Related Posts
ഇതും പറഞ്ഞു കാവ്യാ ഞങ്ങളുടെ ഇടയിൽ നിന്ന് എഴുന്നേറ്റു ബസ് സ്റ്റാൻഡിലേക്ക് പോയി.
പാവം ചെറുപ്പം മുതലേ മനസിൽ കയറിയാ ഒരുത്തവനെ വീട്ടുകാർ മൊത്തം തിരിച്ചു വേറെ ഒരു പെണ്ണിനെ കൊണ്ട് കെട്ടിക്കാൻ പോകുന്നു.
“എടി ദേവികയെ നീ വല്ലതും കേട്ടോ.”
“ഉം ”
അപ്പൊ തന്നെ ദേവിക പറഞ്ഞു.
“ഒരു കല്യാണം കോളം ആക്കി നിന്റെ കൂടെ പോന്ന ഞാൻ ഇരികുമ്പോൾ കാവ്യാ മോൾ എന്തിന് പേടിക്കണം.
നമുക്ക് മൊത്തം കോളം തോണ്ടി ഇവളെ തന്നെ കെട്ടാൻ ആക്കി കൊടുക്കടാ അവന് ”
“എങ്ങനെ?”
“നീ പോയി ബസ് കയറാൻ പോയ അവളെ വിളിച്ചു കൊണ്ട് വാ.”
ഞാൻ പിന്നെ ഒന്നും നോക്കില്ല പോയി അവളെ വിളിച്ചു കൊണ്ട് വന്നു.
ദേവിക ആണേൽ കാവ്യാ ക് മോട്ടിവേഷൻ കൊടുത്തു.
ഞാൻ ആണേൽ അമൽ വിളിച്ചിട്ട് അങ്ങോട്ട് പോയി.
തിരിച്ചു വന്നപ്പോൾ കാവ്യാ രണ്ടും കല്പിച്ചു ദേവികയുടെ അടുത്ത് നിന്ന് പോകുന്നത് കണ്ടു. കാവ്യാ എന്നെ ഒന്ന് മൈൻഡ് ചെയ്യാതെ ഫുൾ പവർ ൽ ആണ് പോകുന്നെ.
ഞാൻ ദേവികയെ വിളിച്ചു. ദേവിക എന്റെ അടുത്ത് വന്നു പറഞ്ഞു.
“നാളെ ചിലപ്പോൾ നമുക്ക് ഒരു സദ്യ കിട്ടാൻ ഉള്ള പോക്ക് ആണ് ”
“എന്ത്?”
“അപ്പൊ ശെരി മോനെ. ഇന്ന് മോന് പോയി കിടന്നോ. ഞാൻ ഹോസ്റ്റലിൽ പോകുവാ. ഇവിടെ ഒന്നും നിൽക്കണ്ട വേഗം വീട്ടിൽ പോ… പോ.
ഇവിടെ ഇരുന്നാൽ നീ അവമാരുടെ കൂടെ കൂടി ചിത്ത കുട്ടി ആയി പോകും.”
എന്ന് പറഞ്ഞു എന്നെ തള്ളി തള്ളി വണ്ടിയുടെ അടുത്ത് കൊണ്ട് പോയി വണ്ടിയിൽ കയറ്റി പൊക്കോളാൻ പറഞ്ഞു. എന്നിട്ട് രാത്രി വിളികാം എന്ന് പറഞ്ഞു. പിന്നെ ഇന്ന് നീ ഒരു കാരണവശാലും കാവ്യാ വിളിച്ചു പോയെക്കരുത് എന്ന് പറഞ്ഞു.
എന്തൊ വലിയ പ്ലാൻ ഇവൾ പറഞ്ഞു കൊടുത്തു എന്ന് എനിക്ക് മനസിലായി. വേറെ ഒന്നും അല്ലാ എന്റെ അത്രയും ബുദ്ധിയും കഴിവും ഈ പെണ്ണിന് ഉണ്ടെന്ന് എനിക്ക് 1st ഇയർ തന്നെ മനസിലാക്കി തന്നതാ.
തനിക് ഒത്ത ഒരു എതിരാളി എന്നപോലെ.
അപ്പൊ ഇവൾ എന്തൊ പ്ലാൻ ചെയ്തു കൊടുത്തിട്ട് ഉണ്ട്.
പിന്നെ ഞാൻ നിന്നില്ല എന്റെ ഭാര്യ പറഞ്ഞത് അല്ലെ എന്ന് ഓർത്ത് വീട്ടിലേക് പോയി. വെറുതെ ഇരിക്കണ്ടല്ലോ എന്ന് ഓർത്ത്. അമ്മയുടെ കൂടെ കൂടി പറമ്പിൽ വിറക് ഓടിക്കാൻ ഒക്കെ. അച്ഛൻ ആണേൽ അമ്മയുടെ കൂടെ തന്നെ കാണും. രണ്ട് ആൾക്കും ഒരു ദിവസം പോലും പിരിഞ്ഞു ഇരിക്കാൻ കഴിയില്ല. എങ്ങോട്ടെങ്കിലും അച്ഛൻ പോകുവാണേൽ ഒപ്പം അമ്മയും ഉണ്ടാകും.
ഇജാതി അട്ട്രാക്ഷൻ ആണ് അമ്മക്ക് അച്ഛനോട്. അച്ഛൻ ആണേൽ അമ്മ പറയുന്നതേ കേൾക് ഇല്ലേ ഒരു രാത്രി മതി അപ്പൻ അമ്മയുടെ പക്ഷം ചേരാൻ. അതല്ലെ ദേവിക ക് വേണ്ടി അച്ഛനും അമ്മയുടെ പക്ഷം കൂടിയത്.
അങ്ങനെ രാത്രി ആയി. ദേവിക ഇങ്ങോട്ട് വിളിച്ചു സംസാരിച്ചു പിന്നെ പഠിക്കാൻ ഉണ്ട് എന്ന് പറഞ്ഞു നിർത്തിട്ട് പോയി. എന്നോടും ഇരുന്ന് പഠിച്ചോളാൻ പറഞ്ഞു. കാവ്യാ ആണേൽ ഓൺലൈൻ പോലും കാണാൻ ഇല്ലാ. വിളിക്കരുത് എന്ന് ഉള്ള താക്കിത് ദേവിക തന്നത് കൊണ്ട് ഞാൻ വിളിക്കാനും പോയില്ല. അങ്ങനെ ആ ദിവസം കഴിഞ്ഞു. പിറ്റേ ദിവസം കോളേജിൽ എത്തിയപ്പോൾ കാവ്യാ വന്നിട്ട് ഇല്ലാ. എനിക്ക് എന്തൊ പോലെ അവൾ വരാത്തത് കാരണം. ദേവിക ആണേൽ എന്റെ അടുത്ത് വന്നു.
“ഇനി നമുക്ക് അവളെ വിളികാം” എന്ന് പറഞ്ഞു
അവൾ തന്നെ വിളിച്ചു എന്റെ ഫോണിൽ നിന്ന് പക്ഷേ ഫോൺ എടുക്കുന്നില്ല.
ദേവികക് ടെൻഷൻ ആകുന്നുണ്ട് എന്ന് എനിക്ക് തോന്നി.
“എന്ത് പറ്റി ”
“ഏയ് ”
അങ്ങനെ ക്ലാസ്സ് തുടങ്ങി ഉച്ചക്ക് ഞങ്ങൾ ഒന്നുടെ ട്രൈ ചെയ്തു പക്ഷേ കിട്ടാതെ വന്നപ്പോൾ. ഉച്ചതേ ക്ലാസ്സ് പോകട്ടെ എന്ന് വെച്ച് ഞങ്ങൾ അവളുടെ വീട്ടിലേക് ബൈക്കിൽ പോയി.
എന്ത് പറയാൻ സംഭവം സീരിയസ് കാര്യത്തിന് ആണ് പോകുന്നത് എങ്കിലും അവൾ എന്നോട് ചേർന്ന് ഇരികുമ്പോൾ ഉണ്ടാകുന്ന ഒരു ഉരസലും കെട്ടിപിടിയും അത് ഒരു സുഖം ആണെന്ന് എനിക്ക് തോന്നി പോയ നിമിഷം ആയിരുന്നു.
