വല്യമ്മാവൻ അവിടെ……. അവൾ കിതച്ചുകൊണ്ട് അകത്തേക്ക് വിരൽ ചൂണ്ടി.
എൻറെ ഇൻസ്റ്റഗ്രാമിലെ അശ്വതി അച്ചു കിളവൻ തട്ടി പോയോ.. ഒരെണ്ണം അല്ലേ പൊട്ടിച്ചുള്ളൂ.. ഞാൻ അകത്തേക്ക് ഓടി.
ഇനി ഈ കുടുംബവുമായി എനിക്ക് യാതൊരു ബന്ധവുമില്ല രാഗിണി……. വലിയമ്മാവൻറെ വളിവിട്ടത് പോലെയുള്ള ശബ്ദം കേട്ടതും എനിക്ക് സമാധാനമായി.
അതിന് ഈ കുടുംബവുമായി വലിയമ്മാവന് എന്തു ബന്ധമാണ് ഉള്ളത്.. അമ്മാവൻറെ പെങ്ങളുടെ മകൾ അല്ലേ ഞാൻ.. ഒരു മൃഗത്തിന് എന്നെ കെട്ടിച്ചു കൊടുത്തത് പോലും അമ്മാവൻ മുൻകൈയെടുത്തിട്ടല്ലേ.. അങ്ങനെയുള്ള അമ്മാവൻ ഇനി ഇവിടെ കയറിയില്ലെങ്കിലും ഈ രാഗിണിക്ക് ഒരു……. ക്രോധത്തിൽ നിന്നു വിറച്ചുകൊണ്ട് കള്ള കിളവന് നേരെ വിരൽചൂണ്ടി അലറുന്ന അമ്മയെ കണ്ടതും എനിക്കൊരു മനസ്സുഖം ഒക്കെ തോന്നി.
റോട്ടിൽ കുണ്ണയും കുത്തി വീണപ്പോൾ പിച്ചക്കാരൻ വായിൽ തന്നു എന്നു പറഞ്ഞതുപോലെ അമ്മയെ രക്തം ഇല്ലാത്ത മുഖവുമായി നോക്കി നിൽക്കുന്ന വല്യമ്മാവനെ കണ്ട് എനിക്ക് ചിരി വന്നെങ്കിലും ഞാൻ അത് കടിച്ചുപിടിച്ചു.
ഇപ്പോ ഇറങ്ങണം എൻറെ വീട്ടിൽ നിന്ന്.. എൻറെ ചെക്കൻ ഇനിയും ഇത് കേട്ടോണ്ട് വന്ന നിങ്ങളുടെ തൊലിഞ്ഞ മുഖം ഭിത്തിയിൽ തൂങ്ങി കിടക്കും ഒരു ഫോട്ടോയിൽ….. അമ്മയ്ക്ക് എന്തൊക്കെയോ പച്ചക്കറി വിളിച്ചു പറയണമെന്നുണ്ടെങ്കിലും അമ്മയ്ക്ക് ശീലമില്ലാത്തതിനാൽ അതിനൊന്നും സാധിക്കാതെ നിന്നു ഇറച്ചുകൊണ്ട് വല്യമ്മാവനെ നോക്കി അമ്മ അലറിയതും… നീയല്ല ഞാനാണ് നിന്നോടുള്ള ബന്ധം ഉപേക്ഷിക്കുന്നത് എന്നൊരു ഭാവത്തോടെ സ്വയം ആശ്വസിച്ചു കൊണ്ട് ഒരു വളി വിട്ടാൽ പറന്നു പോകുന്ന ആ എല്ലിച്ച രൂപം ഭാര്യയുടെ കൈയും പിടിച്ച് ഉപയോഗിച്ച് വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്നത് ഒരു സംതൃപ്തിയോടെ ഞാൻ നോക്കി നിന്നു.
അപ്പോഴും ഇതെല്ലാം നടക്കുമ്പോൾ കോളേജിൽ ആയിരുന്ന കുഞ്ഞി ഇവിടെ ഇപ്പോൾ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അന്തവും കുന്തവും ഇല്ലാതെ വായും പൊളിച്ചു നിൽക്കുകയായിരുന്നു….
🌹🌹🌹
കുഞ്ഞേ സഹായിക്കണം…….. മുന്നിൽ തലയിൽ ഒരു കെട്ടുമായി നിൽക്കുന്ന കുട്ടൻ മാമൻ പറഞ്ഞതും ഞാൻ അൽപനേരം ചിന്തയിൽ ആണ്ടു.
കാര്യം കുട്ടൻ മാമൻ ഒരു പൊട്ടൻ ആണെങ്കിലും.. അച്ഛൻറെ എല്ലാ തെണ്ടിത്തരത്തിനും കൂടെ പോയിരുന്ന ആൾ ആണെങ്കിലും.. ഭയങ്കര ലോയലാണ് പുള്ളി.
അകത്തേക്ക് വാ മാമാ…… പറഞ്ഞുകൊണ്ട് ഞാൻ അകത്തേക്ക് നടന്നു മൈര് നല്ല വിശപ്പുണ്ടായിരുന്നു.. അകത്തേക്ക് എന്തെങ്കിലും കുത്തിക്കയറ്റിയിട്ട് ആവാം ചിന്ത എന്ന ചിന്തയിൽ ഞാൻ ടൈനിംഗ് ടേബിളിൽ സ്ഥാനം പിടിച്ചു.
ഇരിക്ക് കഴിക്കാം……. എൻറെ മുന്നിൽ ഭവ്യതയോടെ നിൽക്കുന്ന മാമനെ നോക്കി ഞാൻ പറഞ്ഞതും ആ കറുത്ത ഉരുണ്ട മുഖത്തെ ഉണ്ടക്കണ്ണുകൾ വെളിയിലേക്ക് തുറിച്ചു.
അയ്യോ കുഞ്ഞേ ഞാൻ……. പുള്ളിയുടെ തള്ള ഒളിച്ചോടിപ്പോയി എന്നു കേട്ടതുപോലെ വല്ലാത്തൊരു വെപ്രാളത്തോടെ എന്നെ നോക്കുന്ന മാമനെ കണ്ട് എനിക്ക് സംശയമായി.
എന്താ……. ഞാൻ അതേ സംശയത്തോടെ ചോദിച്ചു.
അല്ല ഞാൻ അടുക്കളപ്പുറത്തിരുന്ന് കഴിച്ചോളാം കുഞ്ഞ്…… അപ്പോഴാണ് ഞാൻ അത് ഓർത്തത് തന്നെ കാര്യം അച്ഛനുവേണ്ടി ജീവൻ കൊടുക്കാൻ പോലും തയ്യാറായിരുന്ന ഈ പാവത്തിനെ വീടിൻറെ അകത്ത് കയറ്റി ഇരുത്തി ഊട്ടാനുള്ള മഹാമനസ്കത ഒന്നും ചിറക്കൽ മഹാദേവൻ എന്ന ജന്മിക്ക് ഉണ്ടായിരുന്നില്ലല്ലോ.
മാമൻറെ പഴയ മുതലാളി ചത്തൊടുങ്ങി.. അതോടൊപ്പം ഇവിടെ പലതും മാറിയിട്ടുണ്ട് മാമാ.. അതുകൊണ്ട് കിടന്നു തപ്പി കളിക്കാതെ ഇങ്ങോട്ട് ഇരിക്കും……. ഞാൻ മാമനെ നോക്കി ഒരു ചിരിയോടെ പറഞ്ഞെങ്കിലും പുള്ളി ഒരു വല്ലായ്മ യോടെ അങ്ങനെ തന്നെ നിൽക്കുകയാണ്.
എൻറെ കുട്ടേട്ടാ അങ്ങോട്ട് ഇരിക്ക്.. ഇത്ര വർഷമായില്ലേ ഇവിടെ.. എന്നിട്ടും എന്തിനാ ഈ മടി…… കയ്യിൽ ഭക്ഷണങ്ങളുമായി ഒരു താളത്തിൽ പാദസരവും കിലുക്കി വന്നുകൊണ്ട് അമ്മ ഒരു ചിരിയോടെ കുട്ടൻ മാമനോട് പറഞ്ഞു.
