ഈ റോഡ് ഒക്കെ എന്തിനാ ഇത്രയും നേരത്തെ നന്നാക്കിയത് എന്ന് മനസിൽ പറഞ്ഞു കൊണ്ട് ബൈക്ക് ഓടിച്ചപ്പോൾ പുറകിൽ ഇരുന്ന അവൾ എന്നെ കെട്ടിപിടിച്ചു ശേഷം പറഞ്ഞു.
“മോനെ.
മോന്റെ മനസിലിരിരിപ്പ് എനിക്ക് അറിയാം.
ഇപ്പൊ വണ്ടി ഓടിക്കു അധികം ചിന്ത വേണ്ടാ കേട്ടോ.”
“നീ ഇത് എങ്ങനെ മനസിലാക്കി.”
“നീ നേരെ നോക്കി വണ്ടി ഓടിക്കാട്ടോ.
പിന്നെ ഈ ഹെൽമറ്റ് പെട്രോൾ ടാങ്കിന്റെ മുകളിൽ വെക്കാൻ അല്ലാ. എടുത്തു തലയിൽ വെക്കേട ഹരി ഏട്ടാ.”
“ശെരി എന്റെ ദേവൂട്ടി.”
പിന്നെ ഞങ്ങൾ കാവ്യാടെ വീട്ടിൽ എത്തിയപ്പോൾ അവിടെ അങ്ങനെ ആളെ ഒന്നും കണ്ടില്ല. അവൾ അവിടെ അടുത്ത് ഉള്ള വീട്ടിൽ ചോദിച്ചപ്പോൾ പോലീസ് സ്റ്റേഷൻ പോയേക്കുവാ എന്ന് കേട്ട്.
പിന്നെ ഞങ്ങൾ സ്റ്റേഷൽ ചെന്ന് ചോദിച്ചപ്പോൾ.
കാവ്യാ മൊത്തം സീൻ ആക്കി എന്നും നിവർത്തി ഇല്ലാതെ മുറ ചെറുക്കന്റെ വീട്ടുകാർ സമ്മതം കൊടുത്തു അവന് കെട്ടാൻ എന്നും എല്ലാവരും രജിസ്റ്റർ ഓഫീസിൽ പോയി രജിസ്റ്റർ ചെയ്ൻ പോയേക്കുവാ എന്ന് ഇപ്പൊ തന്നെ രജിസ്റ്റർ ചെയ്തു സ്റ്റേഷൻ വന്നു ഹാജർ അവൻ പറഞ്ഞിട്ട് ഉണ്ടെന്ന് ഒരു കോൺസ്റ്റബിൾ പറഞ്ഞു. അച്ഛനും ആയി അടുപ്പം ഉള്ള ആൾ ആയത് കൊണ്ട് ആണ് പറഞ്ഞു തന്നെ.
അപ്പോഴാണ് ദേവികക് ഒരു ആശുവസം ആയത്.
എന്തായാലും ഇനി അവരെ കണ്ടിട്ടേ പോകുന്നുള്ളൂ.
ഇച്ചിരി നേരം കഴിഞ്ഞതോടെ ഒരു കാറിൽ രണ്ട് പേരും പുറകിൽ ഒരു കാറിൽ അവളുടെ അമ്മയും അച്ഛനും ചേട്ടനും ചേട്ടന്റെ ഭാര്യ യും എല്ലാം വേറെ ഒരു വണ്ടിയിൽ കാവ്യാ ടെ ചെറുക്കന്റെ ആളുകളും.
കാവ്യാ ഞങ്ങളെ കണ്ടു.
ഉഫ് അവൾ ദേവികയെ ഒന്ന് നോക്കി. ശെരിക്കും പറഞ്ഞാൽ ചട്ടമ്പിനാട് സിനിമയിൽ ദേശാമൂലം ദാമു ന്റെ ഒരു സീൻ ആയിരുന്നു ഓർമ്മ വന്നത് അത് കണ്ടപ്പോൾ.
ഞങ്ങൾ അവർ തിരിച്ചു വരുന്നത് നോക്കി സ്റ്റേഷന്റെ പുറത്ത് നിന്ന്.
ഇച്ചിരി നേരം കഴിഞ്ഞപ്പോൾ അവളുടെ ചേട്ടനും എല്ലാവരും ദേഷ്യപെട്ടു കാറിൽ പോയി. അവളുടെ അമ്മായിഅമ്മക്ഉം കുടുംബത്തിനുഉം ഒരു തെളിച്ചം ഇല്ലാതെ അവർ വണ്ടിയിൽ കയറി പോയി.
പിന്നെ ആണ് ചങ്കതിയുടെയും അവന്റെ ചെറുക്കന്റെയും മരണ മസ് എൻട്രി സ്റ്റേഷൻന്ന്.
കാവ്യായും അവളുടെ ഭർത്താവും ഞങ്ങളെ കണ്ടു അടുത്തേക് വന്നു.
കാവ്യാ വന്നു ദേവികയെ കെട്ടിപിടിച്ചു. ഞാൻ പുള്ളികാരന് ഒരു കൈ കൊടുത്തു.
അപ്പൊ തന്നെ കാവ്യാ യാ ദേവികക് അവളുടെ ഭർത്താവിനെ പരിചയപ്പെടുത്തി.
“ദേവികെ ഇതാണ് എന്റെ മുറച്ചെറുക്കൻ. ഇപ്പൊ എന്റെ കെട്ടിയോൻ മനു.”
പിന്നെ ഞങ്ങൾ സംസാരിച്ച ശേഷം അവരുടെ ഫോട്ടോ എടുത്തു ഞാൻ സ്റ്റാറ്റസ് ഇട്ട്. പിന്നെ അവരോട് എങ്ങനെ ആണ് ഇനി എന്ന് ചോദിച്ചപ്പോൾ. ഇന്ന് മനുന്റെ വീട്ടിലും പിന്നെ കോളേജ് ഹോസ്റ്റലിൽ ദേവികയുടെ കൂടെ പടുത്തം കഴിയുന്നവരെ യും അത് കഴിഞ്ഞു മനു ഏട്ടന്റെ ഒപ്പം തന്നെ എന്ന് പറഞ്ഞു.
വീട്ടിൽ നിന്നാൽ ശെരി ആക്കില്ല എന്ന് മനു തന്നെ എന്നോട് പറഞ്ഞു.
വേറെ ഒന്നുല്ല മനു ന്റെ അമ്മ ഇന്നലെ വലിയ സീൻ ആക്കി എന്നും ഒക്കെ അവൻ പറഞ്ഞു.
മനു പോകാൻ നേരം ദേവികയോട് താങ്ക്സ് പറഞ്ഞു. അവർ കാറിൽ പോയി. കാവ്യാ വളരെ ഹാപ്പി ആണെന്ന് ഞങ്ങൾക് മനസിലായി.
പിന്നെ ഞങ്ങൾക് എന്ത് പണി കോളേജിലേക് മടങ്ങാം എന്ന് വെച്ച്
പോകുന്ന വഴി തുണി കടയിൽ കയറി അവൾക് രാത്രി ഹോസ്റ്റലിൽ ഇടാനും
ഉള്ള കുറച്ച് ഡ്രസ്സ് എടുത്തു കൊടുകയും. കോളേജിൽ ഇട്ടോണ്ട് വരാൻ മൂന്നു ജോഡി ഡ്രസ്സ് എടുത്തു കൊടുത്തു. കാരണം ഒന്നും അല്ലാ അവളുടെ തുണികൾ മുഷിഞ്ഞു തുടങ്ങി ഇരുന്നു. പ്രളയം കാരണം ഒരുപാട് ഡ്രസ്സ് പോകുകയും ചെയ്തു. പിന്നെ ആ പാവത്തിന്റെ കൈയിൽ ഒരു പൈസയും ഇല്ലാ എന്ന് എനിക്ക് മനസിൽ ആയിരുന്നു ഫോൺ ചാർജ് ചെയ്യാൻ പോലും.
അവൾ വില കുറഞ്ഞതെ സെലക്ട് ചെയ്തു എടുത്തു ഉള്ള്. അതുകൊണ്ട് 5000രൂപയുടെ ഉള്ളിൽ തീർത്തു.
പിന്നെ ഞങ്ങൾ കുറച്ച് നേരം ഒരു ടീ ഷോപ്പിൽ പോയി ചായ കുടിച്. അപ്പോൾ അവൾ എന്നോട് പറഞ്ഞു ഒരു ഭാര്യ പോലെ.
