അയ്യോ….അറിയാതെന്റെ വായിന് വന്നുപോയി….
ചിഞ്ചുവതു കേട്ടൊന്നു ചിരിച്ചു….ഞാൻ അവനെനോക്കിയാപ്പോ… അവന് ആളെ മാനസിലായിട്ടില്ല…… ആരാന് ചോദിച്ചു…. ഞാൻ പറയാന് പറഞ്ഞു
ചിഞ്ചു – ഇനി എനിക്ക് പോകാലോ ഇതും ചോദിച്ചിനി ക്ലാസ് കേറി ഇറങ്ങേണ്ട…
രാഹുലെ……അനീ…….. വേഗം വാ……
ഞങ്ങൾ തിരിഞ്ഞ് നോക്കിപ്പോ…യദു……
എന്താ മൈരേ കിടന്നു കാറാതെ… കാര്യം പറ…..
എടാ….. ബി ക്ലാസ്സിലെ പിള്ളേർ വന്നു അലമ്പാക്കി… അമൃതയൊക്കെ ഇരുന്നു കരയണ്….
കേട്ടപാതി..ഞാൻ ഓടി….. രാഹുലും പുറകെ വെച്ചുപിടിച്ചു……
ക്ലാസ്സിന്റെ മുന്നിൽ ആണ്പിള്ളേരെല്ലാം നിൽപ്പണ്ട്.. ഞാൻ ചെന്നവഴി മാളൂനെ നോക്കി അവളകത്താണ്…. ബെഞ്ചിലിരികണുണ്ട്
എനിക്കാണെങ്കിൽ അവളുടെ മുഖവും കാണാൻ പറ്റുന്നില്ല…ചുറ്റും പെണ്ണുങ്ങൾ നിക്കുന്നതുകൊണ്ട്….
എന്താടാ എന്താണ്ടെയെ….. രാഹുലാണത് ചോദിച്ചത്……
വിനോദ് – അവന്മാരുടെ സ്ഥിരം പരുപാടി തന്നെ ഷോ കാണിക്കൽ……. ആാാ സോനുവും…. കൃഷ്ണപ്രസാദും. കൂടി ഒരു ക്യാമെരേം പിടിച്ചോണ്ട് എല്ലാടത്തും കേറി ഫോട്ടോ എടുക്കണേ ഞാൻ കണ്ടാർന്നു… ഇവിടെ വന്നപ്പോ…പെൺപിള്ളേർ ഡിസൈൻ വരക്കാണ്… അവന്മാർ വന്ന് ഫോട്ടോ എടുത്തപ്പോ.. അമൃതേം മീനും കുടി അവിടെ ഇരുപ്പിണ്ടാർന്നു…. അതുകണ്ടു അവപ്പോ തന്നെ എനിച്ചുപോയി….
സോനു – ഛെ മാറല്ലേ നല്ല പോസാരുന്നു…
കൃഷ്ണപ്രസാദ് – അതെ..ഒന്നുടെ ഇരിക്ക്…
മീനു – ആ ഫോട്ടോ കളഞ്ഞെടാ…നിങ്ങളെന്തിനാ എന്തിനാ ഞങ്ങടെ ഫോട്ടോ എടുത്തേ..
സോനു…- നീ പോടീ പെണ്ണെ തുണിയില്ലാത്ത ഫോട്ടോ ഒന്നും അല്ലാലോ..പിന്നെന്താ….
വിനോദ് – കൃഷ്ണപ്രസാദേ… വെറുതെ പ്രശ്നമിണ്ടക്കല്ലേ… അതങ്ങ് കള… പൂക്കളം ഇട്ടു കഴിയണവരെ വേറെ ക്ലാസ്സിലൊന്നും കേറരുതെന്നു ടീച്ചർ പറഞ്ഞതല്ലേ
പോരാത്തേന് ഫോട്ടോ എടുപ്പും നിങ്ങൾക് തന്നെ പ്രോബ്ലം ആകും..
സോനു – നീ നിന്റെ കാര്യം നോക്കടാ… സ്കൂൾ ലീഡേറാണെന്നും പറഞ്ഞ് ഞങ്ങളെ ഭരിക്കണ്ട …
അമൃത – ആ ഫോട്ടോ കളഞ്ഞില്ലേൽ ഞാൻ ടീച്ചരോട് കംപ്ലയിന്റ് ചെയ്യും..
കൃഷ്ണപ്രസാദ് – അയ്യോ ഞങ്ങളങ്ങു പേടിച്ചുപോയി.. നീ ചെന്ന് കംപ്ലയിന്റ് കൊടുക്ക്.. കൊടുക്കുമ്പോൾ നിന്റെ മോലെടെ ഫോട്ടോ എടുത്തുനും പറഞ്ഞു കൊടുക്കണം… അത്രക്കും നല്ല പോസാ കിട്ടിയേക്കണേ…..അതുംപറഞ്ഞവന്മാർ പോയി…
അതുകേട്ടപ്പോ തൊട്ടു കരച്ചിൽ തുടങ്ങിതാ അമൃത…
അവന്മാർ ഇത്രേം വാർത്തനൊക്കെ പറഞ്ഞാപ്പോ നീയൊക്കെ ആരുടെ അണ്ണാക്കിൽ പോയി കിടക്കണേയാരുന്നു മൈരുകളെ….. വിപിനാണത് ചോദിച്ചത്…..
ഒരുത്തനും മിണ്ടണില്ല…
ഞാൻ രാഹുലിനെ നോക്കി… അവൻ വാ ചോദിക്കാനും പറഞ്ഞു മുന്നിൽ നടന്നു.. ഞാനും അവന്റൊപ്പം നടന്നപ്പോ ബാക്കിയവന്മാര് പുറകെ വെച്ചുപിടിച്ചു….
അവിടെ ചെന്നപ്പോ പിള്ളേർ പൂക്കളം ഇട്ടോണ്ടിരിക്കുയാണ് മാറ്റവന്മാർ പുറകിലെ ബെഞ്ചികിരുന്നു സീൻ പിടിക്കലാണ്
എനിക്ക് അവന്മാരുടെ തൊലി കണ്ടപ്പോഴേ കണ്ട്രോൾ പോയി കേറിച്ചെന്നു,
സോനുനെ ആണ് ആദ്യം കിട്ടിത്… കൊടുത്തു ഒരെണ്ണം കരണകുറ്റിക്ക് പെട്ടന്നായതുകൊണ്ട് ആർക്കും ഒന്നും മനനസിലായില്ല. പുറകെ എൽദോസ് കേറിവന്നു കൃഷ്ണപ്രസാദിന്റെ കോളറിന് പിടിച്ചു ഭീത്തിക്ക് ചേർത്തു..
നീ ഞങ്ങടെ ക്ലാസ്സിൽ കേറി കളിക്കണോടാ പൂറിമോനെ…. എല്ലാരും ഞെട്ടിത്തരിച്ചു പോയി…. അവൻ പണ്ടേ ഒരു ഒറ്റബുദ്ധിയാണ്….
രാഹുൽ – ക്യാമറ എവിടെടാ…
സോനു വേഗം.. ബാഗിന് അതെടുത്ത് തന്നു…. എൽദോസ് മറ്റവനെ വിട്ടു ക്യാമറ മേടിച്ചു ഒറ്റയേറു…. ദേ കിടക്കാണ് ക്യാമറ 14 കഷ്ണമായി…. അപ്പോളേക്കും ക്ലാസ്സിലെ ബാക്കി പിള്ളേരൊക്കെ വന്നു പിടിച്ചു മാറ്റാലും ഉന്തും തള്ളുമായി….. ഞങ്ങടെ ക്ലാസ്സിലെ പിള്ളേരും കൂടിയായപ്പോ… ആകെ ബഹളം…. ക്ലാസിനു എല്ലാംകൂടി ഉന്തി തള്ളി പുറത്തേക്കു വന്നു…. ടീച്ചർമാരെത്തി….. അപ്പോളേക്കും പകുതി പേരുമോടി… ഞങ്ങൾ അവിടെ തന്നെ നിന്ന്….
പേടിയില്ലാഞ്ഞിട്ടല്ല…. ഓടാൻ സമയം കിട്ടിയില്ല അതാണ് സത്യം…… രമ്യ ടീച്ചർ മുന്പിലോണ്ടാർന്നു…. പുള്ളികാരിനെ കണ്ടപ്പോ ഞങ്ങൾ തല താത്തി നിന്നു….
