എൻറെ കണക്കുകൂട്ടലുകളെ തെറ്റിക്കാതെ ചേച്ചി അലറിക്കരഞ്ഞുകൊണ്ട് അമ്മയെ ചുറ്റിപ്പിടിച്ചു.. അല്ലെങ്കിൽ തന്നെ ഇന്നെങ്ങനെ കരയാം എന്നും കരുതി രാവിലെ എഴുന്നേൽക്കുന്ന ചേച്ചിക്ക് ഇതൊക്കെ എന്ത്.
കുഞ്ഞി ആണെങ്കിൽ കണ്ണൊക്കെ നിറച്ച് ആ കാഴ്ച കാണുന്നുണ്ട് പക്ഷേ അപ്പോഴും അവൾ വായിലെ ലോലിപോപ്പ് തിന്നാൻ മറക്കുന്നില്ല എന്നത് ഞാൻ ശ്രദ്ധിച്ചു.
കുറച്ചുനേരത്തെ കരച്ചിൽ മഹാമതത്തിനുശേഷം പിന്നെ ഉമ്മ വയ്ക്കൽ ചടങ്ങിലേക്ക് രണ്ടുപേരും കടന്നു.. കുഞ്ഞി അപ്പോഴും ചേച്ചിയെ തന്നെ ഇങ്ങനെ അടിമുടി നോക്കി നിൽക്കുകയാണ്.. എൻറെ പ്രാഞ്ചിയേട്ടാ ഇവള് കല്യാണ ചേച്ചിയെ വളക്കാനുള്ള വല്ല പദ്ധതിയും ആവിഷ്കരണ പ്രക്രിയയിലും ആണോ എന്തോ.. ഈ കാര്യത്തിൽ കുരുപ്പിനെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല എന്നത് എനിക്കറിയാവുന്നതുകൊണ്ട് ഞാൻ അവളെ ഒന്നു അടിമുടി നോക്കി.
പെട്ടെന്ന് കുഞ്ഞി ചേച്ചിയെ ഒന്ന് തോണ്ടി.
ചേച്ചി അമ്മയുടെ ദേഹത്തുനിന്നും തലപൊക്കി നോക്കി.
കുഞ്ഞേച്ചി എന്താ..ന്നെ കാണുമ്പോൾ മുഖവും കുനിച്ച് ഓടി പോകുന്നത്……. ഇല്ലാത്ത ഗൗരവം ആ കുഞ്ഞു നിഷ്കളങ്ക മുഖത്തൊക്കെ വരുത്തി ശബ്ദമൊക്കെ അല്പം കനിപ്പിച്ച് തുറിച്ചു നോക്കി കണ്ണുരുട്ടിയാണ് ചോദ്യം.
ഞാൻ വന്ന ചിരി ചുണ്ടുകൾക്കിടയിൽ കടിച്ചുപിടിച്ചുകൊണ്ട് കൈ പുറകിലേക്ക് കെട്ടിപോയി.. അമ്മയുടെ ചുണ്ടിന്റെ കോണിലും പൊട്ടി വരുന്ന ഒരു ചിരി ഉണ്ട്.
ഞാൻ.. അത്.. പേടിച്ചിട്ട്……. കുഞ്ഞിയുടെ നിൽപ്പും ഭാവവും വായിൽ ലോലിപോപ്പ് കോലുമിട്ട് കറക്കിക്കൊണ്ട് അതും നുണഞ്ഞ് കണ്ണുരുട്ടി നിൽക്കുന്ന നോട്ടവും ഒക്കെ കണ്ട് ആകെ വിയർത്തുകൊണ്ട് ചേച്ചി തപ്പി തടഞ്ഞു വാക്കുകൾക്കായി.
ഞാനെന്താ ഭീകരജീവി വല്ലതുമാണോ….. അവൾ സ്വയം ഒന്ന് നോക്കിക്കൊണ്ട് ചേച്ചിയെ വീണ്ടും കണ്ണുരുട്ടി നോക്കി ചോദിച്ചു.
അപ്പോഴും മണ്ടി കല്യാണി ചേച്ചി കുഞ്ഞി ചേച്ചിയെ കുഞ്ഞേച്ചി എന്ന് വിളിച്ചത് പോലും ശ്രദ്ധിക്കാതെ അവളെ പേടിയോടെ നോക്കുകയാണ്.. ഈ കുരുട്ടടക്കയോട് പോലും പേടിയുള്ള ഈ ചേച്ചി എന്തൊരു പാവമാണെന്ന് ഞാൻ ഓർത്തുപോയി.
കുഞ്ഞി അപ്പോഴേക്കും ചേച്ചിയുടെ നിൽപ്പും ഭാവവും ഒക്കെ കണ്ടിട്ട് കഷ്ടപ്പെട്ട് ചിരി ആടക്കുന്നുണ്ട്.
ചോദിച്ചത് കേട്ടില്ലാന്നുണ്ടോ…… വായിൽ കിടക്കുന്ന ലോലിപോപ്പ് ഇടതുവശത്തു നിന്നും വലതുവശത്തെ ചുണ്ടിന്റെ കോണിലേക്ക് ആക്കിക്കൊണ്ട് അവൾ കണ്ണുരുട്ടി ഒന്നുകൂടി ചോദിച്ചു.
ഒന്ന് പോയെടി…… അവളുടെ തലയ്ക്ക് ഒരു കൊട്ടും കൊടുത്ത് അമ്മ ചേച്ചി ഒന്നുകൂടി ചേർത്തുപിടിച്ച് ചിരിച്ചു.
എൻറെ കുഞ്ഞേ എന്തൊരു പാവം ആ നീ.. ഈ വിര പോലെ ഇരിക്കുന്ന പെണ്ണ് ഒന്ന് കണ്ണുരുട്ടിതും എന്തൊരു വിറയലാണ് മോളെ.. അവള് നിന്നെ കുഞ്ഞേച്ചി എന്ന് വിളിച്ചതൊന്നും നീ കേട്ടില്ലേ……… അമ്മ വാത്സല്യത്തോടെ ചേച്ചിയുടെ തലയിൽ ഒന്ന് തഴുകി കൊണ്ട് ചോദിച്ചു.
അപ്പോഴാണ് അതോർത്ത് അതുപോലെ ചേച്ചി കുഞ്ഞിയെ കണ്ണുമിഴിച്ചു നോക്കിയത്.
എനിക്ക് പേടിയാ.. ആരും ഇല്ലല്ലോ.. ഒരുപാട് തല്ലു കിട്ടിയതല്ലേ.. ആരോടേലും മിണ്ടുന്നത് കണ്ട തല്ലിയാലോ…….. മുഖംകുനിച്ച് ചേച്ചി പറഞ്ഞതും എൻറെ ഹൃദയം കൊളുത്തി പിടിച്ചു.
കുഞ്ഞിയുടെയും അമ്മയുടെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞു പോയി… കുഞ്ഞേച്ചി എന്നൊരു വിളിയോടെ അവൾ കല്യാണി ചേച്ചിയെ ചുറ്റിപ്പിടിച്ച് കിടന്നു കരയുവാൻ തുടങ്ങി.
ചത്തുമലച്ച് കത്തിച്ചു കളഞ്ഞു അല്ലെങ്കിൽ മൈരൻ തന്ത പര വാണത്തെ ഒന്നുകൂടി പച്ചയ്ക്ക് കത്തിക്കാമായിരുന്നു ഞാൻ പല്ല് കടിച്ചുകൊണ്ട് അടുത്ത കരച്ചിൽ എപ്പിസോഡ് തുടങ്ങിയതും.. കാറിൽ നിന്നും ചേച്ചിയുടെ ബാഗുകൾ എടുത്തുകൊണ്ട് അകത്തേക്ക് നടന്നു.
കല്യാണി ചേച്ചി ഇനിമുതൽ ഇവിടെ ഉണ്ടാവും അമ്മേ.. അവിടെ അങ്ങനെ ഒറ്റയ്ക്ക് താമസിക്കുന്നത് സേഫ് അല്ല……. ഞാൻ രണ്ടുപേരോടുമായി പറഞ്ഞു.. അമ്മ എന്നെ നോക്കി നിറഞ്ഞ ഒരു പുഞ്ചിരി തന്നു വല്ലാത്തൊരു സന്തോഷത്തോടെ.. അല്ലെങ്കിലും ഞാൻ ഇനി തിരിച്ചുകൊണ്ടുപോകാം എന്നു പറഞ്ഞാൽ പോലും അമ്മ ആ പാവത്തിനെ ഇനി വിട്ടുകളയില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു.. അമ്മയെ നോക്കി ഒന്നു കണ്ണുചിമ്മി കാണിച്ച് ആദ്യത്തെ പടിയിലേക്ക് കാലെടുത്തുവച്ചതും കണ്ടു കൂർത്ത നോട്ടവുമായി എന്നെ തന്നെ നോക്കി നിൽക്കുന്ന അല്ലി .. മാറത്ത് കൈകൾ കെട്ടി മുഖവും വീർപ്പിച്ച് വാതിൽ പടിയിൽ ചാരി നിൽക്കുന്ന അവളുടെ ഭാവങ്ങൾ എന്തെന്ന് സൂക്ഷിച്ചു നോക്കിക്കൊണ്ട് ഞാൻ അവൾക്ക് അടുത്തേക്ക് നടന്നു.
