എന്റെ സ്വന്തം ദേവൂട്ടി – 4 1

നല്ല മഴയുംഅപ്പോഴും പെയ്തു കൊണ്ട് ഇരിക്കുന്നു. അവൾ ബാഗ് എടുത്തു എന്റെ അടുത്തേക് വന്നു.

“എന്നെ എതെങ്കിലും ക്യാമ്പിയിൽ കൊണ്ട് വിട്ടേക്.

ഈ ദിവസം ഞാൻ ഒരിക്കലും മറക്കില്ല ”

അവൾ സന്തോഷം കൊണ്ട് എന്റെ മുഖത്തു നോക്കി പറഞ്ഞു.

തന്നെ കെട്ടിയ ആൾ ആണെന്ന് ഉള്ള ഒരു ഭാവവും അവൾ ആ വാക്കുകളിൽ എന്നോട് പറഞ്ഞില്ല.

നല്ല മഴ എന്നെയും അവളെയും നനച് കൊണ്ട് ഇരുന്നു.

“നീ എങ്ങോട്ടും പോകുന്നില്ല എന്റെ വീട്ടിലേക് വന്നാൽ മതി.”

“അത് ശെരിയാവില്ലടാ ”

“എന്ത് ശെരി ആക്കില്ല എന്ന്.

നിന്റെ കഴുത്തിൽ നാട്ടുകാർ എല്ലാവരും കൂടി താലി കെട്ടിയവനാ പറയുന്നേ വണ്ടിയിൽ കയറടി.

ഇല്ലേ സമാധാനം ഞാൻ പറയേണ്ടി വരും നാട്ടുകാരോട്.”

അത് കേട്ടപ്പോൾ അവൾ അത്ഭുതത്തോടെ എന്നെ നോക്കി. പിന്നെ ആ മഴ
നനഞ്ഞു എന്റെ ബൈക്കിൽ കയറി ഇരുന്നു. ആദ്യം ആയി എന്റെ അമ്മ കഴിഞ്ഞു എന്റെ ബൈക്കിൽ കയറുന്നവാൾ അവൾ ആയി മാറി.

ഞാൻ പൂർണമായും നനഞു ഇനി എന്തിന് റെയിൻ കോട്ട് അത് ഒക്കെ അവളുടെ കൈയിലേക് കൊടുത്തു അവൾ ഭാര്യമാർ ബൈക്കിൽ ഇരിക്കുന്നപോലെ ആണ് ഇരുന്നേ. അവളുടെ ബാഗ് ഞാൻ ബൈക്കിന്റെ ഫ്രണ്ടിൽ തന്നെ വെച്ച്. പിന്നെ ആ മഴയും നനഞു ഞാൻ അവളെയും കൊണ്ട് വീട്ടിലേക് പോകുമ്പോൾ ഞാൻ അവളോട് പറഞ്ഞു ബൈക്ക് സൈഡിൽ ഒതുക്കിട്ട് മഴ അപ്പോഴേക്കും കുറഞ്ഞിരുന്നു.

“എടി ദേവികയെ ”

“ഉം ”

“നിന്നെ ഞാൻ ക്യാമ്പിയിൽ നിന്ന് ആണ് വിളിച്ചു കൊണ്ട് വരുന്നേ എന്ന് പറയാം കേട്ടോ. അല്ലാതെ ഇപ്പൊ കാണിച്ചത് ഒന്നും എന്റെ അമ്മയോട് പറയരുത് എന്നെ മുറിയിൽ പൂട്ടി ഇടും അത് കേട്ടാൽ.

അതും അല്ലാ ഞാൻ നിന്റെ ഭർത്താവ് എന്ന് ഉള്ള കാര്യം അമ്മയും അച്ഛനും അറിയരുത് കേട്ടോ ഇപ്പൊ. നല്ല സമയം ആകുമ്പോൾ ഞാൻ തന്നെ പറഞ്ഞോളാം .”

“ഞാൻ പറയില്ല.

അന്ന് എനിക്ക് വേറെ വഴി ഇല്ലാത്തത് കൊണ്ട് ആയിരുന്നടാ.”

ഞാൻ ഒന്നും മിണ്ടില്ല.

ഞാൻ ബൈക്ക് വീട്ടിലേക് തിരിച്ചു. വീടിന്റെ മുൻപ് വശത്തു തന്നെ അമ്മയും അച്ഛനും ഇരിക്കുന്നുണ്ട് കസേരയിൽ. അച്ഛനു കാട്ടാൻ ചായ കൊടുത്തിട്ട് ഇരിക്കുന്നത് ആണെന്ന് എനിക്ക് മനസിലായി.

ഞാൻ ഏതോ പെണിനെ വിളിച്ചു കൊണ്ട് വരുന്നത് ആണെന്ന് ഓർത്ത് അമ്മ ചാടി എഴുന്നേറ്റു.

ബൈക്ക് ഷെഡിൽ കയറ്റി വെച്ച് അങ്ങോട്ട് ചെന്നു.

മഴയത് നനഞു അവൾ എന്റെ വീട്ടിൽ വലതു കല് വെച്ച് തന്നെ കയറി.
നനഞു വന്നാ ഞങ്ങളെ കണ്ടു. അമ്മ എന്റെ തല തോർത്താൻ തുടങ്ങി സാരി തുമ്പിൽ.

അവൾ അത്‌ കണ്ടു തണുത്തു വിറച്ചു നോക്കി നിന്ന്.

“അമ്മേ ഇവൾ ദേവിക എന്റെ കൂടെ പഠിക്കുന്നതാ. വേറെ നാട്ടിൽ നിന്ന് വന്നു പഠിക്കുന്നതാ. ക്യാമ്പിയിൽ ആരെയും അറിയാത്തത് കൊണ്ട് ഇവളെ ഇങ്ങോട്ട് കൊണ്ട് വന്നു.”

ഞാൻ പറഞ്ഞു ഒപ്പിച്ചു.

അച്ഛൻ അപ്പൊ തന്നെ കുഴപ്പമില്ലടാ എന്ന് പറഞ്ഞപ്പോൾ എനിക്ക് സന്തോഷം ആയി. അമ്മ എന്റെ തല തോർത്തി കഴിഞ്ഞു തണുത്തു വിറച്ച അവളുടെ തലമുടി തോർത്താൻ തോർത്ത്‌ എടുത്തു കൊണ്ട് വന്നു തോർത്തി. അത് അവൾക് ആദ്യ അനുഭവം ആണ് എന്ന് പോലെ അമ്മയെ തന്നെ നോക്കി ഇരുന്നു. പിന്നെ നനഞ്ഞ ഡ്രസ്സ്‌ ഒക്കെ ഞാൻ മാറ്റി പക്ഷേ അവൾക് ഇടാൻ വേറെ ഒന്നും ഇല്ലായിരുന്നു.

വേറെ ഒന്നും ആലോചിക്കേണ്ടി വന്നില്ല. അമ്മാ എന്റെ ബനിയനും ഷർട്ടും ഒരു പാന്റും എടുത്തു കൊടുത്തു അത്‌ അവൾ കുളി മുറിയിൽ കയറി കുളിച്ചു കഴിഞ്ഞു അത് ഇട്ടോണ്ട് വന്നു.

അപ്പോഴേക്കും മഴ ഒന്ന് അടങ്ങി.

അമ്മക്ക് പിന്നെ എന്നെ നോക്കൽ അല്ലായിരുന്നു പണി അവളെ ആയിരുന്നു നോക്കുന്നെ. ഇത് എന്ത് പറ്റി എന്റെ തള്ളക് എന്നെ വേണ്ടാതെ ആയോ എന്ന് പോലെ ഇവളുടെ തല തോർത്തി അവൾക് ചൂട് കാട്ടാൻ ചായയും കൊടുക്കുന്നെ.

എന്ത് ചെയ്യാൻ അവളെ കാണാൻ നല്ല ഭംഗി ആണല്ലോ. എനിക്ക് ചേരുന്ന പെണ്ണ് ആണെന്ന് കാവ്യാ എല്ലാവരും പറഞ്ഞപ്പോൾ ഞാൻ മൈൻഡ് ചെയ്തില്ല പക്ഷേ ഇപ്പൊ അത് സത്യം ആണെന്ന് എനിക്ക് മനസിലായി.

അവളുടെ ഐശ്വര്യആം നിറഞ്ഞ മുഖം ഞാൻ ആസ്വദിക്കാൻ തുടങ്ങി. എന്റെ മനസിൽ അപ്പോഴേക്കും ഒരു പ്രണയ പ്രളയം തന്നെ സൃഷ്ടിച്ചു ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *