🌹🌹🌹
മുറ്റത്തെ മാവിന്റെ കൊമ്പിൽ ഇരിക്കുന്ന രണ്ട് കിളികളുടെ കഴപ്പ് നോക്കി നിങ്ങൾക്ക് നാണമില്ലേ എന്ന് ചിന്തിച്ചു നിൽക്കേ പിന്നിലൊരു താളത്തിൽ പാദസരത്തിന്റെ കിലുക്കം കേട്ട് അമ്മയെ പ്രതീക്ഷിച്ചു ഞാൻ ഒരു പുഞ്ചിരിയോടെ തിരിഞ്ഞുനോക്കി.
എൻറെ ചുറ്റും ലോകം നിശ്ചലമാവും പോലെ.. മരത്തിൻറെ ചില്ലകളെ ഇക്കിളി ആക്കുന്ന കാറ്റിന്റെ മർമ്മരങ്ങൾ നേർത്ത്യില്ലാതെയായി.. പക്ഷികളുടെ കൊഞ്ചലുകൾ അലിഞ്ഞു പോയി.. ഞാൻ ശ്വാസം പോലും എടുക്കാൻ മറന്നു പോയതുപോലെ.
കയ്യിൽ ഒരു പൂ കൂടെയും പിടിച്ചുകൊണ്ട് അവൾ.. അല്ലി.. ഒരു ചുവന്ന ദാവണി ആണ് വേഷം.. മുടി മെടഞ്ഞ വലതുവശത്തേക്ക് ഇട്ടിരിക്കുന്നു.. അതിൽ മുല്ലപ്പൂ ചുറ്റിയിട്ടുണ്ട്.. ശംഖു പോലെ വളഞ്ഞ കഴുത്തിൽ ഇനിയും ഉണങ്ങാത്ത മുടിയിലെ ജലഗണങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നത് കാണാം.. കൈകൾ നിറയെ പല വർണ്ണത്തിലുള്ള വളകൾ.. നെഞ്ചിനെ പിടിച്ചു കുലുക്കുന്ന പുരികങ്ങൾ വാലിട്ടെഴുതി ഇനിയും മനോഹരമായതുപോലെ.. ചായങ്ങൾ ഇല്ലാത്ത അധരത്തിൽ മയക്കുന്ന പുഞ്ചിരി.. അഭൗമമായ സൗന്ദര്യം.
എൻറെ മുന്നിൽ വന്നു നിന്നവൾ.. പൊട്ടനെ പോലെ ഞാൻ നിൽക്കുന്നത് കണ്ടിട്ടാവാം എന്നെ പിടിച്ചു ഒന്ന് കുലുക്കി.
പോവാം…. ഇതുവരെ കാണാത്ത ഒരു നാണത്തോടെ അവൾ എന്നെ നോക്കി ചോദിച്ചു.
പോകാമെന്നോ.. അവൾ ചോദിച്ചാൽ കുടുംബത്തിൻറെ ആധാരം വരെ ഈ നിമിഷം എഴുതിക്കൊടുക്കാൻ തയ്യാറായി നിൽക്കുന്ന ഞാൻ യാന്ത്രികമായി തലയാട്ടി.. അവൾ എൻറെ കൈപിടിച്ചതും ഞാനും അവളോടൊപ്പം നടന്നു.. മുല്ലപ്പൂവിന്റെയും ചന്ദനത്തിന്റെയും പിന്നെ ഏതോ ഒരു ബോഡി ലോഷന്റെയും കൂടി കലർന്ന ഒരു ഗന്ധവും വലിച്ചെടുത്തു കൊണ്ട്.
നടക്കുന്ന വഴിയിൽ എല്ലാം മൗനം ആയിരുന്നു.. എങ്കിലും ഇടയ്ക്ക് അവളെന്നെ ഒന്ന് നോക്കും.. നെഞ്ചിൽ കുത്തുന്ന നോട്ടം.. അരുണിമ പടർത്തി ആദിത്യൻ സന്ധ്യയെ പുൽകുമ്പോൾ.. വീശുന്ന ഇളം കാറ്റിന്റെ കുളിരിൽ.. പ്രകൃതിയോ മറ്റൊന്നുമോ എൻറെ പെണ്ണിൻറെ മുന്നിൽ ഒന്നുമല്ല എന്ന് എനിക്ക് തോന്നിപ്പോയി.. ഈ യാത്ര ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ…🌹🌹🌹
ഞങ്ങളുടെ കുടുംബ ക്ഷേത്രത്തിനു മുന്നിലെ സന്നിധാനത്തിലേക്ക് കൈകൾ കൂപ്പി അവൾ നിൽക്കുന്നത് നോക്കി ഞാനും നിന്നു.. അധരങ്ങൾ മന്ത്രിക്കുന്നുണ്ട്.. അടച്ചു പിടിച്ചിരിക്കുകയാണെങ്കിലും കണ്ണുകൾ പിടയ്ക്കുന്നത് എനിക്ക് കാണാം.. കത്തിച്ചുവച്ച ദീപത്തിന്റെ പ്രഭയിൽ അവൾ ഒരു ദേവിയായി എനിക്ക് തോന്നി.
കണ്ണുകൾ തുറന്നവൾ ഉള്ളിലെ മഹാദേവ ലിംഗത്തിലേക്ക് അൽപനേരം നോക്കിനിന്ന ശേഷം കൈകൾ താഴ്ത്തി എനിക്ക് നേരെ തിരിഞ്ഞു.
കണ്ണാ….. അവൾ പതിഞ്ഞ സ്വരത്തിൽ എന്നെ നോക്കി വിളിച്ചു.. കണ്ണുകൾ പിടയ്ക്കുന്നു.. അവളുടെ തൊണ്ടക്കുഴിയിലൂടെ ഉമിനീര് ഇറങ്ങിപ്പോകുന്നത് എനിക്ക് കാണാം.. ഭഗവാനെ എൻറെ അല്ലിക്ക് ഇനി ക്യാൻസർ വല്ലതുമാണോ.. എൻറെ നെഞ്ചൊന്നു പിടച്ചു അവളുടെ പരവേശം കണ്ടു.
നിനക്കെന്താ….. ഞാൻ മിടിക്കുന്ന ഹൃദയത്തോടെ അവളെ നോക്കി ചോദിച്ചു.
എന്നാൽ ചോദ്യം കേട്ടതും അവളുടെ മുഖം മൊത്തത്തിൽ ഒന്ന് ചുരുങ്ങി.. കൂർപ്പിച്ചു എന്നെ അവൾ ഇരുത്തി നോക്കി.
അടങ്ങി നിന്നോണം ചെക്കാ അവിടെ…… സന്നിധാനത്തിന് മുന്നിൽ നിന്നുകൊണ്ട് അവൾ എനിക്ക് നേരെ ഒന്ന് ചാടി.. അത് ചിലപ്പോൾ എൻറെ കൊനിഷ്ട്ട് ചിന്ത തിരിച്ചറിഞ്ഞിട്ടാവാം എന്ന് ഞാൻ ഊഹിച്ചു.
ഞാൻ ഒന്ന് ശ്വാസം ആഞ്ഞടുത്തു കൊണ്ട് അവളെ നോക്കി നിമിഷം അവളും ഒന്ന് ശ്വാസം ആഞ്ഞ് എടുത്തു.
ഇത് അതുതന്നെ.. കുഞ്ഞിയെ മാത്രം ഞാൻ ഇനി നോക്കിയാൽ മതി എന്നു പറയുവാൻ ആയിരിക്കും ഇവൾ എന്നെയും കൊണ്ടുവന്നത്.. അപ്പോൾ ഇവൾ കുഴപ്പമില്ലെന്ന് അഭിനയിക്കുകയായിരുന്നു.
ഇല്ല ഞാൻ സമ്മതിക്കില്ല.. എൻറെ അല്ലി ഇല്ലെങ്കിൽ എനിക്ക് ആരും വേണ്ട.. അങ്ങനെ അവൾ സ്വയം എരിയുന്ന മെഴുകുതിരി ആയി ഊമ്പണ്ട.
കണ്ണാ, ഇതെന്റെ കഴുത്തിൽ കെട്ടി താടാ…… എൻറെ അപരാധിച്ച ചിന്തകളെ മുറിച്ചുകൊണ്ട് ഇടിമുഴക്കം പോലെ അവളുടെ ശബ്ദം എന്റെ കാതിൽ പതിച്ചു.. അവൾ ഉയർത്തിയ കയ്യിലേക്ക് ഞാൻ നോക്കി.. അതിൽ തൂങ്ങി ആടുന്ന ഒരു താലിമാല.. അവിശ്വസനീയതയോടെ ഞാൻ മുഖമുയർത്തി എൻറെ ചേച്ചി പെണ്ണിനെ നോക്കി.
ഒരുകാലത്ത് അവളുടെ കഴുത്തിൽ ഒരു താലി കെട്ടുക എന്നത് മാത്രമായിരുന്നു എൻറെ ഏറ്റവും വലിയ സ്വപ്നം.. കണ്ടു തീർത്ത കിനാക്കളുടെ സാഫല്യം കൺമുന്നിൽ കണ്ടതും എൻറെ കണ്ണുകൾ നിറഞ്ഞു പോയി.
