പിന്നെ അവൾക് കൊടുത്ത റൂമിലേക്കു ചെന്ന് അപ്പോഴേക്കും അവൾ എഴുന്നേറ്റു ഹാളിലേക്കു വന്നു.
“ഗുഡ് മോണിംഗ് ”
“ഗുഡ് മോണിംഗ്.
അതേ എനിക്ക് നിന്റെ ഡ്രസ്സ് ന്റെ സൈസ് ഒക്കെ വേണം. ഞാൻ പോയി ഒന്ന് നോക്കട്ടെ വല്ലതും കിട്ടും എന്ന്.”
“ഉം ”
അവൾ എന്റെ അടുത്ത് സൈസ് ഒക്കെ പറഞ്ഞു തന്നു.
പിന്നെ ഞാൻ രാവിലെ തന്നെ ബൈക്ക് എടുത്തു കൊണ്ട് ചുറ്റി കറങ്ങി അവിടെ അടുത്ത് ഉള്ള ഒരു തുണി കടയിൽ നിന്ന് അവൾ പറഞ്ഞ സൈസ് ൽ ഉള്ളത് എല്ലാം വാങ്ങി. എനിക്ക് ഇഷ്ടപെട്ട ടോപ് വാങ്ങി അതിന് ചേരുന്ന ലെഗിൻസ് വാങ്ങി രണ്ട് ജോഡി വിതം . കാശ് കൊടുത്തു.
പിന്നെ വീട്ടിലേക് മടങ്ങി അപ്പൊ ഞാൻ കണ്ടാ കഴിച്ച മുറ്റം അടിക്കുന്ന അമ്മയുടെ കൂടെ നടക്കുന്ന ദേവികയെ ആണ്.
ഞാൻ വന്നപ്പോൾ അമ്മ അത് ഡ്രസ്സ് ഒക്കെ അവളുടെ കൈയിൽ കൊടുത്തു പോയി ഇട്ടേച്ചു വാ എന്ന് പറഞ്ഞു. അവൾ ഉള്ളിലേക്ക് പോയി.
അമ്മ മുറ്റം അടി തുടർന്നു.
കുറച്ചു നേരം കഴിഞ്ഞപ്പോൾ ഞാൻ വാങ്ങിയ ടോപ്പും ലെഗിൻസ് ഇട്ടോണ്ട് വന്നാ അവളെ കണ്ടു ഞാൻ കുറച്ചു നേരം നോക്കി നിന്ന് പോയി. അത്രക്കും സുന്ദരി ആണ് ആ വേഷത്തിൽ അവളെ കാണുവാൻ.
“അല്ലാ മോളെ.
മോൾ വീട്ടിലേക് എന്താ വിളിക്കാതെ.”
“ഞാൻ ട്രൈ ചെയ്തു ആയിരുന്നു. പക്ഷേ കിട്ടില്ല.
പിന്നെ അടുത്ത് ഉള്ള ചേച്ചിയെ വിളിച്ചപ്പോൾ അവരുടെ അടുത്ത് കറന്റ് ഇല്ലാ എന്ന് ആണ് പറഞ്ഞേ.”
“നിങ്ങൾ ഒന്ന് നടന്നു ചുറ്റി കറങ്ങിട്ട് വാ. അപ്പോഴേക്കും ബ്രേക്ക് ഫാസ്റ്റ് റെഡി ആകും ”
“ശെരി അമ്മേ ”
പിന്നെ ഞങ്ങൾ അവിടത്തെ എന്റെ പറമ്പ് ലുടെ നടന്നു.
“ഇപ്പൊ കുഴപ്പം ഒന്നും ഇല്ലല്ലോ ”
“ഇല്ലാ ”
“അല്ലാ ഇപ്പോ നാട്ടിലേക്ക് വിളിച്ചോ ”
“ഇല്ലാ. എനിക്ക് നാട്ടിൽ ആരും ഇല്ലല്ലോ.ഗൗരി യെ വിളിച്ചു ”
“അതെന്താ.
അന്ന് കല്യാണത്തിന് ഉണ്ടായ പ്രശ്നം കാരണം അച്ഛനും അമ്മയുംമിണ്ടില്ലേ ”
അവൾ എന്റെ കൂടെ ഒപ്പത്തിന് നടന്നിട്ട്.
“അത് എന്റെ അമ്മവനും അമ്മായി ആണ്.
എന്റെ അച്ഛനും അമ്മയും ഞാൻ മൂന്നാം ക്ലാസ്സിൽ പഠിച്ചോണ്ട് ഇരുന്നപ്പോൾ എന്നെ ഒറ്റക്ക് ഇട്ടേച് പോയി.”
ഞാൻ അവിടെ നിന്ന് പോയി. അവൾ നടന്നു കുറച്ച് നേരം കഴിഞ്ഞു തിരിഞ്ഞു നോക്കി.
“അപ്പൊ?”
“എന്താ പറയുക.
ഞാൻ അനാഥ ആണെടോ.
എനിക്ക് ഇപ്പൊ സ്വന്തം എന്ന് പറയാൻ നീ മാത്രം ഉള്ള്.
ഒരു ബൈക്ക് ആക്‌സിഡന്റ്ൽ അമ്മയും അച്ഛനും മരിച്ചു എന്ന് ക്ലാസ്സിൽ ഇരുന്നപ്പോൾ ടീച്ചർ വന്നു പറഞ്ഞു.
ബുദ്ധി ഒന്നും ഉറക്കത്ത പ്രായം അല്ലെ അത് കഴിഞ്ഞു പെണ്ണ് കൊച് അല്ലെ ആരും തന്നെ ഏറ്റെടുക്കാൻ മുന്നോട്ട് വന്നില്ല. അവസാനം നാട്ടുകാരുടെ ഒക്കെ നിർബന്ധം കാരണം അമ്മാവൻ എന്നെ നോക്കി. പക്ഷേ അമ്മായിക്ക് ഒട്ടും ഇഷ്ടം അല്ലായിരുന്നു.”
അവിടെ ഉണ്ടായിരുന്ന ഒരു മരത്തിൽ ചാരി ഇരുന്നു കൊണ്ട് ഞാൻ അതെല്ലാം കേട്ടു.
അവൾ എന്നോട് എല്ലാം പറയാൻ തുടങ്ങി. അവൾ അനാഥ ആണെന്ന് അറിഞ്ഞതോടെ എനിക്ക് എന്തൊ പോലെ ആയി അതും അല്ലാ ഇനി അവൾക് ഞാൻ മാത്രം ആണ് സ്വന്തം എന്ന് അറിഞ്ഞതോടെ എനിക്ക് വിഷമം ആയി.
” അച്ഛന്റെയും അമ്മയുടെയും ഇൻഷുറൻസ് കിട്ടിയാ പൈസ യും പിന്നെ നല്ല രീതിയിൽ പഠിക്കുന്നത് കൊണ്ട് എല്ലാം എനിക്ക് ഇവിടെ വരെ എത്താൻ കഴിഞ്ഞു. അല്ലെ എന്നെ ഞാൻ എന്റെ ജീവിതം അവസാനിപ്പിച്ചേനെ.
അമ്മായിയുടെ വഴക്കും. അതിലുപരി മനസ്സ് തകർക്കുന്ന വാക് ഒക്കെ കെകുമ്പോൾ സഹിക്കാൻ കഴിയില്ലായിരുന്നു.
അച്ഛന് ഉണ്ടായിരുന്ന സ്ഥലം ഒക്കെ ബാങ്ക് കാർ കൊണ്ട് പോയി വിടും എല്ലാം. ലോൺ എടുത്തിട്ട് ഉണ്ടായിരുന്നു അച്ഛൻ. എനിക്ക് അമ്മാവനും ഒന്നും ചെയ്യാൻ പോലും കഴിഞ്ഞിരുന്നില്ല. നാട്ടുകാർക്കു അച്ഛൻ ഒരുപാട് ഉപകാരം ചെയ്ത് കൊടുത്തത് കൊണ്ട് അവരുടെ സ്നേഹം എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നു. പിന്നെ അമ്മായിയുടെ വീടിന്റെ അടുത്തുള്ള ആ ചേച്ചി ആയിരുന്നു എനിക്ക് ആകെ പാടുള്ള ഒരു കൂട്ടും ഉപദേശികയും.
ആ ചേച്ചി ആണ് എന്നോട് അകലെ ഉള്ള കോളേജ് ഓപ്ഷൻ വെച്ച് അങ്ങോട്ട് പോകോ എന്നും ഇങ്ങനെ ഇവിടെ കെടന്നു നരഗിക്കണ്ട എന്നും പറഞ്ഞത്.”
