എന്റെ സ്വന്തം ദേവൂട്ടി – 6 1

അങ്ങനെ അവളെ വിളിച്ചു കഴിഞ്ഞു അമ്മയുടെ വർണന ഒക്കെ പറഞ്ഞ ശേഷം ഞങ്ങൾ ഉറങ്ങാൻ പോയി.

ആ പെണ്ണ് ആണേൽ ഉറക്കില്ല ഒരുപാട് കാര്യങ്ങൾ പറഞ്ഞു കൊണ്ട് ഇരിക്കും. പിന്നെ ഫോൺ ചാകും വേഗണ് തന്നെ കാരണം ഞാൻ കൊടുത്ത ഫോൺ അല്ലെ ചാർജ് വേഗം ഇറങ്ങി പോകും. അത് എനിക്ക് അനുഗ്രഹം ആയിരുന്നു എന്ന് വേണേൽ പറയാം.

അങ്ങനെ ഞാൻ ഉറങ്ങി പോയി.

പിറ്റേ ദിവസം എഴുന്നേറ്റു.

റെഡി ആയി എനിക്ക് ഇടാൻ ഉള്ള ഡ്രസ്സ്‌ എടുത്തു. ബാഗിൽ വെച്ച്. എന്നിട്ട് ജാക്കറ്റ് ഇട്ടാ ശേഷം എന്റെ പടകുതിരയെ അതായത് എന്റെ ബൈക്ക് സ്റ്റാർട്ട്‌ ആക്കി വെച്ചാ ശേഷം അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി അച്ഛൻ പിന്നെ ഒന്നും പറഞ്ഞില്ല.

പിന്നെ ബൈക്കിൽ കയറി വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം ദേവികയെ വിളിച്ചു അവളും ഹോസ്റ്റലിൽ നിന്ന് ഇറങ്ങി. പിന്നെ അവളുടെ ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ അവൾ അവളുടെ ബാഗിൽ കുറച്ചു ഡ്രസ്സ്‌ എടുത്തു പിന്നെ അവളുടെ തനത് വേഷം ചുരിദാർ ആണ്. അത്‌ ഇട്ടോണ്ട് എന്റെ പുറകിൽ കയറി എക്സ്ട്രാ ആയി ഒരു ഹെൽമറ്റ് ഞാൻ പോരുന്ന വഴിക് ഒരു ചേച്ചിയുടെ കൈയിൽ നിന്ന് വാങ്ങി ഇരുന്നു. അത് അവളുടെ തലയിൽ വെച്ച് ബൈക്കിൽ കയറി അവളും.

“അല്ലാ ഏട്ടാ എങ്ങോട്ടാ.”
“മൂന്നാർ ”

പിന്നെ അവൾ കുറച്ച് നേരം മിണ്ടില്ല. എന്നിട്ട്

“ഏട്ടാ.

അത്……. അത് ഇപ്പൊ വേണോ.”

ഞാൻ ബൈക്ക് സൈഡ് ഒതുക്കിട് എന്ത് എന്ന് ചോദിച്ചു.

“അല്ലാ മൂന്നാർ ഒക്കെ പെണ്ണിനെ കൊണ്ട് പോകുന്നത്.”

“പോടീ.

നിന്റെ ഒപ്പം രണ്ട് മൂന്നു നാല് ദിവസം അടിച്ചു പൊളികാം. പിന്നെ നീ കൂടെ

ഉണ്ടല്ലോ എന്ന് സന്തോഷം ആണ്.

അല്ലാതെ മാറ്റത്തിനു അല്ലാ.

നിനക്ക് സമ്മതം ആണേൽ….. വേണേ നമുക്ക് നോക്കാം. ”

“ഓ വേണ്ടാ.

എന്നെ കൊണ്ട് നീ നിന്റെ വീട്ടിൽ കയറ്റുന്നോ അന്നേ ഈ ദേവിക നിന്റെ മുമ്പിൽ കിഴടങ്ങുള്ളൂ.”

“ആണോ.”

“എന്റെ ഗുരുവായൂർ അപ്പാ എന്നെ കാത്തോളണേ. ഇവന്റെ കൈയിൽ നിന്ന്.”

ഞാൻ ചിരിച്ചു കൊണ്ട് വണ്ടി എടുത്തു മുന്നറിലേക് വിട്ട്. സ്പീഡ് കൂടുമ്പോൾ നിയന്ത്രണം എന്നപോലെ എന്റെ ഇടൂപ്പിൽ അവളുടെ കൈ മുറുകുകയും പയ്യെ പോകാൻ പറയും.35-40km ന് ഇടയിൽ ആണ് അവൾ എന്നെ ഓടിപ്പിച്ചുള്ളൂ.അവൾക് പേടി ആണെന്ന് പറഞ്ഞു എന്നെ അതിന് നിർബന്ധിച്ചു.

മൂന്നാർ പോകുന്ന വഴി പല സ്പോട്ടുകളിൽ ഇറങ്ങി ഞങ്ങൾ ഫോട്ടോകൾ എടുത്തു.

ആദ്യം ആയി ആയിരുന്നു അവൾ ഇങ്ങനെ പോകുന്നത് എന്ന് പറഞ്ഞു. ഫോണിലും tv യിലും കൂട്ടുകാർ പറഞ്ഞ ഒരു അറിവ് മാത്രം ഉള്ള് ആയിരുന്നു മൂന്നാർനെ കുറച്ചു.

എന്റെ പുറകിൽ ഇരുന്നു അവൾ നേച്ചർ ന്റെ ഭംഗി ആസ്വദിക്കുക ആണ്.
പതുക്കെ പതുകെ അവൾക് തണുക്കാൻ തുടങ്ങി എന്ന് എനിക്ക് മനസിലായി. വേറെ ഒന്നും അല്ലാ എന്റെ മെത്തേക് ചേർന്ന് ഇരുന്നു വിറക്കുന്നത് എനിക്ക് അറിയാം ആയിരുന്നു. മൂന്നാർ ന്റെ തണുപ്പ് അവൾ അറിയുന്നുണ്ട്. ജനുവരി ഒക്കെ കൊണ്ട് വന്നാലേ എന്താണ് തണുപ്പ് എന്ന് ഇവൾക്ക് അനുഭാവികം ആയിരുന്നു.

ഞാൻ വണ്ടി നിർത്തി എന്റെ ജാക്കറ്റ് അവൾക് കൊടുത്തിട്ട്. ഞാൻ എന്റെ ബാഗിൽ നിന്ന് ഷർട്ടും ബനിയനും ഒന്നിന് മേൽ ഒന്നായി ഇട്ട് ഞാൻ ആ തണുപ്പിൽ നിന്ന് രെക്ഷ പെട്ടു. മഴ എങ്ങാനും പെയ്താൽ തണുത്തു ചാകും എന്ന് ഉറപ്പാ.

അവിടെ ഉള്ള പല സ്ഥാലങ്ങളും ഞങ്ങൾ വിസിറ്റ് ചെയ്തു. അവിടെ ഒരു റെസ്റ്റോറന്റ് കയറി ഫുഡ്‌ കഴിച്ചു. അമ്മ ഇടക്ക് ഒക്കെ വിളിക്കും. ദേവികയെ വരെ വിളിക്കുന്നുണ്ട്.

ഇവൾക് യാത്ര ചെയുന്നത് വളരെ ഇഷ്ടം ആണെന്ന് എനിക്ക് മനസിലായി.

രാത്രി ആയതോടെ അവിടെ ഒരു ഹോട്ടലിൽ റൂം എടുത്തു ഞങ്ങൾ.

ആദ്യം ആയി ആയിരുന്നു ഞങ്ങൾ ഒരുമിച്ച് ഒരു മുറിയിൽ. അതും കല്യാണ ശേഷം. എനിക്ക് ചിരിയ വന്നേ.

അവൾ ബാത്‌റൂമിൽ കയറി കുളിച്ചു. ഞാൻ ബെഡിൽ കിടന്നു ഫോണിൽ കുത്തി കൊണ്ട് ഇരുന്നു. കാവ്യാക് ഞങ്ങൾ എടുത്ത പിക് അയച്ചപ്പോൾ

കുളി മുറിയിൽ നിന്ന് നല്ല ഒരു പാട്ട് പടികൊണ്ട് ആണ് ദേവൂട്ടി ടെ കുളി.

കുളി കഴിഞ്ഞു ഒരു വരവ് ഉണ്ട് അവളുടെ ഹോസ്റ്റലിൽ ഇടുന്ന നൈറ്റ്‌ ഡ്രസ്സ്‌ ആയി.

Leave a Reply

Your email address will not be published. Required fields are marked *