മായ : ഊട്ടിയിലോ? അപ്പൊ എന്നാ തിരിച്ചു വരുന്നേ?
ഞാൻ : ചൊവ്വാഴ്ച രാത്രി എത്തും ചേച്ചി
മായ : ആഹാ..ദേ നമ്മുടെ പാർലറിന്റെ ഇനോഗ്രേഷൻ ബുധനാഴ്ച്ചയാണ് അത് മറക്കണ്ട
ഞാൻ : അതോർമ്മയുണ്ട് ചേച്ചി, രാത്രി ഞാൻ അവിടെ ഉണ്ടായിരിക്കും
മായ : മം..അച്ഛന്റെയും അമ്മയുടേയും ആൾക്കാരൊക്കെ വിളിക്കാനുണ്ട് ഞാൻ ഓടിയാൽ എത്തില്ല അതാണ് സാരമില്ല ഞാൻ വേറെ ആരെയെങ്കിലും കിട്ടോന്ന് നോക്കട്ടെ
ഞാൻ : സോറി ചേച്ചി ഫ്രണ്ട്സിന്റെ കൂടെയുള്ള ട്രിപ്പായതു കൊണ്ടാണ്
മായ : കുഴപ്പമില്ല അജു പോയ് എൻജോയ് ചെയ്തിട്ട് വാ
ഞാൻ : മം…
മായ കോള് കട്ടാക്കിയതും ചായ കുടിച്ച് തീർത്ത് ഗ്ലാസ് അടുക്കളയിൽ കൊണ്ടുപോയ് വെക്കുന്നേരം വീണ്ടും ഫോൺ ബെൽ അടിക്കുന്നത് കേട്ട് വേഗം വന്ന് കോള് എടുത്ത്
ഞാൻ : ആ പറയ് ചേച്ചി
മായ : ഞായറാഴ്ച എപ്പഴാ പോവുന്നേ അജു?
ഞാൻ : രാവിലെ ഒരു ആറു മണിയൊക്കെ ആവുമ്പോ ഇറങ്ങണമെന്നാ എല്ലാവരുടേയും തീരുമാനം
മായ : എന്നാ അജു ഒരു കാര്യം ചെയ്യ് ട്രിപ്പ് പോവാനുള്ള ബാഗും എടുത്തിട്ട് നാളെ രാവിലെ ഇങ്ങോട്ട് വാ അവരോട് അജുവിനെ ഞായറാഴ്ച തൃശ്ശൂരിൽ നിന്നും പിക്ക് ചെയ്യാൻ പറയ്
ചിരിച്ചു കൊണ്ട്
ഞാൻ : ആരെയും കിട്ടിയില്ലേ ചേച്ചി?
പുഞ്ചിരിച്ചു കൊണ്ട്
മായ : മമ്മിക്ക് ഒരേ നിർബന്ധം അജുവിനെ തന്നെ വിളിച്ചാൽ മതിയെന്ന്
ഞാൻ : മ്മ്…എന്ത് പറ്റി ആന്റിക്ക്?
മായ : ദേ അടുത്ത് ഉണ്ട് നേരിട്ട് ചോദിച്ചോ
എന്ന് പറഞ്ഞു കൊണ്ട് മായ ഫോൺ കൊടുത്തതും
സാവിത്രി : വേറെ ഒന്നുമല്ല അജു ഒരു പരിചയവും ഇല്ലാത്തവരെയൊക്കെ എങ്ങനെയാ അവിടെ താമസിപ്പിക്കുന്നേ
ചിരിച്ചു കൊണ്ട്
ഞാൻ : ഓ അതായിരുന്നോ ഞാൻ കരുതി…
സാവിത്രി : ഒന്ന് പോ അജു അതിനെന്തിനാ അവിടെ വരെ പോവുന്നേ
ഞാൻ : ഹമ്… ശരിയെന്ന ഞാനൊരു പത്തു മണിയൊക്കെ ആവുമ്പോ എത്താം
സാവിത്രി : ആ ശരിയജു..
എന്ന് പറഞ്ഞു കൊണ്ട് സാവിത്രി കോള് കട്ട് ചെയ്തതും സൽമയെ വിളിച്ച് ഞാൻ കാര്യം പറഞ്ഞു, ലതയും രാജിയും പോയതും അമ്മയോടും അച്ഛനോടും ഹേമയോടും ടൂർ പോവുന്ന കാര്യം പറഞ്ഞ് ഞാൻ ഡ്രെസ്സൊക്കെ പാക്ക് ചെയ്ത് വെച്ചു. അടുത്ത ദിവസം രാവിലെ കോളേജിലെ സെലിബ്രേഷനൊക്കെ കഴിഞ്ഞ് വീട്ടിൽ വന്ന് ചായ കുടിച്ച് അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞ് ബാഗും എടുത്ത് ഞാൻ നേരെ മായയുടെ വീട്ടിലേക്ക് പോയ് അവിടയെത്തി അകത്ത് കയറിയതും ബ്രൗൺ പാന്റും വൈറ്റ് ഷർട്ടും ധരിച്ച് റെഡിയായി എന്നെ കാത്തിരുന്ന
മായ : ആ എത്തിയോ, മമ്മി അജു വന്നു
എന്ന് പറഞ്ഞു കൊണ്ട് മായ എഴുന്നേറ്റതും അടുത്തേക്ക് ചെന്ന്
ഞാൻ : കുറച്ചു വൈകിയല്ലേ..
ചാവി തന്ന് പുഞ്ചിരിച്ചു കൊണ്ട്
മായ : അത് സാരമില്ല അജു വന്നില്ലേ, സത്യത്തിൽ ഇതിന്റെയൊന്നും ഒരു ആവിശ്യവുമില്ല ഫോൺ ചെയ്ത് പറഞ്ഞാൽ മതിയായിരുന്നു മമ്മിക്കാണ് ഒരേ വാശി അവരെന്ത് വിചാരിക്കും മോശമാണ് അതാണ് ഇതാണ് എന്നൊക്കെ പറയുന്നത്
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : പഴയ ആൾക്കാരല്ലേ ചേച്ചി
മായ : ആ പിന്നെ തറവാടികളല്ലേ
എന്നും പറഞ്ഞ് ഞങ്ങൾ ചിരിക്കും നേരം സ്മിതയും സാവിത്രിയും കൊച്ചും വന്നതും ബാഗൊക്കെ ഡിക്കിയിലാക്കി പത്തരയോടെ ഞങ്ങൾ ഇറങ്ങി പിന്നെ അങ്ങോട്ട് ഒരു ഓട്ട പ്രദിക്ഷണമായിരുന്നു രണ്ടു ദിവസം കൊണ്ട് തീർക്കേണ്ട സ്ഥലമൊക്കെ എട്ടെട്ടര മണിക്കൂറ് കൊണ്ട് ഓടി തീർത്ത് വരുന്ന വഴി സ്മിതയെ വീട്ടിലുമാക്കി ഏഴ് മണിയോടെ ഞങ്ങൾ സാവിത്രിയുടെ ആ വലിയ തറവാട്ടിലെത്തി, എങ്ങനെയെങ്കിലും ഒന്ന് നടു നിവർത്തിയാൽ മതിയെന്ന അവസ്ഥയിൽ ഡിക്കി തുറന്ന് ബാഗൊക്കെ പുറത്തെടുത്ത് വെക്കുന്നേരം കുടവയറും തള്ളിപ്പിടിച്ച് കൊണ്ട് സിറ്റൗട്ടിലേക്ക് വന്ന സാവിത്രിയുടെ അനിയൻ
മുരളി : എന്താ ചേച്ചി ഇത്ര വൈകിയത്?
കൊച്ചിനെ എടുത്തുകൊണ്ട് നിൽക്കുന്ന
സാവിത്രി : എല്ലായിടത്തും വിളിക്കാനുണ്ടായിരുന്നില്ലേ മുരളി
മുരളി : മം… എന്നാ അകത്തോട്ട് വാ…
സിറ്റൗട്ടിൽ കയറി
സാവിത്രി : രാധ എവിടെ?
മുരളി : കിടക്കുവാണ് ഇന്നലെ രാത്രി നല്ല ശ്വാസം മുട്ടലുണ്ടായിരുന്നു
