എന്റെ സ്വന്തം ദേവൂട്ടി – 8 Like

അച്ഛൻ എന്റെ അടുത്ത് വന്നു പറഞ്ഞു.

“നിന്റെ കാര്യം ഒരു തീരുമാനം ആയിട്ട് ഉണ്ട്.”

“അതേ.”

“അല്ലാ അവളുടെ നാട്ടിൽ അവളുടെ അച്ഛന് കുറച്ച് കടം ഒക്കെ ഉണ്ട് എന്നാലേ പറഞ്ഞെ. നമ്മുടെ വിട്ടുകാർക് കടം വെക്കുന്നത് ഇഷ്ടം അല്ലാ. അതുകൊണ്ട് അടുത്ത അവധിക് നീ ഇവളെയും കൊണ്ട് അവളുടെ നാട്ടിൽ ചെന്ന് തീർക്കാൻ ഉള്ള കടങ്ങൾ ഒക്കെ തീർത്തു ഇങ് കൊണ്ട് പോരെ പൈസ ഒക്കെ ഞാൻ റെഡി ആക്കി തരാം. ”

“ഉം.”

അമ്മ അവൾക് എല്ലാം പറഞ്ഞു കൊടുക്കുന്നത് കണ്ടു കൊണ്ട് ഞാനും അച്ഛനും നോക്കി നിന്നു.

പിന്നെ അങ്ങനെ ആ ദിവസം രാത്രി ആകാറായി. വീട്ടിൽ വിളക്ക് വെച്ച് പ്രാർത്ഥന ഒക്കെ ഉണ്ട്. ഞാൻ ആണേൽ ആ സമയത് ഫോൺ കുത്തൽ ആയിരിക്കും.

പക്ഷേ ഇന്ന് ദേവിക എന്നെ പിടിച്ചു ഇരുത്തി പ്രാർത്ഥിപ്പിച്ചു.

പിന്നെ ഞങ്ങൾ എല്ലാവരും കൂടി ഇരുന്നു tv കാണുകയും. ഒരുമിച്ച് ഇരുന്നു ഫുഡ്‌ കഴിക്കുകയും ചെയ്തു.

ദേവിക ആയിരുന്നു ഞങ്ങൾക് വിളബി തന്നത്. പക്ഷേ അമ്മ ഇവിടെ അങ്ങനെ ഒരു ഇത്‌ ഇല്ലാ ഒപ്പം ഇരുന്നു അവരവർ തന്നെ എടുത്തു കഴിക്കുക എന്ന് പറഞ്ഞു അവളെ പിടിച്ചു ഇരുത്തി.
പാവം പണ്ട് ഒക്കെ അമ്മായിക്ക് ഒക്കെ വിളബി അവസാനം ആയിരുന്നു ഇവൾ ഇരുന്നു കഴിക്കുന്നതും പത്രം ഒക്കെ കഴുകി വെക്കുന്നതും.

എന്നാൽ ഇവിടെ എന്റെ വീട്ടിൽ അങ്ങനെ അല്ലാല്ലോ.എന്റെ പത്രം ഒക്കെ അമ്മ കഴുകി വെക്കും എങ്കിലും. അച്ഛനെ അമ്മ അടുക്കളയിൽ പിടിച്ചു നിർത്തി എല്ലാം കഴുകി കഴിഞ്ഞേ കിടക്കാൻ പോകു.

ഇനി ഇപ്പൊ ദേവിക ഉള്ളത് കൊണ്ട്. അവൾ ഞാൻ തിന്ന പത്രം ഒക്കെ എടുത്തു കഴുകാൻ പോയപ്പോൾ ഞാനും ചേന്നു.

“എന്താടി.

ഞാൻ കഴുകി വെച്ചോളാം.”

“വേണ്ടാ ഏട്ടാ.

ഞാൻ ചെയ്തു കോളം.”

അപ്പോഴേക്കും അമ്മ വന്നു.

“എന്നാ മോളെ ഇത്‌ മുഴുവനും ഇവനെ കൊണ്ട് കഴുകിച്ചിട്ട് വിട്ടാൽ മതി.”

“അങ്ങനെ പറയരുത് അമ്മേ.”

“എന്നാ മോൻ പോയി കിടന്നോ അടുക്കള കാര്യത്തിൽ എന്തെങ്കിലും സഹായം ഉണ്ടേൽ വിളികാം.

പോ… പോ..”

പിന്നെ ഞാൻ അടുക്കളയിൽ നിന്ന് പോന്നു. ദേവിക അത് കണ്ടു ചിരിക്കുന്നുണ്ടായിരുന്നു.

ഹാളിൽ ചെന്നപ്പോൾ അച്ഛൻ.

“നീ എന്തിനാ അടുക്കളയിൽ പോയെ.

അവരായി അവരുടെ പാടായി.

പണ്ട് ഇങ്ങനെ സഹായിക്കാൻ കയറിയാ ഞാൻ ആണ്.

ഇപ്പൊ മോൾ വന്നപ്പോൾ ആണ് ഇങ്ങനെ ഫ്രീ ആയി ഇരിക്കുന്നെ.”

ഞാൻ ഒന്ന് ചിരിച്ചിട്ട്.

“എന്റെ വിധി എങ്ങനെ ആകും എന്ന് കുറച്ച് നാൾ കഴിഞ്ഞു അറിയാം.”

” എടാ ഞാൻ ഒരു പുതിയ കാർന് ഓഡർ ചെയ്തിട്ട് ഉണ്ട് നമ്മുടെ പഴയ വണ്ടി കുറച്ച് മിസ്സിംഗ്‌ ഒക്കെ കാണിച്ചുതുടങ്ങി അതുകൊണ്ട് റെഡി കാശിൽ ഒരെണ്ണം വാങ്ങി. കുറച്ച് മാസങ്ങൾക് മുൻപ് അമ്മയും ആയി പോയപ്പോൾ പണി തന്നു അതോടെ അമ്മ വണ്ടി മാറ്റാൻ പറഞ്ഞുടാ.

അതും അല്ല ഞാൻ ഒരു കാര്യം പറഞ്ഞില്ലേ. അവളുടെ ദേവികയുടെ അച്ഛന് നാട്ടിൽ ഉള്ള കടം ഒക്കെ കംപ്ലീറ്റ് തീർക്കണം ഈ സാറ്റർഡേ തന്നെ രണ്ടാളും പോകോ. കാശ് ഞാൻ എടുത്തു വെച്ചേക്കം.”

“ഏത് വണ്ടിയ വാങ്ങിയേ?”

” ഒരു bmw കാർ ആണ്.ഷോറൂമിൽ പോയായിരുന്നു ഞങ്ങൾ. നിനക്ക് ഒരു സസ്പെൻസ് ആകട്ടെ എന്ന് വെച്ച് അമ്മ ഇരിക്കുവായിരുന്നു. ഇത്‌ ഇപ്പൊ നീ ഞങ്ങൾക് സസ്പെൻസ് തന്നില്ലേ.അമ്മയോട് പറയണ്ട ഞാൻ നിന്നോട് പറഞ്ഞ കാര്യം നാളെ വണ്ടി എത്തും. ഷോറൂമിൽ കയറിയതും വില കൂടിയത് തന്നെ പിടിപ്പിച്ചു തന്നു.”
“കാശ് കൂടിയത് വാങ്ങാനായിരുന്നോ?”

“കാശ് കുമിഞ്ഞു കൂടുന്നതും വലിയ പ്രശ്നം ആടാ. അത് പല പ്രശ്നങ്ങൾ ഉണ്ടാക്കും.”

“ഉം.”

പിന്നെ അച്ഛൻ കിടക്കാൻ പോയി. ഞാൻ എന്റെ ഫോണും കുത്തി എന്റെ മുറിയിൽ കിടന്നു.

അച്ഛൻ പറഞ്ഞതിലും കാര്യം ഉണ്ട് എന്ന് മനസിലായി. വേറെ ഒന്നും അല്ലാ റബ്ബർ തൊട്ടത്തിലെ മരങ്ങൾ കൊടുത്തോടെ വലിയ എമൗണ്ട് കൈയിൽ വന്നിട്ട് ഉണ്ട്. അത്‌ തീർത്തു ഒരു ബാലൻസിങ്ൽ ആക്കണം അതാണ് പുതിയ വണ്ടി വാങ്ങിയതും. ഒന്നാമത് തന്നെ മൂന്നു തലമുറക് ജീവിക്കാൻ ഉള്ളത് അപ്പൻ ഉണ്ടാക്കി കഴിഞ്ഞിരിക്കുന്നു.

അങ്ങനെ ഫോണിൽ ഞാൻ വാട്സ്ആപ്പ് കുത്തികൊണ്ട് ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *