“അവർ എന്നെ എട്ടാം വയസിൽ തനിച്ചു അക്കിട്ട് പോയി.”
അതോടെ കേട്ടപ്പോൾ അമ്മക്ക് സഹിക്കാൻ കഴിയുന്നില്ല.
“മോൾക് ഇവൻ മാത്രം ഉള്ള് എന്ന് ആരാ പറഞ്ഞെ. ഈ അച്ഛനും അമ്മയും ഉണ്ട്.
എന്റെ മോളെ പോലെ തന്നെ ഞാൻ നിന്നെ നോക്കും.”
എന്ന് പറഞ്ഞു അമ്മ അവളെ കെട്ടിപിടിച്ചു.
“മോൾ ഇവിടെ അന്ന് വന്നിട്ട് പോയപ്പോൾ തൊട്ട് എന്റെ മകന്റെ ഭാര്യ ആയി വരണം എന്ന് ഒരുപാട് പ്രാർത്ഥിച്ചതാ. ഇങ്ങനെ ഒരു മകളെ കിട്ടാൻ. ആരും നിന്നെ കൊണ്ട് പോകലെ എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചു എന്റെ മകന് തന്നെ കിട്ടണം ഇവളെ എന്ന്.”
“അതല്ലെ അമ്മ മനസിൽ പോലും കരുതാത്ത സമയത് ഞാൻ എന്നാ പരുന്ത്കുഞ്ഞു ഈ കോഴികുഞ്ഞിനെ രഞ്ചി കൊണ്ട് വന്നു അമ്മയുടെ മുന്നിൽ ഇട്ടത്. ആരും കൊണ്ട് പോകാതെ.”
“എന്നാലും നിങ്ങൾ എന്നെ പൊട്ടൻ കളിപ്പിച്ചു കുറയെ നാൾ.”
ദേവിക അപ്പൊ തന്നെ അമ്മയോട്.
“ക്ഷേമികണം അമ്മേ. എനിക്ക് ഏട്ടന്റെ ഇഷ്ടം പൂർണം ആയും കിട്ടാതെ ഇങ്ങോട്ട് കയറി വരാൻ പറ്റില്ലല്ലോ. ഏട്ടൻ എന്ന് എന്നെ ഏട്ടന്റെ മനസ്സ് നിറച്ചു എന്നെ വിളിച്ചു കൊണ്ട് വരുമ്പോൾ വരാൻ ആയിരുന്നു എനിക്കും ഇഷ്ടം.
എന്നോട് ക്ഷേമികണം അമ്മേ.”
“മോളെ…”
അവൾ നടന്ന കാര്യങ്ങൾ ഒരു വള്ളിയും പുള്ളിയും തെറ്റാതെ പറഞ്ഞു കൊടുത്തു. കല്യാണം കഴിക്കേണ്ടി വന്നതും. ഞങ്ങളുടെ ശത്രുതയും. പിന്നെ ഇഷ്ടത്തിൽ ആകുകയും ഒക്കെ. ഹോസ്പിറ്റൽ ഇവനും ഉണ്ടായിരുന്നു എന്ന് പറഞ്ഞപ്പോൾ അമ്മക് സന്തോഷം ആയി.
പക്ഷേ അച്ഛന്റെ മുഖത്ത് എന്തൊ ഒരു പരിഭ്രേമം പോലെ തോന്നി.
അമ്മ അച്ഛനോട് ചോദിച്ചു.
“ആകെ ഉള്ള ഒരു മകന്റെ കല്യാണം നമ്മൾ ഇല്ലാതെ നടന്നല്ലോ. അതിന്റെ ഒരു വിഷമം ഉണ്ട്.”
അപ്പൊ തന്നെ ഞാൻ കയറി പറഞ്ഞു.
“ഒന്നുടെ ഇവളെ കെട്ടാൻ എനിക്ക് സമ്മതം ആണ്.”
അത് കേട്ടത്തോടെ എല്ലാവരും ചിരി ആയി.
ദേവിക വന്നപ്പോൾ ഉള്ള ആ പേടി മാറി അവൾ ഹാപ്പി ആയി അമ്മയോട് വിശേഷം പറയൽ ആയി.
കുറച്ച് നേരം വരെ ആകെ ശോകം ആയി കിടന്ന എന്റെ വിട് ആണ് ഇവൾ വന്നതോടെ ഉഷാർ ആയത്.
അവൾക് എന്റെ റൂം കാണിച്ചു കൊടുത്തു. അവളുടെ ബാഗിൽ നിന്ന് എല്ലാം എടുത്തു എന്റെ അലമാരയിൽ വെച്ചു. പഠിക്കുന്ന ബുക്ക് ഒക്കെ എന്റെ സ്റ്റാഡി ടേബിൾ ന്റെ ഒരു അടുത്ത് തന്നെ വെച്ച്. സാരി മാറി അമ്മയുടെ അടുത്തേക് പോയി.
അമ്മ ആണേൽ സകല ബന്ധുക്കളെയും വിളിച്ചു കാര്യം പറയുക ആയിരുന്നു.
അമ്മക്ക് പിന്നെ ഇവളെ ജീവൻ അല്ലോ അതുകൊണ്ട് പിന്നെ ഏത് നേരവും അവളുടെ അടുത്ത് ആയി ഓരോ മുറികളും എല്ലാം പറഞ്ഞു കൊടുക്കുവാ ആയിരുന്നു. പണ്ട് പറഞ്ഞു കൊടുത്തേതെങ്കിലും ഒന്നുടെ എല്ലാം കാണിച്ചു കൊടുക്കുന്നു.
അപ്പോഴാണ് കാവ്യാ എന്നെ വിളിച്ചേ
“എന്തായി
. മരുമകളെ അമ്മ വീട്ടിൽ കയറ്റിയോ? ”
അതിനുള്ള മറുപടി ഞാൻ പറഞ്ഞു
“വീട്ടിൽ അല്ലാ കയറ്റിയെ ഒക്കത് കയറ്റി വെച്ചോണ്ടാ നടക്കുവാ അമ്മ.”
“പിന്നെ അവളോട് അനോഷണം പറഞ്ഞേരെ.
ഞാൻ മനു ഏട്ടന്റെ കൂടെ വീട്ടിലേക് പോയിക്കൊണ്ട് ഇരിക്കുവാ.”
“ശെരി എന്നാൽ.”
അവൾ ഫോൺ വെച്ച്.
“ദേവിക വന്നതോടെ അമ്മക്ക് എന്നെ വരണ്ടത്തെ ആയോ?”
“ഇനി നിന്നെ എനിക്ക് വേണ്ടാ.
എനിക്ക് എന്റെ മോളെ മതി.”
“കഷ്ടപ്പെട്ടു കൊണ്ട് വന്നാ ഞാൻ ഇപ്പൊ കറിവേപ്പില ആയില്ലേ.
നടക്കട്ടെ നടക്കട്ടെ.”
അപ്പൊ തന്നെ ദേവൂട്ടി പറഞ്ഞു.
“എനിക്ക് എന്റെ ഏട്ടനെ എപ്പോഴും എന്റെ അടുത്ത് തന്നെ വേണം.”
“കണ്ടോടാ എന്റെ മരുമകളെ.
ഒരു പരിധി കഴിഞ്ഞാൽ തള്ളമാര്ക് ആൺപിള്ളേരെ നോക്കാൻ ഇച്ചിരി മല്ല.
ഇനി ഇവൾ നിന്നെ നോക്കിക്കോളും.
നോക്കിക്കോളുലെ മോളെ?”
“അതിന് എന്തിനാ അമ്മേ.
എന്റെ ഈ രണ്ടു കാണും ഏട്ടന്റെ മുകളിൽ ഉണ്ടാകും.”
എന്ന് പറഞ്ഞു പല്ല് കൊണ്ട് ഇളിച്ചു കാണിച്ചു.
മൈര് ടൂർ പോയപ്പോൾ കടിച്ച പാട് അവിടെ അച് പോലെ പതിഞ്ഞേക്കുവാ. എന്ന് മനസിൽ ഓർത്ത്.
“അപ്പൊ എന്നെ പൂട്ടാൻ ഉള്ള പ്ലാൻ ആയിരുന്നലെ അമ്മേ.”
“നിന്റെ അച്ഛനെ വരെ ഞാൻ പൂട്ടിയതാ. പിന്നാലെ നീ.”
എന്ന് പറഞ്ഞു ചിരിച്ചു.
ദേവിക അവളുടെ അമ്മയുടെയും അച്ഛന്റെ ഫോട്ടോയും പിന്നെ കല്യാണതിന് എടുത്ത ഫോട്ടോ ഒക്കെ ഇമെയിൽ നിന്ന് എടുത്തു കാണിച്ചു കൊടുത്തു അമ്മക്ക്.
