എൻറെ പ്രണയമേ – 9 8

ഇറങ്ങ്….. അപ്പുവിനെയും കല്യാണി ചേച്ചിയെ നോക്കി അതെ കലിപ്പ് തോണിൽ അടിച്ചു പറഞ്ഞു ഞാൻ വേഗത്തിൽ അവിടെ നിന്നും ഇറങ്ങി പുറകെ അവരും.

 

 

 

 

 

🌹🌹🌹

 

 

 

 

എൻറെ ചേച്ചി.. നിനക്ക് ഈ വാണത്തിനെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലേ പ്രേമിക്കാൻ…….. ഞാൻ പറഞ്ഞുകൊണ്ട് വീണ്ടും വീണ്ടും രണ്ടു പേരെയും മാറിമാറി നോക്കി പൊട്ടിച്ചിരിച്ചു.
എൻറെ റിയാക്ഷൻ കണ്ടിട്ട് മുഖത്ത് ഒരു തുള്ളി ചോരയില്ലാതെ വിളരി നിൽക്കുന്ന രണ്ടിനെയും കണ്ട് വീണ്ടും എനിക്ക് കഴപ്പില പൊട്ടി.

അതും രണ്ടും കൂടി സഹിക്കാൻ പറ്റാതെ പബ്ലിക്കായിട്ട് ഉമ്മിച്ചിരിക്കുന്നു……. ഞാൻ അതും പറഞ്ഞു വീണ്ടും വീണ്ടും ചിരിച്ചു.

കല്യാണി ചേച്ചിയുടെ മുഖത്ത് കുശുമ്പ് നിറഞ്ഞ ഒരു ഭാവം.. . കവിൾ ഒക്കെ വീർപ്പിച്ച് എന്നെ ചേച്ചി ഒന്ന് കൂർപ്പിച്ചു നോക്കി.

കണ്ണാ.. നിനക്ക് പ്രശ്നമൊന്നും ഇല്ലല്ലോ അല്ലേ…… പെട്ടെന്ന് എന്റെ മുന്നിലേക്ക് കയറി നിന്ന് എൻറെ കൈപിടിച്ചുകൊണ്ട് അല്പം ഇടറുന്ന ശബ്ദത്തോടെ അപ്പു എൻറെ കണ്ണിൽ നോക്കി ചോദിച്ചു.

ഉണ്ടെങ്കിൽ…… ഒരു പുരികം പൊക്കിക്കൊണ്ട് ഞാൻ അവനെ നോക്കി.

മാറി ഇരുന്ന് നീട്ടി ഒരു ഊമ്പ് വച്ചുകൊടു മൈരേ…… അപ്പു കള്ള് കലിപ്പിൽ എൻറെ വയറിൽ ഒന്ന് കുത്തി.

ഊമ്പാൻ നിൻറെ തന്തയല്ലേടാ അടിപൊളി……. വായിൽ വീണ്ടും സരസ്വതി വിളയാടി.. കല്യാണി ചേച്ചി ആവട്ടെ കണ്ണും വിഴിഞ്ഞ് ഞങ്ങൾ രണ്ടുപേരെയും മാറിമാറി നോക്കുന്നുണ്ട്.

അല്ലടാ നിൻറെ തന്തയാ ബെസ്റ്റ്. ഇപ്പോഴാണെങ്കിൽ ഒന്ന് അനങ്ങാൻ പോലും പറ്റില്ലല്ലോ എടുത്തെന്ന് വായിലേക്ക് വച്ച് കൊടുത്താൽ മതി…… അവൻ വിട്ടുതരാൻ ഭാവമില്ലാതെ എന്നെ നോക്കി മുരണ്ടു.

അവൻ പറഞ്ഞത് ഒരു പോയിൻറ് ആയതുകൊണ്ട് എൻറെ അണ്ണാക്കിൽ പിരിവെട്ടി.

അനിയൻ കുട്ടാ….. എൻറെ ഉള്ളിൽ അതായിരുന്നെങ്കിലും അവനെ നോക്കിയുള്ള കലിപ്പ് നോട്ടം കണ്ട് കല്യാണി ചേച്ചി എന്നെ വിളിച്ചു.

എൻറെ ചേച്ചി വിളിച്ചോണ്ട് മാത്രം മൈരേ നിന്നെ ഞാൻ ഒന്നും ചെയ്യുന്നില്ല….. പറഞ്ഞുകൊണ്ട് അവൻറെ താടകക്ക് ഒരു തട്ടും കൊടുത്ത് ഞാൻ ചേച്ചിയുടെ അടുത്ത് ചെന്ന് ചേച്ചിയെ ചുറ്റിപ്പിടിച്ച് നിന്നുകൊണ്ട് ചേച്ചിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

ഒരു പരവേശത്തോടെ എവിടെനിന്നെല്ലാമോ ഇരച്ച് എത്തിയ നാണത്തോടെ ചുവന്ന മുഖവുമായി ചേച്ചി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു.

നിന്നോട് ചേച്ചിയുടെ കാര്യങ്ങളെല്ലാം നോക്കാൻ പറഞ്ഞപ്പോൾ.. നീയങ്ങ് എല്ലാം കയറി നോക്കി കളയും എന്ന് ഞാൻ കരുതിയില്ല അപ്പുവേ……. ആക്കി ചിരിയോടെ ഞാൻ ചേച്ചിയെ നോക്കി അവനോട് പറഞ്ഞു.

ദേ വേണ്ടാട്ടോ അനിയൻ കുട്ടാ…… ചേച്ചി എന്നെ നോക്കി ചിണുങ്ങി.

അളിയാ…… എന്നെ പിന്നിൽ നിന്നും തുത്തിപ്പിടിച്ചുകൊണ്ട് ഞങ്ങളിലേക്ക് ചേർന്ന് അപ്പു ഒരു പ്രത്യേക താളത്തിൽ വിളിച്ചു.

വിധി അല്ലാതെ എന്ത് അളിയാ….. അളിയൻ എന്ന വാക്ക് അതേ താളത്തിൽ പറഞ്ഞുകൊണ്ട് ഞാനും അവനും പൊട്ടിച്ചിരിച്ചു.

 

 

 

 

 

എനിക്ക് പണ്ട് തൊട്ടേ കല്ലുവിനെ ഒരുപാട് ഇഷ്ടമാണ്…… പാടത്തിനു അരികിൽ വരമ്പിൽ ഇരുന്നുകൊണ്ട് അപ്പു എന്നെ നോക്കി പറഞ്ഞു.. അവൻറെ തോളിൽ ചാരി കിടന്നു കൊണ്ട് വല്ലാത്തൊരു ശാന്തി നിറഞ്ഞ മുഖത്തോടെ എന്നെ നോക്കുന്ന കല്യാണി ചേച്ചിയെ കണ്ടതും എൻറെ ഹൃദയം നിറയുകയും ചെയ്തു.

ഈ സാധനത്തിനോട് വല്ലതും പറയാൻ പറ്റുമോ.. പണ്ടുതൊട്ടേ നിനക്കറിയാലോ ഒന്നാമത് ആരുടെയും മുഖത്ത് നോക്കില്ല.. പിന്നെ എപ്പോഴും പേടിയും……. അപ്പു അരക്കെട്ടിലൂടെ ചേച്ചിയെ ചുറ്റി അവനിലേക്ക് ചേർക്കാൻ നോക്കിയതും ഒന്നും കുതറിക്കൊണ്ട് എന്നെ ജാലിയതയോടെ യോടെ നോക്കി അവനെ നോക്കി കണ്ണുരുട്ടുന്ന ചേച്ചിയുടെ ആ ഭാവങ്ങൾ എനിക്ക് പുതിയതായിരുന്നു.. വീണ്ടും എൻറെ ഹൃദയം നിറഞ്ഞു . മൈര് വല്ല അറ്റാക്കും വരാതിരുന്നാൽ മതിയായിരുന്നു.

നീ കേൾക്ക്….. അപ്പു തുടർന്നതും ഞാൻ കയറി ഇടയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *