എന്റെ സ്വന്തം ദേവൂട്ടി – 4 1

നാട് വലിയ ദുരന്തം നേരിടുമ്പോൾ എന്റെ മനസ് അവളിൽ ആയി പോയി. അവൾക് വേണ്ടി ഞാൻ അത്രയും ദൂരം വെള്ളത്തിൽ നിന്തി എന്ന് ഒര്കുമ്പോൾ അതും രാത്രി. എനിക്ക് വിശ്യ്‌സിക്കാ പോലും കഴിയുന്നില്ലായിരുന്നു.
അന്ന് എനിക്ക് ക്ഷീണം കാരണം ഞാൻ ഉറങ്ങി പോയി എന്റെ ബെഡിൽ കിടന്നു. പിറ്റേ ദിവസം അമ്മ വിളികുമ്പോൾ ആണ് ഞാൻ എഴുന്നേക്കുന്നെ.

“എടാ ഹരി..

അവൾക് എന്തൊ പനി പോലെ നീ പോയി എങ്ങനെ എങ്കിലും പോയി രണ്ട് പാരസെറ്റമോൾ വാങ്ങി കൊണ്ട് വാ.

പനി മാറില്ലേ നമുക്ക് നമ്മുടെ ഡോക്ടറെ കാണിക്കേണ്ടി വരും.”

ഞാൻ എഴുന്നേറ്റു അവൾ കിടക്കുന്ന റൂമിൽ പോയപ്പോൾ തണുത്തു വിറച്ചു പുതപ്പ് മുടി കിടക്കുന്ന ദേവികയെ ആണ് കണ്ടത്. ആ അവസ്ഥ കണ്ടപ്പോൾ തന്നെ എനിക്ക് വിഷമം ആയി.

“ഞാൻ രാവിലെ ചെന്നു നോക്കിയപ്പോൾ ആണ് പെണ്ണ് വിറച്ചു പനിച്ചു കിടക്കുന്നത് കണ്ടേ.പനി ആണെന്ന് പറയുകയും ചെയ്തില്ല.ഇന്നലെ മഴ നന്നായി നനഞ്ഞു കാരണം ആയിരിക്കും. നീ പോയി മരുന്ന് വല്ലതും കിട്ടുമോ എന്ന് നോക്ക് ഞാൻ ഇവളെ നോക്കിക്കോളാം അച്ഛൻ ആണേൽ ഇന്നലെ രാത്രി തന്നെ ക്യാമ്പിലേക് പോയി സഹായിക്കാൻ .”

മോളെ നിനക്ക് പനികണ്ടോ എന്ന് അമ്മ ചോദിച്ചപ്പോൾ തണുക്കുന്നത്തെ ഉള്ള് എന്ന് പറഞ്ഞു പാവം വളഞ്ഞു കൂടി കിടക്കുവാ. അമ്മ നനഞ്ഞ തുണി കൊണ്ട് മുഖം ഒക്കെ തുടക്കുന്നുണ്ട്.

പിന്നെ ഞാൻ ബൈക്ക് എടുത്തു കൊണ്ട് പോയി അവിടെ അടുത്ത് ഉള്ള ഡോക്ടറെ വിളിച്ചു കൊണ്ട് വന്നു അയാൾ വന്നു നോക്കുകയും ഒരു പേപ്പറിൽ മരുന്ന് എഴുതി തരികയും അവൾക് പനി യുടെ ഒരു ഇൻജെക്ഷൻ എടുത്തിട്ട് അദ്ദേഹം പോയി. അവിടെ അടുത്ത് വെള്ളേം കയറാതാ മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് വാങ്ങി അവൾക് കൊണ്ട് കൊടുത്തു അവളെ കൊണ്ട് അമ്മ കഴിപ്പിക്കുകയും ചെയ്തു. പനി മാറി തുടങ്ങി. അപ്പൊ അമ്മ കഞ്ഞിയും വാരി കൊടുത്തു അവൾക്. ഞാൻ എപ്പോഴും അവളുടെ അടുത്ത് കയറി നോക്കും അമ്മ പനി നോക്കുന്നുണ്ട് അവൾക് കുഴപ്പമില്ല പനി രാത്രി ആയപോഴേക്കും മാറി. ഒരു ദിവസം രാത്രി മുഴുവൻ മഴ കൊണ്ടത് അല്ലെ അതും അല്ലാ നന്നായി പേടിച്ചു വിറച്ചത് അല്ലെ അതിന്റെ ആകും എന്ന് എനിക്ക് മനസിലായി.ഡോക്ടർ പറഞ്ഞു മഴ നന്നായി നനഞു അതുകൊണ്ട് ആണ് നിർക്കെട്ട് ഉണ്ടായിരുന്നു
അവൾക്.

പിന്നെ അമ്മ ആയി അവൾക് സഹായം. എന്റെ പൊന്നേ അതേ മാതിരി ആയിരുന്നു അമ്മയുടെ പെർഫോമൻസ് എന്നോട് അവൾക് ഇടാൻ പറ്റിയ ഡ്രസ്സ്‌ വാങ്ങാൻ പറഞ്ഞു. അമ്മ അടുക്കളയിലേക് പോയി. അവൾ ഞാൻ മുറിയിലേക് വന്നപ്പോൾ കട്ടലിൽ നിന്ന് എഴുന്നേറ്റു ഇരിക്കാൻ നോക്കിയപ്പോൾ ഞാൻ ഒന്ന് താങ്ങി എഴുന്നേക്കാൻ.

“രാത്രി അല്ലെ.

നാളെ പോയി ഞാൻ ഡ്രസ്സ്‌ വാങ്ങാം.”

“അതിന് എന്റെ സൈസ് ഒക്കെ നിനക്ക് അറിയോ?”

അമ്മ അടുക്കളയിൽ ആണെന്ന് ഉറപ്പ് വരുത്തി കട്ടലിന്റെ സൈഡിൽ ഇരുന്നിട്ട്.

“നിനക്ക് എന്നോ?. നിന്റെ ആരാ ഞാൻ.”

അവൾ അമ്മ അവിടെ ഉണ്ടോ എന്ന് എങ്ങി നോക്കിട്ട്.

“ഏട്ടൻ.”

എന്നിട്ട് ഒരു കള്ളാ ചിരി.

ഞാൻ അമ്മ അടുക്കളയിൽ തന്നെ ആണോ എന്ന് നോക്കിട്ട് അവളുടെ കവിളിൽ ഒരു കിസ് കൊടുത്തിട്ട് മാറി കതകിന്റെ അടുത്ത് വന്നു നിന്ന് അവളെ നോക്കി.

അവൾ ഞെട്ടലോടെ ഞാൻ കിസ് ചെയ്താ കവിളിൽ കൈ തലോടി എന്നെ നോക്കി.

“അതേ. എനിക്ക് നിന്റെ സൈസ് ഒന്നും അറിയില്ല നാളെ എഴുതി തന്നാൽ മതി ”

എന്ന് പറഞ്ഞിട്ട്. ഗുഡ് നൈറ്റ്‌ പറഞ്ഞു ഞാൻ പോയി.

അമ്മച്ചി അപ്പോഴേക്കും അങ്ങോട്ട്‌ വന്നിരുന്നു.

രാത്രി കാവ്യാ ഒക്കെ വിളിച്ചു സംസാരിച്ചു പക്ഷേ ദേവിക എന്റെ കൂടെ ഉള്ള കാര്യം ഞാൻ ആരോടും പറഞ്ഞില്ല.അവർ ആരും ചോദിച്ചില്ല അപ്പൊ പിന്നെ എനിക്ക് പറയണ്ട ആവശ്യവും ഇല്ലാ.

കാവ്യാ ആണേൽ സംസാരിച്ചു കൊണ്ട് ഇരുന്നോളും.

ഇപ്പൊ ആർക്കും വലിയ പ്രശ്നം ഇല്ലാ എന്ന് വാട്സ്ആപ്പ് പറഞ്ഞു. പക്ഷേ അവരുടെ വീടുകളിൽ നിന്ന് വെള്ളം ഇറങ്ങുന്നത്തെ ഉണ്ടായിരുന്നുള്ളു.
അങ്ങനെ ഞാൻ അന്ന് കിടന്നു ഉറങ്ങി പോയി.

രാവിലെ എഴുന്നേറ്റു. അമ്മ യുടെ അടുത്തേക് പോയി. അവൾ എന്ത്യേ എന്ന് ചോദിച്ചു. ഇന്നലെ രാത്രി ഒന്നും കുഴപ്പം ഒന്നും ഉണ്ടായില്ല അവൾ സുഖം ആയി ഉറങ്ങി. പക്ഷേ നിന്റെ ഡ്രസ്സ്‌ ഇട്ട് കൊണ്ട് കിടക്കുന്നെ അതിന്റെ ഒരു ഇറിറ്റേഷൻ അവൾക് ഉണ്ട് എന്ന് അമ്മ പറഞ്ഞപ്പോൾ ഞാൻ അവൾക്കുള്ള ഡ്രസ്സ്‌ വാങ്ങിച്ചോളാം എന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *