എൻറെ പ്രണയമേ – 11 12അടിപൊളി 

അതെല്ലാം ഓർത്തതും ഞാൻ ചേച്ചിയെ ഒന്നുകൂടി എന്നിലേക്ക് അടക്കിപ്പിടിച്ചുകൊണ്ട് അമ്മയെ നോക്കി.

അമ്മയുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.. മുഖത്ത് അവിശ്വസനീയത മാത്രം… നാടകം കളിക്കാതെ എന്തെങ്കിലും പറയ് തള്ളേ? ഞാൻ മനസ്സിലാ മന്ത്രിച്ചു.

അമ്മ നടക്കുന്ന താളത്തിൽ പാദസരം കിലുങ്ങുന്ന ശബ്ദം കേട്ടതും ചേച്ചിയുടെ വിറയൽ ഒന്നുകൂടി കൂടി എന്നിലേക്ക് അല്ലി പിടിക്കും പോലെ നിന്നു പോയി പാവം.

അപ്പോഴാണ് വാതിൽ പടിയിൽ നിന്നും ഒരു തല നീണ്ടു വന്നത്.. ആ കുഞ്ഞു പൂച്ചക്കണ്ണുകളിൽ നിറയെ സംശയമാണ്.. നോട്ടം എൻറെ ദേഹത്ത് പമ്മി നിൽക്കുന്നവളിലും.. വായിലെ ജോലി പോപ്പ് ഇട്ടു അതിൻറെ വെളുത്ത കോലിൽ പിടിച്ച് കറക്കിക്കൊണ്ട് കുഞ്ഞി പൂമുഖത്തേക്ക് ചാടിയിറങ്ങി.

എന്നോട് ദേഷ്യാവൂല്ലേ…. അമ്മയുടെ ചോദ്യം കേട്ടതും കുഞ്ഞിനും നോട്ടം മാറ്റി അപ്പോഴേക്കും തൊട്ടുമുന്നിൽ നിറകണ്ണുകളുമായി വന്നു കല്യാണി ചേച്ചിയുടെ കൈപിടിച്ചുകൊണ്ട് ഒന്നു വിതുമ്പി ചോദിക്കുന്ന അമ്മയെ കണ്ടു എൻറെ കണ്ണുമിഴിഞ്ഞു… ഞാനൊന്ന് ഇടം കണ്ണിട്ടു ചേച്ചിയെ നോക്കിയപ്പോൾ നിറഞ്ഞൊഴുകുന്ന കണ്ണും തുറിപ്പിച്ചു അമ്മയെ നോക്കുന്നുണ്ട്.. എനിക്ക് ചിരി വന്നു പോയി.. ചേച്ചി കരുതിയിരിക്കുന്നത് അമ്മയ്ക്ക് ഒക്കെ ചേച്ചിയോട് വെറുപ്പ് ആണെന്നായിരിക്കും ഞാൻ ഊഹിച്ചു.. ചേച്ചി ചോദിക്കേണ്ട ചോദ്യം അമ്മ ചോദിച്ചത് കൊണ്ടാവാം കണ്ണുമിഴിച്ച് നിൽക്കുന്നത്.

വാക്കുകളില്ലാതെ തൊണ്ടയിൽ കുടുങ്ങിയ ഒരു നോവുമായി ചേച്ചി അമ്മയെ നോക്കി.

നിൻറെ അച്ഛൻ ഒരു ക്രൂരൻ ആയിരുന്നു മോളെ.. നിന്നെ ഒരു നോക്കു കാണാൻ എനിക്ക് പേടിയായിരുന്നു.. ഒന്നു സഹായിക്കണം എന്നുണ്ടായിരുന്നു പക്ഷേ അതിനും പേടി തന്നെയായിരുന്നു.. ആരെ വിശ്വസിക്കും ആരോട് പറയും.. എങ്ങാനും നിൻറെ അച്ഛൻ അറിഞ്ഞു കഴിഞ്ഞാൽ.. എന്നെ എന്തു വേണമെങ്കിലും ചെയ്തോട്ടെ പക്ഷേ നിനക്കും എൻറെ മക്കൾക്കും ആയിരിക്കും ചിലപ്പോൾ ശിക്ഷ കിട്ടുന്നത്…….. അമ്മ പൊട്ടി വരുന്നൊരു കരച്ചിൽ കഷ്ടപ്പെട്ട് അടക്കിക്കൊണ്ട് അവളുടെ മുഖം കയ്യിലെടുത്തുകൊണ്ട് അമ്മയുടെ നിസ്സഹായ അവസ്ഥ വിശദീകരിക്കും പോലെ പറഞ്ഞു.. ചേച്ചിയെ ഒന്ന് സഹായിക്കാൻ പറ്റാത്തതിന് അമ്മയ്ക്ക് നല്ല വിഷമം ഉണ്ടായിരുന്നു എന്ന കാര്യം എനിക്ക് വ്യക്തമായി.

എന്നോട് വെറുപ്പല്ലേ……. അവൾ ഞെട്ടലോടെ അമ്മയുടെ മുഖത്ത് നോക്കി ചോദിച്ചു പോയി.

അതു കേട്ടതും അതിനിടയിലും അമ്മയുടെ കണ്ണു മിഴിഞ്ഞു പോയി.. പൂച്ചക്കണ്ണ് ഇപ്പോൾ വെളിയിൽ വരും എന്നായിട്ടുണ്ട്.. അതിനിടയിൽ ഒരു ശബ്ദം കേട്ട് ഞാനൊന്നു മുന്നോട്ടു നോക്കിയതും കണ്ടു പൂമുഖത്തിന്റെ ഏറ്റവും മുകളിലത്തെ പടിയിൽ നിന്നും ഒറ്റ ചാട്ടത്തിന് എല്ലാ പടികളും സ്കിപ്പ് ചെയ്തു മുറ്റത്ത് കാലുറപ്പിച്ച് ഒന്നിളകി നിൽക്കുന്ന കുഞ്ഞ്.. എൻറെ വളവിലെ സുമതി ഈ സാധനം റബർ പാല് തന്നെയാണോ കുടിക്കുന്നത് എനിക്ക് നല്ല സംശയം തോന്നി.

എന്താ കുട്ടി നീ ഈ പറയണേ.. എനിക്കെന്തിനാ മോളെ നിന്നോട് വെറുപ്പ്.. നിങ്ങളുടെ അവസ്ഥകൾ ഒക്കെ അറിയുമ്പോൾ ഒന്ന് സഹായിക്കാൻ പറ്റിയില്ലല്ലോ എന്ന വിഷമം മാത്രമേ ഈ അമ്മയ്ക്കുള്ളൂ…….. എന്നിൽ നിന്നും അടർത്തിമാറ്റി ചേച്ചിയെ അമ്മയിലേക്ക് വലിച്ചെടുപ്പിച്ച് അവളെ ചേർത്തുപിടിച്ചുകൊണ്ട് അമ്മ വാത്സല്യത്തോടെയും അതിലുപരി ഒരു വേദനയോടെയും പറഞ്ഞു.

അപ്പോഴേക്കും കാര്യം അന്വേഷിക്കും പോലെ കുഞ്ഞി പിറകിൽ കയ്യൊക്കെ കെട്ടി.. കുഞ്ഞു ചുണ്ടുകൾക്ക്ക്കിടയിൽ നിന്നും നീണ്ടുനിൽക്കുന്ന ലോലിപോപ്പിന്റെ കോല് ഇളക്കിക്കൊണ്ട് അതും നുണഞ്ഞ് അവർക്ക് അടുത്തായി സ്ഥാനം പിടിച്ച് ചേച്ചിയെ തന്നെ ഇമ വെട്ടാതെ നോക്കി നിൽക്കുന്നു.

കേട്ടതൊന്നും വിശ്വസിക്കാനാവാതെ ചേച്ചി തലയ്ക്ക് അടി കിട്ടിയതുപോലെ കിളി പോയി നിൽക്കുകയാണ്.

നിൻറെ അച്ഛൻ മരിച്ചിട്ടും അങ്ങോട്ട് വരാതിരുന്നത് എന്ത് മുഖം വച്ച് നിൻറെ മുന്നിൽ വരും എന്ന വിഷമം ഉള്ളതുകൊണ്ടാണ് മോളെ…….. അമ്മ വല്ലാത്തൊരു നിസ്സഹായതയോടെ പറഞ്ഞുകൊണ്ട് ചേച്ചിയുടെ നെറ്റിയിൽ ഒന്നു ചുണ്ടമർത്തി.

Leave a Reply

Your email address will not be published. Required fields are marked *