എന്റെ സ്വന്തം ദേവൂട്ടി – 8 Like

അവിടെ ചെന്ന് ഹോസ്റ്റലിന്റെ മുന്നിൽ വണ്ടി നിർത്തി അവളെ വിളിച്ചു. ഇപ്പൊ വരാം എന്ന് പറഞ്ഞു അവൾ.

അപ്പോഴാണ് വാർഡൻ ഇറങ്ങി വരുന്നത്. ഞാൻ അവിടെ തന്നെ ഇരുന്നു.

“എന്താടാ ഇവിടെ ഒരു വട്ടം തിരിയാൽ.”

“അത്‌ പിന്നെ മേഡം എന്റെ പെണ്ണിനെ കുറച്ച് മാസങ്ങൾ ആയി ഒളിവിൽ താമസിച്ചേക്കുവായിരുന്നു. ഇന്ന് വീട്ടിലേക് കൊണ്ട് പോകുവാ.”

“ആരാടാ?”

അപ്പോഴേക്കും അവൾ ഞാൻ വാങ്ങി കൊടുത്ത ഓണത്തിന് ഉടുത്ത കസവു സെറ്റ് സാരി ഉടുത്തു ഒരു ബാഗും ഞാൻ അവളുടെ കഴുത്തിൽ പണ്ട് കെട്ടിയ ചരടിലെ താലി സൂര്യ പ്രകാശത്തിൽ അവളുടെ നെഞ്ചിൽ കിടന്നു തിളങ്ങുന്നുണ്ടായിരുന്ന. അവൾ അത്‌ ജീവനും തുല്യം ആരും കാണാതെ ഒളിപ്പിച്ചു വെച്ചിരുന്നു. ഒരു പക്ഷേ അന്ന് കാറിൽ നിന്ന് ഇറങ്ങി പോകുമ്പോൾ അവൾ കഴുത്തിൽ നിന്ന് വലിച്ചു പറിക്കുക അല്ലാ ചെയ്തത് എന്റെ നേരെ എറിയുകയും ചെയ്തില്ല അവൾ തന്റെ കൈയിൽ മുറുകെ പിടിച്ചു ആയിരുന്നു. അതും അല്ലാ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടാലും ഇത്‌ മാത്രം കൈയിൽ നിന്ന് പോകരുത് എന്ന് അവൾ സുരക്ഷിതം ആയി വെച്ചു.നെറ്റിയിൽ ചെറുതായി ഒരു സിന്ദൂര രേഖ യും വരച്ചിട്ട് ഉണ്ട്. കാവ്യാ ആണ് എല്ലാം ചെയ്യിപ്പിച്ചത് എന്ന് എനിക്ക് പിന്നെ ആലോചിക്കണ്ട ആവശ്യം ഇല്ലായിരുന്നു. കാരണം അവളുടെ മാസ്റ്റർ പിസ് ആണ് സാരി ഉടിപ്പിക്കൽ. ഓണം വന്നാൽ അവൾക് ചാകര ആണ് സാരി ഉടുപ്പിച്ചു കൊടുത്തു പൈസ വാങ്ങുന്ന ആൾ ആയിരുന്നു പണ്ട്.

“ദേ വരുന്നു.”

“ആര് ദേവികയോ!!!”

“അതേ.

ദേവിക ഹരി.”

പിന്നെ ഒന്നും ആ പെണ്ണുമ്പിലേക്ക് പറയാൻ പറ്റില്ല. ദേവിക വന്നു.

“പോയാലോ ഏട്ടാ.”

കാവ്യാ മുകളിൽ ജനലിൽ കൂടി ഓൾ ദി ബെസ്റ്റ് എന്ന് കൈ കൊണ്ട് കാണിച്ചു.
ഞാൻ അവളുടെ തുണി ഒക്കെ ഉള്ള ബാഗ് എടുത്തു ബൈക്കിന്റെ ഫ്രണ്ടിൽ വെച്ച്. എന്നിട്ട് അവളെയും കയറ്റി. അവൾ ആണേൽ സൈഡിലേക് തിരിഞ്ഞു ഇരുന്നു എന്റെ തോളിൽ കൈ വെച്ച്.

“പോകാം ”

ഞാൻ ബൈക്ക് വീട്ടിലേക് വീട്ടു.

എനിക്കും കുറച്ച് ടെൻഷൻ ഉണ്ട്‌. എന്തായാലും വരുന്നത് വരുന്നോടത് വെച്ച് കാണാം എന്ന് വെച്ച് വീട്ടിലേക് വിട്ട്. പോകുന്ന വഴി ഞാൻ ദേവികയോട് ചോദിച്ചു.

“പേടി ഉണ്ടോ.”

“അവൾ ഉണ്ട്‌ എന്ന് പറയാം.”

“ഏട്ടനോ?”

“എനിക്കും ഉണ്ടാടി.”

പിന്നെ ഞങ്ങൾ ഒന്നും മിണ്ടില്ല.

അങ്ങനെ വീടിന്റെ ഗൈറ്റ് കടന്നു. നോകുമ്പോൾ അമ്മ അമ്മയുടെ ഏതോ തുണി തുന്നുകയും അച്ഛൻ ആണേൽ ചാരു കസേരയിൽ ഇരുന്നു അമ്മയോട് എന്തൊ പറഞ്ഞു കൊണ്ട് ഇരിക്കുന്നു.

അപ്പോഴാണ് എന്റെ ബൈക്ക് ഗൈറ്റ് കടന്നു വരുന്നേ അമ്മയുടെയും അച്ഛന്റെ യും കണ്ണിൽ പതിയുന്നെ. കൂടെ ബൈക്കിന്റെ പുറകിൽ ഒരു പെണ്ണിനെ കൂടി കണ്ടപ്പോൾ അമ്മ ചെയ്തു കൊണ്ട് ഇരുന്ന കർത്തവ്യം ഒക്കെ അവിടെ വെച്ച് എഴുന്നേറ്റു.അച്ഛനും അതിന്റ ഒപ്പം തന്നെ എഴുന്നേറ്റു.

ഞാൻ ബൈക്ക് മുറ്റത്തു കയറ്റി നിർത്തി. അമ്മ ആണേൽ ആശ്ചര്യത്തോടെ നോക്കി നിന്ന്.

വേറെ ഒന്നും കണ്ടല്ല. അമ്മ ആഗ്രഹിച്ച മരുമോൾ സിന്ദൂരം ചാർത്തി കഴുത്തിൽ ഒരു താലി മാലയും അണിഞ്ഞു കസവു സെറ്റ് സാരിയിൽ എന്റെ ബൈക്കിന്റെ പുറകിൽ നിന്ന് പേടിച്ചു പതുങ്ങി ഇറങ്ങുന്നു.

ഞാനും ഇറങ്ങി അവളുടെ ബാഗും എടുത്തു കൊണ്ട് അവൾ ആണേൽ എന്റെ പുറകിൽ പതുങ്ങാൻ തുടങ്ങി അമ്മയെ ഫേസ് ചെയ്യാൻ കഴിയാതെ.

അമ്മ എന്നോട് ചോദിക്കാതെ ആദ്യ ചോദ്യം തന്നെ ദേവികയോട് തന്നെ ചോദിച്ചു.

“എന്താ ദേവിക മോളെ.

ഇവന്റെ കൂടെ ഇങ്ങോട്ട്!!”

അതിനുള്ള മറുപടി അവൾ അല്ലാ പറയേണ്ടത് എന്ന് അറിഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു.

“അത് പിന്നെ അമ്മേ.

ടൂർ പോയിട്ട് അമ്മക്ക് ഒന്നും കൊണ്ട് വന്നില്ലേ എന്ന് ചോദിച്ചില്ലേ.

ഇത്‌ ആണ് അമ്മേ ഞാൻ കൊണ്ട് വന്നാത്.
അമ്മക്ക് വേണ്ടി ഒരു മരുമകളെ.”

അമ്മ ദേവികയോട് സത്യം ആണെന്ന് ചോദിച്ചപ്പോൾ അവൾ തല ആട്ടി കൊണ്ട് എന്റെ കൈയിൽ മുറുകെ പിടിച്ചു ചേർന്ന് നിന്നു.

അമ്മക്ക് സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്ന് പോലും അറിയാതെ ഒരു താപ്പൽ ആയി. കാരണം ഞാൻ ഇങ്ങനെ ഒറ്റ അടിക് ഇവളെ കൊണ്ട് വരും എന്ന് എന്റെ അമ്മ ഒരിക്കലും കരുതി കാണില്ല എന്ന് എനിക്ക് അറിയാം.

Leave a Reply

Your email address will not be published. Required fields are marked *