എൻറെ പ്രണയമേ – 9 8

അപ്പോഴേക്കും വെളിയിൽ നിന്ന് മനുവും വിശാഖും അകത്തേക്ക് കയറി… അപ്പുവിന് കാണാഞ്ഞ് അവൻ എവിടെ എന്ന് ഞാൻ കണ്ണുകൊണ്ട് ചോദിച്ചപ്പോൾ അവൻ ഇങ്ങോട്ടോ പോയി എന്ന് മറുപടിയും കിട്ടി.

കുറച്ചുനേരം സംസാരിച്ചിരുന്നതും മനുവും വിശാഖം പോയി.
പിന്നെ ഞങ്ങൾ നാലുപേരും മാത്രമുള്ള ലോകമായിരുന്നു… മൂന്നുപേരും തമാശകളും കളിയാക്കലുകളും ആയി എന്നോടൊപ്പം കൂടി… ഇടയ്ക്കിടെ അമ്മയുടെ കള്ളനോട്ടം ആരും കാണാതെ തേടി വരുമ്പോൾ എന്റെ നെഞ്ചൊന്നു പിടയും… കൂട്ടത്തിൽ അല്ലിയുടെ തീഷ്ണമായ നോട്ടവും കുഞ്ഞിയുടെ ആക്കിക്കൊണ്ടുള്ള നോട്ടവും.

ഹോസ്പിറ്റലിൽ തന്നെ തമ്പടിക്കുന്ന മൂന്നിനെയും നിർബന്ധിച്ചു ഞാൻ വീട്ടിലേക്ക് പറഞ്ഞുവിട്ടു… മനസ്സില്ലെങ്കിലും അമ്മ ഭക്ഷണം ഉണ്ടാക്കി കൊണ്ടുവരാം എന്നു പറഞ്ഞു പോയി.. ഭാവിയെ പറ്റി ഒരു അന്തവുമില്ലാതെ ഓരോന്ന് ആലോചിച്ചു കിടക്കുമ്പോഴാണ് വാതിൽ തുറന്നത്.

അപ്പുവിനോടൊപ്പം പേടിച്ചു പേടിച്ചു അകത്തേക്ക് കയറിവരുന്ന കല്യാണി ചേച്ചിയെ കണ്ടതും എന്റെ മുഖം വിടർന്നു… ഞാൻ പുഞ്ചിരിച്ചുകൊണ്ട് എൻറെ കൈകൾ വിടർത്തിയതും മുറിയിൽ ആരുമില്ല എന്ന ആശ്വാസത്തോടെ അല്പം പേടി മാറിയ കല്യാണി ചേച്ചി എൻറെ അടുത്തേക്ക് പാഞ്ഞു വന്നു.

അനിയൻ കുട്ടാ….. ഒരു ചിലമ്പിച്ച വിളിയും പിന്നെ ഉമ്മകളുടെ പെരുന്നാളും.
ആ സ്നേഹസമ്മാനങ്ങൾ ഹൃദയം നിറഞ്ഞ ഞാൻ ഏറ്റുവാങ്ങി.. ഒരു കൈ കൊണ്ട് ചേച്ചിയുടെ പുറത്തും തലമുടിയിലും തലോടുകയും ചെയ്തു.

പേടിച്ചു പോയോ…… പേടിയുടെ ആഗോള പ്രസിഡൻറ് ആയ ചേച്ചിയെ നോക്കി ഞാൻ വെറുതെ ചോദിച്ചു.

ഒരുപാട് കാത്തിരുന്നു കിട്ടിയതല്ലേ.. നിൻറെ സ്നേഹം.. എപ്പോഴത്തെയും പോലെ അതിനും അൽപ്പായിസ് ആയി പോകുമോ എന്ന് ഭയന്നുപോയി…….. സ്നേഹം എന്തെന്നറിയാത്ത ഒരു മനുഷ്യജീവിയുടെ എല്ലാ ദയനീയതയും നിസ്സഹായതയും ആ മുഖത്തും കണ്ണുകളിലും ഉണ്ടായിരുന്നു.

ഞാനാ മുഖം എൻറെ കയ്യിൽ കോരിയെടുത്ത് നെറ്റിയിൽ അമർത്തി ചുംബിച്ചു.

അങ്ങനൊന്നും ഞാൻ പോവില്ലെന്ന്.. എൻറെ സുന്ദരി ചേച്ചിക്ക് നല്ലൊരു ജീവിതം ഉണ്ടാവുന്നത് കാണാതെ ഞാൻ എവിടെ പോകാൻ…….. ഞാൻ അത്രയും സ്നേഹത്തോടെ ആ കവിളിൽ ഒന്നു തഴുകികൊണ്ടു പറഞ്ഞു.
കണ്ണുനിറച്ചുകൊണ്ട് എന്നെ നോക്കി അത്രയും മനോഹരമായി ചേച്ചി പുഞ്ചിരിച്ചു.

അവരൊക്കെ ഇപ്പൊ വരില്ലേ….. അപ്പുവിനെ കളിയാക്കിക്കൊണ്ട് ഇരിക്കുന്നതിനിടയിൽ എൻറെ അടുത്ത് നിന്നും പെട്ടെന്ന് എഴുന്നേറ്റു കൊണ്ട് ചേച്ചി ഒരു വല്ലായ്മയുടെ ചോദിച്ചു.

വരട്ടെ അതിന്…… ഞാൻ ഒരു സംശയത്തോടെ ചേച്ചിയെ നോക്കി.

എന്നെ ഇഷ്ടമാവില്ല അനിയൻ കുട്ടാ……. വല്ലാത്തൊരു നിർവികാരത ആമുഖത്ത് പെട്ടെന്ന് നിറയുന്നത് ഞാൻ കണ്ടു.

അത് ചേച്ചിയാണോ തീരുമാനിക്കുന്നത്….. ഞാൻ അപ്പോൾ തന്നെ ചോദിച്ചു.

അനിയൻകുട്ടന്റെ അമ്മത്തമ്പുരാട്ടിക്ക് എന്നെ ഉൾക്കൊള്ളാനോ അംഗീകരിക്കാനോ ഒന്നും കഴിയില്ല…….. പറയുമ്പോൾ ചേച്ചിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞിരുന്നു.

ഞാനെന്തോ പറയാൻ തുടങ്ങിയതും പെട്ടെന്ന് ചേച്ചി എന്നെ തടഞ്ഞുകൊണ്ട് പറഞ്ഞു.

ഇപ്പോൾ എനിക്ക് കിട്ടുന്നത് മാത്രം മതി അനിയൻകുട്ട.. അവരൊക്കെ എന്നെ കണ്ടിട്ട് നിന്നെ നഷ്ടപ്പെടുത്താൻ വയ്യാത്തോണ്ടാ…….. എനിക്ക് എന്തു പറയണം എന്ന് അറിയില്ലായിരുന്നു.. പറയാൻ ഗ്യാപ്പ് തന്നില്ല എന്നതാണ് മറ്റൊരു വസ്തുത.. എന്നെ ഒന്നുകൂടി കെട്ടിപ്പിടിച്ച് നെറ്റിയിലും കവിളിലും ഉമ്മകൾ തന്നതിനുശേഷം അപ്പുവിനെ നോക്കി കല്യാണി ചേച്ചി വേഗം ഇറങ്ങി പോയി.. അപ്പു കൊണ്ടുപോയി വിട്ടിട്ട് വരാമെന്ന് ആംഗ്യവും കാണിച്ച് പുറകെ പോയി.

കല്യാണി ചേച്ചിയെ അമ്മയും ചേച്ചിയും കുഞ്ഞിയും അംഗീകരിക്കില്ലെ.. ഞാൻ സ്വയം ചോദിച്ചു.
അംഗീകരിക്കാതിരിക്കാൻ ആ പാവം തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ.
ഞാൻ അങ്ങനെ പലതും ചിന്തിച്ചു കിടന്നു ഉറങ്ങിപ്പോയി.

🌹🌹🌹

 

 

അവള് കിടന്നോട്ടെ അമ്മേ…….. മുറിയുടെ വാതിൽ തുറന്ന് രണ്ട് നഴ്സുമാർ തല ഉള്ളിലേക്കിട്ട് കണ്ണുമിഴിച്ച് കുഞ്ഞിയെ തുറിച്ച് നോക്കാൻ തുടങ്ങിയതും ഞാൻ ഉറക്കെ പറഞ്ഞു അമ്മയെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *