എന്റെ സ്വന്തം ദേവൂട്ടി – 8 Like


അങ്ങനെ യാത്ര തുടങ്ങി. ദേവിക ആണേൽ എന്റെ ഒപ്പം തന്നെ ആയിരുന്നു. ഫോട്ടോ എടുക്കൽ ഒക്കെ ആയിരുന്നു. ദേവികക് സ്ഥലങ്ങൾ ഒക്കെ കാണുന്നത് ഇഷ്ടം ആണെന്നെകിലും എനിക്ക് കണ്ടത് ഒക്കെ വീണ്ടും കാണുന്നത് വിരസത ആയിരുന്നു. പക്ഷേ അവൾ ഉള്ളത് കൊണ്ട് എനിക്ക് അത് മാറി കടക്കാൻ കഴിഞ്ഞു.

അങ്ങനെ രാത്രി ആയി അവർക്ക് സന്തോഷം ആയി സാധനം കിട്ടിയതിൽ. ഞാൻ ദേവികയുടെ ഒപ്പവും.

തിരിച്ചു പോരുമ്പോൾ ഒരു കാര്യം ഞാൻ മനസിൽ ഉറപ്പിച്ചിട്ട് ഉണ്ടായിരുന്നു.

അവളെ വീട്ടിലേക് കൊണ്ട് വരാൻ ആയിരുന്നു. വേറെ ഒന്നും അല്ലാ ഒരു പനി വന്നിട്ട് പോലും അവൾ എന്നെ ബുദ്ധി മുട്ടിക്കണ്ടല്ലോ എന്ന് വെച്ച് മിണ്ടാതെ ഇരുന്നു പണി വാങ്ങിക്കുന്നവൾ ആണ് ഇവൾ. പ്രളയത്തിലും അവൾ ഇതേ രീതി ആണ് കാണിച്ചത്.

ഇനിയും ഇവൾക്ക് എന്തെങ്കിലും വന്നാൽ ഇതേ രീതി തുടങ്ങും. അതും അല്ലാ ഹോസ്റ്റൽ വാർഡ്ന്മാർ ന് ഒക്കെ ഡൌട്ട് ആയി തുടങ്ങി എന്ന് ദേവിക പറയുകയും ചെയ്തു കാരണം ഒന്നും അല്ലാ അവളുടെ വീട്ടിൽ നിന്ന് ആരെയും കണ്ടിട്ടും ഇല്ലാ. എന്നെ ആണ് അവൾ എന്തിനും വിളിക്കുന്നത് തന്നെ.

ഇതൊന്നും കൂടാതെ അമ്മയുടെ ആഗ്രഹവും. ഇനി താമസിച്ചാൽ ഞാൻ വെറും പൊങ്ങാൻ ആണെന്ന് വിചാരിച്ചു അമ്മ ഇവളുടെ വീട് തേടി ഇറങ്ങുകയും അവസാനം വലിയ പണി ആകും. അപ്പൊ അതിനേക്കാൾ നല്ലത് വീട്ടിലേക് വിളിച്ചു കൊണ്ട് അങ്ങ് ചെലുന്നത് ആണ്.

ഇനി ഇപ്പൊ വീട്ടിൽ കയറ്റി ഇല്ലേ. അത്‌ അപ്പോഴത്തെ കാര്യം എന്ന് മനസിൽ വിചാരിച്ചു ഞാൻ ക്ഷീണം കൊണ്ട് ഉറങ്ങി പോയി.

രാവിലെ ദേവിക എന്നെ വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേക്കുന്നെ.
“ഏട്ടാ കോളേജ് എത്തി.”

“ഇത്രയും പെട്ടന്ന് എത്തിയോ?”

“സമയം 9ആയി.”

അങ്ങനെ ഞങ്ങൾ എല്ലാം പാക്ക് ചെയ്തു കോളേജിൽ ഇറങ്ങി മികവരുടെയും രക്ഷകർത്താവ് വന്നു വിളിച്ചു കൊണ്ട് പോയി. കാവ്യായും ദേവികയും ഹോസ്റ്റലിലെക് പോകാൻ നേരം ഞാൻ അവരെ വിളിച്ചു.

“എന്താ ഏട്ടാ.”

“ഇനി നിന്നെ ഹോസ്റ്റലിൽ ഇടാൻ എനിക്ക് താല്പര്യമില്ല.”

“അതെന്ന.”

“നമുക്ക് വീട്ടിലേക് പോകാം.”

ദേവിക കുറച്ച് നേരം ആലോചിച്ചു നിന്നു.

അപ്പോഴേക്കും കാവ്യാ കയറി പറഞ്ഞു.

“അതാണ് ദേവികെ നല്ലത്.

ഇവന്റെ അമ്മയെ പറ്റിച്ചു നിങ്ങൾക് അധികം നാൾ മുന്നോട്ട് പോകൽ റിസ്ക് ആണ്.”

“അപ്പൊ നിന്റെ കാര്യയമോ.”

“ഞാൻ മനുവേട്ടന്റെ അടുത്തേക് പോകും ഉടനെ. ഏട്ടൻ എന്നോട് ഇനി ഹോസ്റ്റലിൽ നിൽക്കണ്ട എന്ന് പറഞ്ഞു. മനു ഏട്ടന്റെ വീട്ടിലേക് പോകും.”

“അപ്പൊ അമ്മായിയമ്മ വല്ല പ്രശ്നം ഉണ്ടാകില്ലേ.”

“ഇല്ലാടി. അമ്മുമ്മ ഒക്കെ ഇല്ലേ. അതും അല്ലാ മനുവേട്ടന് ഇനി വീട്ടിൽ ഇരുന്നു ജോലി നോക്കാൻ കഴിയും എന്ന് പറഞ്ഞു. അത്യാവശ്യം ഉണ്ടേൽ പോയാൽ മതി.”

“എന്നാൽ.”

ഞാൻ പറഞ്ഞു.

“ഞാൻ പോയി ഒരു 10:30മണി ആകുമ്പോൾ വരാം. നീ എല്ലാം പാക്ക് ചെയ്തു റെഡി ആയി നിന്നോ. ”

“ഉം.”

അവളെ വിളിച്ചു കൊണ്ട് കാവ്യാ ഹോസ്റ്റലിലേക് പോയി.

ഞാൻ വീട്ടിലേക്കും.

ഞാൻ ബൈക്കിൽ വീട്ടിൽ എത്തിയപ്പോൾ

“നീ എത്തിയോ.

എങ്ങനെ ഉണ്ടായിരുന്നടാ യാത്ര?”

മുറ്റത്തു ജാതിപത്രിക യും ജാതികയും തിരഞ്ഞു കൊണ്ട് ഇരുന്ന അമ്മ എഴുന്നേറ്റു വന്നു ചോദിച്ചു. അച്ഛൻ ആണേൽ ഉമ്മറത്തു ഇരുന്നു വലിയ കാണാക് കൂട്ടാലും ആരെ ഒക്കെ ഫോണിൽ വിളിച്ചു കാണാക് ടാലി ആകുവായിരുന്നു.

“സൂപ്പർ ആയിരുന്നു.അമ്മേ ”

ഞാൻ മുറിയിലേക് ചെന്ന് എന്റെ ബാഗും എല്ലാം പിന്നെ വേസ്റ്റ് തുണിയും ഒക്കെ മാറ്റി വെച്ച് ശേഷം. റൂംന്ന് പുറത്തേക് വന്നു.

“എടാ ടൂർ പോയിട്ട് അമ്മക്ക് ഒന്നും കൊണ്ട് വന്നില്ലേ.”

“അയ്യോ ഞാൻ ആ കാര്യം മറന്നു പോയി. ഞാൻ കോളേജിൽ വെച്ച് മറന്നു വെച്ച്.
ഇപ്പൊ കൊണ്ട് വരാം ”

എന്ന് പറഞ്ഞു ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.

“എടാ…

അത്‌ പിന്നെ മതി….

നീ വല്ലതും കഴിച്ചിട്ട് പോ…..”

“അതൊക്കെ….

വന്നിട്ട് കഴിച്ചോളം……”

എന്ന് പറഞ്ഞു കൊണ്ട് വീടിന്റെ ഗൈറ്റ് ഞാൻ കഴിഞ്ഞു. കോളേജിലേക് വണ്ടി വിട്ട്.

Leave a Reply

Your email address will not be published. Required fields are marked *