എന്റെ സ്വന്തം ദേവൂട്ടി – 4 1

അമ്മ ഞങ്ങളെ രണ്ട് പേരെയും വിളിച്ചു ഫുഡ്‌ കഴിക്കാൻ.

പിന്നെ ആ സംഭഷണം ഞങ്ങൾ അവസാനിച്ചു വീട്ടിലേക് ചേന്നു.

ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു കഴിഞ്ഞു ഇരുന്നപ്പോൾ അമ്മ എന്നോട് പോയി ചിക്കൻ വാങ്ങിക്കൊണ്ടു വരാൻ പറഞ്ഞു. അതേപോലെ തന്നെ ഞാൻ ഒരു ചിക്കൻ വാങ്ങിക്കൊണ്ടു കൊടുത്തു.

അപ്പോഴേക്കും അച്ഛൻ വന്നിരുന്നു.
ഉച്ചക്ക് ചിക്കൻ കറി എല്ലാം കൂട്ടി കഴികുമ്പോൾ എനിക്ക് ഒരു കാര്യം മനസിലായി അമ്മ അല്ലാ ഇന്ന് ചിക്കൻ കറി വെച്ചേക്കുന്നത്. അമ്മ ഉണ്ടാകുന്നതിനേക്കാൾ നല്ല രുചി ആയി എനിക്ക് തോന്നി.

അപ്പോഴേക്കും അച്ഛൻ ചോദിച്ചു.

” എന്താടി ഇന്ന് ചിക്കൻ കറിക്ക് ഒരു ടെസ്റ്റ്‌ വിത്യാസം ”

“ഏട്ടാ ഇത് ദേവിക ഉണ്ടാകിയത. ഞാൻ ഹെല്പ്പ്ർ ആയി നിന്നത്തെ ഉള്ള് ”

“അതാണ് നല്ല രുചി ”

എന്ന് അമ്മയെ കുത്തി കൊണ്ട് അച്ഛൻ ഡയലോഗ് അടിച്ചു.

” മോളെ. മോളെ കെട്ടുന്നവന്റെ യും അമ്മായിഅമ്മയുടെയും ഭാഗ്യം നല്ല ചിക്കൻ കറി കൂട്ടി ഫുഡ്‌ കഴിക്കാലോ ”

എന്ന് അമ്മ പറഞ്ഞപ്പോൾ അവളും ഞെട്ടി ഞാനും ഞെട്ടി. എനിക്ക് അപ്പൊ തന്നെ എക്കിൾ വരുകയും ചെയ്തു. പിന്നെ വെള്ളം കുടിക്കുകയും ചെയ്തു.

അമ്മക്ക് അറിയില്ലല്ലോ സ്വന്തം മകനെ കൊണ്ട് ഇവളുടെ നാട്ടുകാർ കെട്ടിച് വിട്ടത് ആണെന്നും താൻ തന്നെ ആണ് അമ്മായിയമ്മ എന്ന് പോലും അറിയാതെ ഈ ഡയലോഗ് അടിച്ചതും.

എന്തായാലും അവളുടെ പാചകം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ഞാൻ കഴിച്ചതിൽ ഇത്‌ വരെ ഉള്ളതിൽ ഏറ്റവും നല്ല ചിക്കൻ കറി ആയിരുന്നു അവളുടെ. അത് അങ്ങനെ അല്ലെ വരും. അമ്മ ഉണ്ടാകുന്നതും കല്യാണതിന്ന് പോകുമ്പോഴും അച്ഛന്റെ കൂടെ എസ്റ്റേറ്റ്ൽ പോകുമ്പോൾ അവിടെതെ പണിക്കർ ഉണ്ടാക്കി തരുന്നത് അല്ലാതെ ഹോട്ടലിൽ നിന്നോ അല്ലാതെയോ ഞാൻ കഴിക്കാറില്ല നോൺ വെജ്. അത് എന്റെ ഹോബി ആയി പോകുകയും ചെയ്തു.

അമ്മക്ക് അവളെ ശെരിക്കും ഇഷ്ടപ്പെട്ടു എന്ന് മനസിലായി.

എല്ലാ ഇടതു നിന്നും വെള്ളം ഇറങ്ങി കഴിഞ്ഞു എന്ന് വാർത്ത വന്നു. പക്ഷേ ഞാൻ അവളോട് കുറച്ച് ദിവസം കഴിഞ്ഞിട്ട് പോയാൽ മതി എന്ന് പറഞ്ഞു. വേറെ ഒന്നും അല്ലാ കുടി വെള്ളം എല്ലാം ഇപ്പൊ കോളില്ലാതെ ആയി കാണും എന്ന് എനിക്ക് അറിയാം ആയിരുന്നു. അതും അല്ലാ ഇനി അവിടെ നിൽക്കണ്ട കോളേജ് ഹോസ്റ്റലിൽ നിന്നാൽ മതി എന്ന് പറഞ്ഞു. ഗൗരി ഇനി ഹോസ്റ്റലിൽ ആണ് നില്കുന്നെ എന്ന് പറഞ്ഞു. ദേവികയും ചേരാൻ നേരത്ത് ഹോസ്റ്റൽ രജിസ്റ്റർ ചെയ്തത് കൊണ്ട് എനിക്ക് പാർട്ടി ടെ സാധിനവും ടീച്ചർ മാരെ കൊണ്ട് ഫോഴ്സ് കൊടുത്തു ദേവികക് ഹോസ്റ്റലിൽ സ്റ്റേ ചെയ്യാൻ ഉള്ള അവസരം ഞാൻ ഒരുക്കി
കഴിഞ്ഞിരുന്നു.

അന്ന് തന്നെ പോയി. കെട്ടിട ഉടമയും വന്നിരുന്നു. അവളുടെ ഡ്രസ്സ് ബുക്ക്‌ ഒക്കെ കൊണ്ട് വന്നു. അതെല്ലാം അലക്കി ഇടൽ ആയിരുന്നു അന്ന് മൊത്തം അവളുടെ ജോലി. ഞാൻ ആണേൽ അവളുടെ റെക്കോർഡ് ബുക്ക്‌ ഒക്കെ ഓണക്കാൻ വെച്ച്.

നോട്ട് ഒക്കെ ഞാൻ എന്റെ ബുക്കിൽ നിന്ന് പ്രിന്റ് എടുത്തു തരാം എന്ന് പറഞ്ഞു അവളോട്. റെക്കോർഡ് ഒക്കെ ഓണക്കി. മൊത്തം ചെളി മയം ആയിരുന്നു.

അമ്മയും പറഞ്ഞു ഇവൾ ഹോസ്റ്റലിൽ തന്നെ നിന്നാൽ മതി അവിടെ ഒന്നും ഇനി പോയി കിടക്കണ്ട എന്നും വേണേൽ ഇവിടെ നിന്നോളനും പറഞ്ഞു.

അവൾ എന്റെ മനസിൽ മുഴുവനും കയറി പോയി. കാവ്യാ ഒക്കെ വിളിക്കാനും ഒക്കെ ഞാൻ മറന്നു പോയിരിക്കുന്നു. അവൾ ആണേൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ നീ വിളിക്കാതെ എന്ന് പറഞ്ഞു ഒച്ച ഉണ്ടാകാൻ തുടങ്ങി.

അമ്മ ആണേൽ ദേവികയെ മകളെ പോലെ നോക്കുന്നു എന്നെ ആണേൽ ഇപ്പൊ എന്ത് കാണിച്ചാലും മൈൻഡ് പോലും ചെയ്യുന്നില്ല.

അങ്ങനെ പ്രളയം കഴിഞ്ഞു കോളേജ് തുറക്കാൻ പോകുവാ. അത്രയും ദിവസം എന്റെ കുടുംബത്തിൽ കളിച്ചും ചിരിച്ചു അമ്മയുടെ കൂട്ടും കൂടിയാ ദേവിക പിരിയുക ആണ്. അവൾക് അമ്മയെ വീട്ടിട് പോകാൻ തോന്നണില്ല എന്ന് മനസിലായി. പക്ഷേ എന്റെ നിർബന്ധം കാരണം അവൾ പോകുവാ എന്ന് പറഞ്ഞു അവളുടെ ഡ്രസ്സ്‌ ഒക്കെ എടുത്തു പാക്ക് ചെയ്യാൻ തുടങ്ങി. അപ്പോഴാണ് അവളുടെ അച്ഛന്റെയും അമ്മയുടെയും ഫോട്ടോ കളർ മങ്ങി യാ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോക് തുല്യം ആയത്. അപ്പൊ തന്നെ എനിക്ക് മനസിലായി ഇത്‌ മാത്രം ആണ് അവളുടെ അച്ഛന്റെയും അമ്മയുടെയും അവളും ഒപ്പം ഉള്ള ഫോട്ടോ.

Leave a Reply

Your email address will not be published. Required fields are marked *