തന്ത മൈരൻ ഉണ്ടായിരുന്നപ്പോൾ ഉള്ള ഏക ഗുണം എന്നു പറഞ്ഞാൽ ഇജ്ജാതി വാണങ്ങളൊന്നും വീട്ടിൽ കയറി യിരുന്നു കൊണക്കില്ലായിരുന്നു കണക്കിലായിരുന്നു .. വളരെ മാന്യനും സൽഗുണ സമ്പന്നനും അതിലുപരി എല്ലാവരോടും സൗമ്യനായി മാത്രം സംസാരിച്ചിരുന്ന എൻറെ തന്ത എന്ന പ്രസ്ഥാനം കാരണം ഒരുത്തൻ പോലും ഇവിടെ കയറി അഭിപ്രായം പറഞ്ഞു ഞാൻ കേട്ടിട്ടില്ല.
ശരി ഞാൻ ചെറിയ ചെക്കൻ അല്ലേ.. പക്ഷേ കല്യാണി ചേച്ചിയെ ഇവിടെ കയറ്റി താമസിപ്പിച്ചിരിക്കുന്നത് ഞാനല്ലല്ലോ ചെറിയമ്മ.. ചിറക്കൽ രാഗിണി തമ്പുരാട്ടിയാണ്……. ഞാൻ പറഞ്ഞതും എൻറെ വലതുവശത്തുനിന്നും ഒരു ഞെട്ടൽ ഞാൻ അറിഞ്ഞെങ്കിലും ഞാനത് കണ്ടില്ലെന്ന് നടിച്ചു.. അല്ല പിന്നെ അവിടെ ഭയങ്കര ഗൗരവവും ഇട്ട് ഇരിപ്പാണ് ഇടപെടാൻ ഉള്ളതിന്.
മുന്നിൽ ഇരിക്കുന്നവരെല്ലാം തുറിച്ച് അമ്മയെ നോക്കുന്നുണ്ട്.. കാരണം ഒരു സ്ഥലത്ത് ഉണ്ടെങ്കിൽ അവിടെ ഉണ്ട് എന്നുപോലും അറിയിക്കാത്ത സ്വഭാവമാണ് അമ്മയുടെ.. പതുങ്ങി നടക്കുന്ന ഒരു സ്വഭാവം.. അവർക്ക് അത് വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ട് ഉള്ളതുപോലെ.
എന്താ രാഗിണി ഇത്.. കുടുംബത്തിൻറെ പേര് കളഞ്ഞു കുളിക്കാൻ ആണോ നിൻറെ ഭാവം…… മെലിഞ്ഞുണങ്ങിയ മുരിങ്ങാക്കോൽ പോലിരിക്കുന്ന വലിയമ്മാവൻ അമ്മയെ നോക്കി ദേഷ്യപ്പെട്ടു.
അവൾ എൻറെയും മോളല്ലേ അമ്മാവാ.. അവൾ എന്തു തെറ്റു ചെയ്തിട്ടാണ്.. എനിക്കങ്ങനെ തോന്നി ഞാൻ ചെയ്തു……. അമ്മ ഗൗരവത്തിൽ തന്നെ ഭാവഭേദങ്ങൾ ഏതുമില്ലാതെ വല്യമ്മാവനെ നോക്കി പറഞ്ഞു.
നീ എന്തറിഞ്ഞിട്ടാണ് രാഗിണി.. മഹാദേവന്റെ ചോരയാണ് അവൾ.. ഈ കാണുന്ന സ്വത്തുക്കളിൽ ഒക്കെ അവൾക്കും അവകാശമുള്ളതാണ്.. വല്ലടത്തും നശിച്ചു കിടന്നാൽ അതൊന്നും ചോദിച്ച് വരിക പോലുമില്ല.. ഇതിപ്പോ ഇവിടെ കയറ്റി കിടത്തി കഴിഞ്ഞാൽ നാളെ അവൾ സ്വത്തും ചോദിക്കും.. അങ്ങനെ കണ്ട പിഴച്ച അവളുടെ മകൾക്കൊക്കെ ചിറക്കൽ സ്വത്ത് കൊടുക്കാൻ പറ്റുമോ……….. വലിയമ്മാവൻ അമ്മയെ നോക്കി രോഷത്തോടെ ചോദിച്ചു.
ഒന്നാമത് എൻറെ മോളുടെ അമ്മ ഒരു പിഴച്ചവൾ അല്ല.. വല്യമ്മാവൻ മാന്യമായി സംസാരിക്കണം.. രണ്ടാമത് ഇപ്പോൾ ഈ സ്വത്തുക്കളുടെ എല്ലാം അവകാശി ഞാനും എൻറെ മക്കളും ആണ്.. അദ്ദേഹത്തിൻറെ ചോരയാണ് കല്യാണി എങ്കിൽ അവൾ ചോദിക്കാതെ തന്നെ ചിറക്കലെ സ്വത്ത് ഞങ്ങൾ അവൾക്ക് കൊടുക്കും.. അതിലൊന്നും ആരും അഭിപ്രായം പറയേണ്ടതില്ല……… അമ്മ വളരെ വ്യക്തമായി മറുപടി കൊടുത്തതും മുന്നിലിരുന്ന വല്യമ്മാവൻ മര മല വാണത്തിന്റെ മുഖം അങ്ങ്ഇ വിളറിപ്പോയി.
നിൻറെ ഭാവം എന്താ രാഗിണി.. നീ ഒരു വിധവയല്ലേ.. എന്നിട്ട് നല്ല സാരിയും പൊട്ടും ഒക്കെ കുത്തിയാണോ നടക്കുന്നത്.. ഒന്നുമില്ലെങ്കിലും പട്ടട കെട്ടടങ്ങി അതിൻറെ പുക പോലും മാറില്ലല്ലോ…….. അമ്മ വന്നു ഇരുന്നപ്പോൾ തൊട്ട് അമ്മയെ ചൂഴ്ന്നു നോക്കി അത്ര ഇഷ്ടപ്പെടാതെ ഇരുന്നിരുന്ന അപ്പച്ചി അമ്മയെ നോക്കി പുച്ഛത്തോടെ പറഞ്ഞു… അമ്മയുടെ ഇരിപ്പും ഭാവവും ഒന്നും ചിറക്കൽ ഇന്ദിര എന്ന എൻറെ അപ്പച്ചിക്ക് തീരെ പിടിക്കുന്നില്ല എന്നത് വളരെ സ്പഷ്ടമായിരുന്നു.
സ്വാതന്ത്ര്യം കിട്ടിയത് ആഘോഷിക്കുന്നതാണെന്ന് കൂട്ടിയാൽ മതി അപ്പച്ചി.. പിന്നെ അപ്പച്ചിയും വിധവയല്ലേ.. എന്നിട്ട് പട്ടുസാരിയും സ്വർണത്തിൽ കുളിച്ചും ആണല്ലോ നടപ്പ്…….. അമ്മ പുച്ഛം കലർത്താതെ അതേ ഗൗരവത്തിൽ അപ്പച്ചിയെ നോക്കി പറഞ്ഞതും തള്ളയുടെ മുഖം ഒന്ന് വിളറി.. ഞാനും ചേച്ചിയും വാ പൊളിച്ച് അമ്മയെ നോക്കി.. അമ്മ തന്നെയാണോ ഇങ്ങനെ പറയുന്നത് എന്ന് എനിക്ക് സംശയവും തോന്നി.
ഇന്ദിര.. അതല്ലല്ലോ ഇവിടുത്തെ പ്രശ്നം.. ഒരു പിഴച്ചവളുടെ മോളെ ഇവിടെ കയറ്റി താമസിപ്പിച്ചിരിക്കുന്നു എന്നതല്ലേ…… ചെറിയച്ഛൻ ഉറക്കെ പറഞ്ഞതും ഞാൻ ഒന്നു കണ്ണുകൾ അടച്ചു പോയി.
ആണുങ്ങളെ മയക്കി വശീകരിച്ച് എടുത്ത തള്ളയുടെ മോളാണ്.. അങ്ങനെയുള്ള ഒരു പിഴച്ചവളെ ഇവിടെ കയറ്റി താമസിപ്പിക്കേണ്ട ആവശ്യം എന്താണ്….. അപ്പച്ചി അതിനെ ഏറ്റുപിടിച്ചുകൊണ്ട് കൂട്ടിച്ചേർത്തു.
