എൻറെ പ്രണയമേ – 11 12അടിപൊളി 

തമ്പുരാട്ടി.. ഞാൻ……. കുട്ടൻ മാമൻറെ കണ്ണൊക്കെ നിറഞ്ഞു.. എൻറെ ആറ്റിങ്ങൽ ഭാസ്കര ഇയാളെ ഗുണ്ട തന്നെയാണോ എനിക്ക് സംശയമായി.

ഇങ്ങോട്ട് ഇരിക്ക് കുട്ടൻ മാമാ…… ഞാൻ കൈ എത്തിപ്പിടിച്ച് പുള്ളിയെ വലിച്ച് ഇരുത്തി.

കുട്ടൻ മാമന് ആരുമില്ല.. ഇവിടെ അടുത്തുള്ള ആൾ തന്നെയാണ് മാമൻ.. പറമ്പിൽ പണിക്ക് വന്നപ്പോൾ പുള്ളിയുടെ സൈസും ആരോഗ്യവും ഒക്കെ കണ്ട് അച്ഛൻ ഡ്രൈവറായി പ്രമോഷൻ കൊടുത്തു.. പിന്നെ അച്ഛൻറെ പേഴ്സണൽ ഗുണ്ടായി മാറാൻ വലിയ താമസം ഉണ്ടായില്ല.. 10 30 വർഷമായി അച്ഛൻറെ വലംകൈയാണ്.. ഈ മനുഷ്യൻ അന്ന് വീണു പോയതുകൊണ്ട് മാത്രമാണ് അച്ഛനെ അവന്മാര് കയറി പണിഞ്ഞത് തന്നെ.

കുട്ടൻ മാമൻ ഇവിടെ തന്നെ വേണം.. ചായിപ്പിൽ അല്ല നമ്മുടെ ഔട്ട് ഹൗസിൽ താമസിച്ചോ.. അമ്മേ കുട്ടൻ മാമന് കുറച്ചു രൂപ കൊടുക്കണം.. ആശുപത്രിയിൽ ഒക്കെ പോവാനും വസ്ത്രങ്ങളൊക്കെ വാങ്ങാനും.. പിന്നെ അംബാസിഡറിന്റെ ചാവിയും കൊടുത്തോ….. ഞാൻ പറഞ്ഞതും അമ്മ നിറഞ്ഞു ചിരിച്ചുകൊണ്ട് തലകുലുക്കി തിരികെ നടന്നു.

കുട്ടൻ മാമൻ നിറകണ്ണുകളുമായി എന്നെ നോക്കി.. ഞാൻ ചിരിച്ചുകൊണ്ട് ഭക്ഷണം വിളമ്പി കൊടുത്തു.. ഇത്രയും ലോലനായ ഈ മനുഷ്യനെ വിശ്വസിച്ച് എങ്ങനെ പോകും എന്നൊരു ചിന്തയായിരുന്നു എനിക്ക്.

മാമാ ഞാൻ എക്സാം എഴുതാൻ പോവുകയാണ്.. ഇവിടുന്ന് ആരു വെളിയിൽ പോയാലും മാമൻ അവരോടൊപ്പം കാണണം.. കുഞ്ഞിയെ കോളേജിൽ നിന്നും വിളിച്ചോണ്ട് വരികയും കൊണ്ടു വിടുകയും ചെയ്യണം.. അമ്മ അമ്പലത്തിൽ പോകുമ്പോൾ കുട്ടൻ മാമൻ തുണ പോകണം.. അല്ലിയെ അവളുടെ വഴിക്ക് വിട്ടേരെ അവളെ ഓർത്ത് എനിക്ക് ടെൻഷനില്ല.. പക്ഷേ മാമൻറെ ഒരു കണ്ണ് എപ്പോഴും ഉണ്ടാവണം എല്ലാ കാര്യത്തിലും.. വരുന്ന പണിക്കാരിൽ ഒക്കെ ഒരു ശ്രദ്ധ വേണം……… ഞാൻ ഗൗരവത്തോടെ മാമനോട് പറഞ്ഞതും മാമൻ ആദ്യമായി എന്നെ കാണുന്നതുപോലെ അല്പനേരം നോക്കി ശേഷം ഒന്ന് പുഞ്ചിരിച്ചു.

പിന്നെ ഇവിടെ പുതിയ ഒരാൾ കൂടി ഉണ്ട്.. കല്യാണി ചേച്ചി…… ഞാൻ കുട്ടൻ മാമനെ തന്നെ നോക്കിക്കൊണ്ട് പറഞ്ഞു.. കേട്ട് നിമിഷം കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം തലയിൽ കയറി പുള്ളി ചുമക്കാൻ തുടങ്ങിയതും ഞാൻ വെള്ളം നീട്ടി.

ആ വെള്ളം ഒറ്റ വലിക്ക് മുഴുവനായും കുടിച്ചതിനുശേഷം ഒന്ന് കിതച്ചുകൊണ്ട് കുട്ടൻ മാമൻ എന്നെ വല്ലാത്തൊരു നോട്ടം നോക്കി.

ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ട് കുഞ്ഞേ.. എനിക്കൊന്നും അറിയില്ല.. ഉത്തരവുകൾ അനുസരിക്കാൻ അല്ലാതെ.. പക്ഷേ അന്ന് ആ രാത്രി എനിക്ക് വരെ സങ്കടം തോന്നിയിരുന്നു.. പക്ഷേ ഒരു എതിർ ശബ്ദം ഉണ്ടായാൽ പോലും കൊന്നു കളയുമല്ലോ……… വല്ലാത്തൊരു കുറ്റബോധത്തോടെ ആ മനുഷ്യൻ എന്റെ മുന്നിലിരുന്ന് വിതുമ്പിയതും എനിക്ക് പാവം തോന്നി.. അച്ഛൻ എന്ന ഉജ്ജ്വലമായ ആ പ്രതാപിക്കു നേരെ ഒന്നു വിരലുയർത്താൻ പോലും ഈ നാട്ടിൽ ആർക്കും ധൈര്യമില്ല എന്നുള്ളത് ഒരു വസ്തുതയായിരുന്നു പിന്നല്ലേ ചോദിക്കാനും പറയാനും ആരുമില്ലാത്ത ഈ പാവം മനുഷ്യൻ.

കഴിഞ്ഞത് കഴിഞ്ഞു മാമാ.. അച്ഛൻറെ പാതയിൽ പോകാൻ എനിക്ക് താല്പര്യമില്ല.. നമ്മുടെ കാര്യം നോക്കി ഇവിടെ സന്തോഷമായി ജീവിക്കുക.. കുട്ടൻ മാമനെ മാമ എന്നു വിളിക്കുന്നത് ആ സ്ഥാനം ഉള്ളിൽ ഉള്ളതുകൊണ്ടുതന്നെയാണ്.. ഒന്നുമില്ലെങ്കിലും അച്ഛൻറെ കയ്യിൽ നിന്നും തല്ലു കിട്ടാതെ എത്ര തവണ നിങ്ങൾ എന്നെ രക്ഷിച്ചിരിക്കുന്നു……. ഏതോ ഒരു ഓർമ്മയിൽ ഞാനൊന്നു ചിരിച്ചുകൊണ്ട് പറഞ്ഞതും കുട്ടൻ മാമൻ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

 

 

 

 

 

ഭക്ഷണമൊക്കെ കഴിഞ്ഞ് വീടിൻറെ മുറ്റത്തെ ഒരു മൂലയിൽ ഞാനും കുട്ടൻ മാമനും നിന്നു.

എൻറെ കുഞ്ഞേ, ഇതുങ്ങൾ പ്രശ്നമാണല്ലോ….. വിസ്മയത്തോടെ മുന്നിലെ പട്ടിക്കൂട്ടിലേക്ക് നോക്കി കുട്ടൻ മാമൻ എന്നോട് പറഞ്ഞു.

മുന്നിലെ കൂട്ടിൽ എന്നെ അത്രയും സ്നേഹത്തോടെയും ബഹുമാനത്തോടെയും നോക്കുന്ന ആ രണ്ട് പട്ടിക്കുഞ്ഞുങ്ങളെ ഞാൻ വാത്സല്യത്തോടെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *