നീ വല്ലാത്ത ലാഗ് ആണല്ലോ മൈരേ.. വെക്കംപാറ പോയിട്ട് വേറെ പണിയുണ്ട്…… അത്രയും ഫീൽ ചെയ്തു റൊമാൻറിക് മുഖവുമായിരുന്നു കഥ പറയുന്നവനെ പുച്ഛിച്ചപ്പോൾ അവൻറെ മുഖത്ത് വന്ന ഭാവങ്ങൾ കണ്ട് വന്ന ചിരി കടിച്ചുകൊണ്ട് ഞാൻ പാവത്തിനെ പോലെ ഇരുന്നു.
കോത്തിലെ കൂഡ പറിക്കുന്ന പരിപാടി കാണിക്കരുത് കണ്ണാ….. എൻറെ ഊഹം തെറ്റിക്കാതെ അവൻറെ ഉന്നത സംസ്കാര ഭാഷ ശുദ്ധി അവൻ വിളിച്ചു പറഞ്ഞു.. കിട്ടിയ ഗ്യാപ്പിൽ ചേച്ചിയെ നോക്കി ഇവനെ കിട്ടിയുള്ളൂ എന്നപോലെ ഒന്ന് കളിയാക്കി വിടുകയും ചെയ്തു.
അതിന് ചേച്ചി അവൻറെ കയ്യിൽ അമർത്തി പിച്ചി.. എൻറെ ട്രാപ്പിൽ വീണു പോയല്ലോ എന്ന ഉളുപ്പി അവൻ എന്നെ നോക്കി ഒന്ന് പല്ലു കടിച്ചു ശേഷം അവൻറെ കോണത്തിലെ കഥ തുടർന്നു.
ഞാൻ ഇടയ്ക്ക് പൈസ ഒക്കെ കൊണ്ടുപോയി കൊടുക്കാൻ നോക്കുവേ.. പക്ഷേ ഒന്ന് മൈൻഡ് പോലും ചെയ്യില്ല.. പക്ഷേ ഒരു ദിവസം ഞാൻ ആരുമില്ലാത്ത ഒരു ഗ്യാപ്പിൽ ഒന്ന് ചെറുതായി തടഞ്ഞു നിർത്തി കുറച്ചു പൈസ കയ്യിൽ വച്ചു കൊടുത്തപ്പോൾ.. എൻറെ കരണം പൊത്തി ഒന്നു തന്നു എന്നു മാത്രമല്ല ആദ്യമായിട്ട് കട്ട കലിപ്പിൽ അരച്ചു കലക്കി കുടിക്കും പോലെ ഒരു നോട്ടവും.. പിന്നെ വിറഞ്ഞുകൊണ്ട് എന്തൊക്കെയോ വിളിച്ചുപറയുകയും ചെയ്തു…….. അപ്പു പറയുമ്പോൾ ചേച്ചിയുടെ മുഖത്ത് വല്ലാത്തൊരു വിഷമം നിറയുന്നത് ഞാൻ ശ്രദ്ധിച്ചു.. അവന് ചേച്ചിയുടെ കയ്യിൽ നിന്നും കരണം പൊട്ടി ഒന്ന് കിട്ടി എന്ന പോയിന്റ് മാത്രം ചിന്തിച്ചുകൊണ്ട് ഞാൻ ഇരിക്കെ അവൻ തുടർന്നു.
അതു കഴിഞ്ഞപ്പോഴല്ലേ ഞാൻ അറിഞ്ഞത്.. ഇതേപോലെ കല്ലുവിനെ ആ സതീശൻ വഴിയിൽ തടഞ്ഞുനിർത്തി കയ്യിൽ കാശ് കൊടുത്തു എന്ന് മാത്രമല്ല.. ആ തന്തയ്ക്ക് പിറക്കാത്ത പരനാറി ഇവളെ കിടന്നു തരാൻ വിളിക്കുകയും ചെയ്തെന്ന് ……. അങ്ങനെ വരട്ടെ വെറുതെയല്ല ഇവന് സതീഷനോട് അത്ര കലിപ്പ്.. അവൻ പറയുമ്പോൾ ഞാൻ അവനെ ഒന്ന് സൂക്ഷിച്ചു നോക്കിയതും അവൻ എന്നെ നോക്കി ഒരു വളിച്ച ഇളി ഇളിച്ചു.
പിന്നെ നീ വന്നു.. ആദ്യം ഒന്നും എന്നോട് മിണ്ടില്ലായിരുന്നെടാ.. പിന്നെ മൈരേ എന്തെങ്കിലും വരട്ടെ എന്ന് കരുതി ഞാൻ എൻറെ ഉള്ളിലുള്ളത് അങ്ങ് തുറന്നുപറഞ്ഞു.. അപ്പോ അല്ലേ ഞാൻ വീണ്ടും ഞെട്ടിയത്.. ഇവൾക്ക് അറിയാമായിരുന്നെന്ന്…….. അപ്പു എന്നെ നോക്കി ആവേശത്തോടെ പറഞ്ഞു നിർത്തിയതും ഞാൻ ചേച്ചിയെ നോക്കി.. ചേച്ചി ബാക്കി പറഞ്ഞു.
അത് പിന്നെ.. നോട്ടം പെരുമാറ്റം ഒക്കെ കാണുമ്പോൾ അറിയാലോ.. വല്ലാത്തൊരു നോട്ടം അങ്ങട് നോക്കുക…… പറഞ്ഞതും നാണം കൊണ്ട് ചേച്ചി മുഖം കുനിച്ചു കളഞ്ഞു.. ഞാൻ രണ്ടുപേരെയും മാറിമാറി നോക്കി.
കണ്ണാ.. അച്ഛൻറെ സ്ഥാനത്ത് നിന്ന് നീ ഇതങ്ങട് നടത്തി തരിക…… നമ്പൂരി ശൈലിയിൽ അപ്പു ഒന്ന് ഇളകി ഇരുന്നു കൊണ്ട് എന്നെ നോക്കി മൊഴിഞ്ഞു.
അതിന് നിൻറെ അച്ഛൻ ഭിത്തിയിൽ കയറിയിട്ടില്ലല്ലോ……. ഞാൻ അവനെ നോക്കി ചോദിച്ചു.
പ്ഫ……… അതിന് ഒരു ആട്ട് ആയിരുന്നു അളിയന്റെ മറുപടി.. ഞാൻ കുലുക്കമില്ലാതെ ഇരുന്നു ആസനത്തിൽ സ്പേസ് സ്റ്റേഷനുമായി നടക്കുന്നവന് ഇതൊക്കെ എന്ത്.
ഇവളെ എനിക്ക് കൈപിടിച്ച് തരണം എന്നാടാ തെണ്ടി പറഞ്ഞത്…… അത് അവൻ പറയുമ്പോൾ കല്യാണി ചേച്ചി വല്ലാത്തൊരു പ്രതീക്ഷയോടെ ആ കണ്ണുകൾ എനിക്ക് നേരെ നീട്ടി.
നിനക്ക് കൈപിടിച്ച് തരുന്നത് ആലോചിക്കുമ്പോൾ ആണ്.. എന്തായാലും ചെയ്തു കളയാം…… രണ്ടാമത്തെ വാചകം പറയുമ്പോൾ ഞാനൊന്നു നിറഞ്ഞു ചിരിച്ചു.. അത് അവരിലേക്കും പടർന്നു.
🌹🌹🌹🌹
ചില രാത്രികളിൽ കല്യാണി ചേച്ചിക്ക് കൂട്ടുകെടക്കാൻ ഇവൻ പണ്ടുതൊട്ടേ അവരുടെ വീടിൻറെ വെളിയിൽ ആരും അറിയാതെ പോയി കിടക്കുമായിരുന്നത്രേ… അവനാണെന്ന് കാണുമ്പോൾ ചേച്ചി സമാധാനമായി പല രാത്രികളിലും ഉറങ്ങിയിരുന്നത്രേ.. കല്യാണി ചേച്ചി അവനോട് ഇഷ്ടം തോന്നുവാനുള്ള പല കാരണങ്ങളിൽ ഏറ്റവും പ്രധാനമായി പറഞ്ഞത് അതായിരുന്നു.. പിന്നെ അവൻറെ നിഷ്കളങ്കതയും.. ശരിയാണ് ഞാനും ചിന്തിച്ചു.. ഒരു നിഷ്ക്കു മനസ്സാണ് അപ്പുവിന്.. സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു മണ്ടൻ.. അതെല്ലാം ഓർത്ത് ഒരു ചിരിയോടെ ഞാൻ വീട്ടിലേക്ക് നടന്നു കയറി.
