അപ്പൊ തന്നെ അച്ഛൻ ഇടപെട്ടു.
“എടി നീ അവിടെ നില്കാതെ അവൾക് വിളക്ക് കൊടുത്തു വീട്ടിലേക് കയറ്റാടി.”
എന്നാ ഒരു ഡയലോഗ് അച്ഛന്റെ അടുത്ത് നിന്ന് വന്നതോടെ എനിക്ക് സന്തോഷം ആയി. ദേവികക്കും അവളുടെ ഭയം ഒക്കെ മാറി പോയി ആ ഒറ്റ ഡയലോഗിൽ.
ഇനി ഇപ്പൊ കയറ്റാൻ വിസമ്മതിച്ചാൽ അവസാന അടവ് ആയി അച്ഛന്റെ കാലിലേക് വീഴാൻ ആയിരുന്നു അവൾ എന്നോട് പറഞ്ഞെ. പക്ഷേ വീട്ടിലെ ഭരണം അമ്മക്ക് ആണ്. അമ്മ എന്ത് പറഞ്ഞാലും അച്ഛൻ അനുസരിക്കും അതുപോലെ തന്നെ അച്ഛന്റെ യും രണ്ടു പേർക്കുംഅങ്ങോട്ടും ഇങ്ങോട്ടും വിയോയിപ്പ് ആണേൽ നർകെടുപ്പ് ആണ്. പക്ഷേ അവിടെ പ്രശ്നം ഉണ്ട് അച്ഛൻ ആണേൽ നർക് വിണെങ്കിൽ ഒരു രാത്രി മതി മറു കണ്ടം ചാടൻ അതാണ് അമ്മയുടെ പവർ.
അപ്പോഴേക്കും അമ്മ ഒരു നിലവിളക്ക് ആയി വന്നു ദേവികയുടെ കൈയിൽ കൊടുത്തിട്ട്.
“മോളെ വിളക്ക് കെടാതെ വലത്തെ കാൽ വെച്ച് അകത്തേക്കു വാ.”
അവൾ അമ്മയുടെ കൈയിൽ നിന്ന് വിളക്ക് വാങ്ങി വലതു കാൽ വെച്ച് എന്റെ വീട്ടിൽ രണ്ടാമത് കയറി.
ഉള്ളിൽ കൊണ്ട് പോയി വിളക് വെക്കുന്നോടത് കൊണ്ട് വെച്ച്. പിന്നെ അവളെ സോഭയിൽ ഇരുത്തി അമ്മ പോയി ഉപ്പ് ഇട്ടാ കഞ്ഞിവെള്ളം കൊണ്ട് വന്നു എനിക്കും അവൾക്കും തന്നു.
ദേവിക വേഗം കുടിച് തീർത്തു. ഇനിയും വേണോ എന്ന് അമ്മ ചോദിച്ചപ്പോൾ വേണ്ടാ എന്ന് പറഞ്ഞു സോഭയിൽ ഇരുന്നു എന്നെ നോക്കി ഞാൻ അച്ഛന്റെ ഒപോസിറ്റ് സെറ്റിയിൽ ചാരി നിന്ന് കൊണ്ട് കഞ്ഞിവെള്ളം കുടിച്ചു.
അല്ലേലും വീട്ടിൽ ചോറ് ആയി കഴിഞ്ഞാൽ ഉച്ച വരെ കഞ്ഞിവെള്ളം ആണ് അമ്മ തരുള്ളൂ. അല്ലാതെ വെള്ളം ഒന്നും ഉണ്ടാക്കില്ല.
അമ്മ അവളുടെ ഒപ്പം സോഭയിൽ ഇരുന്നു. അച്ഛനും അടുത്ത് കിടന്ന സെറ്റിയിൽ ഇരുന്നു.
അമ്മ ദേവികയോട് ചോദിച്ചു.
“മോളെ.
മോളുടെ വീട്ടുകാർ അറിഞ്ഞോ മോൾ ഇവന്റെ കൂടെ പോന്ന കാര്യം.”
അവൾ ഒന്നും മിണ്ടില്ല. എന്റെ നേരെ നോക്കി.
അമ്മ തന്നെ തുടർന്നു.
“എന്തായാലും ഇനി ആര് എന്ത് പ്രശ്നതിന് വന്നാലും ഞാൻ ഉണ്ട് നിങ്ങളുടെ കൂടെ.
എന്നാലും എന്റെ മോന് ഇവളെ കൊണ്ട് വന്നാലോ. ഞാൻ കഷ്ടപെടേണ്ടി വരും എന്ന് പറഞ്ഞു കൊണ്ട് ഇരികുമ്പോൾ അല്ലെ നിങ്ങൾ ഇങ് എത്തിയത്.”
“അത് പിന്നെ ഓരോന്നിനും ഒരേ ടൈം ഇല്ലേ അമ്മേ.”
എന്ന് ഞാൻ ചുമ്മാ ഇടക്ക് കയറി സംസാരിച്ചു.
“എടാ അപ്പൊ നിങ്ങൾ എപ്പോ കെട്ടി രാവിലെ വന്നിട്ട് ആണോ. താലി ഒക്കെ.”
“അതൊക്കെ കെട്ടിട്ട് ഇപ്പൊ മൂന്നു വർഷം ആകാൻ പോകുന്നു അമ്മേ.”
എന്ന് പറഞ്ഞു ഞാൻ പതുകെ മുറിയെല്ക് പോകാൻ നോക്കിയപ്പോൾ അമ്മ എന്നെ കയോടെ പോക്കി അവളുടെ അടുത്ത് കൊണ്ട് പോയി ഇരുത്തി.
“എന്ത്?”
“ഒരു ദുർബല നിമിഷത്തിൽ എനിക്ക് ഇവളെ കെട്ടേണ്ടി വന്നു. അല്ലാ നാട്ടുകാർ എല്ലാവരും കൂടി എന്നെ കൊണ്ട് കെട്ടിച്ചു.”
“എപ്പോ?”
“പണ്ട് പാതിരാത്രി ഒരു ട്രിപ്പ് പോകുവാ എന്ന് പറഞ്ഞു കാറിൽ ഞാൻ പോയിലെ അന്ന് കൂട്ടുകാർ ഇല്ലായിരുന്നു. ഞാൻ ഒറ്റക്ക് ആയിരുന്നു. അതും ഇവൾ കോളേജിൽ വരാത്തത് എന്ത് കൊണ്ട് എന്ന് അറിയാൻ വേണ്ടി കാവ്യാ പറഞ്ഞു വിട്ടത് ആണ് അവിടെ ചെന്നപ്പോൾ ഇവൾ എന്റെ കൂടെ ഇങ് പോന്നു. നാട്ടുകാർ എല്ലാവരും കൂടി ദേ ഈ കഴുത്തിൽ ഒരു താലിയും ഇടിച്ചു ആണ് വിട്ടേ.പിന്നെ ഞാൻ ഇവളെ നോക്കില്ല. പ്രളയ സമയം കമ്പിൽ നിന്ന് ഇങ്ങോട്ട് കൊണ്ട് വന്നു. അമ്മ അറിയാതെ അമ്മയുടെ മരുമകൾ ആയി ഇവിടെ കുറച്ച് നാൾ താമസിച്ചു.
അത് കഴിഞ്ഞു ഹോസ്റ്റലിൽ കൊണ്ട് വിട്ട്.”
“എടാ മഹാപ്പാപി എന്റെ മരുമകളെ നീ ഒറ്റക്ക് ഇട്ടോ ”
എന്ന് പറഞ്ഞു എന്നെ തലങ്ങും വിലങ്ങും വേദനിക്കാതെ അമ്മ തല്ലി.
“അത് പിന്നെ പ്രായ പൂർത്തി അകത്തെ ഇവളെ കൊണ്ട് വന്നാൽ അമ്മ എന്നെ കളി ആക്കിയാലോ എന്ന് വെച്ചാ.”
ഇതൊക്കെ കണ്ടു ദേവിക യും അച്ഛനും ചിരിക്കുവാ ആയിരുന്നു.
അച്ഛൻ ദേവികയോട് ചോദിച്ചു.
“മോളെ വീട്ടുകാർ.”
അവൾ പറയാൻ തുടങ്ങി.
“എനിക്ക് സ്വന്തം എന്ന് പറയാൻ ഇപ്പൊ ഹരി ഏട്ടൻ ഉള്ള് അച്ഛാ.”
അത് കേട്ടത്തോടെ അമ്മ.
“അപ്പൊ മോൾ ടെ അമ്മയും അച്ഛനും.”
