ഇതു കേട്ടതും രവി ഒന്നു ഞെട്ടിപ്പോയി,
സവിത ഫോൺ കട്ട് ചെയ്തതും രവി ചോദിച്ചു : എന്തിനാ സവിതേ നീ കള്ളം പറഞ്ഞത് എന്ന് ?
എന്തോ അപ്പോൾ എനിക്ക് അങ്ങനെ പറയാ തോന്നിയത്,
നമ്മൾ ഈ രാത്രിയിൽ ഇങ്ങനെ ഒരുമിച്ച് നടക്കുന്നു എന്നു പറഞ്ഞാൽ ചിലപ്പോൾ അത് എല്ലാ പേർക്കും അംഗീകരിക്കാൻ കഴിഞ്ഞില്ലങ്കിലോ എന്ന് ഞാൻ ഓർത്തു പോയി,
നമ്മുടെ മനസിൽ കള്ളമില്ലന്ന് നമുക്ക് മാത്രമല്ലേ അറിയൂ രവിയേട്ടാ……
അമ്പടി കേമീ ……..
നീ ബുദ്ധിരാക്ഷസി തന്നെ എന്നു പറഞ്ഞ്
കളിയാക്കിക്കൊണ്ട് രവി വീണ്ടും അവളുടെ താടിയിൽ പിടിച്ചൊന്നാട്ടി,
ആ കാര്യവും പറഞ്ഞു കൊണ്ട് രണ്ടു പേരും കൂടി കുറേ ചിരിച്ചു,
അവർ വീണ്ടും കുറേ നേരം കാര്യങ്ങൾ പറഞ്ഞിരുന്നു പോയി,
അപ്പോഴാണ്
സവിത പറയുന്നത് :
ചേട്ടാ സമയം ഏഴായി,
എനിക്ക് രാത്രി മാറാനുള്ള തുണി ഹോസ്റ്റലിൽ നിന്നും എടുക്കാൻ മറന്നു,
രവി തലയിൽ കൈവച്ചുപോയി,
ഇനി എന്താ ചെയ്യുക ?,
രാത്രിയല്ലേ ചേട്ടാ ,
ആരു കാണാനാ,
രാവിലെ ഞാൻ ഹോസ്റ്റലിൽ ചെന്ന് ഡ്രെസ്സൊക്കെ മാറിയിട്ട് കോളേജിലേയ്ക്ക് വന്നോളാം,
ചേട്ടനും രാത്രി ഡ്രെസ്സൊക്കെ മാറ്റിയിട്ടിട്ട് കിടന്നാൽ മതി ,
അപ്പോൾ രാവിലെ കുളിച്ച് ഈ ഡ്രസ്സ് തന്നെ ഉപയോഗിക്കാമല്ലോ :…..
ഇതു കേട്ടതും രവിയുടെ മനസിൽ മിന്നായം പോലെ ഒരു ചിന്ത കടന്നു പോയി,
വേണ്ടാന്ന് എത്ര ശ്രമിച്ചിട്ടും, ആ രംഗം രവി ഇമാജിൻ ചെയ്തു പോയി,
അതു മതി എന്ന് രവിയും പറഞ്ഞു കൊണ്ട് അവിടന്നവർ എഴുന്നേറ്റ് നടക്കാൻ തുടങ്ങി,
മെയിൻ റോഡിൽ നിന്നും ഒരു ഓട്ടോ പിടിച്ച് മാവൂർ റോഡിലേയ്ക്ക് പോയി,
സവിതയും കൂടെ ഉള്ളതുകൊണ്ട് ഒരു നല്ല ഹോട്ടലിൽ തന്നെ റൂം എടുക്കണമെന്ന് രവിയ്ക്ക് തോന്നി,
അതു കൊണ്ട് ഒരു നല്ല ഹോട്ടലിലേയ്ക്ക് പോകാൻ രവി ഓട്ടോ ഡ്രൈവർക്ക് നിർദ്ദേശം കൊടുത്തു,
ഒരു ഹോട്ടലിൻ്റെ മുന്നിൽ എത്തിയപ്പോൾ തന്നെ
റിസപ്ഷനിൽ നിന്നും റൂം ഇല്ലാ എന്ന വിവരം അറിയാൻ കഴിഞ്ഞു,
വീണ്ടും അടുത്ത ഹോട്ടലിലേയ്ക്ക് പോയി,
അതുപോലെ നാലഞ്ച് ഹോട്ടലിൽ ചെന്നിട്ടും റൂം വേക്കറ്റെല്ലാന്നറിഞ്ഞ്
രവിയ്ക്കും, സവിതയ്ക്കും നിരാശ തോന്നി,
വീണ്ടും രവി ഓട്ടോ ഡ്രൈവറോട് നല്ല റൂം കിട്ടുന്നതിനെ പറ്റി അന്വേക്ഷിച്ചു,
അപ്പോൾ ഡ്രൈവർ
പറഞ്ഞു : ഇനി ഈ ഭാഗത്ത് ഒരു Five star ഹോട്ടൽ മാത്രമേ ഉള്ളൂ, എന്നും
അവിടെ ഒരു റൂമിന് അഞ്ചായിരത്തിന് മേൽ വാടക ഉണ്ടാവും എന്നും പറഞ്ഞു,
അപ്പോൾ രവിയും സവിതയും കൂടി കണക്കു കൂട്ടി
ഒരു റൂമിന് അഞ്ചായിരമാണങ്കിൽ
രണ്ട് റൂമിന് പതിനായിരമാകില്ലേന്ന് ,
അവർ ഒട്ടോയിലിരുന്ന് പരസ്പരം നോക്കി,
എന്ത് ചെയ്യണം എന്നറിയാതെ കൺഫ്യൂഷനിലായ രവിയുടെ കൈയ്യിലെ വിരലുകൾക്കിടയിൽ കൂടി സവിത വിരലുകൾ കേറ്റി കോർത്തു പിടിച്ചു കൊണ്ട്
പറഞ്ഞു : ചേട്ടാ….. വിഷമിക്കണ്ടാ, നമുക്ക് തൽക്കാലം ഒരു റൂമിൽ തങ്ങാം എന്ന്,
ഇതു കേട്ടതും രവിയുടെ മനസ്സിൽ ലഡു പൊട്ടാൻ തുടങ്ങി,
എന്നാലും അതു പുറത്തു കാണിക്കാതെ
സവിതയുടെ കൈവിരലുകളിൽ ചെറുതായൊന്ന് അമർത്തിക്കൊണ്ട് തന്നെ
രവി ഓട്ടോ ഡ്രൈവറോട് ആ ഹോട്ടലിലേയ്ക്ക്
പോകാൻ പറഞ്ഞു,
അവർ നേരേ റിസപ്ഷനിലേയ്ക്ക് ചെന്നു,
ഒരു റൂം വേണമെന്നാവശ്യപ്പെട്ടപ്പോൾ തന്നെ
അവിടത്തെ റിസപ്ഷനിസ്റ്റ് മെനു കാർഡെടുത്ത് രവിയ്ക്ക് നേരേ നീട്ടി,
ഏറ്റവും കുറഞ്ഞ റൂമിന് തന്നെ നാലായിരത്തി അഞ്ചൂറും ടാക്സും ആകും,
ഏതായാലും രവി റൂം സെക്ട് ചെയ്ത് ഐഡി കാർഡും കൊടുത്തു
അപ്പോൾ റിസപ്ഷനിസ്റ്റിൻ്റെ ഒരു ചോദ്യം : is this your wife ?
ഒന്നും ആലോചിക്കാതെ തന്നെ
രവി ഉത്തരം പറഞ്ഞു : yes
ഇതു കേട്ടതും സവിത ശരിക്കും ഒന്നു ഞെട്ടി,
റൂമിൻ്റ ചാവിയും വാങ്ങി ലിഫ്റ്റിനടുത്തേയ്ക്ക് നടക്കുമ്പോൾ രവി
സവിതയോട് പറഞ്ഞു :
അങ്ങനെ പറഞ്ഞില്ലങ്കിൽ പല ഹോട്ടലിലും റൂം കിട്ടുകയില്ലാ,
എല്ലായിടത്തും Couples Only യാണ്,
എന്ന് പറഞ്ഞ് സവിതയെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു,
