്കെ ഒരു കണക്കിനാണ് തീർന്നത്… അവധി കഴിഞ്ഞു ക്ലാസ്സിൽ ചെല്ലുമ്പോൾ കുറച്ച്.ഉറച്ച തീരുമാനങ്ങളുമായിട്ടാണ് പോയത്….ഇനിയും ഇങ്ങനെ മാളുവിനോട് മിണ്ടാതെ ഇരുന്നിട്ട് കാര്യമില്ല എങ്ങനെ എങ്കിലും അവളോട് സംസാരിക്കണം കുറച്ചടുത്തിടപഴകണം…കൂടുതൽ അടുക്കണം അവളുടെ ഇഷ്ടങ്ങളും എല്ലാം അറിയണം….രാഹുലാനോട് സംസാരിച്ചപ്പോ അവനും അത് തന്നെയാണ് പറഞ്ഞത്… ഈ വര്ഷം കുടി കഴിഞ്ഞ ചെലപ്പോൾ എല്ലാവരും ഒരുമിച്ചു തന്നെ ആകുമെന്ന് ഉറപ്പുപോലും ഇല്ല അതിനുമുന്പ് തന്നെ അവളുമായിട്ടു ഒരു ഫ്രണ്ട്ഷിപ് എങ്കിലും ഉണ്ടാക്കി എടുത്തില്ലെങ്കിൽ ചിലപ്പോ എന്റെ ഈ സ്നേഹം ഒരു സ്വപനം മാത്രമായി ഇരിക്കും അതുകൊണ്ട് ഈ തീരുമാനവുമായിട്ടാണ് സ്കൂളിലേക്ക് പോയത്….

ചെല്ലുമ്പോൾ തന്നെ നെഞ്ചിടിക്കാൻ തുടങ്ങി….ചെന്നുകേറി…..ആദ്യം നോക്കിയത് മാളുവിനെയാണ്…അവളെകാണാത്തൊണ്ടു നേരെ ഞങ്ങളുടെ ബെഞ്ചിലേക്ക് ചെന്നിരുന്നു….

ഞാൻ – ഡാ അവള് വന്നില്ലേ

എൽദോസ് – അവളും മീനുവും കുടി സ്റ്റാഫ് റൂമിലേക്കു പോയി

ഞാൻ – എന്തിനു

എൽദോ – എനിക്കറിയാവോ നീ പോയി അന്വേഷിക്ക്….

ഞാൻ – ഈ മൈരന് രാവിലെ തന്നെ ഇളകിയെന്നു തോന്നണ്ടല്ലോ എന്താടാ വിപിനെ കാര്യം

വിപിൻ – ആ എനിക്കറിയാന്മേല ഞാൻ ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല

.

അപ്പോളേക്കും അവര് രണ്ടുപേരും കേറി വന്നു

അവള് പതിവുപോലെ ആരെയും നോക്കാതെ താഴേക്കുനോക്കി ബെഞ്ചിൽപോയിരുന്നു …

Leave a Reply

Your email address will not be published. Required fields are marked *