എന്റെ സ്വന്തം ദേവൂട്ടി – 4 1

അമ്മ അവളെ വിളിച്ചു അപ്പൊ അവൾ അടുക്കളയിലേക് പോയപ്പോൾ. വേഗം തന്നെ ഞാൻ അതിന്റെ ഫോട്ടോ മൊബൈൽ എടുത്തു.

അപ്പോഴേക്കും അവൾ വന്നു എല്ലാം പക്ക് ചെയ്തു.

ഞാൻ എന്റെ ഒരു പഴയ സംസാങ് ടച്ചിന്റെ ഫോൺ അവൾക് കൊടുത്തു.

“എപ്പോഴും നീ എന്നെ കോൺടാക്ട് ചെയ്യാൻ വേണ്ടി തരുന്നത് ആണ്.

നിന്റെ അച്ഛന്റെ ഫോണിനെക്കാൾ പ്രധാന്യം ഇതിന് കൊടുക്കണം.

ഈ ഫോണിനും അതിന്റെതായ ഒരു മഹത്വം ഉണ്ട്. ഇത് ഞാൻ സ്വന്തം പൈസക് വാങ്ങിയത് ആണ് “
അവൾ അത് സ്നേഹപൂർവ്വം എന്റെ കൈയിൽ നിന്ന് വാങ്ങി. ആദ്യം നിരസിച്ചെങ്കിലും ഞാൻ നിർബന്ധിച്ചു കൊടുത്തു.

എന്നിട്ട് ഇങ്ങനെയും കൂടെ പറഞ്ഞു അമ്മ അവിടെ ഇല്ലാ എന്ന് ഉറപ്പ്‌ വരുത്തിട്ട്.

“നിനക്ക് ഇനി ആരും ഇല്ലാ എന്ന് തോന്നൽ വേണ്ടാ ഞാൻ ഉണ്ട്‌.”

അവളുടെ കണ്ണിൽ നിന്ന് വെള്ളം വന്നപ്പോൾ അത് തുടക്കാൻ പറഞ്ഞു ഞാൻ.

പിന്നെ അമ്മയോട് യാത്ര പറഞ്ഞു.

“മോളെ ഇങ്ങോട്ട് ഇടക്ക് ഒക്കെ വരണം കേട്ടോ ”

എന്ന് പറഞ്ഞുഅമ്മ.

അവൾ എന്റെ ബൈക്കിന്റെ പുറകിൽ കയറി. ശുക്ഷിച്ചു കൊണ്ട് പോകാനാട്ടോടാ ഇവളെ എന്ന് പറഞ്ഞു ഒരു ഡയലോഗ് അമ്മ അടിച്ചപ്പോൾ അമ്മക്ക് അവളെ വിടണം എന്ന് ഇല്ലാ എന്ന് തോന്നി പോയി എനിക്ക്. അച്ഛനോടും അവൾ യാത്ര പറഞ്ഞു. പിന്നെ ബൈക്കിൽ ഞങ്ങൾ റോഡിലേക്ക് ഇറങ്ങി കോളേജ് ഹോസ്റ്റലിൽ ലേക്ക് വിട്ട്. കോളേജ് നാളെ ആണ് തുറക്കുന്നത് കൊണ്ട് ഇന്ന് ആളുകൾ ഇല്ലാ എന്ന് എനിക്ക് അറിയാം ആയിരുന്നു.

അവൾ എന്നെ കെട്ടിപിടിച്ചു ഇരുന്നു.

“നമുക്ക് അല്ലെ ഈ ബൈക്ക് മാറ്റി ബുള്ളറ്റ് മേടിക്കണം ”

“എന്തിനാടാ.

ഇതിൽ ഇരിക്കാൻ ആണ് എനിക്ക് ഇഷ്ടം. അതും നിന്നെ ഇങ്ങനെ മുറുകെ പിടിച്ചു.”

“അല്ലാ നമ്മൾ ഇനി കോളേജിൽ എങ്ങനെ ആവണം. നമ്മൾ കാരണം രണ്ട് ഗ്യാങ് ആയി പോയ പിള്ളേർ ക്ലാസ്സിൽ ഉണ്ട് ”
“നമ്മൾ ഒന്നായാൽ അവരും ഒന്നായിക്കൊള്ളുടെ ”

എന്ന് പറഞ്ഞു അവൾ എന്നെ കെട്ടിപിടിച്ചു ഇരുന്നു.

അങ്ങനെ കോളേജിൽ എത്തിയപ്പോൾ ആണ് ഭാര്യ ഭർത്താവ് ഇരിക്കുന്ന പോലെ ഇരുപ്പിൽ നിന്ന് ഞങ്ങൾ കുറച്ച് അകലം പാലിച്ചത്.

പിന്നെ കോളേജ്ൽ അവൾ ഹോസ്റ്റലിലേക് കയറുന്നതിനു മുൻപ് ഞങ്ങൾ സംസാരിച്ചു ഇരുന്നു.

ഒന്നമത് തന്നെ അവളും പറഞ്ഞു

” ഈ വയസിൽ കെട്ടിയത് ആരും അറിയരുത് നാണക്കേട് ആണ് . നിയമപരം ആയി നിനക്ക് 21വയസ്സ് ആവണം അത്‌ വരെ നമുക്ക് പ്രേമിച്ചു നടക്കന്നെ. നിനക്ക് 21വയസ്സ് അയൽ അല്ലെ എന്നെ നിയമപരമായി അക്‌സെപ്റ്റ് ചെയ്യാൻ പറ്റുള്ളൂ. നാട്ടുകാർ അമ്പലത്തിൽ വെച്ച് കെട്ടിച്ചെന്നെ ഉള്ളൂല്ലോ പിന്നെ ഒരു പേപ്പറിൽ ഒപ്പ് വെച്ച് അത്രേ അല്ലെ ഉള്ള് അത്‌ ഒന്നും വലിയ സീൻ ഇല്ലാ എന്ന് എനിക്ക് അറിയാം ആയിരുന്നു. ഇനി നീ എങ്ങാനും എന്നെ ഉപേക്ഷിച്ചാലും ഞാൻ അത് സന്തോഷപൂർവ്വം ഞാൻ ഒഴിഞ്ഞു മാറിയേനെ.നീ ഒരു ആപത്തിൽ നിന്ന് ആണ് എന്നെ ആ സമയത് രക്ഷിച്ചേ. അന്ന് നീ ഇങ്ങോട്ട് കാറിൽ വന്നപ്പോൾ എന്നെ പിടിച്ചു റോഡിൽ ഉന്തി ഇടും എന്നാ കരുതിയെ പക്ഷേ എന്നെ ഇറക്കി വീട്ടിട്ട് എനിക്ക് എസ്ക്കോട്ട് വന്നപ്പോൾ എനിക്ക് മനസിലായി. കുറച്ച് എങ്കിലും സ്നേഹം ഉണ്ടെന്ന് ”

“ചെടാ ”

“എന്ത്യേ?”

“അല്ലാ നിന്നെ ആരേലും പിടിച്ചു കൊണ്ട് പോയാൽ കുറ്റം എനിക്ക് വരുമോ എന്നുള്ള പേടി കൊണ്ട് അല്ലെ.”

“അപ്പൊ അങ്ങനെ ഒരു സാധനം നിനക്ക് ഉണ്ടല്ലേ ”

“എന്ത്?”

“പേടി.

അല്ലാ രാത്രി അത്രയും ദൂരം വെള്ളത്തിൽ നിന്തി എന്നെ അനോഷിച്ചു വന്നാ ആൾക് എന്ത് പേടി”

ഞാൻ ചിരിച്ചിട്ട്.

“മനുഷ്യൻ അല്ലെ.
എന്തായാലും ഇനി നിന്നെ ഒറ്റക് അല്ലാ ഞാനും ഉണ്ട്‌ കൂടെ.

എന്നാലും അന്ന് കല്യാണം മുടക്കാൻ എന്ത് അഭിനയം ആയിരുന്നു. വെറുതെ കാവ്യാ പറഞ്ഞപോലെ അനോഷിച്ചിട്ട് വരാൻ വന്നാ എനിക്ക് നാട്ടുകാർ നോക്കാൻ വേണ്ടി ഒരു സാധനത്തെ പാക്ക് ചെയ്തു തന്നു.

എനിക്ക് കാണേണ്ടത് ഒരു ചേട്ടനെ ആണ് പ്രായപൂർത്തി അല്ല എന്ന് കാല് പിടിച്ചു പറഞ്ഞിട്ട് വിട്ടില്ല ആ ചേട്ടനും ചേച്ചിയും.”

ദേവിക ചിരിച്ചിട്ട്.

Leave a Reply

Your email address will not be published. Required fields are marked *