എന്റെ മാളു – 1 1

എല്ലാരേം പറഞ്ഞവിട്ടു ഞങ്ങളേം അവന്മാരെയും പിന്നെ ലീഡറിനെയും കൂട്ടി എല്ലാംകൂടി സ്റ്റാഫ്‌ റൂമിലെത്തി….. ഞാൻ അന്നേരം നിന്ന ആാാ നിപ്പുതന്നെ നിന്നു.മനസിൽ മുഴുവൻ മാളുവാണ്… ഒന്നു കണ്ടില്ലലോ അവളെ ……

അനിൽ… രമ്യ ടീച്ചറാണ് വിളിച്ചത് ആളിചിരി കലിപ്പിലാ…

താൻ വല്ലതും കേൾക്കുന്നുണ്ടോ….. ഞങ്ങൾ ഇവിടെ വായിട്ടലച്ചിട്ടും
താനെന്തോർത്തു നിക്കാ…..

എനിക്കൊന്നും മിണ്ടാനുണ്ടായില്ല…..

എല്ലാരുടേം പേരെന്റ്സിന്റെ നമ്പർ തന്നിട്ട് പോയാല്മതി കേട്ടല്ലോ.. അവരറിയട്ടെ മക്കൾ സ്കൂളിൽ വരുന്നത് തല്ലുണ്ടാകാനാണെന്നു……

പിന്നെ സോനു, കൃഷ്ണപ്രസാദ്….രണ്ടുപേരുടെയും പേരെന്റ്സിനെ നേരിട്ട് കാണണം എനിക്ക്, വിളിച്ചോണ്ട് ക്ലാസ്സിൽ കേറിയ മതി ഓണം കഴിഞ്ഞ് വരുമ്പോൾ കേട്ടല്ലോ… ഹെഡ്മാസ്റ്റർ.. സതീശൻ സാറാണ് പറഞ്ഞത്….. പൊക്കോ എല്ലാം….

ഞാനും രാഹുലും രമ്യ ടീച്ചറെ ഒന്നുടെ നോക്കി.. ടീച്ചർ പൊക്കോളാൻ തലകൊണ്ട് കാണിച്ചപ്പോൾ ഞങ്ങൾ വേഗം ഇറങ്ങ്യപ്പോയി…

രാഹുൽ – ക്ലാസ്സിൽ കേറണോ… അതോ ഗ്രൗണ്ടിപോണോ….

ഞാൻ – ക്ലാസ്സിൽ… എനിക്കവളെ ഒന്ന് കാണണം….

ഞങൾ ചെന്നപ്പോ അനുവും ചിഞ്ചും അവിടെ നിക്കുന്നു…

അനു – എന്താ ചേട്ടായി എന്താ നീ തല്ലിണ്ടാക്കിന് പിള്ളേർ പറയണേ കേട്ടെ… നിനക്കെന്ന പറ്റിയെ…

രാഹുൽ – എന്റെ പൊന്നനു ഒരു കുഴപ്പവുമില്ലന്നേ.. അവന്മാർ ചുമ്മാ ചൊറിയാൻ വന്നു ഉന്തും തള്ളുമായി അത്രോള്ളു

ചിഞ്ചു – അങ്ങനെ അല്ലാലോ ഞങ്ങൾ കേട്ടത്

രാഹുൽ – മാഡം എഎന്താണാവോ കേട്ടത്

ചിഞ്ചു – അപ്പറെ ക്ലാസ്സിലെ ചേട്ടന്മാരെ തല്ലിയെന്നും അവരുടെ ക്യാമറ എറിഞ്ഞു പൊട്ടിച്ചെന്നും ഒകെ ആണല്ലോ…

രാഹുൽ – അതാ പൊട്ടൻ എൽദോസിന്റെ പണിയാ.. അവനൊരു ഒറ്റബുദ്ധിയാനേ… അല്ലാണ്ട് വേറെ പ്രശ്നോന്നൂലാ…

നിന്റെ തന്തയാടാ പൊട്ടൻ…. ഞെട്ടിതിരഞ്ഞു നോക്കിപ്പോ എൽദോസും വിപിനും… പുറകിൽ….

രാഹുൽ – അളിയാ ഞാൻ ചുമ്മാ താമശക്കു…. വാ നമക് ക്ലാസ്സിൽ പോകാം… പൂക്കളമിടണ്ടേ….

അതുംപറഞ്ഞവൻ അവരേംകൊണ്ടുപോയി..

ഞാൻ – നിങ്ങൾ പൊക്കോ ഇവിടെ കുഴപ്പൊനുല്ല.. നീ ഇതിനി വീട്ടിൽ പറയണ്ട… കേട്ടോ

അനു – ആഹ്.. ആലോചിക്കട്ടെ…..
ഞാൻ തിരിച്ച് ക്ലാസ്സിൽ ചെന്നപ്പോ അവന്മാരും പെൺപിള്ളേരുംകൂടി പൂക്കളം ഇടണോണ്ട്… എനിക്ക് അങ്ങോട്ട് ചെല്ലാനൊന്നും മൂഡില്ലാരുന്നു.. ഞാൻ നോക്കിയത് മുഴുവനും മാളൂനെയാണ്.. അവളവിടെ ബെഞ്ചിൽ തലവെച്ചു കിടക്കണകണ്ടപ്പോൾ തന്നെ മനസിലാനൊരു പിടച്ചിലാർന്നു…. ഞാൻ വേഗം.. രാഹുലിന്റടത്തുപോയി..

ഞാൻ – ഡാ നീയാ മീനുനോട് പറഞ്ഞ് അവളെകുട്ടി പൂക്കളം ഇടാൻ പറ…

രാഹുൽ – എന്റെ പൊന്നു പൂറാ… നീ ഇപ്പോളെങ്കിലു അവളോട്‌ മിണ്ടിയില്ലെങ്കിൽ നീ പിന്നെ അവളുടെ പുറകെ നടക്കണത്തിൽ ഒരു കാര്യോം ഇല്ലാണ്ടാകും ചെന്ന് പറ മൈരേ, മോളുട്ടി.കുഴപ്പൊനുല്ല.. പൂക്കളമിടാൻ വരാൻ പറ…

ഞാൻ – ഒന്ന് പോ മൈരേ…. എനിക്കിത്രേം വലിയ ഡയലോഗ് ഒന്നും പറയാൻ പറ്റില്ല…എന്റെ കയ്യും കാലും വിറക്കുമളിയ….

രാഹുൽ – നീ ഇങ്ങു വാ ഇപ്പോൾ ശെരിയാക്കിത്തരാം….

അവനെന്നേം വലിച്ചോണ്ട് പോയി അവളുടെ മുന്നിൽ നിന്നു.. പെണ്ണിപ്പോളും കിടപ്പാണ്… ഞാൻ തിരിഞ്ഞ് നോക്കുമ്പോ ക്ലാസ്സ്‌ മുഴുവൻ എന്നെനോക്കി നിക്കുന്നു….

എന്റെ നെഞ്ചിടിക്കണേ അപ്പരെ ക്ലാസ്സ്‌ വരെ കേൾകാം അമ്മാതിരി ഇടിയാരുന്നു….. ഞാൻ പയ്യെ തിരിഞ്ഞ് രാഹുലിനെ നോക്കി… അവൻ ഡെസ്കിൽ ഒരു തട്ട് തട്ടിപ്പോ അവളുടെ ഞെട്ടി എഴുനേറ്റു….

മാളൂന്റെ മുഖം കണ്ടപ്പോൾ… എനിക്ക് ശെരിക്കും സന്തോഷാണ് വന്നത്… കരഞ്ഞ കണ്ണക്കെ കലങ്ങി ഇരിക്കണേലും എന്താ ആാാ മുഖത്തിന്റെ ഭംഗി…..

ആ നോട്ടം താങ്ങാൻ എനിക്ക് പറ്റുന്നുണ്ടായില്ല… ഞാൻ താഴേക്കു..

മാ…… അല്ല അമൃതേ…. എന്തെ കിടക്കണേ…

മാളു – ഒന്നുല തലവേദന… എന്റെ മുഖത്തുന്ന് അവള് കണ്ണെടുക്കത്തെയാണ് അത് പറഞ്ഞത്…. ആ മുഖത്തു എന്തോ പ്രതീക്ഷിക്കുന്നപോലൊരു ഫീൽ എനിക്കുണ്ടായി..

ഞാൻ – അവന്മാരുടെ പ്രശ്നമോർത് ഇരിക്കേണ്ട അത് സോൾവ് ആയിട്ടിണ്ട്… അമൃത വന്ന് പൂക്കളം ഇടാൻ കൂടിക്കോ അവര് തന്നേം വെയിറ്റ് ചെയ്യിതു നിക്കുവ…ടൈം ആയി..ഇത്രേം ഞാൻ പറഞ്ഞ് തീർക്കാൻ പെട്ടപാടെനിക്കറിയാം….. അവളുടെ കണ്ണിൽ നോക്കാൻ ത്രാണിയില്ലാതെ ഡെസ്കിൽ നോക്കിയാണത് പറഞ്ഞത്….

Leave a Reply

Your email address will not be published. Required fields are marked *