“ഞാൻ ഒറ്റക്ക് എടുക്കേണ്ടി വരും എന്ന് വെച്ചപ്പോൾ നാട്ടുകാർ മൊത്തം സപ്പോർട്ട് നിന്നത് കണ്ടോടാ.”
“ഓ
ഞാൻ പാവം ആയി പോയി ”
പക്ഷേ കാവ്യായോട് എല്ലാം പറയണം എന്ന് അവളും ഞാനും തീരുമാനിച്ചതാ. കാരണം അവൾക് ഡൌട് ഉണ്ട് ഞങ്ങളിൽ ഉണ്ടായ മാറ്റത്തിൽ.
അവളെ ഹോസ്റ്റലിൽ കൊണ്ട് വിട്ടേച് ഞാൻ പോന്നു. വൈകുന്നേരം വിളിക്കം എന്ന് പറഞ്ഞു. പിന്നെ അവളെ ഹോസ്റ്റലിലേക് കയറ്റി വിട്ട്.
അവൾ പോകുമ്പോൾ ഞാൻ മനസിൽ ഒന്ന് കരുതി ഇരുന്നു ഇവളെ ഇനി ആർക്കും വിട്ട് കൊടുക്കില്ല എന്ന്.
തിരിച്ചു വീട്ടിൽ എത്തിയപ്പോൾ അമ്മ വിഷമിച്ചു ഇരിക്കുവായിരുന്നു.
“എന്ത് പറ്റി എന്റെ തള്ളക് ”
“എടാ അവളെ കൊണ്ട് വിട്ടോ?”
“എന്ത്യേ വേണ്ടായിരുന്നോ. എന്നാ ഞാൻ കെട്ടികൊണ്ട് ഇങ് പോരാം. ഞങ്ങൾക് ഉള്ള ചെലവ് ഇങ് തന്നാൽ മതി.”
“എടാ മോനെ.
ഒരു അമ്മ ഒരിക്കലും ഇങ്ങനെ ഒന്നും പറയുന്നത് ശെരി അല്ലാ എന്ന് എനിക്ക് അറിയാം ”
“എന്ത്?”
“മോന് അവളെ എങ്ങനെ എങ്കിലും വളച്ചു കെട്ടികൊണ്ട് വരാമോ.
എനിക്ക് അവളെ ഇഷ്ടപ്പെട്ടു പോയടാ.
അങ്ങനത്തെ ഒരു മരുമകൾ ഈ വീട്ടിൽ വന്നു കയറിയാൽ.
പിന്നെ വേറെ എന്ത് വേണമെടാ എനിക്ക്.”
ഞാൻ മനസിൽ പറഞ്ഞു.
എപ്പോഴേ അമ്മയുടെ മരുമകൾ ആയി അവൾ വലതു കാൽ വെച്ച് കയറി ഈ വീട്ടിൽ. അതൊന്നും അറിയാതെ സ്വന്തം ഭാര്യയെ വളച്ചു കെട്ടാൻ ഉപദേശം തരുന്ന അമ്മ എന്ന് മനസിൽ ഓർത്ത് ഞാൻ ചിരിച്ചിട്ട് ഉള്ളിലേക്ക് കയറുമ്പോൾ.
“മോനെ.
എന്നാടാ അമ്മക്ക് അവളെ ഇഷ്ടപ്പെട്ടു പോയടാ.
മോന് യെസ് എന്ന് പറഞ്ഞാൽ മതി.
ഈ അമ്മ എല്ലാം പറഞ്ഞു തരാം വളക്കാൻ ഉള്ളത് ഒക്കെ.”
“അത് എങ്ങനെ?”
ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു.
“വേറെ എന്ത് പഠിക്കാൻ നിന്റെ അച്ഛൻ എന്റെ പുറകെ വന്നു എങ്ങനെ വളച്ചു അത് തന്നെ അങ്ങ് പറഞ്ഞു തരാം ”
ഞാൻ ചിരിച്ചിട്ട്.
“എന്തൊക്കെ ആണ് അമ്മയുടെ ആഗ്രഹങ്ങൾ.പ്രളയം കാരണം അഭയം തേടി വന്ന് കുറച്ച് നാൾ എന്റെ വീട്ടിൽ നിന്ന് അപ്പോഴേക്കും അവൾ അമ്മയുടെ മനസിൽ കയറി യോ.
എനിക്ക് ഒന്നും പറ്റില്ല.
സിംഗിൾ ലൈഫ് ഈസ് ബെറ്റർ താൻ കമ്മിറ്റിഡ് ലൈഫ് ”
“അല്ലേല്ലും നിന്നെ കൊണ്ട് ഒന്നിനും കഴിയില്ല. ഇതും പറഞ്ഞു നടന്നോ.അവളെ
വല്ലവരും കൊണ്ട് പോകുകയും ചെയ്യും ഏതെങ്കിലും കൂടിയ പെണ്ണിനെ കെട്ടേണ്ടി വരും നിനക്ക് അവൾ എന്നെ കൊന്നാലോ എന്ന് ഉള്ള പേടി ഉണ്ട്. ഇവൾ പാവം.
നല്ല ഒരു പെങ്കൊച്ചിനെ വേറെ ആരെങ്കിലും കൊണ്ട് പോകുകയുള്ളു.
ഇവനോട് ഒക്കെ പറഞ്ഞ എന്നെ വേണം പറയാൻ ”
എന്ന് പറഞ്ഞു അമ്മ ദേഷ്യത്തിൽ തന്നെ ഉള്ളിലേക്ക് കയറി പോയി.
ഞാൻ അത് കണ്ടു ചിരിച്ചു മനസിൽ പറഞ്ഞു . മാരീഡ് ലൈഫ് ഈസ് ബെറ്റർ താൻ സിംഗിൾ ലൈഫ്.
എന്നിട്ട് എന്റെ ബൈക്ക് ഞാൻ കഴുകി കൊണ്ട് ഇരുന്നു. അപ്പോഴും എന്റെ മനസിൽ ദേവിക മാത്രം ആയിരുന്നു. ഞാൻ ഫോൺ എടുത്തു നോക്കിയപ്പോൾ വാട്സ്ആപ്പ് ൽ ദേവികയുടെ dp ഉള്ള ത്തിൽ നിന്ന് മെസ്സേജ് വന്നു കിടക്കുന്നു. ഞാൻ അത് എടുത്തു നമ്പർ സേവ് ചെയ്തു.
‘ദേവൂട്ടി ‘
വേറെ ഒന്നും അല്ലാ ദേവിക എന്ന് വിൽക്കുന്നതിനേക്കാൾ സുഖം ദേവൂട്ടി എന്ന് വിൽക്കുന്നത് ആണ്. അവൾക് പണി കൊടുക്കാൻ പോയപ്പോൾ ഗൗരി ദേവൂട്ടി എന്ന് വിളിച്ചപ്പോൾ അന്ന് മൈൻഡ്ൽ കയറിയാ പേര് ആയി പോയി.
തിരിച്ചു മെസ്സേജ് അയച് ഇട്ട്. അവൾ സീൻ ചെയ്തിട്ട് ഇല്ലാ. വേറെ ഒന്നും അല്ലാ നെറ്റ് ഉണ്ടാകില്ല എന്ന് എനിക്ക് അറിയാം ആയിരുന്നു. ഇനി അവൾ ആരുടെയും എങ്കിലും വൈഫൈ കിട്ടുമ്പോൾ കണ്ടോള്ളൂ എന്ന് അറിയാം എനിക്ക്.
അങ്ങനെ അച്ഛന്റെ കൂടെ രാത്രി ഫുഡ് കഴിച്ചോണ്ട് ഇരുന്നപ്പോൾ അമ്മ അച്ഛനോട് ചോദിച്ചു.
“ഏട്ടാ നമുക്ക് ഇവിടെ വന്നാ ആ കുട്ടിയെ നമുക്ക് ഇവന് വേണ്ടി ആലോചിച്ചാലോ ”
എന്ന്. അച്ഛൻ ഒന്നും മിണ്ടില്ല. അവൻ പഠിക്കട്ടെ അവളും. പടുത്തം കഴിഞ്ഞു കഴിയുമ്പോൾ നോക്കാം എന്ന് പറഞ്ഞു അച്ഛൻ സ്കൂട്ട് ആയി.
“എന്റെ അമ്മേ.
എന്നെ ഒന്ന് വെറുതെ വിടാമോ.
വേണേൽ അമ്മച്ചി അവളെ കെട്ടിക്കോ.
എന്നെ കൊണ്ട് വയ്യ കെട്ടാൻ ”
