എനിക്ക് നിൻറെ ആവണം കണ്ണാ.. എൻറെ സ്വപ്നമാണ്.. ഒരുമിച്ച് ജീവിക്കാൻ ഒരു ചരടിന്റെയും ആവശ്യമില്ലെന്ന് അറിയാം.. പക്ഷേ നിൻറെ പാതി ആവണം എനിക്ക്.. നിൻറെ ഭാര്യ……. എന്നെ നോക്കി അത് പറയുമ്പോൾ അവളുടെ ചുണ്ടുകൾ വിതുമ്പി.. കണ്ണുകൾ ഈറനായി.. ഞാൻ വിറക്കുന്ന കൈകളോടെ താലി കയ്യിലെടുത്തു.
മുഖം ചെരിച്ചുകൊണ്ട് അവൾ നേരത്തെ കൊളുത്തിയ ദീപത്തിൻറെ ജ്വാലയിൽ തിളങ്ങുന്ന മഹാദേവനെ ഞാനൊന്നു നോക്കി.. ചെയ്യാൻ പോകുന്നത് പാപമാണോ.. അറിയില്ല.. പക്ഷേ ഒന്നറിയാം.. മുന്നിൽനിന്നു വിതുമ്പുന്ന ഈ പെണ്ണില്ലാതെ വയ്യ…
അവൾ കൈകൾ കൂപ്പി കണ്ണുകൾ അടച്ച് മുഖം കുനിച്ചു.. കണ്ണുനീർ ചാലിട്ട് ഒഴുകി ഇറങ്ങുന്നത് എനിക്ക് കാണാം.
അല്ലി.. കണ്ണുതുറന്ന് മുഖമുയർത്തി എന്നെ നോക്ക്…… താലി മാല ഇരുകൈയിലും പിടിച്ചുകൊണ്ട് ഞാൻ അവളെ നോക്കി പറഞ്ഞു.
ഇല്ലടാ..എ.. എൻറെ ചങ്ക്.. ചിലപ്പോൾ പൊട്ടിപ്പോകും….. ചെറുതായി ഏങ്ങൽ അടിച്ചുകൊണ്ട് പറയുന്നവളെ ഞാൻ നോക്കി നിന്നുപോയി.
അവൾ എത്രത്തോളം കൊതിച്ചിട്ടുണ്ട് ഈ നിമിഷം എന്ന തിരിച്ചറിവായിരുന്നു അത്.. അത്രയും അവൾ എന്നെ പ്രണയിക്കുന്നു.
അല്ലി.. എനിക്ക് നിൻറെ കണ്ണിൽ നോക്കണം.. നിൻറെ മുഖം കാണണം.. അങ്ങനെ വേണം നിന്നെ എൻറെ ആക്കാൻ……. ആർദ്രമായിരുന്നു എൻറെ സ്വരം.
അത് കേട്ട് നിമിഷം.. അവൾ കണ്ണു തുറന്നു.. മുഖമുയർത്തി എന്നെ നോക്കി.. ചുറ്റും നേരത്തെ അവൾ കൊളുത്തിയ വിളക്കുകളിലെ ദീപത്തിന്റെ പ്രതിഫലനം അവളുടെ കണ്ണിലെ ഉരുണ്ടുകൂടിയ നീർമണിതുള്ളികളിൽ തട്ടി എന്റെ കണ്ണുകളെ ജ്വലിപ്പിച്ചു.
താലി മാല കൈത്തണ്ടയിലേക്ക് ചുറ്റികൊണ്ട് ഇരുകൈകൾ കൊണ്ടും അവളുടെ കണ്ണ് ഞാൻ അമർത്തി തുടച്ചു.
ഞങ്ങൾ പരസ്പരം കണ്ണിൽ നോക്കി.. എൻറെ വിറക്കുന്ന കൈകൾ അവളുടെ കഴുത്തിലേക്ക് താലിമാലയും ആയി നീണ്ടു.. വീണ്ടും അവളുടെ കണ്ണുകളിൽ നനവ്.. എന്നാൽ അവളുടെ കഴുത്തിന് പിന്നിലേക്ക് കൈകൾ നീണ്ട നിമിഷം എൻറെ കൈകൾ വിറക്കില്ല.. എൻറെ ആണ് എൻറെ മാത്രം.. എൻറെ ജീവനും തരും ഞാൻ.. അവളുടെ പിൻ കഴുത്തിൽ താലി മുറുക്കുമ്പോൾ എൻറെ കണ്ണുകളാൽ അവൾക്ക് ഞാനും ഒരു ഉറപ്പു കൊടുത്തു.
ആരവങ്ങൾ ഇല്ലാതെ.. കതിർമണ്ഡപമോ നാദസ്വര മേളമോ ഇല്ലാതെ.. എൻറെ അല്ലിയെ ഞാൻ എൻറെ പത്നിയാക്കി.. ഞങ്ങളുടെ ഒഴിഞ്ഞ കുടുംബ ക്ഷേത്രത്തിലെ മഹാദേവനെയും പ്രഭ ചൊരിയുന്ന ദീപങ്ങളെയും മാത്രം സാക്ഷിയാക്കി.
ഞങ്ങളുടെ കണ്ണുകളിലെ നോട്ടം മാറിയില്ല.. അവളുടെ മുഖം ചുവന്നു.. കണ്ണുകൾ പെയ്തു.. അടക്കാനാവാത്ത ആവേശത്തോടെ അവൾ എൻറെ നെഞ്ചിലേക്ക് കേറി.. ഇരുഗെ എന്നെ പുണർന്നു.. അത്രയും സന്തോഷത്തിൽ അവൾ എൻറെ നെഞ്ചിൽ കിടന്നു കരയുകയായിരുന്നു.
ഞാന് എന്നിലേക്ക് പരമാവധി എൻറെ പെണ്ണിനെ അമർത്തി പിടിച്ചു.. മഹാദേവനെ ഞാനൊന്നു നോക്കി.. ഇവളുടെ മടിയിൽ കിടന്ന് മരിക്കാൻ അനുഗ്രഹിക്കണം എന്നൊരു പ്രാർത്ഥന മാത്രം….
🌹🌹🌹
എടി ഭാര്യയെ…… കൈകൾ കോർത്തുകൊണ്ട് വീടിൻറെ പിന്നിലെ തൊടിയിലേക്ക് തോട് മുറിച്ച് കടന്നപ്പോൾ ഞാൻ അല്ലിയെ നോക്കി ഒരു താളത്തിൽ വിളിച്ചു.. കൊള്ളാം ഒരു സുഖം ഒക്കെയുണ്ട്.
അവളെന്നെ തിരിഞ്ഞുനോക്കി.. ചൊടികളിൽ നാണവുമായി പൂത്തുലഞ്ഞു നിലാവിൽ കുളിച്ചു നിൽക്കുന്ന പെണ്ണിനെ കണ്ട എന്നിലൊരു തരിപ്പുണ്ടായി.
മുല്ലപ്പൂ ചുറ്റി മെടഞ്ഞിട്ട മുടിയും മുന്നിലേക്ക്.. നീട്ടി വരച്ച ചന്ദനവും താഴെ ഒരു കുഞ്ഞു കറുത്ത പൊട്ടും.. നെഞ്ചിൽ തറയ്ക്കുന്ന നോട്ടവും വളഞ്ഞ പുരികങ്ങളും.. തുടുത്ത കവിളും നീണ്ട താടയും.. നറു പുഞ്ചിരിയിൽ കുളിച്ച അധരങ്ങളും.. ചുവന്ന ദാവണിയിൽ അവൾ.
ഇന്ന് നമ്മുടെ ആദ്യ രാത്രി അല്ലേ…… ഇത്രയും നാളും ഇല്ലാത്ത ഒരു തിളക്കത്തോടെ എന്നെ നോക്കുന്നവളെ നോക്കി ഞാനൊരു നാണം ഇട്ടു കൊണ്ട് ചോദിച്ചു.
അതിന്….. അവൾ എന്നെ ഒരു സംശയത്തോടെ നോക്കി.
അതിന് നിൻറെ കുഞ്ഞമ്മയുടെ അണ്ടി….. അത്രയും റൊമാൻറിക് ആയി ഞാൻ ചോദിച്ചതിന് അവളെന്നെ പുച്ഛിച്ചതും എനിക്ക് അങ്ങ് ദേഷ്യം വന്നു.
